ARCH---mystery thriller---PART 3
ARCH---mystery thriller---PART 3
ARCH---mystery thriller---PART 3
തുടർക്കഥ
Written by Hibon Chacko
©copyright protected
“എവിടെ ചെന്നാൽ ഞങ്ങൾക്ക് അരുണിമയെക്കുറിച്ച്
അറിയുവാൻ സാധിക്കും?”
ആദ്യാവസാനമില്ലാത്തതരം ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമെന്നവിധം മാഹിൻ ഉടനെ പറഞ്ഞു;
“സെന്റ്:മേരിസ് കോളേജ്…ഉദയനാപുരം.”
കൂടുതലെന്തോ പറയുവാൻ വെമ്പി അത് പ്രാധാന്യമർഹിക്കാത്തതെന്ന് തോന്നുംവിധം അവൻ വിഴുങ്ങി നിന്നു -ഇരുകൈകളും കൂട്ടി അവൻ തന്റെ കൈയ്യിലേ കട്ടൻചായ അടങ്ങിയ ഗ്ലാസ്സ് പിടിച്ചുപോയി.
“ചെല്ല്, എന്നിട്ട് നിന്റെതായ രീതിയിൽ കാര്യങ്ങൾ ചെയ്യ്…നടക്കട്ടെ.”
പതിഞ്ഞ സ്വരത്തിൽ മാർക്കസ് മാഹിനിനോടായി ഇങ്ങനെ പറഞ്ഞപ്പോഴേക്കും ആരോൺ ഇരുന്നിടത്തുനിന്നും എഴുന്നേറ്റശേഷം പറഞ്ഞു, ചേർത്ത്;
“ഉടനെതന്നെ നമുക്കിനിയും കാണാം…”
പൂർത്തീകരിക്കാത്തവിധമുള്ള ഈ വാചകത്തിനൊപ്പം മാഹിൻ പുറത്തേക്ക് ഇരുവരാലും നയിക്കപ്പെട്ടു, ഗ്ലാസ്സ് അടുത്തേക്ക് വെച്ചശേഷം -ആദ്യം മാഹിൻ പുറത്തേക്ക് ചെന്നു, തൊട്ടുപിറകെയായി സാവധാനത്തിൽത്തന്നെ മാർക്കസും ആരോണും.
മൂവരെയും സ്വീകരിക്കുവാനെന്നവിധം എഞ്ചിൻ ഓഫ് ചെയ്യാതെയിട്ടിരിക്കുന്ന പോലീസ് ജീപ്പിന് മുന്നിലായി എസ്. ഐ. എന്ന് തോന്നിക്കുന്നൊരാൾ ഫുൾ യൂണിഫോമിൽ ഇരുകൈകളും പിണച്ചുകെട്ടി നെഞ്ചിൽവെച്ച് കൃത്രിമചിരിയുമായി ചാരി നിൽക്കുകയാണ്. അയാൾക്ക് ചുറ്റുമായി ആജ്ഞയ്ക്ക് കാത്തുനിൽക്കുംവിധം മൂന്ന് സാധാരണ പോലീസുകാർ ചിതറിയെന്നവിധം വാഹനത്തോട് ചേർന്ന് നിൽക്കുന്നുണ്ട്.
“ഞങ്ങളോടൊപ്പം വന്നതിന് നന്ദി.”
മുന്നിൽ നിൽക്കുന്ന മാഹിനിനോടായി പിന്നിൽ നിൽക്കവേ മാർക്കസ് പതിഞ്ഞസ്വരത്തിൽ എന്നാൽ ദൃഢതയോടെ തങ്ങളുടെ മുന്നിലുള്ളവരെ ഗൗനിക്കുംവിധം പറഞ്ഞു. ഒപ്പം ചേരുന്നു എന്നവിധം ആരോൺ തൊട്ടപ്പുറത്തുനിന്നുകൊണ്ട് ശരീരഭാഷയിൽ പ്രകടമാക്കി നിന്നു -മാർക്കസിനൊത്ത്.
