Ajay Venugopal

Drama Romance Tragedy

2.7  

Ajay Venugopal

Drama Romance Tragedy

ഫ്രഞ്ച് വിപ്ലവം

ഫ്രഞ്ച് വിപ്ലവം

2 mins
298


അയാളെ കുറിച്ച് പറയാൻ എനിക്ക് ഒത്തിരിയുണ്ട്. അതിന് മുൻപ് മറ്റു ചിലത് പറയാം. ഞാൻ ഇത് എഴുതുന്നത് ബാംഗ്ലൂരിൽ ഇരുന്നിട്ടാണ്. കേരളത്തിൽ പെൺകുട്ടികൾക് ഫ്രീഡം പോരാ എന്ന് തോന്നിയതുകൊണ്ടാണ്, ബാംഗ്ലൂരിലേക് ഞാൻ താമസം മാറിയത്. ഇവിടെ വന്നിട്ട് ഇപ്പോൾ 16 വർഷം ആകുന്നു. തെറ്റില്ലാത്ത ശമ്പളമുള്ള ഒരു ജോലിയുമുണ്ട്.


നാട്ടിൻപുറത്തുകാരിയായ എനിക്ക് ഇവിടെ എല്ലാം കൗതുകം ഉള്ളതായിരുന്നു. ഇവിടെ ഞാൻ പോകാത്ത പബ്ബുകൾ ഇല്ല. പ്രത്യേകിച്ച് "ഹൗസ് ഓഫ് കോമൺസ് " എന്ന പബ്ബ് എനിക്ക് എന്നും പ്രിയപ്പെട്ടതാണ് . മിക്ക രാത്രികളും ഞാൻ അവിടെയാണ് ആടി തിമിർക്കാറുള്ളത്. കുടിച്ച് തീർത്ത ബിയറുകൾക്കും കണക്കില്ല. അങ്ങനെ ജീവിതം കാറ്റത്ത് ഇറക്കി വിട്ട തോണി പോലെ പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഒരു നാൾ ഞാൻ ആ മനുഷ്യനെ കണ്ടു, മാർട്ടിൻ.


മാർട്ടിൻ ഒരു ഫ്രഞ്ചുകാരനാണ്. ഒരു ഹിപ്പിയുടെ വസ്ത്രധാരണവും, ജീവിത രീതിയുമുള്ള അയാൾ പബ്ബിൽ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. എല്ലാ രാത്രികളിലും അയാളെ ഞാൻ അവിടെ കാണാൻ തുടങ്ങി. പതുക്കെ ഞങ്ങൾ പരിചയകാരായി, നല്ല സുഹൃത്തുക്കളായി.


മാസങ്ങൾ പലത് കഴിഞ്ഞപ്പോൾ അയാളെനെ അയാളുടെ ഫ്ലാറ്റിലേക് ക്ഷണിച്ചു. ഫ്ലാറ്റിനുള്ളിൽ കയറി അയാളുടെ മുറി കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ പറ്റിയില്ല. ബെഡ്‌റൂമിൽ അയാൾ ഒരു ടെന്റ് അടിച്ചിട്ടുണ്ട്. ആ ടെൻറ്റിന് ഉള്ളിലാണ് അയാളുടെ താമസം. മുറിയുടെ ഉള്ളിൽ നല്ല കഞ്ചാവിന്റെ ഗന്ധം ഉണ്ടായിരുന്നു. അയാൾ എന്നെ ആ ടെൻറ്റിന് ഉള്ളിലേക്കു ക്ഷണിച്ചു. മാർട്ടിൻ ഇന്ത്യൻ സംസ്കാരത്തെ പറ്റി വാ തോരാതെ സംസാരിച്ചു. അയാൾ ഇന്ത്യയിൽ ഇനി സന്ദർശിക്കാൻ സംസഥാനങ്ങൾ ഇല്ല എന്നും, ഇനി ശിഷ്ട്ട കാലം ബാംഗ്ലൂരിൽ ജീവിച്ചു തീർക്കാനാണ് താല്പര്യം എന്നും പറഞ്ഞു.


