Niharam The Mist

Drama Romance

3  

Niharam The Mist

Drama Romance

മേഘമൽഹാരം - ഭാഗം 3

മേഘമൽഹാരം - ഭാഗം 3

5 mins
375


ഒബ്സെർവഷൻ റൂമിൽ ഒരു സിസ്റ്ററും ശാന്തമായി ഉറങ്ങുന്ന അവളും മാത്രമേ ഉണ്ടായിരുന്നുള്ളു.


IV പമ്പിന്റെയും ഹാർട്ട് മോണിറ്ററിങ് മെഷീനിലിൽ നിന്നും വരുന്ന ബീപ്പ് ശബ്ദങ്ങൾ ഒഴിച്ച് അവിടെ ഒരു പരിധി വരെ നിശബ്ദത തളം കെട്ടിനിന്നു. സിസ്റ്റർ അവളുടെ BP ചെക്ക് ചെയ്‌തു. പിന്നെ ഡ്രിപ് തീർന്നോ എന്ന് നോക്കികൊണ്ടിരുന്നപ്പോൾ അവളിൽ നിന്ന് ഒരു ഞെരുക്കം കേട്ടതായി അവർക്ക് തോന്നി... അവർ അവളെ ശ്രദ്ധിച്ചു നോക്കി... 


അവളുടെ നെറ്റി ചുളിയുന്നതും കണ്ണുകൾ ചിമ്മി തുറക്കാൻ ശ്രമിക്കുന്നതും കണ്ട് അവർ അവളെ പതുക്കെ വിളിച്ചു... "കല്യാണി..."


കണ്ണുകൾ തുറക്കാൻ പാടുപെടുന്നത് കണ്ട് അവർ അവിടെ വച്ചിരുന്ന ഒരു കോട്ടണിൽ അൽപ്പം മിനറൽ വാട്ടർ തളിചിട്ട് അവളുടെ കണ്ണുകൾ അത് വച്ചു തുടച്ചു... 


"കല്യാണി.. കല്യാണി..."


അവൾ പതുക്കെ കണ്ണുതുറന്നു ആ സിസ്റ്ററിനെ നോക്കി... പിന്നെ പതിയെ കണ്ണുകൾ അടഞ്ഞു... 


"കല്യാണി... കല്യാണി... " അവരുടെ ഉച്ചത്തിലുള്ള വിളിയിൽ അവൾ ഞെട്ടി കണ്ണുതുറന്നു... പഴയതുപോലെ അവരെ നോക്കി... 


അവൾ എന്തോ പറയാനായി പതുക്കെ ചുണ്ടുകൾ വിടർത്തി... അവർ കുനിഞ്ഞു കാതുകൾ അവളുടെ മുഖത്തിന്റെ അടുത്തേക്ക് അടുപ്പിച്ചു... 


"വെ..." അത്രയും കേട്ടതും അവർ പെട്ടന്നു തന്നെ അവിടെ വച്ചിരുന്ന ഒരു ഡിസ്‌പെർസിബിൾ ഗ്ലാസ് എടുത്ത് അതിൽ മിനറൽ വാട്ടർ ഒഴിച്ച് അതും കൊണ്ട് അവളുടെ ബെഡിന്റെ സൈഡിൽ വന്നു. 


ഒരു കൈ അവളുടെ തലയുടെ അടിയിൽ വച്ച് പതുക്കെ അവളുടെ തലയുയർത്തി. പിന്നെ ഗ്ലാസ് അവളുടെ ചുണ്ടോട് ചേർത്ത് വച്ച് വളരെ സാവധാനത്തിൽ വെള്ളം കൊടുത്തു... ആ ഗ്ലാസിലെ വെള്ളം കുടിച്ചിട്ട് അവളെ പതുക്കെ കിടത്തി... ഒരു നിമിഷം ആ സിസ്റ്ററിനെ നോക്കിയിട്ട് അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു... 


