STORYMIRROR

akshaya balakrishnan aalipazham

Abstract Children

3  

akshaya balakrishnan aalipazham

Abstract Children

എന്റെ വഴികാട്ടികൾ

എന്റെ വഴികാട്ടികൾ

2 mins
158

എന്റെ അറിവില്ലായ്മയെ അകറ്റി ജ്ഞാനത്തിന്റെ വെളിച്ചം പകർന്നതിൽ എന്റെ അദ്ധ്യാപകർക്ക് ഉള്ള പങ്ക് വലുതാണ്.. എന്നിലെ അക്ഷരങ്ങൾക്ക് ജീവൻ വെപ്പിച്ചത് അവർ ആണ്. എന്റെ വാക്കുകൾക്ക് വ്യക്തത വരുത്തിയവർ അവരാണ്.. എന്റെ ആദ്യ ഗുരു അത് എന്റെ അച്ഛൻ ആണ്. എന്റെ ഭാഷ , രാഷ്ട്രീയം, വിശ്വാസങ്ങൾ ഇതൊക്കെ അച്ഛന്റെതിനെ കണ്ടും വിലയിരുത്തിയും ചോദ്യം ചെയ്തും രൂപപ്പെട്ടതാണ്. നേരിന്റെ വഴിയിലൂടെ നടക്കാൻ എന്നെ പഠിപ്പിച്ചത് എന്റെ അച്ഛൻ ആണ്.. എന്റെ ഓർമയിൽ എന്നും സൂക്ഷിക്കാൻ ഇഷ്ടപെടുന്ന അദ്ധ്യാപികയാണ് മിനിത ടീച്ചർ. എന്റെ ഒന്നാം ക്ലാസ്സിലെ എന്റെ ക്ലാസ്സ്‌ ടീച്ചർ. ടീച്ചർ എന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ ചെറുതല്ല.. ഒന്നാം ക്ലാസ്സിൽ പുതിയൊരു സ്കൂളിൽ ആദ്യ ദിനത്തിൽ തന്നെ പകച്ചു കരഞ്ഞു നിലവിളിച്ചു ഇരുന്ന എന്നെ സമാധാനിപ്പിച്ചതും ചേർത്തുപിടിച്ചതും ടീച്ചർ ആണ്.. സ്വന്തം അമ്മയോട് എന്ന സ്നേഹവും ഇഷ്ടവും ഉണ്ട് എനിക്ക് ടീച്ചറോട്.. ഇന്നും വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ടീച്ചർ ആ ഒന്നാം ക്ലാസ്സുകാരി കുട്ടിയോട് കാണിച്ച സ്നേഹം അതുപോലെ കാണിക്കുമ്പോൾ മുറുകെ പിടിക്കാൻ തോന്നുന്ന ഏറ്റവും ഹൃദ്യമായ ബന്ധമായി അത് മാറുന്നു. എന്റെ അഞ്ചാതരം തൊട്ടു വേറെ ഒരു സ്കൂളിൽ ആയിരുന്നു പത്തുവരെ.. അവിടെയും എനിക്കായി കാത്തുവെച്ചത് ഒത്തിരി നല്ല അദ്ധ്യാപകരെ ആയിരുന്നു.. അഞ്ചാം ക്ലാസ്സിലെ ക്ലാസ്സ്‌ സാർ ശിവദാസൻ സാർ തൊട്ടു പത്താം ക്ലാസ്സിലെ ജയലക്ഷ്മി ടീച്ചർ വരെ എന്നും ഏത് കാര്യം ചെയ്യുമ്പോളും ഓർക്കുന്ന ചിലർ.. ഒരു കാര്യം കേൾക്കുമ്പോൾ അല്ലങ്കിൽ എന്തെങ്കിലും കാര്യം പഠിക്കുമ്പോൾ എല്ലാം അവർ പഠിപ്പിച്ചത് ഓർമ്മവരും.. ഇന്നും ഏതൊരു കുതിരയെ കാണുമ്പോളും ആറാം ക്ലാസ്സിൽ ശിവദാസൻ സാർ പഠിപ്പിച്ച