മൃണാളിനി
മൃണാളിനി
എന്റെ മടിയിൽ തലചായ്ച്ചു കിടന്ന് കൈവിരലുകളെ ഞൊട്ട പൊട്ടിച്ചു എന്റെ മുഖത്തേക്ക് നോക്കി അയാൾ കിടക്കാൻ തുടങ്ങിയിട്ട് നേരമേറെ ആയിരിക്കുന്നു. ഞാൻ അയാളുടെ തലമുടികളിലൂടെ പതിയെ വിരലോടിച്ചു കൊണ്ടിരുന്നു.
ദൂരെ തെരുവിൽ ആദ്യത്തെ വെട്ടം വീണിരിക്കുന്നു. പതിയെ പതിയെ ഇനി തെരുവുണർന്നു തുടങ്ങും. അയാൾക്ക് യാത്ര പറയാൻ സമയമായി. ശൂന്യമായ കണ്ണുകളാൽ അയാൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി മുറിവിട്ടകന്നു. ആ കണ്ണുകൾ തുളുമ്പിയിരുന്നോ അതോ എന്റെ തോന്നലോ അറിയില്ല വീണ്ടും ഒരിക്കൽ കൂടെ എന്റെ ഹൃദയം ആയാൾ ആൽ മുറിവേറ്റിരിക്കുന്നു. ജനൽ പാളി തുറന്നു ഞാൻ പുറത്തേക്ക് നോക്കി. ആയാൾ ദൂരെ ദൂരെ ഒരു ബിന്ദുവായി മറയുന്നത് വരെ ഞാൻ അങ്ങനെ നോക്കി നിന്നു.
ആരാണ് അയാൾ അറിയില്ല. പരിചിതൻ ആയ അപരിചിതൻ അങ്ങനെ എനിക്ക് അയാളെ വിശേഷിപ്പിക്കാൻ ആവൂ. ഈ ഇരുളടഞ്ഞ എന്റെ മുറിയിലെ നിത്യ സന്ദർഷകൻ. ഓരോ പകലും അയാൾ എന്നെ തേടി വരും എന്നിലെ പ്രതീക്ഷ, ആരോരുമില്ലാതെ തനിച്ചായി പോയവളുടെ നീറുന്ന ഹൃദയത്തിന്റെ ആകെ വെളിച്ചം.
ഓരോ തവണ അയാൾ എന്നെ തേടി വരുമ്പോളും ഒരു മഴയായി അയാൾ എന്നിൽ പെയ്തെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കും. വെറുതെ വെറുതെ അയാളുടെ ലാളനകൾ ഏറ്റുവാങ്ങാൻ എന്റെ ദേഹം കൊതിക്കും. ഇതാണോ പ്രണയം മല്ലികക്കായോട് പറഞ്ഞപ്പോൾ അയാൾക്ക് നിന്നോട് പ്രണയമാണ് മൃണാളിനി എന്ന് അവർ പറയുന്നു. ചിലപ്പോൾ ഇതും പ്രണയമാകാം . ഒരിക്കലും പ്രണയം അനുഭവിക്കാത്തവൾക്ക് പ്രണയം എങ്ങനെ എന്ന് എങ്ങനെ അറിയാൻ ആണ്. എന്തിനോ എന്റെ ഹൃദയം അസ്വസ്ഥമായി. അയാളുടെ ഓർമ്മകൾക്ക് ഇടവേള നൽകി ഞാൻ എന്റെ ദിനചര്യയിലേക്ക് കടന്നു. തീരാത്ത ദാഹവുമായി കാമം മൂറ്റി എന്റെ ശരീരം തേടി ഇരുളിൻ മറപ്പറ്റി വരുന്നവരുടെ പശ്ശി അടക്കാൻ ആയി.