അൻപോടെ നിധി
അൻപോടെ നിധി
പ്രിയനേ,
നിനക്ക് അറിയോ ഇന്നെൻ സന്തോഷങ്ങളും സാന്തപങ്ങളും നീ ഒരാളിൽ ചുറ്റിപറ്റിയാണ് . നിന്നോളം ഒന്നും ആഗ്രഹിക്കുന്നില്ല . മറന്നിട്ടില്ല വെറുത്തിട്ടുമില്ല . അത്രമേൽ ദൃഡമായി ഹൃദയത്തിൽ പതിഞ്ഞ ഒന്നിനെ എനിക്ക് എങ്ങനെ മറക്കാൻ ആവും.സ്വന്തമാക്കാൻ ഒരിക്കലും കഴിയുകയും ഇല്ല എങ്കിലും എന്റെ ആത്മാവിനാഴത്തോളം നീ ഉണ്ട് .നിന്നോട് ഉള്ള സ്നേഹവും . നിസ്വാർത്ഥ സ്നേഹം എന്നൊക്കെ പറയാനെ പറ്റു . എനിക്ക് ഒരിക്കലും നിന്നെ നിസാർഥമായി സ്നേഹിക്കാൻ കഴിയില്ല . എന്റെ സ്നേഹത്തിൽ നിന്നോട് ഉള്ള സാർത്ഥത ഉണ്ടാവും . കുശുമ്പും വാശിയും ഉണ്ടാവും . എന്റെ ആണ് എന്റെ മാത്രം . മറ്റൊരാൾക്ക് അവകാശം പറഞ്ഞു വരാൻ പറ്റാത്ത തരത്തിൽ നിന്നെ എന്നിൽ മാത്രം ബന്ധനസ്ഥാനക്കി ലോകത്തിന്റെ ഒരു കോണിലേക്ക് പറന്നകലാൻ തോന്നും അതെ സമയം നിന്റെ സന്തോഷങ്ങൾ നീ എന്ന വ്യക്തിയെ ഓർക്കുമ്പോൾ ഞാൻ എങ്ങനെ നിന്നെ എന്റെ മാത്രം ആക്കും . ഒരിക്കലും സ്വന്തമാക്കില്ല എന്നറിഞ്ഞിട്ടും സ്നേഹിക്കുന്നു നിന്നെ ഞാൻ ആഴത്തിൽ . നീ അല്ലാതെ ഒരു മഴയും ഈ മണ്ണ് തൊടില്ല . നിന്റെ സ്പർശത്താൽ അല്ലാതെ ഈ അഹല്യക്ക് ശാപമോക്ഷവും ഇല്ല . ആകാശത്തോളം വിശാലമായും ആഴിയോളം ആഴത്തിലും ആത്മാവിൽ അരിച്ചിറങ്ങി ജീവനിൽ വേരോടി ജീവിതത്തോട് പറ്റിച്ചേർന്നവൻ അല്ലെ നീ.
എന്ന്
സ്വന്തം നിധി