ഒന്നുരണ്ടുനിമിഷം ഇരുകൂട്ടരും പരസ്പരമങ്ങനെ നിന്നു. അതിനടുത്തനിമിഷം മുഖത്തെ ഭാവം മാറ്റാതെ എസ്. ഐ. മുന്നോട്ടുവന്ന് മാഹിനിനെ മെല്ലെ പിടിച്ചു തന്നോട് ചേർത്തെന്നവിധം മാർക്കസിനും ആരോണിനും നേർക്ക് തിരിച്ചു നിർത്തിയശേഷം പറഞ്ഞു, പൊതുവായെന്നവിധം;
“നീ എന്തിനാടാ ചെറുക്കാ വെറുതെ ഇവിടെ
സമയം കളയുന്നത്…വാ പോകാം നമുക്ക്…”
ശേഷം കാര്യമായി ഒന്നുകൂടി ഇരുവരേയും കൃത്രിമചിരികാണിച്ചു -ലജ്ജിപ്പിക്കുംവിധം. വാചകങ്ങൾ കൂടാതെ മാർക്കസിനെയും ആരോണിനെയും പുശ്ചിച്ച് ഉപേക്ഷിക്കുംവിധം മുഖം വെട്ടിച്ചുകൊണ്ട് മഹിനിനെയും കൂട്ടി എസ്. ഐ. ജീപ്പിലേക്ക് കയറി, ഒപ്പം മറ്റ് മൂന്ന് പോലീസുകാരും. മാർക്കസ് തന്റെ വലതുവശത്തുള്ള ഭിത്തിയിൽ ചാരി വലത്തേക്ക് മുഖം തിരിച്ചു നിന്നു. ആരോണാകട്ടെ പഴയപടി തുടർന്നതേയുള്ളൂ. പോലീസ് ജീപ്പ് പിന്നോട്ടെടുക്കുംസമയം വലത്തായി കിടന്നിരുന്ന തവിട്ടുനിറമുള്ള കാറിനെ നോക്കി പുശ്ചമായൊരു പുഞ്ചിരി തിരികെ ഇരുവർക്കുമായി സമ്മാനിച്ചു എസ്. ഐ., ആ സമയം ജീപ്പിനുള്ളിൽ പോലീസുകാരുടെ അകമ്പടിയോടെ ഇരിക്കുന്ന മാഹിനിന്റെയും മാർക്കസിന്റെയും ആരോണിന്റെയും കണ്ണുകൾ തമ്മിൽ കൂട്ടിയുടക്കുംവിധം രംഗം വളരുകയായിരുന്നു. കുറച്ചുനിമിഷങ്ങൾ പോലീസ് ജീപ്പ് അതേപടി പിന്നിലേക്ക് പോയശേഷം വന്നവഴിയെന്നവിധം ഇടത്തേക്ക് തിരിച്ച് പാഞ്ഞുപോയി. ആ സമയം കഴിഞ്ഞും അവിടേക്ക് നോക്കിയെന്നവിധം ഇരുവരും പഴയപടി തുടരുകയായിരുന്നു.
4
ഒരു പൊതു ലൈബ്രറിയുടെ ഉൾവശം. സാമാന്യം വലുപ്പം തോന്നിക്കുന്നോരെണ്ണം ആണെന്നത് മനസിലാക്കാം. വ്യത്യസ്തരായ ആളുകൾ തങ്ങളുടെ ലോകത്തുനിന്ന് അവിടിവിടായി പുസ്തകങ്ങളുമായി വിരാജിച്ചുവരികയാണ്. പുറത്തുനിന്നും സൂര്യന്റെ പ്രകാശം വെളുത്ത നിറത്തിൽത്തന്നെ അകത്തേക്ക് പലവിധം പ്രവേശിച്ചുനിൽക്കുന്നുണ്ട്. ലൈബ്രറിയുടെ അല്പംകൂടി മധ്യഭാഗത്ത് എന്ന് തോന്നിക്കുംവിധം, പ്രകാശത്തിന്റെ പുറത്തുനിന്നുള്ള വരവ് താരതമ്യേനെ കുറഞ്ഞിരിക്കുന്ന ഒരുഭാഗത്ത്, പുസ്തകങ്ങളിരിക്കുന്ന റാക്കുകളിൽ ഒന്നിൽ -പുസ്തകങ്ങൾ തിരഞ്ഞുവരുംവിധം ഒരു യുവതിയുടെ കൈകൾ എത്തി ആ നിമിഷങ്ങളിലൊന്നിൽ അല്പം ഇന്ത്യൻ കറൻസികൾ മടക്കിയെന്നവിധം ഒരു പുസ്തകത്തിനിടയിലേക്ക് വെക്കുകയാണ്. ആ പ്രവർത്തനം ആകെമൊത്തം ഭദ്രമായെന്നത് ഉറപ്പാക്കിയെന്നവിധം, ആ ഉപയോഗിച്ച കൈയ്യുടെ ഭാഷയിലൂടെ പ്രകടമാക്കി അവിടെനിന്നും ആ കൈകൾ അപ്രത്യക്ഷമായി.
