ARCH---mystery thriller---PART 4
ARCH---mystery thriller---PART 4
ARCH---mystery thriller---PART 4
തുടർക്കഥ
Written by Hibon Chacko
©copyright protected
ഇരുവരും മുന്നോട്ട് നടക്കുന്തോറും ഇരുതൂണുകളിൽനിന്നും മാഹിനും അരുണിമയും മുന്നോട്ടുവന്ന് ഒന്നിച്ച് മുന്നിലേക്ക്, മുന്നിൽ പൊയ്ക്കൊണ്ടിരിക്കുന്നവരെയെന്നവിധം നോക്കി ഒരുമിച്ച് നിന്നുപോയി -തങ്ങളുടെ പ്രതീക്ഷകളെല്ലാം പ്രവഹിപ്പിക്കുംവിധം. മാർക്കസും ആരോണും അതേപടി മുന്നോട്ട് ഓപ്പൺ കോറിഡോറിലൂടെ നടക്കുകയാണ്, അവർക്കും മുന്നിലായി പഴയപടി സ്ത്രീയും. സമയം- സൂര്യൻ കൃത്യം തലയ്ക്കുമുകളിൽ നിൽക്കുകയാണ്.
VI
5
സൂര്യൻ തന്റെ താപത്തിന്റെ തീവ്രത കൂട്ടുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങുവാൻ പോകുന്നെന്നത് പ്രകടമാക്കുംവിധം അന്തരീക്ഷം നിലകൊള്ളുകയാണ്. ചുറ്റുപാടും സ്വന്തം തിരക്കുകൾക്ക് പിന്നാലെയാണെന്ന് കാണാം. ആരോൺ തന്റെ പതിവ് വേഷത്തിൽ -കൈമുട്ടുകൾ വരെ മടക്കിവെച്ച സ്ലീവോടുകൂടിയ ഷർട്ടും ജീൻസും ഒപ്പം മിലിറ്ററിക്കാരുടെ ഹെയർ സ്റ്റൈലും, മുന്നിലുള്ള പടികൾ ലക്ഷ്യമാക്കിയെന്നവിധം നടന്നുചെല്ലുകയാണ് -ചുറ്റുപാടുകൾക്ക് പ്രത്യേകം പ്രാധാന്യം കൊടുക്കാത്തവിധം.
പടികൾ പതുവുപോലെയെന്നവിധം നടന്നുകയറി മുന്നിൽ അടഞ്ഞുകിടക്കുന്ന, നടുവേ മുറിച്ചവിധമുള്ള വാതിലിന് മുന്നിലെത്തിയ ആരോൺ അത് തള്ളിടത്തുറക്കുന്നതിനെക്കുറിച്ച് ആലോചിച്ചനിമിഷത്തിലൊന്നിൽ താഴേക്ക്, വാതില്പടിയിലേക്ക് ഒന്ന് ശ്രദ്ദിച്ചുപോയി. അടുത്തനിമിഷം അവൻ മെല്ലെ കുനിഞ്ഞ് -താഴെ പടിയ്ക്കും വാതിൽപാളിക്കും ഇടയിലായി സാമാന്യം ഭദ്രമായി മടക്കിവെച്ചിരുന്ന ഒരു വെളുത്ത കടലാസ് എടുത്തു. അതുകൊണ്ടുയർന്നശേഷം അർത്ഥമില്ലാത്തവിധം അവനൊന്ന് പിന്നിലേക്ക് നോക്കിപ്പോയി -ചുറ്റുപാടും തങ്ങളുടെ തിരക്കുകൾക്ക് പിന്നാലെതന്നെയായിരുന്നു.