സിസ്റ്റർ അവളുടെ പുതപ്പ് നേരെ ആക്കിയിട്ട്... ആ റൂമിലെ എക്സ്റ്റൻഷൻ ഫോണിൽ നമ്പർ ഡയൽ ചെയ്തു.


~~~


"കല്യാണി ".


അവൾ പതിയെ കണ്ണുകൾ തുറന്നു. മരങ്ങളും മൂടൽ മഞ്ഞും നിറഞ്ഞ പ്രദേശം.  അവൾ തല ഉയർത്തി ആകാശത്തോട്ട് നോക്കി... ഇലകൾ തിങ്ങിയ ചില്ലകൾ കെട്ടുപിണഞ്ഞ് പച്ച കുട ചൂടിയത് പോലെ ആകാശത്തെ മറച്ചിരിക്കുന്നു...


മഞ്ഞ് അവളുടെ മേൽ പതിക്കുന്നതായി അവൾക്ക് തോന്നി... അവൾ തന്റെ കുഞ്ഞു കൈകൾ ഉയർത്തി അതിനെ തൊടാൻ നോക്കി... 


"നാണി ..." അവൾ വിളി കേട്ട ദിശയിലേക്ക് നോക്കി... അവളെ പോലെ രണ്ട് കൊച്ചുപെൺകുട്ടികൾ അവളെ കൈകാട്ടി വിളിക്കുന്നു... 


അവൾ അവരുടെ അടുത്തേക്ക് ഓടി ചെന്നു ...അവൾ അവരുടെ വസ്ത്രങ്ങൾ നോക്കി ...


അവളെ പോലെ മഞ്ഞ പട്ടുടുപ്പും ചുവന്ന പട്ടുപാവാടയുമാണ് ഇട്ടിരിക്കുന്നത്. ആ കുട്ടികൾ അവളുടെ രണ്ടു കയ്യിലും പിടിച്ചുകൊണ്ട് കാട്ടു പാതയിലൂടെ നടക്കാൻ തുടങ്ങി...


പോകുന്ന വഴിയിൽ പൂക്കൾ പറിച്ചും, ചിരിച്ചും കളിച്ചു നടന്നു... മൂടൽ മഞ്ഞ് അവരുടെ കളികൾ ആസ്വദിക്കും പോലെ അവരിൽ മഞ്ഞു തുള്ളികൾ വീഴ്ത്തി കൊണ്ടിരുന്നു...


നടന്ന് നടന്ന് അവർ ഒരു കുന്നിൻ ചരുവിൽ എത്തി ... പെട്ടന്ന് മൂടൽ മഞ്ഞ് അവരെ പൊതിഞ്ഞു... അവർക്ക് ചുറ്റും ഒന്നും കാണാൻ പറ്റാതെയായി.


മുന്ന് പേരും പേടിച്ചു കൈകൾ ചേർത്ത് പിടിച്ചു കുഞ്ഞു ചുണ്ടുകൾ പിളർത്തി കരയാൻ തുടങ്ങി...


പെട്ടെന്ന്... അവൾ ഉറക്കെ കരഞ്ഞുകൊണ്ട് വിളിച്ചു: 

"അപ്പുപ്പ....അപ്പുപ്പ... "

"അപ്പുപ്പ... " അവൾ വീണ്ടും ഉറക്കെ വിളിച്ചു...

 

"നാണി ...." ഒരു ഗാംഭീര്യം നിറഞ്ഞ ശബ്ദം അവിടെ മുഴങ്ങി.. 

"അപ്പുപ്പ.. എവിടെയാ...? "ചിണുങ്ങി കൊണ്ട് ചോദിച്ചവൾ ചുറ്റും നോക്കി.. 

"മക്കളെ ...."


