"അയാൾ കിണറ്റിലേക്കു കൂപ്പ് കുത്തി. കിണറു കടന്ന് ഉൾക്കിണറിലേക്ക്. വെള്ളത്തിന്റെ വില്ലീസ് പടവുകളിലൂടെ, അയാൾ നീങ്ങി. ചില്ലുവാതിലുകൾ കടന്ന്, സ്വപ്നത്തിലൂടെ, സാന്ധ്യപ്രജ്ഞയിലൂടെ, തന്നെ കൈ നീട്ടി വിളിച്ച പൊരുളിന്റെ നേർക്കു അയാൾ യാത്രയായി. അയാൾക്ക് പിന്നിൽ ചില്ലു വാതിലുകൾ ഒന്നൊന്നായി അടഞ്ഞു " OV
Share with friends