Sabith Salim

Romance

4  

Sabith Salim

Romance

എഴുത്ത്‌

എഴുത്ത്‌

1 min
269


എന്നും അവളുടെ എഴുത്തുകളിൽ ‘നമ്മൾ’ എന്നാണ് കാണാറുള്ളത് .

എന്നാൽ പക്ഷെ അവസാനം വന്ന എഴുത്തിൽ, ‘നീ’ എന്നും ‘ഞാൻ’ എന്നും എഴുതിക്കണ്ടു. 


മാത്രമല്ല അവൾ താമസിക്കുന്ന വിദൂരമായ ആ നാടിനെകുറിച്ചായിരുന്നു എഴുത്തിൽ കൂടുതലും , 

പർവ്വതങ്ങളെ കുറിച്ചും, ലാവെൻഡർ പാടങ്ങളെ കുറിച്ചും, തുറമുഖ നഗരത്തിലെ വരണ്ട കാറ്റിനെ കുറിച്ചും.


അതെ ശരിയാണ് ‘ഞാനും’ ‘നീയും’ രണ്ടു ധ്രുവങ്ങളിലേക് മാറ്റപ്പെട്ടെരിക്കുന്നു. 

ആ മാറ്റങ്ങളിലേക്കുള്ള യാത്രയിലാണ് ഞാൻ ,

എന്റെ ഈ യാത്രകൾ നിനക്കേറ്റം പ്രിയപ്പെട്ട സ്ഥലങ്ങളിലാവാതെ വയ്യ ..!



Rate this content
Log in

Similar malayalam story from Romance