എന്തിനായിരുന്നു...?
എന്തിനായിരുന്നു...?
"മോളേ... നീ അവളുടെ ബെസ്റ്റ്.... ഫ്രണ്ട് അല്ലേ.... മോൾക് അറിയുമെങ്കിൽ.... പറ.... മോളേ... എന്ത് കൊണ്ടാണെന്ന് അറിയാതെ.... ഞങ്ങൾ.....പറഞ്ഞെങ്കിൽ ഞങ്ങൾ ഒരിക്കലും അവളെ ....മരണത്തിനു വിട്ടു കൊടുക്കില്ലായിരുന്നു...അവളെ..."
📃📃📃📃📃📃📃📃📃📃📃
ഞാൻ രാഗിണി എന്റെ പ്രിയ കൂട്ടുകാരി ആയിരുന്നു ശ്വേത...
ഫസ്റ്റ് ഇയറിൽ ആദ്യമായി കോളേജിൽ ചെന്നപ്പോൾ ഭയപ്പെട്ടിരിക്കുന്ന എന്നെ നോക്കി ആദ്യമായി പുഞ്ചിരിച്ചവൾ...
ഫസ്റ്റ് ഇയർ ശ്വേത കവിത എന്ന് വിളിച്ചു പറഞ്ഞപ്പോളാണ് അവളുടെ പേര് തന്നെ മനസിലായത്.
ആ കവിത ഇന്നും എന്റെ മനസിൽ കിടപ്പുണ്ട്...
" ശലഭമായി പറന്നുയരേണ്ട
നീ എന്തിനു ...
ചിറകിനെ അറ്റ് മുറിച്ചു... "
അന്ന് തന്നെ ഞങ്ങൾ സംസാരിച്ചു..... ഹോസ്റ്റലിലും ഒന്നിച്ചു എല്ലാത്തിനും ഒന്നിച്ചു അങ്ങനെ പെട്ടന്ന് തന്നെ കൂട്ടായി..... അവളുടെ കൂടെ ഉള്ളപ്പോൾ ഒരു തരം സിസ്റ്റർ ഫീലിംഗ് ആയിരുന്നു.
അവളുടെ വീട്ടിൽ അവളും അവളുടെ ചേട്ടനും അച്ഛനും അമ്മയും ചേർന്നൊരു കുഞ്ഞു കുടുംബമായിരുന്നു.
അവരുടെ ഫോട്ടോകളും വീഡിയോകളും എനിക്ക് കാണിച്ചു തന്നു. എന്റെ ഫാമിലിയെ പറ്റി ഞാനും പറഞ്ഞു.
അങ്ങനെ ഞങ്ങളുടെ സുഹൃത് ബന്ധം ദിവസം തോറും വലുതായികൊണ്ടേയിരുന്നു.
പക്ഷേ.... ഒരു ദിവസം ലീവ് കഴിഞ്ഞു അവൾ വന്നില്ല. വിളിച്ചപ്പോൾ :-
ഹെലോ...
എന്തുപറ്റിയെടി... നീ എന്താ വരാതിരുന്നേ...
ഒന്നുമില്ലെടി... നല്ല സുഖമില്ല.. വയ്യായ്കയാണ്...
ആണൊ... നിന്നെ മിസ്സ് ചെയ്യുന്നുണ്ട് എങ്കിലും..
കുഴപ്പമില്ല.. ഓക്കേ ആയിട്ട് വന്നാൽ മതി.
മ്മ്... മ്മ്...
മറുത്തലക്കൽ മൂളൽ മാത്രമായിരുന്നു മറുപടി തന്നത്. ആകെ ഒരു ക്ഷീണിത ഭാവത്തിൽ ആയിരുന്നു അവളുടെ സംസാരം..
എന്നാലും അവൾ വരുമെന്ന് ഞാനും വിശ്വസിച്ചു.
പക്ഷേ... ഒരു ദിവസം രാവിലെ അവളുടെ മരണവാർത്ത ആയിരുന്നു വന്നത്.
അതും അവൾ ആത്മഹത്യ ചെയ്തു എന്നറിഞ്ഞപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല.
