Jitha Sharun

Tragedy Fantasy

4.5  

Jitha Sharun

Tragedy Fantasy

മണൽ പറഞ്ഞ കഥ

മണൽ പറഞ്ഞ കഥ

4 mins
290



രുഭൂമിയിലെ സൂര്യതാപം പലപ്പോഴും നമ്മെ പൊള്ളിച്ചു കളയും. നടന്നിട്ടും , നടന്നിട്ടും പലപ്പോഴും എത്തേണ്ട ഇടത്തു നമ്മൾ എത്തില്ല.എന്നാലും കഷ്ടപ്പാടുകൾ മറച്ചു പിടിക്കാൻ എല്ലാരും വ്യക്തി വൈദ്ധക്ത്യം ഉള്ളവരാണ് .

കാലത്ത് ആറേമുക്കാലിന് സ്കൂളിൽ എത്തി , റജിസ്റ്റർ ഒപ്പിട്ടു രണ്ടു നിലമുകളിലേക്ക് കയറുമ്പോളും നിതയുടെ മനസിൾ രണ്ടു വയസ്സായ നിയമോൾടെ മുഖമായിരുന്നു.അവൾക്ക് പൊള്ളുന്ന പനി ആണ് . എന്നിട്ടും ലീവെടുത്ത് അവളെനോക്കാൻ തനിക്ക് പറ്റുന്നില്ല . എങ്ങനെയൊക്കെയോ നഴ്സറിയിൽ കൊണ്ട്ചെന്നാക്കി.


“സിസ്റ്റർ മോൾക്ക് പാരസിറ്റമോൾ മറക്കാതെ കൊടുക്കണേ ..”

നിറഞ്ഞ കണ്ണുകൾ അവൾ തുടച്ചു .

“ഞാൻ നോക്കാം , നോ പ്രോബ്ലം , ടീച്ചർ സമാധാനായി സ്കൂളിൽപ്പൊയ്ക്കൊളൊ”

നഴ്സറിയിൽ നോക്കാൻ ആളുണ്ട്, എന്നാലും ..


സ്റ്റാഫ് റൂമിൽ പതിവ്പോലെ സീമ ടീച്ചർ നേരെത്തെ എത്തിയിട്ടുണ്ട്.


“ഫെമി വന്നോ? , സീമ ടീച്ചർ ..”


സീമ ടീച്ചർ വടക്കേ ഇന്ത്യക്കാരിയാണ് . അവർടെ ശബ്ദം റൂം മൊത്തം

നിറയും .


“ആ, വോ സയൻസ് ലാബ് മേം ഹെയ്”


ഫെമിയും നിതയും പ്രായത്തിൽ ഒരുപാട് അന്തരം ഉണ്ടെങ്കിലും നല്ലകൂട്ടുകാരായി പെട്ടെന്ന് തന്നെ .


“ഇന്ന് ആസിഡ്- ആൽക്കലി ടെസ്റ്റ് ഉണ്ട് , നിത. ലാബ് സെറ്റ് ചെയ്യാൻ

നേരെത്തെ ഞാൻ പൊന്നു”


ഫെമി ഇവിടെ തന്നെ പഠിച്ചു വളർന്നതാണ് . ഡിഗ്രീ , ബി.എഡ് നാട്ടിലുംമക്കൾ രണ്ടു പേരും നാട്ടിൽ സ്വന്തം വീട്ടിൽ. വിവാഹ ബന്ധം വേർപിരിഞ്ഞു, ഇവിടെ വന്നു കഷ്ടപ്പെടുന്നത് മക്കൾക്ക് വേണ്ടി ആണെന്ന്അവൾ എപ്പോഴും പറയും . നിതയുടെ എല്ലാ കാര്യങ്ങളും ഫെമിക്കുംഅറിയാം .


“എങ്ങനെയെങ്കിലും ഈ ജോലിയില് പിടിച്ചു നിലക്കണം ഫെമി, വീട്ടിൽ നല്ലകഷ്ടപ്പാടാ , നാട്ടിലേക്കും പൈസ അയക്കണം , പിന്നെ ഇവിടെത്തെ റെൻറ്, കുട്ട്യോൾടെ പഠിത്തം, ഒരാൾടെ ജോലികൊണ്ട് രണ്ടറ്റം മുട്ടില്ല”


നിത കാലത്തെ പ്രാരാബ്ദ്ധം അഴിച്ചു വെക്കാൻ തുടങ്ങി .ലാബിലെ ക്ലോക്ക് വേഗത്തിൽ ചലിച്ചുകൊണ്ടേ ഇരുന്നു .