ചുഭാരിയുടെ കഥയൊർമ വരും.. എന്റെ ജീവിതത്തിലെ ഓരോ കാര്യത്തിലും അവരിൽ ആരുടെ ഒക്കെയോ കൈയ്യൊപ്പ് ഉണ്ട്.. ഇന്ന് കാണുന്ന ഞാൻ ആയി മാറ്റിയ എന്റെ പ്രിയപ്പെട്ടവർ എന്റെ അദ്ധ്യാപകർ.. എന്റെ ലൈഫിൽ നിറമുള്ള സ്കൂൾ കാലം എന്നത് എന്റെ പ്ലസ് 2 ലൈഫ് ആണ്.. ടീച്ചർ സ്റ്റുഡന്റസ് എന്നതിനേക്കാൾ സുഹൃത്തുക്കളെ പോലെ ആയിരുന്നു ഞങ്ങൾ.. തമാശ പറയാറുണ്ട്, പരസ്പരം കളിയാക്കാറുണ്ട് വീട്ടിലെ ഒരാളോട് എന്ന പോലെ പെരുമാറുന്ന കുറച്ചു നല്ല മനസിന് ഉടമകൾ... അദ്ധ്യാപകൻ ആയാൽ എങ്ങനെ ആവണം എന്ന് കാണിച്ചു തന്ന എന്റെ സിതുമണി ടീച്ചർ, ഷൈജ മിസ്സ്‌, ഷിനി മിസ്സ്‌, അബ്ദു സാർ.... ഹിന്ദി പീരിയഡ് കട്ട്‌ ചെയ്തു അറബി ക്ലാസ്സിൽ പോയി ഇരിക്കുമ്പോൾ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന ഞങ്ങളെ പഞ്ചാരകുഞ്ചു (സത്യത്തിൽ സാർ അങ്ങനെ പഞ്ചാര ആയിട്ടു ഒന്നും അല്ല എപ്പോളും പെൺകുട്ടികളുടെ കൂടെ നടക്കുന്നത് കൊണ്ട് അങ്ങനെ വിളിക്കുന്നു എന്നെ ഉള്ളു ).. നമ്മളെ ജീവിതത്തിൽ കടന്നു വരുന്ന ഓരോരുത്തർക്കും ഓരോ നിയതി നമ്മളെ ജീവിതത്തിൽ കാത്തുവെച്ചിട്ടുണ്ട് പറയുന്നത് എത്ര ശെരിയാണ് എന്ന് ഇവരെ കുറിച്ച് ഓർക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട്.. ഒരു വിദ്യാർത്ഥിയുടെ സ്വഭാവം രൂപീക്കരണത്തിനു അദ്ധ്യാപകർ വഹിക്കുന്ന പങ്ക് ചെറുത്അ ല്ല. സ്വന്തമായി ഒരു ലക്ഷ്യമുണ്ടാക്കാനും അതിനു വേണ്ടി പ്രയത്നിക്കാനും എല്ലാത്തിലും ഉപരി നല്ലൊരു വ്യക്തിയായി എനിക്ക് ജീവിക്കാൻ സാധിക്കുന്നതിനു എന്റെ വഴിക്കാട്ടികൾ ആയി വന്ന എന്റെ പ്രിയ അദ്ധ്യാപകർ .... എന്റെ ജീവിതത്തിൽ എന്നിലെ എല്ലാ നന്മക്കും കാരണം എന്റെ മാതാപിതാക്കളും എന്റെ ഗുരുക്കന്മാരും ആണ്.. എന്നിലെ തിന്മക്ക് ഞാൻ മാത്രവും. ഒരുപാട് നന്ദി എന്റെ പ്രിയപ്പെട്ട അധ്യാപകരെ... ഇനിയുള്ള ജന്മങ്ങളിലും നിങ്ങൾ എന്റെ അദ്ധ്യാപകർ ആയി എന്റെ വഴിക്കാട്ടി ആയി വീണ്ടും വരിക...

#Thankyou teacher എന്നെ ഞാൻ ആകിയതിനു...



Rate this content
Log in

Similar malayalam story from Abstract