ആരോൺ വലതുകൈയ്യിൽ കടലാസ് മടക്കിയത് പിടിച്ചിരിക്കെ ഇടതുകൈയാൽ, മുൻപേ ഉദ്ദേശിച്ചതിലും മെല്ലെയെന്നവിധം വാതിൽപാളികൾക്ക് നടുവിൽ തന്റെ ഇടതുകൈപ്പത്തി പതിപ്പിച്ച് തള്ളി. വാതിലുകൾ മെല്ലെ തുറന്നപ്പോൾ അവിടെ ഇടതുഭാഗത്തായി കട്ടിലിൽ മാർക്കസ് കിടന്നുറങ്ങുകയാണ് -നിക്കറും ഫുൾസ്ലീവ് ഷർട്ടും -അതിൽ കൈപ്പത്തികൾക്കടുത്തും നെഞ്ചിലും ബട്ടണുകൾ ധരിക്കാത്തത്- വേഷം. അതേപോലെ വലതുഭാഗത്തായി മറ്റൊരു കട്ടിൽ -ആരോണിന് സ്ഥിരപരിചിതമെന്നപോലെ കിടക്കുകയാണ്. മുന്നോട്ട് ഒരു ചെറിയ ഡൈനിങ് ടേബിളും മൂന്ന് ചെയറുകളും ഏതാണ്ടൊക്കെ അലങ്കോലപ്പെട്ടപ്രതി എന്നാൽ അതിലൊരു കൃത്യത തോന്നിക്കുംവിധം കിടക്കുന്നു. അതിന് വലതുഭാഗത്ത് ഓപ്പൺ കിച്ചൺ ആണെന്നതിന്റെ ലക്ഷണങ്ങൾ -സാമഗ്രഹികൾ ആണെങ്കിൽ വലതുഭാഗത്ത് ഓപ്പൺ ഡ്രസിങ് റൂമും ദൃശ്യമാണ്. വാഷ്റൂം ഉൾപ്പെടെയെന്നവിധം രണ്ട് റൂമുകളുടെ ഡോറുകൾ അടഞ്ഞുകിടക്കുന്നുണ്ട് ഡൈനിങ് ടേബിളിന് പിന്നിലായി. ആരോൺ കൈയ്യിൽ കടലാസുമടക്കിയതുമായി തന്റേതെന്ന് തോന്നിപ്പിക്കുംവിധമുള്ള വിധത്തിൽ താൻ വന്നുകേറിയപടി, തന്റെ വലത്തായി ഒഴിഞ്ഞുകിടക്കുന്ന കട്ടിലിൽ മാർക്കസിനു നേരെയായി മെല്ലെ ഇരുന്നു. ശേഷം ഇടത്തേ കൈമടക്കി അത് തുടയിൽ കുത്തി അതിൽ തലചായ്ച്ച് തന്റെ സുഹൃത്തിനെ നോക്കി ഇരുന്നുതുടങ്ങി- മറ്റ് ചലനങ്ങൾക്കൊന്നും മുതിരാതെ. മുകളിലായി ഫാൻ കറങ്ങുന്നത് പക്ഷെ രംഗത്തെ ബാധിച്ചിരുന്നില്ല.
അല്പനിമിഷം കഴിഞ്ഞശേഷം, മലർന്നുകിടന്നിരുന്ന മാർക്കസിന്റെ കണ്ണുകൾ മെല്ലെ തുറന്നുപോയി. വാതിൽ തുറന്നുകിടക്കുന്നത് ഗൗനിക്കാത്തവിധം തന്റെ ഇടത്തേക്ക് അലസ്യത്തോടെ തിരിഞ്ഞു കിടന്നു അവൻ -ഇരുകണ്ണുകളും ശേഷം അവനൊന്ന് മിഴിപ്പിച്ചടച്ചു, തന്റെ സുഹൃത്തിനെ ഗൗനിക്കുംവിധമെന്നപോലെ. പ്രത്യേകം ഭാവമൊന്നും കൂടാതെ തന്റെ കൈയ്യിലേ മടക്കിയ വെള്ളക്കടലാസ് തുറന്നു ആരോൺ -ശേഷമത് വായിച്ചുതുടങ്ങി, പഴയപടി ഇരിക്കെത്തന്നെ;
-“മാർക്ക്.. ആരോൺ, എനിക്ക് നിങ്ങളെയോ ഒരുപക്ഷെ നിങ്ങൾക്ക് എന്നെയോ
പരിചയം ഉണ്ടാകുവാൻ വഴിയില്ല…
എന്നാൽ ഞാൻ അറിഞ്ഞതുവെച്ച് എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്…
ഒരു കൊലപാതകകേസിൽ പോലീസ് അന്വേഷിക്കുന്ന
അരുണിമ രാജൻ എന്ന യുവതിക്കാണ് നിങ്ങളുടെ ആവശ്യം.