ലൈബ്രറിയുടെ വെളിച്ചംകൂടിയ ഭാഗത്തുകൂടി നടന്നുചെന്ന് വലത്തേക്ക്, വെളിച്ചം കുറവുള്ള ഭാഗത്തേക്കെന്നവിധം സഞ്ചരിക്കുകയാണ് മാർക്കസും ആരോണും. മാർക്കസിന്റെ വേഷം ജീൻസും ഫുൾ സ്ലീവ് ഷർട്ടുമാണെങ്കിൽ -ഫുൾ സ്ലീവിന് ബട്ടൺ ഉപയോഗിച്ചിട്ടില്ല, ആരോൺ ജീൻസിന് ഫുൾസ്ലീവ് മുട്ടുവരെ മടക്കിവെച്ചൊരു ഷർട്ടാണ് ധരിച്ചിരിക്കുന്നത്. ഇരുവരും യുവതി വെച്ചിട്ടുപോയ കറൻസിയുടെ ഭാഗത്തേക്കെത്തിനിന്നശേഷം മാർക്കസ്, യുവതി ചെയ്തതുപോലെ തന്റെ വലതുകൈയ്യുടെ വിരലുകൾ ആ ഭാഗത്തുള്ള പുസ്തകങ്ങളിലൂടെ ഓടിച്ച് കറൻസി വെച്ചിരിക്കുന്ന പുസ്തകത്തിന്റെ മുകളിലെത്തി ഒരുനിമിഷം നിർത്തി, പിന്നെയതിൽനിന്നും വിരലുകൾ ഉപയോഗിച്ചുതന്നെ കറൻസികൾ കരസ്തമാക്കി- മടക്കിയിരിക്കുന്ന കറൻസികൾക്കൊരു പ്രണയപൂർവ്വമെന്ന് തോന്നിക്കാവുന്ന മുത്തം സമ്മാനിച്ചു. ഈ സമയം സ്വന്തം ജീൻസിന്റെ പോക്കറ്റിൽ മറച്ചിരിക്കുന്ന ആരോണിന്റെ ഇടതുകൈയ്യുടെ പത്തി കാണാം.