“എനിക്കു ഇന്ന് ഫസ്റ്റ് പീരിയഡ് ബോയ്സ് സെക്ഷൻ ആണ്. അവിടെഅപ്പുറത്തെ ബിൽഡിങ് ഓടി എത്തണം . പോകേട്ടെ” നിത നിന്ന നിൽപ്പിന്ഓടി ..


ഓരോ വരാന്തകൾ കടന്നു ഓടി എത്തിയപ്പോൾ ക്ലാസിന് മുമ്പിൽപ്രിൻസിപ്പാൾ .

“സോറി സർ , അപ്പുറത്തെ ഗേൾസ് സെക്ഷൻ ലാബ് സെറ്റ് ചെയ്യായിരുന്നു”


“അത് വിചാരിച്ചു , ഇവിടെ ഈ കുട്ടികളെ ആരാ നോക്കുന്നേ. ഡോണ്ട്റിപ്പീറ്റ്”


നിത വിറച്ച് വിറച്ച് പറഞ്ഞു . “യെസ് സർ”


ഒന്നര വർഷമായി ഈ സ്കൂളിൽ ഒരു ലിഷ്ർ പീരിയഡ് പോലും ഇല്ല .ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ ഏത് വിഷയമായാലും ക്ലാസ്

എടുക്കണം. ലീവ് ഇല്ല. ശമ്പളം കൂടുതലും ഇല്ല . അതതു മാസത്തെ കിട്ടാന് തന്നെ ക്ലാസ് കഴിഞ്ഞു അഡ്മിന് മുമ്പിൽ നീണ്ട നിര ഉണ്ടാകും . ഈ ആഴ്ച നല്ല പണി ആയിരുന്നു. പിന്നെ മക്കൾക്ക് പനിയും . മൂന്നാം ക്ലാസ്സുകാരി റോസ് അതേ സ്കൂളിൽ ആയത് കൊണ്ട് പകുതി ഫീസ് മതി .


“വയ്യണ്ടായി”


“എന്നതാ നീ പറയുന്നെ നിത” റോയ് സലാഡ് കഴിക്കുന്നതിനിടയിൽ ചോദിച്ചു .


“ശബ്ദം കിട്ടുന്നില്ല റോയ് , സ്കൂളിൽ മിക്ക ടീച്ചർ മാർക്കും ഉണ്ട്വോ ക്കൽ കോർഡ് പ്രോബ്ലം, എക്സ്ട്രാ ക്ലാസ്സും . കാലത്തു നാലു മണിക്ക്

എണീറ്റ് വീട്ടു പണിയും കഴിഞ്ഞു, സ്കൂളിൽ ആറേമുക്കാൽ തൊട്ടു വൈകീട്ട് മൂന്നു മണി വരെ നിർത്താതെ പണി അല്ലേ. മണിക്കൂറുകൾ പോകുന്നത് അറിയുന്നെ ഇല്ല ,ഞാൻ ഇപ്പോ ആണ് ഫുഡ് എന്തെങ്കിലും

കഴിക്കുന്നേ ..”നിതയ്ക്ക് ശബ്ദം കിട്ടിയില്ല.


“മതി , നിത നീ റിസൈൻ ചെയ്തോ , നിന്റെ ആരോഗ്യമാണ് പ്രധാനം ,ഇന്നലെ ഡോക്ടർ പറഞ്ഞില്ലേ . വോയ്സ് റസ്റ്റ് വേണംന്നു . പിന്നെ നല്ലപനിയും ഉണ്ട്, പിള്ളേരെ നോക്കാൻ എനിക്കു ലീവെടുക്കാൻ പറ്റില്ല. ഡോക്യുമെൻറ്സ് മെയില് ചെയ് .. പോകേണ്ട റോയ് പറഞ്ഞത് കേൾക്കാൻ നിതയുടെ ഉത്തരവാദിത്ത ബോധം കൂട്ടാക്കിയില്ല.


