STORYMIRROR

Sreeja Akhil

Romance Tragedy Fantasy

4  

Sreeja Akhil

Romance Tragedy Fantasy

സാവിത്രി...

സാവിത്രി...

1 min
352

അതൊരു തണുത്ത വെളുപ്പാൻകാലമായിരുന്നു..

മഴപെയ്യ്തു തോർന്നൊരു വെളുപ്പാൻകാലം..

മിറ്റത്തും വളപ്പിലും മാത്രമല്ല, ചിലരുടെ മനസിലും.

എന്തെന്നാൽ അന്നായിരുന്നു ആ നീണ്ടരാത്രിക്കൊടുവിലായിരുന്നു

സാവിത്രിയുടെ മരണം..

കൂടി നിന്ന നാട്ടുകാർക്കിടയിലെ സംസാരവും അത് തന്നെ ആയിരുന്നു ഈ

വെളുപ്പാൻകാലത്തീപ്പെണ്ണിനെ ആരാണിവിടെ ഈ വിധം ഉപേക്ഷിച്ചത്..

അതേ.. ആ ചിലർ മനം കുളിർത്ത ചിലർ...

മറ്റാരുമായിരുന്നില്ല.സാവിത്രിയുടെ പ്രിയതമൻ.. സാവിത്രിയുടെ കാമുകൻ

ആയ സോളമൻ...

എന്നാൽ ചിലരുടെ മനസ്സ് വെന്തുരുകിയിരുന്നു സാവിത്രിയുടെ

മാതാപിതാക്കളുടെ..

സാവിത്രിയുടെ ആത്മാവ് പോയിരിക്കുകയാണ്.. ദുഃഖത്തോടെ.. കാമുകന്റെ

കൈകളാൽ..

യാതൊരു ദീനദയ ദാഷിണ്യവും കൂടാതെ തന്നെ സോളമൻ, ആ കർത്തവ്യം

നിറവേറ്റി..

മറ്റൊന്നിനും വേണ്ടി അല്ല.., തികച്ചും കാമത്തിന് വേണ്ടി.. അവളതിന്

വഴങ്ങാതെ വന്നപ്പോൾ 7വർഷത്തെ പ്രണയം അവൻ അവളുടെ

മരണത്തിലൂടെ എത്രയോ എളുപ്പം ഇല്ലാതാക്കി..

അന്ന് രാത്രി തോരാ മഴയത്തായിരുന്നു അവൻ സാവിത്രിയുടെ

വീട്ടിലെത്തിയത് അവളെ കാണാൻ.. യാതൊരു ദുഃസൂചനകളും തന്നെ

ഉണ്ടാകാഞ്ഞതിനാൽ, തന്നെ കാണാൻ വെമ്പലോടെ വന്ന കാമുകനെ

യാതൊരു ഭയഭീതിയും ഇല്ലാതെ തന്നെ അവൾ ആരുമറിയാതെ

മുറിയിലേക്ക് കയറ്റുകയായിരുന്നു. എന്നാൽ അവനിൽ നിന്ന് ശേഷമുണ്ടായ

പ്രതികരണം, പെരുമാറ്റം വിപരീതമായിരുന്നു. തികച്ചും വ്യത്യസ്തം..

2 ദിവസം മുൻപ് സോളമൻ പറഞ്ഞിരുന്നു, തന്റെ വീട്ടിൽ അന്യമതക്കാരി

ആയ സാവിത്രിയെ മരുമകളായി സ്വീകരിക്കുക ഇല്ലായെന്ന്, എന്നാൽ

സാവിത്രിയെ വേണ്ടായെന്ന് സോളമൻ പറഞ്ഞിരുന്നില്ല.. സാവിത്രിയൊട്ട്

അങ്ങനെ ചിന്തിച്ചിട്ടുമില്ല.

അങ്ങനെ അന്നവൻ പറയാതിരുന്നതിന്റെ കാരണം സാവിത്രിക്ക്

മനസിലാവുകയായിരുന്നു..

സാവിത്രിയെ അവനു വേണമായിരുന്നു.. മറ്റാരേക്കാളും മുൻപ്.. എല്ലാ

അർത്ഥത്തിലും..അതിനാണവൻ അന്ന് വന്നത്. ശേഷം ഉപേക്ഷിച്ചു

പോവുവാൻ..മറ്റൊരു വിവാഹം തേടാൻ. സാവിത്രിയുടെ മനസിനെ പറ്റി

സോളമൻ ചിന്തിച്ചിരുന്നില്ല..

വെറും കാമം മാത്രം, അതു മാത്രമായിരുന്നു ആ കാമുകന്റെ ഉള്ളിൽ..

അങ്ങനെ ആ ദീനയായ സാവിത്രിയെ സ്നേഹത്തിന്റെ പേരിൽ പോലും

വേട്ടയാടാതിരിക്കാൻ സോളമന് തോന്നിയില്ല. നിഷ്ക്രൂരമായി വേട്ടയാടി..

അവസാനം അവളെയും തീർത്തു. എന്നിട്ട് ആ കൊടും മഴയത്തവളെ ചുമന്ന്

ഏതോ പൊട്ടക്കുളത്തിനരികിൽ ഉപേക്ഷിച്ചു.., നാട്ടുകാർ ഓടികൂടും മുൻപ്

ഓടി രക്ഷപ്പെട്ടു..

ആരാലോ തഴയപ്പെട്ടൊരു നഗ്നയാം നാരിയായി അവളും

മണ്ണോടലിയുകയായിരുന്നു.

ആർക്ക് നഷ്ടം? അവളുടെ മാതാപിതാക്കൾക്ക്.. അവർപോലുമറിയാത്തൊരു

പ്രണയത്തെ പറ്റിയും സ്നേഹത്തെ പറ്റിയുമവർ എങ്ങനെ അറിയാൻ..

അവരുമറിഞ്ഞില്ല..

ആരുമറിഞ്ഞില്ല.

സോളമൻ ജീവിച്ചു. അവന്റെ ലോകത്ത്.. അവനിഷ്ടപ്പെട്ടവരുമായി..

അവന്റെ മാതാപിതാക്കളുടെ താല്പര്യത്തിന്..

സാവിത്രിയൊരു ഗതിയില്ല ആത്മാവായന്നുമലഞ്ഞു.. എല്ലാ തണുത്തുവിറഞ്ഞ

മഴക്കാലത്തും അവൾ അവനെ കാണാൻ എത്തി.. സോളമനോടൊപ്പം

കഴിയാൻ.. എന്നിട്ടൊരിക്കൽ തിരിച്ചുള്ള പോക്കിൽ അവനെയും കൂടെ

കൂട്ടാൻ....

- ശുഭം -


Rate this content
Log in

More malayalam story from Sreeja Akhil

Similar malayalam story from Romance