ഇതേ വേഷത്തിൽത്തന്നെ മാർക്കസും ആരോണും ഉദയനാപുരം സെന്റ്:മേരീസ് കോളേജ് കെട്ടിടത്തിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് നടക്കുകയാണ്. ആ ഓപ്പൺ കോറിഡോറിലൂടെ അവരെ മുന്നിലേക്ക് നയിക്കുന്നതെന്നവിധം, മുന്നിൽ ഒരു മധ്യവയസ്കയായ സ്ത്രീ സഞ്ചരിക്കുന്നുണ്ട്. ആരെയും പ്രണയത്തിലേക്ക് അലിയിച്ചുകളയും വിധമുള്ളൊരു ഗാനത്തിന്റെ തുടക്കമെന്നവിധം, ഒരു സംഗീതം മെല്ലെ ആ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതായി തോന്നുന്നുണ്ട്. അത് ഇരുവരേയും നയിച്ച് എത്തിക്കുന്നത് കോളേജിലെ ലൈബ്രറിയിലേക്കാണ്. ചെറിയൊരു നടകയറി ആ സ്ത്രീ ലൈബ്രറിക്കുള്ളിലേക്ക് കയറുമ്പോൾ, ഇരുവരും നടകയറി എത്തുമ്പോൾ കാണുന്നത് -ഇവരെ സ്വാഗതം ചെയ്യുവാനെന്നവിധം പുഞ്ചിരിയോടും പ്രണയത്തോടും കൂടെ ഇരുവശത്തെ തൂണുകളിൽ ചാരി -നേർക്കുനേർ എന്നാൽ മുഖം മാർക്കസിനും ആരോണിനും നേർക്ക് തിരിച്ച് നിലകൊള്ളുന്ന അരുണിമയെയും മാഹിനിനെയുമാണ്. തങ്ങളുടെ വലത്ത് അരുണിമയെയും ഇടത്ത് മാഹിനിനെയും കണ്ട് വലത്ത് നിൽക്കുന്ന മാർക്കസും ഇടത്ത് ചേർന്ന് നിൽക്കുന്ന ആരോണും ഒരുനിമിഷം ആ ചെറിയ പടികളിൽ നിന്നുപോയി. അടുത്ത നിമിഷം ലൈബ്രറിയുടെ അകത്തേക്ക് കയറിപ്പോയ സ്ത്രീ ഇരുവരേയും കാണാതെവാന്നതിൻപുറത്തെന്നവിധം തിരികെവന്ന് അകത്തേക്ക് സ്വാഗതം ചെയ്യുകയാണ്. പക്ഷെ ആ സമയമാണ് ഇരുവരും മനസ്സിലാക്കുന്നത് അരുണിമയും മാഹിനും മുന്നിൽ നിന്നിരുന്നത് തങ്ങളുടെ തോന്നലാണെന്നത്.
ലൈബ്രേറിയൻ ആയിരുന്ന ആ സ്ത്രീ തന്റെ സീറ്റിന് മുന്നിൽ ഇരുവരേയും ഇരുത്തിയശേഷം, സ്വന്തം സീറ്റിൽ ഇരുന്നപ്പോഴേക്കും ഉദിച്ചുവന്നിരുന്ന ആ സംഗീതം ഒരു പ്രണയഗാനമായി തുടങ്ങിയിരുന്നു. ഇരുകൂട്ടർക്കുമിടയിൽ ഒരു ടേബിളും ചുറ്റും സാക്ഷിയായി ആ ലൈബ്രറിയും മാത്രം. വെളിച്ചംപോലും പുറത്തുനിന്നും അവരെ അകത്തേക്ക് ശല്യം ചെയ്തിരുന്നില്ല. ആ ലൈബ്രേറിയൻ സ്ത്രീ ഇരുവരോടും പറഞ്ഞുതുടങ്ങിയപ്പോഴേക്കും അരുണിമ മാഹിനിനോടായി തന്റെ പ്രണയം പാടിത്തുടങ്ങിയിരുന്നു- ലൈബ്രറിയുടെ മറ്റൊരു കോണിൽനിന്നും.
“അരുണിമയും മാഹിനും ഈ കോളേജിൽ പഠിച്ചിരുന്നവരാണ്…
അവരോട് ഏറ്റവും അടുപ്പമുണ്ടായിരുന്നൊരാൾ ഇവിടെ…
അത് ഞാനാണെന്നെനിക്ക് ഉറപ്പിച്ചു പറയാം നിങ്ങളോട്…”
സ്ത്രീയുടെ വാചകങ്ങളാണിത്, മാർക്കസിനോടും ആരോണിനോടും. ഇരുവരും മറ്റേതോ ലോകത്തിൽ അലിഞ്ഞുപോയവിധമായിരുന്നു ആ രംഗം തോന്നിപ്പിക്കുന്നത്.
“അവർ ഇവിടെയാണ് പ്രണയിച്ചത്…
എന്റെ മുന്നിലാണ് പ്രണയിച്ചത്…”
സ്ത്രീയുടെ ഈ വാചകങ്ങൾ ഇരുവരും പഴയപടി ഇരുന്ന് കേൾക്കുന്നതിനിടെ, ഇരുവരും അരുണിമ മാഹിനിനായി പാടുന്നത്- അവരുടെ പ്രണയം, പിന്നിലേക്ക് തിരിഞ്ഞ് നോക്കി. ആ ലൈബ്രറി അരുണിമയുടെ പ്രണയഗാനത്തിൽ മുങ്ങിക്കിടന്നുകൊണ്ടിരുന്നു, തീക്ഷണമായി.
