ഇടവപ്പാതി ഒരു ഓർമ്മ
ഇടവപ്പാതി ഒരു ഓർമ്മ
ഇത്ര ചെറുപ്പത്തിലേ VRS എടുക്കാൻ മാത്രം എന്താണ് കാരണം എന്ന് ഞാൻ അവളോട് ചോദിച്ചിരുന്നു.
" പ്രത്യേകിച്ച് കാരണം ഒന്നുമില്ല മാഷേ. അങ്ങനെ തോന്നി, അതുകൊണ്ട് അങ്ങനെ ചെയുന്നു എന്നതായിരുന്നു മറുപടി. "
പറഞ്ഞു വരുന്നത് എന്റെ കൂട്ടുകാരിയെ കുറിച്ചാണ്. അല്ല, കൂടെ ജോലി ചെയ്തിരുന്ന എന്റെ ഒരു കോലീഗിനെ പറ്റിയാണ് . ഇന്ദു, അതായിരുന്നു അവളുടെ പേര്. ഞാൻ ഈ സ്കൂളിൽ ജോയിൻ ചെയ്തിട്ട് 15 വർഷമാകുന്നു. പല സാറുമ്മാരും, ടീച്ചറുമ്മാരും ഇവിടെ വന്നും പോയും ഇരുന്നു. പക്ഷെ അവരോട് ആരോടും എനിക്കൊരു ആത്മ ബന്ധം തോന്നിയിരുന്നില്ല. ഇന്ദു ഒരു കൂട്ടുകാരി ആയിരുന്നില്ല, ഒരു കൂടെപ്പിറപ്പിന് തുല്യം ആയിരുന്നു എനിക്ക് അവൾ.
പ്രിൻസിപ്പൽ വാചാലമായി ഇന്ദുവിനെ കുറിച് സംസാരിച്ചു. ഒടുവിൽ, ഇന്ദു ടീച്ചർ ഈ സ്കൂളിന് ഒരു തീരാ നഷ്ടമാണെന്ന് പറഞ്ഞുകൊണ്ട് അതേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചു. അതിന് ശേഷം സഹ അധ്യാപകർ പലരും ടീച്ചറെ പറ്റി സംസാരിച്ചു. എന്നാൽ ഞാൻ ഹാളിന്റെ ഒരു കോണിലായി നിന്നുകൊണ്ട് ടീച്ചറെ തന്നെ നോക്കി. ആ കണ്ണുകളിൽ എവിടെയോ ഒരു ദുഃഖം കാണാൻ ഉണ്ട്. ആ ദുഃഖം പിരിഞ്ഞു പോകുന്നത്കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം, ആ ദുഃഖം കഴിഞ്ഞ 15 വർഷമായി ആ മുഖത്തുണ്ട്.
അങ്ങനെ പ്രസംഗമൊക്കെ കഴിഞ്ഞ്, എല്ലാരോടും യാത്ര പറഞ്ഞു ഇന്ദു സ്കൂളിന് പുറത്തേക് ഇറങ്ങി. അന്നും, ഇന്നും, സ്കൂൾ കഴിഞ്ഞാൽ, ഞാനും ഇന്ദുവും ഒന്നിച്ചാണ് പോകാറുള്ളത്. എനിക്ക് ഒരു സൈക്കിൾ ഉണ്ട്. പണ്ട് അച്ഛൻ ഉപയോഗിച്ചതാണ്, ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നു. 15 വർഷം ഞങ്ങളുടെ രണ്ടാളുടെയും ഒപ്പം ഈ സൈക്കിളും ഉണ്ടായിരുന്നു. ടീച്ചറുടെ കൂടെ സൈക്കിൾ തള്ളികൊണ്ട് നടക്കുമ്പോൾ, എനിക്ക് തോന്നി ചെലപ്പോൾ ഇവനും ടീച്ചറെ മിസ്സ് ചെയുമായിരിക്കും. കാരണം, ഇന്ന് കൂടെ കഴിഞ്ഞാൽ ഇന്ദു ടീച്ചർ ഈ നാട്ടിൽനിന്നും പോകും.