വെയിൽ നാളം തട്ടി വഴിമാറി കൊടുക്കും പോലെ നേർത്ത മൂടൽ മഞ്ഞിന്റെ വെളുത്ത പുകമറയിലൂടെ സ്വർണകസവിന്റെ മുണ്ടുടുത്ത് മദ്ധ്യവയസിന്റെ ലക്ഷണങ്ങൾ വിളിച്ചോതുന്ന നരവീണ മുടിയും മീശയും ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള കസവിന്റെ മേൽമുണ്ടു ചുറ്റി ആജാനുബാഹുവായ ഒരു മനുഷ്യൻ നടന്നു വരുന്നു. അയാളെ കണ്ടതും കുട്ടികൾ ചിരിച്ചുകൊണ്ട് അയാളുടെ അടുത്തേക്ക് ഓടി...


ആഢ്യത്തം പ്രകടമായ ആ മുഖത്ത് കുഞ്ഞുങ്ങളെ കണ്ടപ്പോൾ ആ നീലക്കണ്ണുകളിൽ വാത്സല്യം നിറഞ്ഞു.. 

 "അപ്പൂപ്പന്റെ പൊന്ന് മക്കള് പേടിച്ചോ...? " അവരെ മൂന്ന് പേരെയും പൊതിഞ്ഞു പിടിച്ചുകൊണ്ട് അയാൾ ചോദിച്ചു .. 

മൂന്നുപേരും അതെ എന്ന് ഒരുപോലെ തലയാട്ടി 


"എന്റെ മക്കള് പേടിക്കണ്ട കേട്ടോ...വാ അപ്പുപ്പൻ മക്കളെ ഊഞ്ഞാൽ ആട്ടിക്കമേ... " എന്ന് പറഞ്ഞപ്പൊൾ ഒരാൾ അയാളുടെ പുറകിൽ ചെന്ന് കഴുത്തിൽ ചുറ്റി പിടിച്ചു മുതുകിൽ ചേർന്നുനിന്നു... മറ്റുരണ്ടു പേരെ അയാളുടെ ബലിഷ്ഠമായ രണ്ടുകൈകളാൽ എടുത്ത് ഉയർത്തികൊണ്ട് നടന്നു.


അയാൾ മൂന്നുപേരെയും കൊണ്ട് ആ കുന്നിന്റെ മുകളിലെ വലിയ മാവിൻ ചോട്ടിൽ എത്തി .


ശ്രദ്ധാപൂർവം മൂവരെയും താഴെ ഇറക്കിയപ്പോൾ മേൽമുണ്ട് മാറി അയാളുടെ നരച്ച രോമങ്ങൾ നിറഞ്ഞ വിരിഞ്ഞ മാറിൽ പറ്റികിടന്ന സ്വർണകെട്ടിയ രുദ്രാക്ഷ മാലയിൽ കൊളുത്തിയ വജ്രം പതിപ്പിച്ച ഇരട്ടപുലിനഖത്തിന്റെ ലോക്കറ്റ് സൂര്യരശ്മിയിൽ തട്ടി തിളങ്ങി...


അയാൾ ആ മാവിൻ കൊമ്പത്ത് കെട്ടിയിട്ട ഊഞ്ഞാലിൽ മുന്ന് പേരെയും ഇരുത്തി...അവരുടെ പുറകിൽ ചെന്ന് നിന്ന് ഊഞ്ഞാലിൽ പിടിച്ചു... 


"മക്കളെ പിടിച്ചിരുന്നോ... നമ്മളിപ്പോ മേഘത്തെ തൊടാൻ പോവാ... " എന്ന് പറഞ്ഞു അയാൾ ഊഞ്ഞാൽ ആട്ടാൻ തുടങ്ങി... 


ആ കുഞ്ഞുങ്ങളുടെ ഉത്സാഹവും കളിചിരികളും അയാളോടൊപ്പം ആസ്വദിക്കുന്നത് പോലെ മൂടൽ മഞ്ഞും ഇളം വെയിലും ആ കുന്നിൻ ചെരുവിനെ ചുറ്റി നിന്നു ...