“മാഹിനായിരുന്നു എന്നെ ആദ്യമായി
അരുണിമയെ കൂടുതൽ പരിചിതയാക്കുന്നത്..”
ലൈബ്രേറിയന്റെ ഈ വാചകങ്ങൾ മുന്നിലിരുന്ന് കേൾക്കുന്നതിനിടെ, മറ്റൊരു മാർക്കസും ആരോണും ലൈബ്രറിയുടെ മധ്യഭാഗത്തായുള്ള റാക്കുകളുടെ വിടവിലൂടെ അരുണിമയുടെയും മാഹിനിന്റെയും പ്രണയത്തിന്റെ തീവ്രത നോക്കിക്കാണുകയായിരുന്നു -അവളുടെ ഗാനത്തിലൂടെ.
“അവർ എവിടെ ആയിരുന്നാലും…
എങ്ങനെ ആയിരുന്നാലും…
ഞാൻ കണ്ട അവരുടെ പ്രണയത്തിൽത്തന്നെ…
അവരൊരുമിച്ച് ജീവിച്ച് മരിക്കണമെന്ന്…
ഇതുവരെയുള്ളതുപോലെ ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നു, ഇനിയും…”
മൂന്നു ഭാഗങ്ങളായിട്ടാണ് ഈ വാചകങ്ങൾ ആ സ്ത്രീ മാർക്കസിനോടും ആരോണിനോടും പറഞ്ഞത്. ഇടയിൽ അരുണിമയും മാഹിനും ലൈബ്രറിയുടെ ഓരോ കോണുകളിലും മാറി-മാറി നടന്ന് തങ്ങളുടെ പ്രണയം യഥാക്രമം പാടിപറയുകയും അനുഭവിക്കുകയും ചെയ്തുപോരുകയാണ് -അത് ഓരോ തരത്തിലും കാണുവാനും മനസ്സിലാക്കുവാനും മറ്റൊരു മാർക്കസിനും ആരോണിനും അവിടെ കഴിയുന്നുമുണ്ട്. മാർക്കസിനും ആരോണിനും -സ്ത്രീയുടെ മുന്നിലിരുന്ന് സംസാരിക്കുന്ന, പ്രത്യേകിച്ചൊന്നും തിരികെ ചോദിക്കുവാനും പറയുവാനും പറ്റാത്തൊരവസ്ഥ ആ കൂടിക്കാഴ്ചയും അനുബന്ധസംഭവങ്ങളും സമ്മാനിച്ചുവെന്നത് രംഗം വ്യക്തമാക്കി തരുന്നുണ്ട്.
“നിങ്ങൾ ചോദിച്ചതിലും ഇവിടെ എത്തിയതിലും ഉപരി
എനിക്ക് പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞുകഴിഞ്ഞു…”
സ്ത്രീ തന്റെ ചെയറിൽ പഴയതിൽനിന്നും അല്പം പിന്നിലേക്ക് ചാരിയിരുന്നുകൊണ്ട്, എന്നാൽ പ്രണയത്തിന്റെ തീവ്രമായ ആ അന്തരീക്ഷത്തിന് ഭംഗം വരുത്താത്ത രീതിയിൽ ഇങ്ങനെ പറഞ്ഞുതുടങ്ങി നിർത്തിയശേഷം, ഇരുവരോടുമായും തുടർന്നുപറഞ്ഞു;
“…പക്ഷെ എനിക്കിനിയും ഒരുപാട് പറയുവാനുണ്ട്…
അത് പക്ഷെ എത്ര പറഞ്ഞാലും തീരുകയുമില്ല…”
അടുത്തനിമിഷമെന്നവിധം, അരുണിമയുടെ ഗാനത്തിലെ വരികൾ വ്യക്തമാക്കി -തങ്ങളുടെ പ്രണയത്തിലെ എല്ലാം, എല്ലാ തീവ്രതകളും ഈ ലൈബ്രറിയിൽ ഈ ലൈബ്രേറിയനെ സാക്ഷിയാക്കി മുന്നോട്ട് തളംകെട്ടി കിടക്കുമെന്നത്. മാർക്കസും ആരോണും എല്ലാത്തിനും സാക്ഷിയായെന്നവണ്ണം മൗനം പാലിച്ചിരുന്ന് പോയപോലെയായിരുന്നു.
