akshaya balakrishnan aalipazham

Abstract Others

4.0  

akshaya balakrishnan aalipazham

Abstract Others

മീര സാധു

മീര സാധു

2 mins
286



 

" പാൽ പോലെയാണ് പ്രേമം.നേരത്തോട് നേരം കഴിഞ്ഞാൽ പുളിക്കും, പിരിയും പിന്നെ വിഷമാവും. മാധവൻ എനിക്ക് ആ വിഷം തന്നു. ഞാൻ മരിച്ചില്ല.പകരം അയാളെ കൊന്നു.." പ്രണയവും പ്രണയഭംഗവും മനോഹരമായി തന്നെ വരച്ചിട്ടുണ്ട് പ്രിയ എഴുത്തുകാരി കെ.ആർ മീര ' മീരാ സാധു ' എന്ന നോവലിൽ . ഒരു പ്രണയബന്ധത്തിൽ താൻ കബളിപ്പിക്കപ്പെടുകയാണെന്ന് അറിയുമ്പോൾ ഒരാളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ അത് ഏത് മാനസികാവസ്ഥയിൽ അവരെ ചെന്നെത്തിക്കുന്നു എന്ന് ഈ കഥയിൽ വ്യക്തമായി തന്നെ കഥകാരി ആവിഷ്കരിച്ചിട്ടുണ്ട്..ഇത് തുളസിയുടെ കഥയാണ്.. മാധവന്റെയും...

തുളസി ഭ്രാന്തമായി ഒരാളെ സ്നേഹിച്ചവൾ ... പ്രേമത്താൽ ഭ്രാന്തിയാക്കപ്പെട്ടവൾ..ഒരുവനെ മാത്രം പ്രണയിക്കുകയും അവനാൽ പ്രണയിക്കപെടുകയും ചെയ്തവൾ...പ്രണയത്തിൽ സ്വയം നഷ്ടപ്പെട്ടു പോയവവൾ...അവൾ ഇന്നത്തെ ഈ സമൂഹത്തിലെ പ്രണയത്താൽ മുറിവേറ്റ അനേകായിരത്തിൽ ഒരുവൾ ആണ്... സങ്കീർണമാണ് സ്ത്രീ മനസ് എന്ന് പറയുന്നത് എത്ര ശെരിയാണ്.. അവൾ ഏത് തരത്തിൽ പ്രവർത്തിക്കും എന്ന് ആർക്കും പ്രവചിക്കാൻ ആവില്ല.. കഥയുടെ തുടക്കത്തിൽ തന്നെ പ്രിയ എഴുത്തുകാരി നമ്മളുടെ മനസിലെ നമ്മുടെയെല്ലാം ഭാവനകളിലെ വൃന്ദാബന്റെ ചിത്രത്തെ പാടെ മാറ്റിക്കൊണ്ടാണ് കഥ തുടങ്ങുന്നത്. മൂത്രത്തിന്റെയും ചാണകത്തിന്റെയും ദുർഗന്ധം വമിക്കുന്ന ഗലികളിലൂടെ അവർ നമ്മെ കൊണ്ടുപോകുന്നു. ഭൂതവും വാർത്തമാനവും ഇടകലർത്തിയാണ് കഥയുടെ ഇതിവൃത്തം വായനക്കാരിൽ എത്തുന്നത്..  


ഐ ഐ ട്ടി റാങ്ക് ഹോൾഡറും ഐജിയുടെ മകളുമായ തുളസി ഏത് സ്ത്രീയും സ്നേഹിക്കുന്ന സൗന്ദര്യമുള്ളവൻ ആയ മാധവിന്റെ പൊള്ളയായ പ്രണയം ചാലിച്ച വാക്കുകളിൽ വിശ്വസിച്ച് തന്റെ അച്ഛനെയും, അമ്മയെയും, രണ്ട് സഹോദരിമാരെയും മറന്നു, തന്റെ വിദ്യാഭ്യാസവും ഭാവിയും കളഞ്ഞ്, തൻ്റെ പ്രതിശ്രുത വരൻ വിനയനേയും ഉപേക്ഷിച്ച് മാധവന്റെ പ്രണയത്തിനു മുൻപിൽ കീഴടങ്ങി വിവാഹതലേന്ന് മാധവന്റെ കൂടെ ഒളിച്ചോടുന്നു.... മാധവന്റെ മാധുര്യമുള്ള വാക്കുകൾ വിശ്വസിച്ചു, ഒന്നിച്ചുള്ള ജീവിതത്തിനു ആയി എല്ലാം തേജിച്ചപ്പോൾ അവൾ അറിയാതെ പോയി മാധവനു താനും അയാളുടെ മറ്റുള്ള കാമുകിമാരെ പോലെയാണ് എന്ന്