~~~


അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... പെട്ടന്ന് അവളുടെ കണ്ണുകളിൽ തീഷ്ണമായ വെളിച്ചം തുളഞ്ഞു കയറി .. അവൾ തല വെട്ടിച്ചു... 


"കല്യാണി.. "

ഒരു മുഴക്കം പോലെ അവളെ വിളിക്കുന്നത് കേട്ടു. 


"കല്യാണി..."

വീണ്ടും മുഴക്കം...


കണ്ണ് തുറക്കാൻ പറ്റുന്നില്ല. അവളുടെ ശരീരത്തെ കെട്ടിയിരിക്കുന്നത് പോലെ തോന്നി... അവൾ ആയാസപ്പെട്ട് തല ഒന്ന് ചരിച്ചു... 


"കല്യാണി wake up.. "

"നാണി ...?" ആരോ അവളെ കുലുക്കി വിളിച്ചു..


അവൾ ഞെട്ടി കണ്ണ് തുറന്നു മുൻപിൽ നിൽക്കുന്ന ആളെ നോക്കി. കാഴ്ച്ച വ്യക്തമാകുന്നില്ല...അവൾ കണ്ണുകൾ മുറുക്കി അടച്ചു വീണ്ടും തുറന്ന് നോക്കി.. കണ്ണിൽ തടഞ്ഞത് പുലിനഖത്തിന്റെ ലോക്കറ്റ് ...


"അപ്പുപ്പ.. " തളർച്ചയോടെ അവൾ വിളിച്ചു..

"നാണി... മോളേ.. നോക്കിയേ ഗിരിയാണ്..."

"ഗിരി...." ഒരു നേർത്ത ശബ്ദം അവളിൽ നിന്ന് ഉയർന്നു.


അവൻ രണ്ട് കൈയും അവളുടെ മുഖത്തിന് ഇരുവശവും ചേർത്ത് വച്ച് പതിയെ അവന് നേരെ പിടിച്ചു...  അവൾ കണ്ണ് ചിമ്മി കൊണ്ട് വീണ്ടും അവനെ സൂക്ഷിച്ചു നോക്കി... പതുക്കെ ഇടത്തെ കൈ ഉയർത്തി അവന്റെ പൂച്ചകണ്ണുകളിലും കവിളുകളിലും തൊട്ട് നോക്കി... 


 പിന്നെ സുബോധം വീണ്ടെടുത്ത് അവൾ വ്യക്തമായി അവനെ വിളിച്ചു.. 

"ഗിരി... "

"അതെ ഡാ.. ഗിരി.. " അവൻ ചിരിച്ചു.. പിന്നെ അവന്റെ കവിളിൽ വച്ച അവളുടെ കൈ വെള്ളയിൽ പിടിച്ചു അവൻ ഉമ്മ വച്ചു... 


അവൾ അവനെ നോക്കി ചിരിച്ചു.. തല ചരിച്ചു അവൾക്ക് ചുറ്റും നിൽക്കുന്നവരെ നോക്കിയിട്ട് ചിരിച്ചു കൊണ്ട് മയക്കത്തിലേക്ക് വഴുതി വീണു... 


"നാണി.. നാണി.." ഗിരി പരിഭ്രമത്തോടെ അവളെ വിളിച്ചു.. 

"It's okay... Giri... its okay... come... let her relax.. " തൊട്ടടുത്തു നിന്ന Dr . ജലാൽ ഗിരിയുടെ തോളിൽ തട്ടി പറഞ്ഞു... 