തനിക്ക് മുന്നിലെ മേശയിലെ ചില പുസ്തകങ്ങൾ ഇരുകൈകളാലും വട്ടംപിടിച്ച് സ്വന്തം നെഞ്ചോട് ചേർത്തുകൊണ്ട് കയറിവന്ന ചെറിയ പടികൾ ഇറങ്ങി പോവുകയാണ് ലൈബ്രേറിയനായ ആ സ്ത്രീ. അവരല്പം മുന്നിലേക്ക് നടന്നുപോയി, ഓപ്പൺ കോറിഡോറിലൂടെ. അനുഭവിച്ച രംഗത്തിലെ ഘനത്തിന്റെ പ്രത്യാഘാതമെന്നവിധം മാർക്കസും ആരോണും അല്പം മെല്ലെ ലൈബ്രറിയിൽ നിന്നും തുറന്നിട്ടിരുന്ന വാതിലിലൂടെ പുറത്തേക്ക് വന്നു. അവർക്ക് ഇരുവശവും തൂണുകളിൽ പരസ്പരം മുഖത്തോട് മുഖം നോക്കി അരുണിമയും മാഹിനും പിന്നിലേക്ക് കൈകൾവെച്ച് ചാരി നിലകൊള്ളുന്നുണ്ടായിരുന്നു. അപ്പോഴും ഗാനത്തിലെ അവസാന മൂളൽ കേട്ടുകൊണ്ടിരിക്കാമായിരുന്നു. ഒരുനിമിഷം ഇരുവരും അവർക്കിടയിലെത്തി നിന്നുപോയി, ഇടതുഭാഗത്തു നിലകൊള്ളുന്ന അരുണിമയെയും തന്റെ വലത്തായുള്ള മാഹിനിനെയും ശ്രദ്ദിക്കാതെ ശ്രദ്ദിച്ച് മാർക്കസും കൂടെ ആരോണും -ഇരുവരുടെയും കണ്ണുകൾ താഴെക്കായെന്നവിധം തലകളുടെ ഭാഷ പ്രകടമായിരുന്നു. മുന്നിലേക്ക് പോയിരുന്ന സ്ത്രീ അടുത്തനിമിഷം പാതിതിരിഞ്ഞുനിന്നശേഷം- വലത്തേക്ക്, ‘എന്തുപറ്റിയെന്ന’ ഭാവം ശരീരഭാഷയാകെകൊണ്ട് പ്രകടമാക്കി പിന്നിലെ ഇരുവരേയും പരിഗണിച്ച്. മറുപടിയെന്നവിധം മാർക്കസും ആരോണും പടികളിറങ്ങി അതേപടി മുന്നോട്ട് നടന്നു. ഇരുവരും മുന്നോട്ട് നടക്കുന്തോറും ഇരുതൂണുകളിൽനിന്നും മാഹിനും അരുണിമയും മുന്നോട്ടുവന്ന് ഒന്നിച്ച് മുന്നിലേക്ക്, മുന്നിൽ പൊയ്ക്കൊണ്ടിരിക്കുന്നവരെയെന്നവിധം നോക്കി ഒരുമിച്ച് നിന്നുപോയി -തങ്ങളുടെ പ്രതീക്ഷകളെല്ലാം പ്രവഹിപ്പിക്കുംവിധം. മാർക്കസും ആരോണും അതേപടി മുന്നോട്ട് ഓപ്പൺ കോറിഡോറിലൂടെ നടക്കുകയാണ്, അവർക്കും മുന്നിലായി പഴയപടി സ്ത്രീയും. സമയം- സൂര്യൻ കൃത്യം തലയ്ക്കുമുകളിൽ നിൽക്കുകയാണ്.
---തുടരും---

