അവനായി രചിച്ച പ്രണയലേഖനം
അവനായി രചിച്ച പ്രണയലേഖനം
പ്രിയപ്പെട്ടവനെ,
എനിക്ക് നിന്നോടുള്ള സ്നേഹത്തെ കുറിച്ച് എങ്ങനെ പറയാനാണ് ഞാൻ. എന്റെ ആത്മാവിന് പ്രാപ്യമായ ആഴത്തിൽ വിശാലതയിൽ ഞാൻ നിന്നെ പ്രണയിക്കുന്നു. നീ തന്ന പ്രണയത്തിനുമപ്പുറം മറ്റൊന്നിനും എന്നെ ഭ്രമിപ്പിക്കാൻ കഴിഞ്ഞിട്ടില്ല ഇന്നുവരെ. നീയെന്ന വാക്കിനപ്പുറം എനിക്കിനി ഒന്നുമില്ല ഈ ഭൂവിൽ. ഓരോ നിമിഷവും നീയെന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ആൽമരം പോലെ വേരാഴ്ത്തികൊണ്ടിരിക്കുകയാണ്. നിന്നെ നഷ്ടപ്പെട്ടാൽ ഉയിർ ഇല്ലാതെ പോകുമെന്നിൽ. അത്രമേൽ നീ എന്നിൽ ഒരു വടവൃഷമായി പടർന്നു പന്തലിച്ചു നിൽക്കുകയാണ്. നിനക്ക് അറിയോ നിന്റെ പ്രണയമെന്ന തുരുത്തിൽ ഞാൻ ബന്ധനസ്ഥയാണ്. പുറത്തേക്ക് കടക്കാൻ എത്ര കഠിനമായി ശ്രമിച്ചാലും കൂടുതൽ ആയി എന്നെ നിന്നിലേക്ക് തന്ന
െ വലിച്ചടുപ്പിക്കുന്ന നിന്റെ പ്രണയമെന്ന മാന്ത്രികത്തുരുത്തിൽ.
പ്രിയനേ,നിനക്ക് മാത്രം സന്തോഷം പകരാൻ കഴിയുന്ന എന്റെ ജീവനിലെ ഓരോ അംശവും പിടയുകയാണ് നിന്നെ ഭ്രാന്തമായി സ്നേഹിച്ചു തോൽപ്പിക്കാൻ. എന്നിലെ ഓരോ മിടിപ്പിനും അവകാശി നീയാണ്. അത്രമേൽ സ്നേഹിക്കുന്നു നിന്നെ ഞാൻ എന്നിലെ അവസാനമിടിപ്പ് നിൽക്കും വരെ നിന്നെ സ്നേഹിക്കും ഞാൻ. മരണത്തിൽ പോലും നിന്നെ സ്നേഹിച്ചു തോൽപ്പിക്കാൻ ആണ് എനിക്ക് ഇഷ്ടം.
അറിയാം നീ ഒരിക്കലും എനിക്ക് സ്വന്തമാവില്ല എന്ന് എങ്കിലും ആഴത്തിൽ പ്രണയിക്കുന്നു ഞാൻ നിന്നെ. നിന്നിൽ എനിക്കായ് ഒരിടം എന്നും ഉണ്ടാവും എന്നാ വിശ്വാസത്തിൽ എന്നെ നിനക്കായ് കാത്തുവെക്കുന്നു ഞാൻ.
പ്രിയമോടെ
നിന്റെ…