അവൻ അവളുടെ കൈ പതുക്കെ ബെഡിൽ വച്ചു... അവളുടെ തലയിൽ ഒന്ന് തലോടി ഒരു നിമിഷം അവളെ നോക്കിയിട്ട് അവൻ ഡോക്ടറുടെ ഒപ്പം റൂമിന്റെ പുറത്തി ഇറങ്ങി...


~~~


ഡോക്ടറിന്റെ റൂമിൽ ചെയറിലിരുന്നു ആലോചനയിൽ മുഴുകിയിരുന്ന ഗിരിയുടെ തോളിൽ ഡോക്ടർ ജലാൽ തട്ടി വിളിച്ചു... 


ഗിരി ഡോക്ടറെ ആശങ്കയോടെ നോക്കി..


"Nothing to worry... Giri... She has come back. She is perfectly alright. " ഡോക്ടർ ചെറുചിരിയോടെ പറഞ്ഞു... പിന്നെ തന്റെ സീറ്റിൽ വന്നിരുന്നു കൊണ്ട് doctor തുടർന്നു. 


"ഗിരി ഒന്ന് ചിന്തിച്ചു നോക്കു... for the last 5 days she was in a coma stage. ഇന്നലെ കല്യാണി ആ ഒരു സ്റ്റേജിൽ നിന്ന് vegetative state ...അല്ലെങ്കിൽ minimal conscious സ്റ്റേറ്റിലോട്ട് വന്നിരിക്കുകയാണ്... "

"പക്ഷെ ഡോക്ടർ അവൾ ഇടക്ക്...ഇങ്ങനെ.. " 


"നമ്മൾ ഒന്നോ രണ്ടോ മണിക്കൂർ ഗാഢ നിദ്രയിൽ നിന്ന് ഉണരുമ്പോൾ ഒരുതരം തളർച്ചയോ... തലക്കും ശരീരത്തിനും വല്ലാത്ത ഭാര കൂടുതലോ അനുഭവപ്പെടില്ലേ...? ഒരുതരം മന്തത... അത് തന്നെയാണ് ഇപ്പോ ആ കുട്ടിയിൽ സംഭവിക്കുന്നത്... സ്വന്തം പേര് വിളിച്ചപ്പോൾ respond ചെയ്യതിലെ ...പിന്നെ തന്റെ പേര് വരെ വിളിച്ചിലെ...നമ്മൾ പേടിച്ചതുപോലെ ഒന്നും വന്നില്ലാലോ... It is a good sign... She is progressing... Giri."

"മ്മ്... ഒക്കെ ഡോക്ടർ... ഇനി എന്താണ് അടുത്ത treatment...?"


"ഇന്ന് തന്നെ റൂമിലോട്ട് മാറ്റം. ഞാൻ ഇന്നലെ തന്നെ റാംനന്ദനെ വിളിച്ചിരുന്നു... ഇന്നത്തെ പ്രോഗ്രസ്സ് കൂടെ നോക്കിയിട്ട് ബാക്കി ട്രീട്മെന്റിനെ പറ്റി ഡിസ്‌കസ് ചെയ്യാം എന്ന് വിചാരിച്ചു... fortunately, എല്ലാം നല്ല രീതിയിൽ പോകുന്നുണ്ടല്ലോ..."


"യെസ് ഡോക്ടർ ...സത്യം പറയാലോ... ഡോക്ടർ ഇന്നലെ വിളിച്ചപ്പോൾ ഞങ്ങൾക്ക് ഉണ്ടായ ആശ്വാസം... അത്രക്കും ഞങ്ങൾ വിഷമിച്ചു... എല്ലാവരോടും ഹൈക്കിങ്ങിൽ ഇടയിലെ ഒരു ചെറിയ വീഴ്ചയിൽ ഫ്രാക്ചർ പറ്റി എന്നാ പറഞ്ഞേക്കുന്നത്... എപ്പോഴും വിളിയാണ്... അവൾക്ക് എങ്ങനെ ഉണ്ട്...? അവളുടെ കൈയിൽ ഫോൺ കൊടുക്ക്... അവളെ കാണണം എന്നൊക്കെ പറഞ്ഞ്... ഞാൻ എങ്ങനെ അവരോട് പറയും... അവളുടെ ആ കിടപ്പ് കണ്ടാൽ..." ബാക്കി പറയാതെ ഗിരി തല താഴ്ത്തി ഒരു വിരൽ കൊണ്ട് കണ്ണ് തുടച്ചു... 