..രണ്ടുകുഞ്ഞുങ്ങൾ ആയതിനു ശേഷവും മാധവൻ മറ്റുസ്ത്രീകളെ പ്രണയിച്ചു.. അവരുമായിമായി രതിയിൽ ഏർപെട്ടു.. നർത്തകിയായ ഭാമക്ക് വേണ്ടി മാധവൻ തുളസിയെ ഉപേക്ഷിക്കുന്നു. അത്രമേൽ പ്രാണനായി കണ്ടവൻ തന്നെ ഉപേക്ഷിക്കുമ്പോൾ ഉള്ള നോവ് തുളസിയുടെ ആത്മകഥയിലുണ്ട്. ജീവിതത്തിൽ എല്ലാം നഷ്ടപെട്ട തുളസി തന്റെ രണ്ടുമക്കളെയും വിഷം കൊടുത്തു കൊല്ലുന്നു.പിന്നീട് അവൾ മധുരയിൽ എത്തുന്നു. അവിടെ ഉള്ള മീരസാധുമാരിൽ ഒരാളവുന്നു.. അഗതികൾ ആയ വിധവകൾ അവരണത്രെ മീര സാധു.. നീണ്ട പന്ത്രണ്ടുവർഷങ്ങൾ അവൾ ഒരു മീര സാധുവായി പുലർച്ചെ ഉണർന്നു യമുനയിൽ സ്നാനം ചെയ്തു മുഷിഞ്ഞ പരുത്തി സാരിയുടുത്തു മീര ഭജൻസ് പാടി തെരുവിൽ ഭിക്ഷയെടുത്ത് ഭഗവാൻ കൃഷ്ണന്റെ ധർമ്മശാലയിൽ ജീവിക്കുന്നു ..തുളസിക്ക് ഒരിക്കലും കൃഷ്ണന്റെ രാധ ആകേണ്ടായിരുന്നു, മീരയായാൽ മതി, രാധ പതിനായിരത്തെട്ടിൽ ഒരുവളാണ്, മീര ഒന്നേ ഉള്ളൂ..ഒരിക്കൽ അവൾ പ്രായമായ ചമേലി ഭായിയോട് ഒരിക്കൽ ഇതു പറയുന്നുണ്ട്. നീണ്ടാവളുടെ കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് മാധവൻ വൃന്ദാബനിൽ എത്തുന്നു.. അവിടെ വെച്ച് അവർ വീണ്ടും കണ്ടുമുട്ടുന്നു. തുളസിയുടെ മാറ്റം കണ്ട് തന്നോട് ക്ഷമിക്കണം എന്നപേക്ഷിക്കുന്ന മാധവന് തുളസി മറുപടി നൽകുന്നത് സ്വന്തം ജീവൻ തന്നെ ഇല്ലാതെ ആക്കിയാണ്..

"മാധവൻ എൻ്റേതാണ്. ഞാൻ ഇനിയും അയാളെ പ്രേമിക്കും. പകയോടെ പ്രേമിക്കും. പ്രേമം കൊണ്ട് പരാജയപ്പെടുത്തും, പവിത്രീകരിക്കും.. ഒടുവിൽ അയാളിൽ തന്നേ വിലയം പ്രാപിച്ച് ഈ കഥ അവസാനിപ്പിക്കും."

ഒരു മീര സാധുവിന്റെ ആത്മകഥ..


കഥയിൽ ഇടക്ക് ഇടക്ക് വരുന്ന ഉറുമ്പുകൾ വെറും ഉറുമ്പുകൾ അല്ലായിരുന്നു അത് ശവംതീനി ഉറുമ്പുകൾ ആയിരുന്നു..അത് വായിച്ചു ബുക്ക്‌ മടക്കുന്ന ഓരോരുത്തരിലേക്കും അരിച്ചീറങ്ങുന്നത് കാണാം.


ശക്തമായ പെണ്ണെഴുത്ത് തന്നെയാണ് മീരാ സാധു, ! വളരെ ലളിതമായ ഭാഷയില്‍ കാവ്യാത്മകമായാണ് എഴുത്തുകാരി ഈ കൃതി അവതരിപ്പിച്ചിട്ടുള്ളത്.


ഒരു പുരുഷന് അവനെ ആഹ്ലാദിപ്പിക്കുന്ന സ്ത്രീയെ മാത്രമേ സ്നേഹിക്കാൻ കഴിയൂ.. ഒരു സ്ത്രീയ്ക്ക് തന്നെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ കഴിയും.... മീരയുടെ ഈ വാക്കുക്കൾ ഈ പുസ്തകത്തിലുടനീളം നമ്മുക്ക് കാണാൻ സാധിക്കും.


Rate this content
Log in

Similar malayalam story from Abstract