“ഇല്ല റോയ് , നാളെ പോയി എല്ലാ ഡോക്യുമെൻറ്സം ഹാൻഡ് ഓവർ

ചെയ്യാം. ഫെമിയെ വിളിക്കട്ടെ , എല്ലാം ഒന്നു പറയാം .”

പിറ്റേന്ന് റോയും പിള്ളേരും പോയിട്ട് നിത ടാക്സിയിൽ സ്കൂളിലേക്ക് പോയി .

ഹെഡ് മാസ്റ്റർ എന്തോ അറിഞ്ഞ പോലെ ആണ് അവളെ നോക്കുന്നത്.

“ഫെമി പറഞ്ഞു, നീ ഇന്ന് റിസൈൻ ചെയ്യാണു എന്ന്, കം ടു പ്രിൻസിപ്പൾ

ഓഫീസ്”

താൻ ഫെമിയോട് പറഞ്ഞത് ആരോടും പറയല്ലെ എന്നല്ലേ . അവൾ എന്തിനാണ് സാറിനോടു പറഞ്ഞത് . ഇനി എന്തൊക്കെ ഉണ്ടാകുമോ ആവോ ശരീരത്തിന് ചൂട് കൂടുന്നു . ശബ്ദം ഒട്ടും കിട്ടുന്നില്ല . ഓഫീസ് മുറിയുടെ മുമ്പിൽ ഇരുന്നു അവൾ ആകെ വിയർത്ത് തളർന്ന് പോയി .

“കം ഇൻ “ വെളുത്തു മെലിഞ്ഞ അഡ്മിൻ അകത്തേക്ക് വിളിച്ചു.


പ്രിൻസിപ്പൾ, ഹെഡ് മാസ്റ്റർ , പിന്നെ മാനേജർ എല്ലാരും ഉണ്ട് .

“വൈ യു വാൻഡ് ട്ടു റിസൈൻ , നോ യു കാന്റ് .. നീ ആ ഉത്തരകടലാസിൽ ഇരുന്നൂറ് എണ്ണേ കറെക്റ്റ് ചെയ്തുള്ളൂ.

ബാക്കി അൻപത് കൂടി ചെയതിട്ടു പോയ മതി. പിന്നെ പനിക്കു എന്തിനാ സിക്ക് ലീവ് ഇവിടെ വന്നു പണി എടുക്ക് . പിന്നെ എന്താ നിന്റെ പ്രശ്നം.”


പ്രിൻസിപ്പൾ അലറി . ബാക്കി രണ്ടു പേർ . രണ്ടു മൂലയിൽ ഇരുന്നു വേണ്ടതിൽ അധികം നിതയെ അധിക്ഷേപിച്ചു .


“സർ , എനിക്കു വോക്കൽ കോർഡ് നീർക്കെട്ട് ആണ് . ശബ്ദം ഇല് . നല്ല പനി ഉണ്ട്. എനിക്കു കോൺട്രാക്റ്റ് ഒന്നുമില്ലലോ . ഡോക്ടർ എഴുതി തന്നിട്ടുണ്ട്. വോയ്സ് റസ്റ്റ്”

“നിനക്കു ഇവിടെ നിന്നു രാജി തരുന്നില്ല. പിന്നെ നീ യൊന്നും ഇവിടേം വിട്ടു പോകുകയും ഇല്ല .” മാനേജർ അവളുടെ അടുത്തേക്ക് അമറി

അടുത്തു .

നിത കരഞ്ഞു , വിറച്ച് , വിറച്ച് താഴേയ്ക്ക് വീഴാൻ പോയി .

പെട്ടെന്നൊരു മെലിഞ്ഞ കൈ അവളെ താങ്ങി .

“സൂസൻ നീയോ”

“നീ ഇവിടെ ഇരുന്നു കരയേണ്ട , വേഗം പോയ്ക്കൊ. എല്ലാരും പുറത്തേക്ക്ഇ റങ്ങി ഇൻസ്പെക്ഷൻ ഉണ്ട്ന്ന് പെട്ടെന്ന് ഫോൺ വന്നു. നിനക്കു നല്ല പനി ഉണ്ടല്ലോ . ഹസ്ബൻഡ് വരോ ? അല്ലെങ്കിൽ ടാക്സി വിളിക്കണോ”

“ഇല്ല സൂസൻ, റോയ് ഇന്ന് ഒരു ലോങ് ട്രിപ്പ് പോയെക്കാ . പിള്ളേര്എത്തുമ്പോഴേക്കും വീടെത്തണം . ഞാൻ പൊയ്ക്കൊളം .”


