Sabith Salim

Abstract Others

4.5  

Sabith Salim

Abstract Others

മരണം

മരണം

2 mins
414



ഒരു മഴ മാറിനിന്ന വൈകുന്നേരമാണ് ഞാൻ യാത്ര തുടങ്ങിയത് .നടത്തം തുടരുമ്പോൾ മുൻപിലുള്ള അവ്യക്തമായ വഴികൾ തെളിഞ്ഞു വന്നു.

വസന്തവും, ശിശിരവും , ശരത്കാലവും എല്ലാത്തിനുമപ്പുറം ഏറെ പ്രിയപ്പെട്ട വർഷകാലവും അനുഭവിച്ച, വള്ളിപ്പടർപ്പിന്നുളിലെ എന്റേതുമാത്രമായ ലോകം പിറകിൽ വിദൂരമായിക്കഴിഞ്ഞിരുന്നു !

പിറകോട്ട് നോക്കാതെയുള്ള നടത്തം , ആ നടത്തം ദീർഘങ്ങളായ പാതകൾ പിന്നിട്ടുകൊണ്ടിരുന്നു.ഇരമ്പി ഒഴുകിയ നഗരം പിന്നിട്ട്, പകലിന്റെ ചുവന്ന പോരാട്ടങ്ങൾ പിന്നിട്ട് , നീലമയമായ രാത്രിയും , നിശബ്ദമായ ഇടമുറിവുകളും പിന്നിട്ടു ...

അങ്ങനെ പല സ്ഥലങ്ങളും കാലവും പിന്നിട്ട് ഒരു കടൽത്തീരത്തെത്തി നിന്നു.തിരക്കുകുറഞ്ഞ കടൽ തീരം !

കടൽത്തീരത്തുള്ള മരബെഞ്ചിൽ ഇരുന്നുകൊണ്ട് കഴിഞ്ഞു പോന്ന യാത്രയെ കുറിച്ചോർത്തു .. എല്ലാം നിയോഗമായിരിക്കണം, ഈ നിമിഷത്തിലേക് ഞാൻ എത്തിപെടുമെന്നു മുന്പെപ്പഴോ തോന്നിയിരുന്നു ...

പല പ്രവർത്തികളിൽ ഏർപ്പെട്ടിരുന്ന ആളുകൾ  പൊടുന്നനെ കടൽപ്പാലത്തിലേക്കിരച്ചുകയറി.

അന്തരീക്ഷം ഇരുണ്ടു തുടങ്ങുകയായിരുന്നു ..എല്ലാവരും കടലിനെ നോക്കിനിന്നു , കരയിൽ ഇരുന്നിരുന്ന ഞാൻ അവരിലേക്കായി നടന്നു.. അവർക്കിടയിലൊരാളെന്ന പോലെ ...

കുറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഒരു പഴയ കപ്പൽ കരക്കടുത്തു.കുറച്ചു മനുഷ്യർ അതിലേക് കേറിക്കൂടി.അവർക്കൊപ്പം ഞാനും കപ്പലിൽ കയറി..!

പലപ്രായത്തിലുവർ, പലഭാഷകൾ സംസാരിക്കുന്നവർ!!

അവർക്കൊപ്പമുണ്ടായിരുന്നവർ കണ്ണീരോടെ അവരെ യാത്രയാക്കി.

അടുത്ത മാത്രയിൽ തന്നെ അത് നീങ്ങി തുടങ്ങി.

ഇത്രയും നേരം ഇരുന്നിരുന്ന കടൽത്തീരം , വള്ളിപ്പടർപ്പുക്കൾക്കുള്ളിലെ, വിട്ടകന്നു പോയ എന്റെതുമാത്രമായ ലോകത്തെപോലെ കാണപ്പെട്ടു....

മഴ വള്ളിപ്പടർപ്പിലും തുടർന്നു ഞാൻ അറുത്തെറിഞ്ഞു വന്ന വേരുകളിലേക്കും പെയ്തുവീണു ...അവസാനിച്ചിലാണ്ടായി പോവുന്ന  ഹൃദയമിടിപ്പിനെ കുറിച്ചും കഴുത്തിൽ സ്വയം കെട്ടിവലിച്ച തുണി ഇഴകളെ കുറിച്ചും മങ്ങിക്കൊണ്ടിരുന്ന അവസാനത്തെ കാഴ്ച്ചകളെ കുറിച്ചും ഓർത്തു..


പതിനഞ്ചു ദിവസത്തെ യാത്രയ്‌ക്കൊടുവിൽ കപ്പൽ കരക്കടുത്തു ..

എല്ലാവരും ധൃതിയിൽ തന്നെ ഇറങ്ങി നടന്നു വെള്ള നിറത്തിലുള്ള ഹിമപാളികൾ മാത്രമുള്ള ദ്വീപ് !!

കുത്തനെ കേറിപ്പോവുന്ന മഞ്ഞുമലകൾ .. ചിലർ അതിനുമുകളിലേക്കും മറ്റുചിലർ അതിനപ്പുറമുള്ള വെളുത്ത അരുവിയിലേക്കും നടന്നു ..

ഞാൻ ഒരു ലക്ഷ്യവുമില്ലാതെ അവിടെമാകെ നടന്നുകണ്ടു 

മണിക്കൂറുകൾ പലതും കഴിഞ്ഞെങ്കിലും രാത്രിയെന്നത് ഉണ്ടായില്ല !

യാത്രാമധ്യേ കണ്ട നീലമയമായ രാത്രിയെക്കുറിച്ചോർത്തു .... പ്രകാശങ്ങളുടെ പെരുക്കത്തിൽ അങ്ങനെ ഒരു കാഴ്ച്ചയെ ഓർക്കുന്നതുതന്നെ ഒരു അനുഗ്രഹമായി തോന്നി.കുറെ മണിക്കൂറുകൾക്കപ്പുറം എന്റെ കൺപോളകൾ മേലെ അടർന്നുതാഴെവീഴുന്നത് ഞാൻ 

അറിഞ്ഞു ..കണ്ണടക്കുമ്പോൾ ഉണ്ടായിരുന്ന ഇരുട്ടുപോലും ഇല്ലാതായിരിക്കുന്നു ...ഭീകരമായ വെളിച്ചം !

കുറെ നേരമായുള്ള അലച്ചിലിനൊടുവിൽ ഞാൻ കടൽത്തീരത്ത് വന്നു നിന്നു. വിളറിവെളുത്ത കാഴ്ച്ചയിൽ,മുൻപ് കൈകാലുകളിൽ കെട്ടിപിണഞ്ഞു നിന്ന വള്ളിപ്പർടർപ്പുകളെ ഓർത്തു.

ഉയരുംതോറും വേരുകളിലേക്ക് തന്നെ പിടിച്ചിടുന്ന കണ്ണീർക്കലർന്ന ചുവന്ന കണ്ണുകളെയും ഓർത്തു.

കറുപ്പും ചുവപ്പും നീലയും പിന്നെ ചിലപോഴായി വന്നുപോയ വെളുത്ത ദിവസങ്ങളെയും ഓർത്തു.

ഒരു തിരിച്ചുപോക്കുണ്ടാവില്ല എന്നറിയാമെങ്കിലും,വീണ്ടുമൊരു കപ്പൽയാത്രയെ ആഗ്രഹിക്കാതെ വയ്യ !!



Rate this content
Log in

Similar malayalam story from Abstract