"എന്താ ഗിരി ഇത്...? Be എ bold man... ഒരു അഡ്വക്കേറ്റ് അല്ലെടോ താൻ...?"

"സോറി... ഡോക്ടർ... ഞാൻ... ഞാൻ..." ഗിരി ഒന്ന് ചിരിക്കാൻ ശ്രമിച്ചു... 

"എനിക്ക് അറിയാമടോ... താനും റാംനന്ദനും മാത്രമല്ലേ അറിഞ്ഞിട്ടുള്ളു..."


"എന്റെ അച്ഛനും വല്യമാമനും അറിയാം... അവര് തറവാട്ടിൽ ഉണ്ട്... അവരോട് മാത്രമാണ് ഞാനും രാമുവും കാര്യങ്ങൾ പറയുന്നത്... "

"ഓ... അപ്പോ ആ കുട്ടിയുടെ ഫാദർ അറിഞ്ഞില്ലേ?"


"അത്....അത്..സീരിയസാണ് എന്ന് പറഞ്ഞിട്ടില്ല ഡോക്ടർ...നാണി മിക്കപ്പോഴും ഇതുപോലെ ഒക്കെ യാത്രകൾ പോകാറുള്ളതുകൊണ്ട്... " ഗിരി അൽപ്പം പതർച്ചയോടെ പറഞ്ഞു നിർത്തി...


"അതെന്താടോ...? മകൾക്ക് ഒരു അപകടം പറ്റുമ്പോൾ അച്ഛൻ സീരിയസ് ആണോ അല്ലയോ എന്നൊക്കെ നോക്കുമോ... " ഡോക്ടറുടെ ചോദ്യത്തിന് എന്ത് ഉത്തരം പറയണം എന്ന് ഓർത്ത് ഗിരി ഒന്ന് ശങ്കിച്ചു...


"ഹ്... famous neurologist Dr. റാംനന്ദനെ പോലെയുള്ള സ്നേഹനിധിയായ ഒരു സഹോദരൻ ഉള്ളപ്പോൾ Business Magnet Shankar Unnithan എന്ന അച്ഛന് മകളെ കുറച്ചു വ്യാകുലതപെടണ്ടലോ... അല്ലെ...? "ഗിരിയെ നോക്കി ഡോക്ടർ ഒന്ന് അർത്ഥം വെച്ച് ചിരിച്ചു.


ഡോക്ടർ തന്റെ കണ്ണിൽ നോക്കി കളളത്തരം കണ്ടുപിടിച്ചാലോയെന്നവൻ ഭയന്നു... അതിനാൽ ഡോക്റിൽ നിന്നും നോട്ടം മാറ്റി അവൻ താഴേക്കു നോക്കി...


"അന്യ്വായ്, that is none of my ബിസിനസ്... I only consider my patient's mental and physical health... താനും റസ്റ്റ് എടുത്തോ അല്ലെങ്കിൽ എന്റെ next patient താൻ ആവും... ഉം... ചെല്ല്." 


അതുകേട്ടപ്പോൾ ഗിരി ഡോക്ടറ്‍റെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി... പിന്നെ ഡോക്ടറുടെ റൂമിൽ നിന്ന് ഇറങ്ങി ...


ഗിരി പോയതും ഡോക്ടർ ഫോൺ എടുത്ത് സന്ദീപിനെ വിളിച്ച്... കല്യാണിയുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞു... ശേഷം ഒരു ദിർഘനിശ്വാസം വിട്ട് ചെയറിൽ ചാരി ഇരുന്നു...


(തുടരും)


Rate this content
Log in

Similar malayalam story from Drama