എന്റെ പരിധികൾക്കപ്പുറം എന്തെങ്കിലും നിങ്ങൾ ചെയ്യണം
എന്നതാണ് എനിക്ക് വേണ്ടുന്ന സഹായം…
സഹകരിക്കുമെന്ന് വിചാരിക്കുകയാണ്…”-
വളരെ സാധാരണ ഭാവത്തിൽ ആരോണിങ്ങനെ -പഴയപടി തുടരവേതന്നെ തന്റെ സുഹൃത്തിനെ വായിച്ചുകേൾപ്പിച്ചു. ശേഷം മുഖം മാത്രമുയർത്തി, പഴയപടി തുടരുന്ന തന്റെ സുഹൃത്തിനെ നോക്കി പറഞ്ഞു;
“കൂടെ ഒരു മൊബൈൽ നമ്പറും കൊടുത്തിട്ടുണ്ട്…”
ഈ നിമിഷമുണ്ടായ അനുഭൂതിയിൽ തുടർന്ന്, ആലോചിക്കുന്നപടി ഇരുവരും -അതേപടി തുടർന്നു മുന്നോട്ടുള്ള കുറച്ചു നിമിഷങ്ങളിൽ. ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കിത്തന്നെ നിലകൊള്ളുകയായിരുന്നു. അല്പനിമിഷങ്ങൾകൂടി കഴിഞ്ഞതോടെ മാർക്ക് കട്ടിലിൽ, ആരോണിനെതിരെയായി തലതാഴ്ത്തിയവിധം എഴുന്നേറ്റിരുന്നു -ഇരുകൈകളും തന്റെ ഉടലിനോട് ചേർത്ത് ബെഡ്ഡിൽ കുത്തിപ്പിടിച്ചെന്നവിധം. ശേഷമൊരു നിമിഷം ഡൈനിങ് ഏരിയയിലേക്ക് മെല്ലെ നീങ്ങി. ഒന്നുരണ്ടുനിമിഷം തന്നെ പ്രതീക്ഷിച്ചെന്നവിധം പഴയപടി തുടരുന്ന എന്നാൽ തന്നിലേക്ക് മുഖം തിരിച്ചിരിക്കുന്ന ആരോണിനെതിരെയായി ഡൈനിങ് ടേബിളിൽ ഇടതുകൈ കുത്തി വലതുകൈ എളിക്ക് കൊടുത്തു ഇടതുകാലിൽ വലതുകാൽപാദം ഊന്നി മാർക്ക് നിന്നശേഷം കിച്ചൺ ഏരിയ ലക്ഷ്യമാക്കി -പാതിതീർന്ന ബ്രെഡ് പാക്കറ്റിനെ സാക്ഷിയാക്കി രണ്ട് മുട്ടകൾ ഓംലെറ്റ് ആക്കിയശേഷം അത് രണ്ട് പ്ലേറ്റുകളിലേക്ക് പകർത്തി വേഗത്തിൽ അവൻ. അപ്പോഴേക്കും കത്തിലെ വിവരങ്ങളുടെ ചുവടുപിടിച്ചെന്നവിധം അതുമായി ആരോൺ ഡൈനിങ് ടേബിളിൽ തന്റെ സുഹൃത്തിനെതിരായി ഇരുന്നു. മാർക്ക് കിച്ചൺ ഏരിയയിൽനിന്നും ഭക്ഷണം പകർന്ന രണ്ട് പ്ലേറ്റുമേന്തി തിരിഞ്ഞ് ഡൈനിങ് ടേബിളിൽ വെച്ചു. ശേഷം