ഞാൻ സ്വന്തമായി ഒരു വീട് വാടകക്ക് എടുത്തിട്ടാണ് താമസിക്കുന്നത്. ഇന്ദു ടീച്ചർ ഒരു പീ.ജീലും. ഞങ്ങളുടെ രണ്ടാളുടെയും താമസ സ്ഥലത്തേക്ക് പോകാൻ ഈ പാടം കടന്ന് വേണം പോകാൻ. പാടത്തിന് കുറുകെ ഒരു വഴി വെട്ടിയിട്ടുണ്ട്, കഷ്ടി രണ്ടാൾക്കു നടക്കാം. പോകും വഴിയെല്ലാം ഇന്ദു നീണ്ട 15 വർഷത്തെ നല്ലതും ചീത്തയുമായ ഓർമ്മകൾ എന്നോട് പങ്കു വെച്ചു. ഇടറിയ ശബ്ദത്തോടെയാണ് അവൾ എന്നോട് ഓരോ വാക്കും പറഞ്ഞത്. സായാഹ്നത്തിലെ വെയിൽ അവളുടെ മുഖം കൂടുതൽ സുന്ദരം ആക്കിയത് പോലെ തോന്നി. കണ്ണുകൾ ഈറൻ അണിഞ്ഞതുകൊണ്ടാകാം, ആ പ്രകാശത്തിൽ അവളുടെ കണ്ണുകൾക്കും പതിവിലും കൂടുതൽ തിളക്കം ഉണ്ടായിരുന്നു.
വീട് എത്തുന്നതിനു മുൻപ്പ് ആയി ഒരു ഇടവഴി ഉണ്ട്. അവിടുത്തെ നാട്ടുകാർ, കാട്ടു വഴി എന്നാണ് വിളിക്കാറുള്ളത്. കാരണം, ചുറ്റിനും കാടാണ്. സത്യത്തിൽ കാടല്ല, നിറച്ചും പൂകളാൽ ചുറ്റ പെട്ട ഒരു വഴിയാണ്. പലപ്പോഴും, കമിതാകൾക്ക് പ്രേമിക്കാൻ ഇതിലും നല്ലൊരു സ്ഥലം ഈ ഭൂമിയിൽ തന്നെ വേറെ ഇല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
.
.ഇടവഴിയുടെ ആദ്യത്തെയും അവസാനത്തെയും വളവ് തിരിഞ്ഞപ്പോൾ, ഇനി ഒരിക്കലും അവളെ കാണാൻ പോകുന്നില്ല എന്നുള്ള ബോധം ഉള്ളിൽ ഉള്ളത്കൊണ്ടും, ഞാൻ അവളോട് ആ കാര്യം പറയാൻ തീരുമാനിച്ചു,
.
."ഇന്ദു, ഇടവപാതി പെയ്യുമ്പോൾ ഞാൻ ഈ ഇടവഴിയിലൂടെ കുടയും പിടിച്ചു വെറുതെ നടക്കാറുണ്ട്.മണ്ണിന്റെ ഗന്ധവും, ചെമ്പകത്തിന്റെ മണവുമൊക്കെ കൂടി ആകുമ്പോൾ; മനസ്സ് നടക്കാത്ത ഒരു സ്വപ്നത്തിന്റെ പുറകെ പോകും "
.
.
.
"എന്ത് സ്വപ്നമാണ്....മാഷേ??
.
.
.
ഒരു നിമിഷം മൗനമായി നിന്നിട്ട്, മറുപടിയായി ഒരു ചിരി മാത്രം ഞാൻ അവൾക് നെൽകി. ഇനി ഈ ഭ്രാന്തൻ സ്വപ്നത്തിന് രസം പകരാൻ അവളില്ല എന്ന ബോധത്തോടെ ഞാനും വീട്ടിലേക്ക് നടന്നു.
.
.
.

