Jyothi Kamalam

Abstract

4.5  

Jyothi Kamalam

Abstract

തെയ്യം

തെയ്യം

2 mins
354


അപ്പോയ്ന്റ്മെന്റ് ലെറ്റർ കയ്യിൽ കിട്ടിയപ്പോൾ അറിയാതെ നിലവിളിച്ചു എന്റെ തെയ്യങ്ങളെ ....തൊട്ടടുത്ത് നിന്നിരുന്ന ഹരി ഉറക്കെ ചിരിച്ചു....തെയ്യങ്ങളോ..ദൈവങ്ങൾ അല്ലെ.

ശെരി ആണല്ലോ. എടേയ് സെലക്ഷൻ ആയി നോർത്ത് ക്ലസ്റ്റർ ആണ്. നമ്മുടെ കണ്ണൂരും കോഴിക്കോടും മലപ്പുറവും ഒക്കെ കൂടിയ നോർത്ത് ക്ലസ്റ്റർ.

ചങ്കിടിപ്പിൻ്റെ ആഴം അറിയണമെങ്കിൽ ഒരു 10 -18 വര്ഷം പുറകോട്ടു പോണം. അതവിടെ നിൽക്കട്ടെ വഴിയേ ഞാൻ പറയാം. ഒന്നും ഇല്ലേലും പിജി കഴിഞ്ഞ ഒരു കുട്ടി പറയുമ്പോ ഉള്ള ജാള്യത മറയ്ക്കണ്ടേ …

എറണാകുളത്തപ്പന്റെ നാട്ടിൽ രണ്ടാഴ്ച ട്രെയിനിങ് ഉണ്ട്. അവിടെ മുസ്ലിം അസോസിയേഷൻ ഹോസ്റ്റൽ ഒരു റൂം തരപ്പെടുത്തി. അവിടുന്ന് നടക്കാൻ ഉള്ള ദൂരമേ ഓഫീസിലേക്ക് ഉള്ളു എന്നാണ് കരുതിയത്. പൊരിഞ്ഞ വെയിലി മേനക വരെയേ എത്തു. അവിടുന്ന് പ്രൈവറ്റ് ബസ് കിട്ടും ജീവൻ മരണ പോരാട്ടം ആണ് പാലാരിവട്ടം വരെ എത്തുമ്പോൾ എന്നും പിതൃക്കൾക്ക് നന്ദി പറയും …ജീവൻ ഉണ്ട് അതിനു. പദ്മനാഭന്റെ മണ്ണിൽ ആരുന്നേൽ തല്ലു ഉണ്ടാക്കാരുന്നു. ഇതിപ്പം സീൻ ആകുന്ന ഫോർട്ട് കൊച്ചി ടീമ്സ്…വേണ്ട മുട്ടണ്ട വിട്ടുപിടി. മനസ് മന്ത്രിച്ചു.

അങ്ങനെ ഒരാഴ്ചത്തെ ട്രെയിനിങ് സെഷൻ കഴിഞ്ഞു നേരെ നൈറ്റ് ട്രെയിൻ കണ്ണൂർക്ക് വെച്ച് പിടിച്ചു. അവിടെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇരുന്നു നേരം വെളുപ്പിച്ചു. പിന്നെ പുതിയ ലേഡീസ് ഹോസ്റ്റൽ ലക്‌ഷ്യം വച്ച് നടപ്പായി…നടക്കാനുള്ള ദൂരമേ ഒള്ളു അത് പറഞ്ഞു ഞങ്ങളെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ച ആ ചേട്ടന്റെ പിതാവിനെ സ്മരിച്ചു കൊണ്ട് ഞങ്ങൾ കിതച്ചു ലക്ഷ്യ സ്ഥാനത്തു എത്തി. ഞങ്ങൾ തിരു-അനന്തപുരംകാര് അങ്ങനെ ചുമ്മാ മെനക്കെടില്ല. അതല്ലേ ട്രിവാൻഡറും എന്ന് ചുരുക്കി ലഭിക്കും. അപ്പഴാ ഈ വെച്ച് പിടിച്ച നടത്തം.

ക്ലസ്റ്റർ ലൊക്കേഷൻ ഡീറ്റെയിൽസ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എല്ലാടോം പോയി വേണം കണ്ടു പിടിക്കാൻ. സാംപ്ലിങ് ടെക്നിക്ക് ഏതാ ഈസി എന്ന് നോക്കി ക്ലസ്റ്റർ കണ്ടിട്ട് തീരുമാനിക്കാം. ഇന്നിനി ചുമ്മാ ഇറങ്ങി നടക്കാം. ഇവിടെ അടുത്താണ് ധർമടം. മെക്കാളെ സായിപ്പിന്റെയോ ഗുണ്ടർട്ട് സായിപ്പിന്റെയോ ഒക്കെ ആത്മാക്കൾ ഉണ്ടാവുമോ ഈശ്വരാ. ഒരു രണ്ടു ദിവസം സ്പെഷ്യൽ അവധി വീണു കിട്ടി...കണ്ണൂര് കാരുടെ തെയ്യം നേരിൽ കാണാൻ അവസരം വീണു കിട്ടി.

പോയേക്കാം ....മറ്റൊന്നും ആലോചിച്ചില്ല ...രാത്രി തെയ്യം പുറപ്പാട് തന്നെ ആയിക്കോട്ടെ......

ഇരുട്ടിനു ഇത്രയും ഒച്ചയോ ....ചുവപ്പിന് ഇത്രയും തീക്ഷണതയോ ...എന്റെ ഹൃദയത്തിൽ കുത്തി കയറുന്ന ഒരു ഇടിമുഴക്കം...

ബോധം വരുമ്പോൾ ഞാൻ മടപ്പുരയുടെ ഒരു കോണിൽ ആരുടെയോ ചുമലിലെ ശക്തിയിൽ വിയർത്തു കുളിച്ചു കിടക്കുന്നു.

മുൻപ് പറഞ്ഞു നിർത്തിയ suspense ഞാൻ പൊളിക്കുന്നു...

'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് 10 വയസ്സോളവും എനിക്ക് പേടി ആരുന്നു തെയ്യത്തെ.....ഇപ്പഴും പേടി …..തെയ്യത്തെയോ സാക്ഷാൽ ദൈവത്തെയോ....


Rate this content
Log in

Similar malayalam story from Abstract