ഓരോ രാവുകളിലും എന്റെ ശയ്യ പങ്കിടുന്ന പലർ. ചിലർക്ക് ഒരു മനുഷ്യജീവന് ആണ് കൂടെ ഉള്ളത് എന്ന് പരിഗണനപോലും ഇല്ലത്തവർ മറ്റുചിലരുടെ വൈകൃതങ്ങൾ ദേഹവും മനസും മരവിപ്പിക്കുന്നവ. ഓരോ രാവും പലരും എന്റെ ശരീരത്തിൽ അവർ വിലക്കി വാങ്ങിയതിന്റെ പേകൂത്ത് നടത്തുമ്പോളും ഞാൻ അയാളെ ഓർക്കും. ഒരിക്കൽ പോലും എന്റെ ദേഹം അയാൾ മോഹിച്ചിട്ടില്ല. എന്നെ ഒരു സ്പർശത്താൽ പോലും കമിച്ചിട്ടില്ല. ഒരു ആലിംഗനം അതിൽ കൂടുതൽ അയാൾ ഒന്നും ചെയ്യാറില്ല. ഒന്നും സംസാരിക്കാറില്ല എന്റെ കണ്ണുകളിൽ നോക്കി അങ്ങനെ കിടക്കും. മറ്റുള്ളവരെ പോലെ അയാൾക്ക് ഒരിക്കലും ഒരു മൃഗമാവാൻ കഴിയില്ല. സ്ത്രീയെ ഭോഗവസ്തുവായി മാത്രം കാണുവാനും.
ദേഹം നുറുങ്ങുന്ന വേദന ഇന്നലെ എന്നെ വിലക്കി വാങ്ങിയവന്റെ മൃഗീയത കാലുകൾ വെച്ചു വെച്ചു ഞാൻ നടന്നു. നോവുന്നു ദേഹവും ദേഹിയും. ഒന്ന് പൊട്ടിക്കരയാൻ തോന്നുന്നു.. പക്ഷെ ഗണികക്ക് എന്ത് നോവും കണ്ണീരും. സ്ത്രീയായി ജനിച്ചതിൽ ഓരോ രാവും ഞാൻ എന്നെ ശപിക്കുന്നു. ഞാൻ ചെയ്ത തെറ്റ് എന്തായിരുന്നു.അറിയില്ല. ആദ്യമായി ഒരു പുരുഷന്റെ സ്പർശം അറിഞ്ഞത് കുഞ്ഞുനാളിൽ എന്നോ ആണ്. അമ്മ അനിയൻ കുട്ടനെ പ്രസവിച്ചു കിടക്കുന്ന സമയം. അടുത്ത ബന്ധു. എന്റെ കുഞ്ഞുശരീരത്തിലൂടെ ഇഴയുന്ന കൈകൾ. അയാളുടെ കൈവിരലുകളിൽ ഞെരിഞ്ഞാമരുന്ന കുഞ്ഞുദേഹം... അയാളുടെ സ്പർശങ്ങളുടെ അർത്ഥം മനസ്സിൽ ആവാത്ത ബാല്യം. വളർന്നു വരും തോറും അയാളെ പേടി ആയിരുന്നു എനിക്ക്. ആരോടും പറയാതെ ഉള്ളിൽ കുമിഞ്ഞുകൂടിയ ഭാരം പ്രിയപ്പെട്ട അധ്യാപികക്ക് മുൻപിൽ തുറക്കുമ്പോൾ അറിഞ്ഞിരുന്നില്ല ഞാൻ എല്ലാവർക്കും വെറുക്കപെട്ടവൾ ആവും എന്ന്. കാമം എന്താന്ന് അറിയാത്ത കുഞ്ഞിനോട് കാമവെറി പൂണ്ടരുവാൻ ചെയ്ത തെറ്റിന് ആ പെൺകുഞ്ഞു എങ്ങനെ തെറ്റുകാരി ആവും. ചേർത്തുപിടിക്കണ്ട കരങ്ങൾ തന്നെ തള്ളിപ്പറയുന്നു. അയാളെ പോലെ ഉള്ളവർക്ക് ഒരു നേരത്തെ സുഖം