തിരിഞ്ഞ് ബ്രഡ്‌ഡിന്റെ പാക്കറ്റുമെടുത്ത് ഒപ്പം കൊണ്ടുവന്ന് വെച്ചു, പ്ലേറ്റുകളുടെ. ആരോൺ അടുത്തനിമിഷം ചെയറിൽ ഒന്ന് നീണ്ട് നിവർന്ന് ചരിഞ്ഞൊരു വശത്തേക്ക് ഇരുന്നു. മാർക്ക് ആവട്ടെ പ്രത്യേകം ഭാവമൊന്നും തുടർന്ന് പ്രവർത്തിക്കാതെ വാഷ്റൂം ലക്ഷ്യമാക്കി പോയി. മുന്നിലിരിക്കുന്ന ഭക്ഷണത്തെ സാക്ഷിയാക്കി ആരോൺ എന്തോ ആലോചനയിലാണ്ടപ്പോഴേക്കും വാഷ്റൂമിന്റെ ഡോർ അടഞ്ഞിരുന്നു.
അതേരംഗം നിശ്ചലമായവിധം കുറച്ചുസമയം മുന്നോട്ടു പോയതോടെ വാഷ്റൂമിൽനിന്നും മാർക്ക് പ്രാഥമികകർമ്മങ്ങളൊക്കെ കഴിഞ്ഞ് ഫ്രഷ് ആയവിധം എത്തി. എന്തൊക്കെയോ പഴയപടി ആലോചിച്ചുകൊണ്ടിരുന്ന ആരോൺ ഉടനെ തന്റെ പോക്കറ്റിൽ നിന്നും ഉപയോഗിച്ച് പഴകിയതെന്ന് വ്യക്തമാകുന്ന, പഴയ ഒരു കോളും മെസ്സേജും മാത്രം ഉപയോഗിക്കുവാൻ പറ്റുന്നതെന്ന് തോന്നിപ്പിക്കുന്ന മൊബൈൽ എടുത്ത് തന്റെ മറ്റേ കൈയ്യിലിരുന്ന കടലാസ് ഒന്ന് കുലുക്കിതുറന്ന് അതിൽ അവസാനമായി എഴുതിയിരുന്ന മൊബൈൽ നമ്പർ ഡയൽ ചെയ്തു. ശേഷം ഇടത്തേ ചെവിയോട് ചേർത്തു. ഈ സമയം മാർക്ക് വേഗത്തിൽ ഡ്രെസ്സ് ചേഞ്ച് ചെയ്തിരുന്നു. അവൻ പുതിയ, എന്നാൽ സാധാരണ അവനെ ദൃശ്യമാക്കാറുള്ള വേഷത്തിൽ ആരോണിന് പിന്നിൽനിന്നും വന്ന് ഡൈനിങ് ടേബിളിൽ എതിരായിരുന്നു. ശേഷം ഇടതുകൈകൊണ്ട് തന്റെ അത്യാവശ്യം വളർന്ന മുടിയിഴകൾ കോന്തി പതിവുപോലെ ഒതുക്കിയപ്പോഴേക്കും മൊബൈൽ ചെവിയിൽ നിന്നും എടുത്ത് ആരോൺ എതിരെയിരിക്കെ പറഞ്ഞു;
“ഈ നമ്പർ ഓഫാണ്…”