നിത പതുക്കെ നടന്നു .മുട്ടിലെ വെരീകോസ് നാഡികൾ പണി തുടങ്ങിയപ്പോൾ അല്പ്പം നിന്നു . പിന്നേം നടന്നു . എതിരെ വരുന്ന

വണ്ടികൾ വകവെക്കാതെ .. വർഷങ്ങളായി കഷ്ടപ്പെട്ട് നേടിയവിദ്യാഭ്യാസം .. നല്ല ജീവിതം ...എല്ലാം ഈ മരുഭൂമി എടുത്തിരിക്കുന്നു .


ഇനി തന്റെ ശബ്ദം പഴയത് പോലെ അല്ല എന്ന് അവൾക്ക് തന്നെ തന്നെ വിശ്വസിപ്പിക്കാൻ പ്രയാസമായി തോന്നി . മണൽ തരികൾ ചെരുപ്പിനിടയിളളൂടെ കയറി ഇറങ്ങി. ഇനി എന്നെങ്കിലും അധ്യാപിക ആകാനകുമോ .. അറിയില്ല .

ഇവിടെ താൻ അവസാനിക്കയാണെന്ന് തോന്നി. ഈ ജോലി കൊണ്ട് ലഭിച്ച ഒരു കാലിൽ വന്ന നീര് .. വിട്ടു മാറാതെ നില്ക്കുന്നു .


“നിത നിനക്കു ടാക്സി എടുക്കായിരുന്നില്ലേ . നോക്കി നടക്കണേ..

ജോലി അല്ല നീ ആണ് ഞങ്ങൾക്ക് പ്രാധാന്യം .” ഫോണിൽ റോയ് അവളോടു നിർത്താതെ സംസാരിച്ചു കൊണ്ടേ ഇരുന്നു.

ഒരുപക്ഷേ റോയ് അവളെ വിളിച്ചില്ലായിരുന്നെങ്കിൽ, അപ്പോ അവൾ അവിടെ അവസാനിക്കുമായിരുന്നു .

ഓരോ ട്രക്കും, കാറും അവളെ തട്ടാതെ പോയി. തന്റെ ജീവിതം മരുഭൂമിയിൽ ഒടുങ്ങട്ടെ എന്ന് കരുതിയ നിമിഷങ്ങൾ ആയിരുന്നു അത്.


വീടെത്തുന്നത് വരെ റോയ് വിളിച്ചു . ബാഗും പുസ്തകങ്ങളും അലമാരിയിൽ വച്ച്, അവൾ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകി.

നല്ല ഒരു ഉറക്കം ..പിന്നെ വേദനാസംഹാരികളുടെ ലോകത്തേക്ക് രണ്ടു വർഷത്തോളം ....

വീണ്ടും വെയിലും , ഇടയ്ക്ക് തണുപ്പും മാറി വന്നെങ്കിലും നിത പിന്നീട് ഒരിക്കലും അധ്യാപികയായിട്ടില്ല .


നിധി തേടി മരുഭൂമിയിൽ എത്തിയതല്ല അവൾ . ജീവിതം കരുപ്പിടിപ്പിക്കാൻ ഇറങ്ങി തിരിച്ചതാണ് ..

പൊടിക്കാറ്റിലും , പൊള്ളുന്ന ചൂടിലും വാടി പോകുന്ന അനേകം ജീവനുകൾ കഥപറയാറില്ല. നാം അറിയുന്ന, കേൾക്കുന്ന കഥകൾ

എല്ലാം വിജയിച്ചവരുടേതാണ്. തോറ്റവന്റെ, തോല്പ്പിക്കപ്പെട്ടവന്റെ കഥ കേൾക്കാനാനും, പറയാനും ഇവിടെ അപൂർവം ചിലരെ കാണൂ.



Rate this content
Log in

Similar malayalam story from Tragedy