ആനന്ദം അത് കഴിഞ്ഞാൽ കഴിഞ്ഞു. പക്ഷെ ഇരയാകപ്പെട്ടവർക്കോ ഒന്ന് നേരെ ഉറങ്ങാൻ പറ്റാതെ ഓരോ സ്പർഷത്തെയും ഭയന്നു തന്നിലേക്ക് നീളുന്ന ഓരോ നോട്ടത്തെയും ഭയന്നു ഭയന്നു അങ്ങനെ ജീവിക്കണം. പിന്നെ എപ്പോൾ ആണ് എന്റെ ശരീരം തീചൂളയിൽ പെട്ടപ്പോൽ വെന്തുരുകിയത്. കൗമാരക്കാലത്തിൽ എപ്പോളോ യാത്ര ചെയ്തുകൊണ്ടിരുന്ന ബസിൽ. തിരക്കേറിയ ബസിൽ തൊട്ടും പിടിച്ചും ജാക്കിവെച്ചും കുളിരുന്ന പേപ്പിടിച്ച കാമഭ്രാന്തന്മാർ. എന്റെ വിടർന്നു വരുന്ന മുകുളങ്ങളിൽ അറിയാത്ത പോൽ വന്ന ആദ്യ സ്പർശം പിന്നെ പിന്നെ വ്യധി ചാലിച്ച അയാളുടെ കൈകൾ. ഓർക്കുമ്പോൾ തന്നെ ശ്വാസം വിങ്ങുന്നു നിസ്സഹായ ആയ ഒരു കൗമാരക്കാരി ആ തിക്കിലും തിരക്കിലും തന്നെ സംപ്രക്ഷിക്കാൻ കഴിയാതെ കേഴുന്നു. പെണ്ണ് ആയതിൽ വീണ്ടും വീണ്ടും അവൾ വേട്ടയാടപെടുന്നു. വേട്ടക്കാരനോ മാന്യമായി തലയുയർത്തി പിടിച്ചു നടക്കുന്നു. അടുത്ത ഇരയെ തേടുന്നു. പിന്നീട് ഉള്ള ഓരോ ദിനവും ഞാൻ എന്റെ ശരീരത്തെ കഴുകൻ കണ്ണുകളിൽ നിന്ന് മുനവച്ച സംസാരങ്ങളിൽ നിന്ന് പൊതിഞ്ഞു പിടിക്കുന്നു. എന്നിട്ടും എവിടെയാണ് എനിക്ക് തെറ്റിയത്. അത് ഒരു സ്പെഷ്യൽ ക്ലാസ്സ് ഉള്ള ദിവസമായിരുന്നു. തുലാവർഷം നേരം വേഗം ഇരുളും. തീമിർത്തു പെയ്യുന്ന മഴയിൽ നനഞ്ഞോട്ടി കയറി നിന്ന മേൽക്കൂര മനുഷ്യമൃഗങ്ങളുടെ ആവസ്ഥയെന്ന് അറിഞ്ഞപോൾക്ക് എന്റെ ഇളം ദേഹം അവർ പലരാൽ പിച്ചിച്ചിന്ധപ്പെട്ടിരുന്നു. തുടയിടുക്കിലൂടെ ഒഴുക്കി പരക്കുന്ന രക്തം വേർപെട്ടുപോയ ചുണ്ടുകൾ ധന്തശതങ്ങൾ ഏറ്റ കുജങ്ങൾ. പ്രാണൻ ദേഹിയെ വിട്ടകലുന്ന വേദന.. ഒരു രാവ് എണ്ണമില്ലാത്ത തവണ അവർ കയറിറങ്ങിയ എന്റെ ശരീരം. മരിച്ചു കരുതി ഉപേക്ഷിച്ചത് ആവാം നഗ്നയായി അവർ എന്നെ ആ പൊന്തക്കാട്ടിൽ.. ആശുപത്രിയിൽ മരണത്തോട് മല്ലിട്ടു നിന്ന ദിനങ്ങൾ പത്രങ്ങളും ദൃശമാധ്യമങ്ങളും കൊട്ടിക്കോശിച്ച നാടിനെ നടുക്കിയ കൂട്ടബലാത്സംഗം .. മറ്റൊരു വാർത്ത വരുന്നവരെ മാത്രം ചർച്ചയായ തകർക്കപ്പെട്ടുപോയ പെണ്ണജീവിതങ്ങളിൽ ഒന്നുകൂടെ.