Jitha Sharun

Fantasy Inspirational

4  

Jitha Sharun

Fantasy Inspirational

ആത്മജ്ഞാനം

ആത്മജ്ഞാനം

1 min
261



മാത്രയമ്മ പറഞ്ഞ വഴികളിലൂടെ അയാൾ നടന്നു. 

മഞ്ഞപൂക്കളുടെ താഴ്വാരം കടന്ന് , നീല മേഘങ്ങൾ നിഴലിച്ച തടാകങ്ങൾ താണ്ടി, മഞ്ഞിൻ കുന്നുകൾ കയറി ഇറങ്ങി , പൊള്ളുന്ന വേനലും , കോച്ചി വിറപ്പിച്ച മഴയും വകവെക്കാതെ സമയവേഗം പ്രകാശകണങ്ങളിൽ കോർത്ത് അറിവിന്റെ കനി പ്രാപ്തമാക്കാൻ..... 

“തമോഗർത്തങ്ങളിൽപ്പെടാതെ വംശരക്ഷചെയ്യേണ്ടത് നീ”

മാത്രയമ്മയുടെ വാക്കുകൾ നേരിന്റെ ഉൾകാഴ്ചയാണ്. 

ജ്ഞാനാംബരം വെളിപ്പെട്ടപ്പോൾ അയാളുടെ പീഠാരോഹണം നടന്നു .

യാത്ര മനോഹരമായ അനുഭവമാണ്.

ധ്യാനം മനുഷ്യമനസ്സിനെ തന്റെ സ്വത്വം മനസ്സിലാക്കാൻ സഹായിക്കുന്നു.



Rate this content
Log in

Similar malayalam story from Fantasy