എന്തിനു അവൾ ചെയ്തു..... അവൾ ഹാപ്പി ആയിരുന്നില്ലേ... എന്നാലും ഞാനും അറിഞ്ഞില്ലല്ലോ....എന്റെ കണ്ണുകൾക്ക് കണ്ണുനീരിനനെ നിയന്ത്രിക്കാൻ ആയിരുന്നില്ല...
എല്ലാവരും എന്നോട് ക്ഷമിക്കണം ഞാൻ..... വെറുക്കരുത്... ഏട്ടാ.... അമ്മാ.... അച്ഛാ.... രാഗി.... എല്ലാവരോടും യാത്ര ചോദിക്കുന്നു.... ഇത്രമാത്രം എഴുതിയ ഒരു കുറിപ്പ് അവളുടെ റൂമിൽ നിന്നും കണ്ടെടുത്തു...
പോസ്മാർട്ടം കഴിഞ്ഞു അവളുടെ ശരീരം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഞാൻ ഒരു തരം മരവിപ്പിലായിരുന്നു.
അവളുടെ വീട്ടിലേക്ക് എത്രയോ തവണ അവളുടെ കൂടെ ചെന്നിട്ടുണ്ട് ഇന്ന് അവളില്ലാതെ....
എന്റെ കാലുകൾ തളർന്നു പോകുന്നത് പോലെ തോന്നി...
അവളുടെ ജീവനില്ലാത്ത ശരീരം കണ്ടു ഞാൻ വാ പൊത്തി കരഞ്ഞു കൊണ്ട് പുറത്തേക്കോടി...
മോളേ... നീ അവളുടെ ബെസ്റ്റ്.... ഫ്രണ്ട് അല്ലേ.... മോൾക് അറിയുമെങ്കിൽ.... പറ.... മോളേ... എന്ത് കൊണ്ടാണെന്ന് അറിയാതെ.... ഞങ്ങൾ.....പറഞ്ഞെങ്കിൽഞങ്ങൾ ഒരിക്കലും അവളെ ....മരണത്തിനു വിട്ടു കൊടുക്കില്ലായിരുന്നു...അവളെ..." പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.
അമ്മാ.... സത്യമായിട്ടും എനിക്ക് അറിയില്ല....എന്നോട് പോലും പറയാൻ പറ്റാത്ത... എന്ത് കാര്യമാ...എനിക്ക് അറിയില്ല...എന്നോടൊന്നും.... ആ അമ്മയുടെ വാക്കുകളിൽ ഞാൻ തകർന്നു പോയിരുന്നു....
അവളുടെ ആത്മഹത്യയ്ക്ക് കാരണം കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല.....പോസ്റ്റ്‌മാർട്ടത്തിൽ ഒന്നും ദുരൂഹമായി കണ്ടെത്താനും കഴിയാത്തത് കൊണ്ട് പോലീസും ആത്മഹത്യ ആണെന്ന് ഉറപ്പിച്ചു....
എല്ലാം ഷെയറു ചെയ്യുന്ന എന്നോട് പോലും പറയാതിരിക്കണമെങ്കിൽ.... അത്രമേൽ.....
" ശലഭമായി പറന്നുയരേണ്ട
നീ എന്തിനു ...
ചിറകിനെ അറ്റ് മുറിച്ചു..."
വർഷങ്ങൾ പിന്നിട്ടിട്ടും അവളുടെ മരണം എന്തിനാണെന്ന് ആരും അറിഞ്ഞില്ല.... ആ അമ്മയും അച്ഛനും ഇന്നും മകളെ ഓർത്തു....വിതുമ്പുന്നു...
അവളുടെ മരണത്തിനു കാരണമായത് അവളുടെ മനസിൽ മാത്രം നിലകൊണ്ടുകൊണ്ട് എന്നെന്നേക്കുമായി മണ്ണിൽ അലിഞ്ഞുചേർന്നു.....
അവളുടെ മനസും ശരീരവും ആ കാരണത്താൽ വിങ്ങുന്നുണ്ടാവും.... ആരുമറിയാതെ......