ഒരുനിമിഷം ഇതുകേട്ട് തന്റെ സുഹൃത്തിനെ, നോക്കിയശേഷം തണുത്ത് തുടങ്ങിയിരുന്ന ഭക്ഷണം കഴിക്കുവാനുള്ള തത്രപ്പാടിലായി മാർക്ക്. ഉടനെതന്നെ മറ്റൊന്നിനും മുതിരാതെ കടലാസ് ടേബിളിൽ വെച്ചതിന്റെ പുറത്ത് മൊബൈൽ വെച്ചശേഷം തന്റെ സുഹൃത്തിനെ ആരോൺ അനുകരിച്ചു -രണ്ടുകഷണം ബ്രെഡ്ഡുകൾക്കിടയിൽ നൈഫും സ്പൂണും ഫോർക്കും ഉപയോഗിച്ച് ഓംലെറ്റ് വെച്ച് കഴിച്ചുതുടങ്ങിക്കൊണ്ട്. മെയിൻ വാതിൽ അപ്പോഴും പഴയപടി തുറന്നുതന്നെ കിടക്കുകയായിരുന്നു. ദൃശ്യമായത് കഴിച്ചുകഴിഞ്ഞതോടെ ഇരുവരും എഴുന്നേറ്റു. ശേഷം, ആരോൺ കൈകളൊന്ന് മെല്ലെ കൊട്ടി വൃത്തിയാക്കിയശേഷം അതേപോലെയും അനുബന്ധമായുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന തന്റെ സുഹൃത്തിനോടായി, താൻ വെച്ച മൊബൈലും കടലാസും തിരിച്ചെടുത്തുകൊണ്ട് പറഞ്ഞു;
“വണ്ടിക്ക് ചെറിയൊരു മിസ്സിംഗ് ഉണ്ടായി…വർക്ക് ഷോപ്പിലുണ്ട്.
അവിടെ ചെന്നിട്ട് വല്ലതും കുടിക്കാം.”
ഇതിനിടെ മാർക്ക് തന്റെ കട്ടിലിനടുത്തേക്ക് നീങ്ങിയിരുന്നു. ചെറുതായി എന്തൊക്കെയോ തന്റെ ജീൻസിന്റെ പോക്കറ്റുകളിലാക്കിയശേഷം തന്റെ സുഹൃത്തിനെ തിരിഞ്ഞു നോക്കി അവൻ. തന്റെ ജീൻസിന്റെ പോക്കറ്റുകൾ ഭദ്രമാക്കിയവിധം, ‘പോകാം’ എന്നവിധം ആരോൺ മുന്നോട്ട് ചലിച്ചു. ഫുൾ സ്ലീവിൽ ബട്ടണിടാത്ത കൈകളുമായി മാർക്ക് പുറത്തേക്കിറങ്ങി ആദ്യം. പിന്നാലെ തന്റെ കട്ടിലിന്റെ ഒരുഭാഗത്തുനിന്നും താഴും താക്കോലുമെടുത്ത് ആരോണും പുറത്തേക്കെത്തി.
പ്രത്യേകം ഭാവമൊന്നും കൂടാതെ തന്റെ ഇടതുഭാഗത്തേക്ക്, പുറത്തേക്കൊക്കെയെന്നവിധം നോക്കിനിന്നിരുന്ന മാർക്കിനോടായി വാതിലടച്ച് പൂട്ടിക്കൊണ്ട് ആരോൺ ചോദിച്ചു;
“താമസിക്കാൻ കൊള്ളാം അല്ലേ സ്ഥലം…
അവന്മാരും വർക്ക്‌ഷോപ്പിലൊക്കെ അങ്ങനെയാ പറയുന്നത്…”
പ്രത്യേകം മാറ്റമോ ഗൗരവമോ സന്ദർഭത്തിന് നൽകാതെ മാർക്ക് പെട്ടെന്ന് പറഞ്ഞു;
“യാഹ്…എല്ലാ സ്ഥലത്തേയുംപോലെ...”