വേട്ടയാടപെട്ടവളുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന സമൂഹം. ഇരയാക്കപ്പെട്ടവൾക്ക് നീതി നിഷേധിക്കുന്ന നീതിപീഠം. തോറ്റുപോയി അല്ല തോൽപ്പിച്ചു ഈ സമൂഹം. ഒരിറ്റു വിഷത്തിൽ ദേഹം തണുത്തു വെള്ളപ്പുതച്ചു ഉറ്റവർ അവിടെയും തോൽവി ഏറ്റുവാങ്ങി അനാഥതത്തിന്റെ കൈപ്പൂനീരിൽ ഞാൻ. ഉറ്റവരുടെ ചിത എരിഞ്ഞു തീരും മുൻപേ അന്തിക്ക് കതകിൽ തട്ടിയ പകൽ മാന്യർ. പിന്നെ പിന്നെ ആരുടെ ഒക്കെയോ കൈകളിലൂടെ ചലിക്കുന്ന പാവയായി മനസ് മൃതിയടഞ്ഞ ദേഹമായി എത്തിപ്പെട്ടത് ഇവിടെ. പണത്തിനു വേണ്ടി ശരീരം വിൽക്കുന്ന ഈ ചുവന്ന തെരുവിൽ.
അയാൾ ഇന്നും എന്നെ തേടി വന്നു. ലോലമായി ഒന്ന് പുണർന്നു. ഒന്നും മിണ്ടിയില്ല ഒരുപ്പാട് നേരം എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. തെരുവുണർന്നു തുടങ്ങിയപ്പോൾ തന്നെ അയാൾ എന്നെ ചുറ്റിപ്പുണർന്ന കൈകൾ വേർപെടുത്തി. തന്റെ പോക്കറ്റിൽ നിന്നും ഒരു എഴുത്ത് എടുത്തു എന്റെ കൈയിൽ വെച്ച് തന്നു. കവിൾ ഒന്ന് തട്ടി കണ്ണുകളാൽ യാത്ര പറഞ്ഞു അയാൾ എന്റെ മുറി വീട്ടിറങ്ങി. ആകാംഷയോടെ ഞാൻ ആ കത്ത് തുറന്നു. എന്റെ ഹൃദയത്തിൽ ഒരു നിരുറവ രൂപം കൊണ്ടു. അയാൾക്ക് എന്നെ അറിയാമായിരുന്നു അയാളുടെ ആദ്യപ്രണയം.. പറയാൻ അവസരം കാത്തുനിന്നപ്പോൾ വിധി ചെയ്ത ക്രൂരതയിൽ എന്നെ പോലെ ഞെട്ടേറ്റുവീണവൻ. അയാൾ എനിക്കായി ഒരു ആകാശം തുറക്കാൻ ആഗ്രഹിക്കുന്നു അറിവിന്റെ വെളിച്ചത്തിന്റെ എഴുവർണങ്ങളുള്ള ആകാശം.
അഴുക്കുചലിലെ കറുപ്പ് നിറഞ്ഞ ജീവിതത്തിൽ മഴവില്ലിന്റെ ഏഴുവർണങ്ങൾ.. പ്രതീക്ഷകൾ നിറയുന്നു.. സ്നേഹം കൊതിക്കുന്ന ഹൃദയം ഒരു തുരത്ത് അനേഷിക്കുന്നു... ചോടിയിൽ പുഞ്ചിരി വിരിയുന്നു ചിരിക്കാൻ മറന്നവൾ ഇന്ന് വീണ്ടും ചിരിക്കാൻ തുടങ്ങിയിരിക്കുന്നു.

