Jitha Sharun

Abstract Drama

4.7  

Jitha Sharun

Abstract Drama

ഉത്തര

ഉത്തര

2 mins
398



ആർ യൂ വർക്കിംഗ് ? ഉത്തര മറുപടി പുഞ്ചിരിയിൽ ഒതുക്കി .


പിന്നെ പറഞ്ഞു.


യെസ് ഐ ആം !!!!


അതെ ഞാൻ ഒരു മുഴുനീള ജോലി ഏറ്റെടുത്തിരിക്കുന്നു .സന്തോഷത്തോടെ ചെയുന്നു…

ജീവിതം മരുഭൂമിയിലേക്ക് പറിച്ചു നട്ടപ്പോൾ ഇഷ്ടപ്പെട്ട നാടും വീടും ജോലിയും ഉപേക്ഷിച്ചു വന്നവൾ …


നീണ്ട പത്തുവർഷം എഴുത്തും വായനക്കും അവധികൊടുത്തു ദിനരാത്രങ്ങളെ നോക്കി പാതി നരച്ച മുടിയൊതുക്കി കെട്ടുമ്പോൾ പരാതിയും പരിഭവവും ഇല്ല.


വെളുപ്പിന് സൂര്യരശ്മികൾ ഫ്ലാറ്റിന്റെ ജനൽ തൊട്ടു വിളിക്കുമ്പോൾ തുടങ്ങുന്നതാണ് ...പിന്നെ ചന്ദ്രന്റെ ഒരു യാമം പിന്നിട്ടാലും തീരാത്ത പണികൾ ..


ഇതിൽ എവിടെയാണ് വെറുതെ ഇരിക്കുന്നത് ..


കുടുംബത്തിൽ ഭാര്യക്കും ഭർത്താവിനും ജോലി ഉണ്ടെങ്കിലേ വിദേശ രാജ്യത്തു ഒരുമിച്ചു ജീവിക്കാനാകു എന്ന തത്വം അറിയാതെ അല്ല .


“ഉത്തരക്ക് മറ്റുമുള്ളവരെപോലെ ധനസമ്പാദനത്തിനോ ആഡംബരത്തിനോ ആഗ്രഹമില്ലേ ?”


ചോദ്യശരങ്ങൾ എങ്ങു നിന്നൊക്കെയോ …...


ഉള്ളതിൽ സംതൃപ്തി എങ്ങനെയെന്ന് അവൾക്കറിയാം .

യോഗ്യതകൾ എല്ലാം ഉള്ള അഭ്യസ്ത വിദ്യ വീട്ടിൽ ഒതുങ്ങി കൂടുന്നത് സമൂഹത്തിനു നഷ്ടമാണെത്രെ !!!!


ചുറ്റിലും കുഞ്ഞു കുഞ്ഞു വാതായനങ്ങൾ …


പിന്നെ ചെറിയ ബാൽക്കണി അതിലൂടെ ചതുരത്തിൽ കാണുന്ന ആകാശം …

അതാണ് ഉത്തരയുടെ ലോകം ..


കിളികൾ ,കുഞ്ഞു മേഘകീറുകൾ എല്ലാം നാട്ടിലെ പോലെ ഇവിടേം..

ഇതാണ് സ്വർഗം ..


വലിയ സ്വപ്നങ്ങൾ അവൾ മറന്നു പോയിരിക്കുന്നു .

നാഗരികതയുടെ നടുവിൽ ….

മെട്രോയുടെ ശബ്ദം , കാറുകൾ,

ഫ്ളാറ്റിലെ പലപല ദേശക്കാർ എല്ലാം ഉത്തരയുടെ ഹൃദയ താളമായി .


ഇടക്കൊക്കെ പഴയ സുന്ദര സന്തോഷ നിമിഷങ്ങൾ..മായ ആയി മിന്നി മറയും..