തന്നെ പിന്നിൽ നിന്നും നോക്കിയെന്നപടി നിൽക്കുന്ന സുഹൃത്തിനെ അതേപടി ഗൗരവം നൽകാതെ, താഴ് പൂട്ടിയ താക്കോൽ ജീൻസിന്റെ പോക്കറ്റിൽ ഭദ്രമാക്കി, എന്നാൽ സ്വയമൊരു പ്രത്യേകഭാവം മന്ദഹാസത്തോടെ പ്രകടമാക്കി ആരോൺ പടികളിലേക്കിറങ്ങി. പിന്നാലെയായി മാർക്കസും. ഇരുവരും പ്രത്യേകം ഭാവമൊന്നും കൂടാതെ ആ ഏരിയയുടെ തിരക്കിലേക്ക് കയറി ഒരുവിധം വേഗത്തിൽ, ഒരുമിച്ചെന്നവിധം നടന്നകന്നു. സമയം അപ്പോഴും ഉച്ചയാകുവാൻ തയ്യാറെടുക്കുന്നതിൽ വിമുഖത കാണിക്കുംവിധം രംഗത്ത് നിലകൊള്ളുകയായിരുന്നു.
6
കാണാൻ വിജനമായതും എന്നാൽ അതിന് താൻ തയ്യാറല്ല എന്ന് തോന്നിപ്പിക്കുംവിധമുള്ളൊരു സൈഡ് റോഡിലൂടെ മാർക്കസും ആരോണും മെല്ലെ നടന്നടുക്കുകയാണ് തങ്ങളുടെ റൂമിലേക്ക് -പൊതുവഴിയെ അവഗണിച്ചാണ്, രണ്ടാളുടെയും ഈ വരവ്.
“ദിവസം രണ്ടുമൂന്നു കഴിഞ്ഞിട്ടും…
അരുണിമ രാജനെക്കുറിച്ച് പ്രത്യേകം വിവരമൊന്നുമില്ല…”
നടത്തത്തിനിടയിൽ മാർക്ക് ഇങ്ങനെ നിരാശ തോന്നിപ്പിക്കുംവിധം സാവധാനം പറഞ്ഞു.
“ആ നമ്പറിൽ വിളിച്ചിട്ട് ഇതുവരെ കിട്ടുന്നില്ല, ഓഫും ആണ്…”
അല്പംകൂടി, എന്നാൽ തന്റെ സുഹൃത്തിനൊത്തവിധം നിരാശയോടെ ഇങ്ങനെ മറുപടിയായി പറഞ്ഞൊന്ന് നിർത്തി ആരോൺ. ശേഷം അല്പം നിരാശ താഴ്ത്തി തുടർന്നുവെച്ചു;
“മറ്റ് വഴികള് നോക്കാം…”
മറുപടി പ്രതീക്ഷിക്കാത്തവിധമായിരുന്നു ആരോണിന്റെ ഈ വാചകം. അതിനൊത്തവിധമെന്നപോലെ മാർക്കും മൗനം പാലിച്ചു. അപ്പോഴേക്കും അവർ റൂമിന് മുന്നിലായി എത്തിയിരുന്നു. പടികൾ കയറുന്നതിനൊപ്പം ആരോൺ പറഞ്ഞു;
“ഇനി കുറച്ചു ദിവസം ഇവിടെ കൂടാം, ഇതിനൊരു തീരുമാനം വേണമല്ലോ!”
ഇതിനും മറുപടി പ്രതീക്ഷിച്ചിരുന്നില്ല ആരോൺ- പടികൾ കയറിയതിന്റെ ‘ക്ഷീണം’ എന്നതുപോലെ. അതേപോലെ മറുപടിക്ക് നിൽക്കാതെ വാതിലിന് മുന്നിലെത്തി തന്റെ ജീൻസിന്റെ പോക്കറ്റിൽനിന്നും താക്കോൽ എടുത്തു മാർക്ക്. ആരോൺ പിന്നിൽ, എന്നാൽ അടുത്തായി പരിസരം അർത്ഥമില്ലാത്തവിധം വീക്ഷിക്കുംപടി നിലകൊണ്ടു. മാർക്ക് താക്കോലുപയോഗിച്ച് മുറി തുറന്നു, ആരോൺ പിന്നാലെ കയറി ലൈറ്റ് ഓൺ ചെയ്തു.
---തുടരും---