സംസാരത്തിന് ഇടയിൽ അയാൾ കഞ്ചാവ്, ഡിഎംറ്റി, ഹഷീഷ് എന്ന് വേണ്ട, മനുഷ്യന്റെ തലച്ചോറിനെ കാർന്ന് തിന്നാൻ ശേഷിയുള്ള പലതും എനിക്ക് കാണിച്ചു തന്നു. ഇതൊക്കെ ഫ്രീഡത്തിന്റെ ഭാഗമാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അതുകൊണ്ട് അതിൽ ഒന്ന് ഞാൻ ഉപയോഗിച്ച് നോക്കി. കുറച്ച് ഇരുട്ടിയപ്പോൾ അയാൾ സൈക്കിടെലിക് ട്രാക്ക്സ് പ്ലേ ചെയ്തു. എന്റെ തല കറങ്ങും പോലെ തോന്നി. പല നിറങ്ങൾ എന്റെ കണ്ണ് മുൻപിൽ കാണാൻ തുടങ്ങി. എന്റെ നാവു കുഴഞ്ഞു, കൈ കാലുകൾ കുഴഞ്ഞു, പിന്നീട് എപ്പോഴാണ് ഞാൻ ഉറങ്ങിയതെന്ന് ഓർമ്മയില്ല.


രാവിലെ ഉറക്കം എഴുനേൽക്കുമ്പോൾ മാർട്ടിന് ടെൻറ്റിന് ഉള്ളിൽ ഉണ്ടായില്ല. ഞാൻ അവിടെനിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു. പിന്നീട് എല്ലാ ദിവസവും രാത്രികളിൽ ഞങ്ങളുടെ മീറ്റിംഗ് പതിവായി. പിരിയാൻ ആകാത്ത സുഹൃത്തുക്കൾ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.


പോകെ പോകെ ഞാനും മയക്കുമരുന്നുകൾ ഉപയോഗിക്കാൻ ആരംഭിച്ചു, ബാക്കി പറയേണ്ടതില്ലല്ലോ. അങ്ങനെ ദിവസങ്ങൾ പലത് കഴിഞ്ഞ് പോയി. ഇപ്പോൾ ഞങ്ങൾ പരിചയത്തിൽ ആയിട്ട് ഒരു 3 വർഷം ആകുന്നു. അങ്ങനെ കാറ്റത്ത് ഇറക്കി വിട്ട തോണി ഒരു കരക്ക് അടുക്കാൻ തുടങ്ങുക ആയിരുന്നു. അപ്പോഴാണ്, പെട്ടെന്നൊരുനാൾ ഞാൻ അറിയുന്നത്, മാർട്ടിനെ കാണാനില്ല എന്നുള്ള കാര്യം. കാര്യം ശരിയാണ്, ഞാൻ മൂന്നു നാല് ദിവസം മാർട്ടിനെ പബ്ബിലും കണ്ടില്ല. എവിടെയെങ്കിലും യാത്ര പോയതാവും എന്നാണ് കരുതിയത്. ഒടുവിൽ സുഹൃത്തുക്കൾ വഴി അറിഞ്ഞു, അയാൾ ഫ്ലാറ്റ് വെക്കേറ്റ ചെയ്ത് പോയി എന്ന്. എന്റെ മനസ്സ് വിങ്ങി പൊട്ടി. ഞാൻ മാർട്ടിനെ അന്വേഷിച്ച് ഇറങ്ങാൻ തീരുമാനിച്ചു.


ചുട്ട് പൊള്ളുന്ന ഉച്ച വെയിലേറ്റ് റോഡിലൂടെ ഒരു ഭ്രാന്തിയെ പോലെ ഞാൻ നടന്നു. ആ വെന്ത് ഉരുകുന്ന വഴിയിൽ പതി ഇരിക്കുന്ന കഴുകൻ കുഞ്ഞുങ്ങളെ കണ്ടു ഞാൻ മാർട്ടിനെ തേടി നടന്നു. 3 ദിവസവും, 2 രാത്രികളും പോയതേ അറിഞ്ഞില്ല. അലച്ചിലിന് ഒടുവിൽ ഞാൻ വന്നെത്തിയത് ജീർണിച്ച ഒരു ജഡത്തിന് ആരികിലായിരുന്നു. ആ ജഡം കണ്ടപ്പോൾ സന്തോഷമാണോ സങ്കടമാണോ എനിക്ക് തോന്നിയത്, എന്ന് അറിയില്ല. കാരണം ചീഞ്ഞു വിറങ്ങലിച്ചു കിടക്കുന്ന ആ ശരീരത്തെ ഞാൻ ഒരിക്കൽ ഒരുപാട് പ്രണയിച്ചിരുന്നു.

.

.

.


Rate this content
Log in

Similar malayalam story from Drama