പിന്നേം ക്ലോക്കിന്റെ സൂചി ഓർമിപ്പിക്കും 


ലഞ്ച് ,ഡിന്നർ,പാത്രം കഴുകൽ…..നീണ്ട ലിസ്റ്റ് …


ഉത്തരക്ക് പണ്ടൊക്കെ വാക്കുകൾ പുഴ പോലെ ആയിരുന്നു ...രാപകൽ ഫോൺ കോൾ ..


ക്ലാസ്സ്‌ലീഡർ , ജോലിസ്ഥലത് സ്റ്റാഫ് സെക്രട്ടറി……

ഇവിടെ ഈ ഫ്ലാറ്റിൽ ആരുമേ ഇല്ല …


പത്തു വർഷത്തിൽ എങ്ങനെ വാക് മിതത്വം പാലിക്കാം എന്ന് അവൾ പഠിച്ചിരിക്കുന്നു .


“മിത്രം ചാ സാരം ചാ വാഗ്മി “


ഇവിടെ അവളെ കേൾക്കാൻ ആരും ഇല്ല ..


ഉറങ്ങാത്ത രാത്രികളിൽ കയ്യടി നേടിയ സെമിനറുകളെ കുറിച്ച് ഓർത്തു ..


നേടിയ ഡിഗ്രികൾ ..


ആസ്വദിച്ചു നേടിയ അധ്യാപനവൃത്തി ….


എല്ലാത്തിനും ഉപരി ഒരു ശാസ്ത്രകുതുകി …..


ഉത്തര ആകാശത്തോടും ഭൂമിയോടും കിളികളോടും ചോദിച്ചു …


കുടുംബമല്ലേ നിനക്കു വലതു?


എല്ല്ലാരും ഒന്നിച്ചു പറഞ്ഞു…” അതെ “


“എനിക്കും”


എന്റെ ഡിഗ്രികൾ എനിക്ക് സന്തോഷം തരുന്നു.


“ഞാൻ ജോലിക്കു പോകാത്തതിൽ ഞാൻ പശ്ചാത്തപിക്കണോ ?”


അവൾ അക്വാറിയത്തിലെ മീനുകളോട് ചോദിച്ചു 


“വേണ്ട ,ആരു പറഞ്ഞു നിനക്ക് ജോലിയില്ല ..


മറ്റുള്ളവർ അല്ല നിന്നെ നീ ആക്കുന്നത് …”

“ജീവിതം മുഴുവൻ കഞ്ഞിയും കറിയും 

വച്ച് കഴിയാണോ എന്ന ചോദ്യങ്ങൾ …???”


“ഭക്ഷണം പാകം ചെയ്യുന്നതും വീട് വൃത്തിയാക്കുന്നതും മക്കളെ നോക്കുന്നതും ആത്മാർത്ഥതയോടെ ചെയ്യേണ്ടേ സംതൃപ്ത കർമങ്ങൾ ആണ് …”


"ഉത്തര….

നിന്റെ പഠനം വ്യർത്ഥമല്ല …

നിന്റെ ഈ ജീവിതം പാവനവുമാണ്….”


ഒരു പക്ഷെ ഞാൻ ഒരു “പൈസെൻ “ ആയതു കൊണ്ടാകാം അക്വാറിയത്തിലെ ഗോൾഡിയും ലക്കിയും എന്നോട് സംസാരിച്ചത് ….


ഉത്തര ചിന്തിച്ചു ….


അഴുകിയ ചിന്തകളെ കാലത്തിനു വിട്ടേക്കുക .

കശക്കി എറിയട്ടെ .

ഉത്തരാധുനിക ചിന്തകൾ ഹിരണ്മയ മേഘം പോലെ ചിദാകാശത്തിൽ സുവർണ ലിപികളിൽ എഴുതട്ടെ 


“യെസ് ….ഉത്തര ഈസ് എ 24 / 7 വർക്കിംഗ് ലേഡി..

വേതനം :സംതൃപ്‌തി, സന്തോഷം “



Rate this content
Log in

Similar malayalam story from Abstract