STORYMIRROR

Hibon Chacko

Romance Crime Inspirational

3  

Hibon Chacko

Romance Crime Inspirational

ARCH---mystery thriller---PART 8

ARCH---mystery thriller---PART 8

5 mins
5

ARCH---mystery thriller---PART 8
തുടർക്കഥ
Written by Hibon Chacko
©copyright protected
ഇരുവരും തയ്യാറായി എന്ന് മനസ്സിലാക്കുംവിധമെന്നവണ്ണം കിടന്നിരുന്ന ‘വയസ്സൻ’ മെല്ലെ എഴുന്നേറ്റ് ഒരു പുതപ്പ് അർദ്ധനഗ്നമേനിയിൽ പുതച്ചുകൊണ്ട്, ഇരുവർക്കുമെതിരെയായി കട്ടിലിൽ ഭിത്തിയോട് ചേർന്ന് ചാരിയിരുന്നു. ഇരുകൂട്ടർക്കുമിടയിൽ ഇപ്പോൾ കട്ടിൽ കുറുകെ കിടക്കുന്നു -അതിന് നടുവിൽ ഭിത്തിയോട് ചേർന്ന് വയസ്സായ ആൾ.
“ഞാനൊരു റിട്ടയെർഡ് പോലീസ് ഉദ്യോഗസ്ഥനാണ്…
റാങ്കിനൊന്നും ഞാനിപ്പോൾ പ്രാധാന്യം കൊടുക്കുന്നില്ല, ഒട്ടും കുറവല്ല എന്ന് പറയാം…”
     അയാളിങ്ങനെ പറഞ്ഞുതുടങ്ങി മാർക്കസിനോടും ആരോണിനോടും. മുറിയിൽ ഒരു മഞ്ഞ വെളിച്ചമാണ് മൂവർക്കുമായി നിലകൊണ്ടിരുന്നത്. സാവധാനം സംസാരിക്കുന്ന അയാൾ വീണ്ടും, നിർത്തിയത് തുടർന്നു;
“ഞാനൊരു ക്യാൻസർ രോഗിയാണ്…
അധികം സമയം ഉണ്ടാകില്ല,,”
     ഈ വാചകങ്ങൾ കേട്ട മാർക്കും ആരോണും പ്രത്യേകം ഭാവമൊന്നും പ്രകടമാക്കിയില്ല. പക്ഷെ അവരുടെ മനസ്സിൽ വേണ്ടത് നടക്കുന്നുണ്ടായിരുന്നുവെന്നത് മുഖത്തുനിന്നും വായിക്കാമായിരുന്നു.
“ഇതെനിക്ക് കുടുംബപരമായി കിട്ടിയ സ്ഥലമാണ്.
ഇവിടെ കിടന്ന് മരിക്കണമെന്നാണ് ഇനിയെന്റെ ആഗ്രഹം..”
     തുടർന്നിങ്ങനെ റിട്ടയെർഡ് പോലീസുകാരൻ പറഞ്ഞുതുടങ്ങി നിർത്തി, പിന്നെ പുതച്ചിരുന്ന പുതപ്പ് ശരീരത്തോട് ഒന്നുകൂടി ഇറുക്കിച്ചശേഷം പറഞ്ഞു;
“ഒരുപാട് കാര്യങ്ങൾ പറയുവാൻ വയ്യ…
നിങ്ങളോട് പറയുവാനുള്ളത് പറയാം…”
മാർക്കിന്റെയും ആരോണിന്റെയും കണ്ണുകൾ അല്പം കൂർമ്മിച്ചപടിയായി.
     ആരോൺ, അധികം പഴക്കം ചെല്ലാത്തതെന്ന് തോന്നിക്കുന്നൊരു, അധികം ചെറുതല്ലാത്തൊരു വീടിന്റെ അകത്തെ മുറിയുടെ ചാരിയിട്ടിരിക്കുന്ന വാതിൽ മെല്ലെ തുറന്ന് വിടവുണ്ടാക്കുകയാണ് -അകത്തെ രംഗം കാണുവാനെന്നവിധം, പിന്നിലായി മാർക്കും ഉണ്ട്. അകത്തായി, കിടപ്പുമുറിക്ക് വെളുത്ത വെളിച്ചം ട്യൂബുകൾ പകരുന്നുണ്ട്. മുറിയിലെ കണ്ണാടിയുടെ മുന്നിൽ അരുണിമയെ പിന്നിൽനിന്നും വട്ടംപിടിച്ച്, തല അവളുടെ വലത്തേ കഴുത്തിന്റെ ഭാഗത്ത് വെച്ച്, കണ്ണാടിക്ക് നേരെ നോക്കി ഗൂഢമന്ദഹാസഭാവം ശരീരമാസകലം പ്രകടിപ്പിക്കുംവിധം നിലകൊള്ളുകയാണ് ഒരാൾ -വെളുത്തതോ അതിൽ മഞ്ഞ കലർന്നതോ എന്ന് തോന്നിപ്പിക്കുംവിധമുള്ള ഷർട്ടും മുണ്ടുമാണ് വേഷം. മുൻ അനുഭവം ഉണ്ടെന്നവിധം മുഖത്ത് ഗൗരവം വരുത്തിയാണ് അരുണിമയുടെ നിലനിൽപ്പെന്ന് പറയാം. ഷോൾ മാറ്റപ്പെട്ട ചുരിദാറിലാണ് അവളുടെ മേനി സംരക്ഷിക്കപ്പെട്ട് നിലകൊള്ളുന്നത്.
“നിന്റെ അച്ഛന്റെ അനിയനല്ലേ ഞാൻ…
അച്ഛനും അമ്മയും ഇല്ലാത്ത നിനക്കിനി ഞാനല്ലേ വേണ്ടത്…”
     ഗൂഢത കലർത്തി രംഗത്തിനിടക്കെന്നവിധം ഈ വാചകങ്ങൾ തുടങ്ങിവെച്ചു അയാൾ അരുണിമയോട്. അവൾ മറുപടിരഹിതയായി പഴയപടി തുടർന്നതേയുള്ളൂ.
“അച്ഛൻ പോയശേഷം എത്ര പ്രാവശ്യം ഞാൻ പറഞ്ഞു നിന്നോട്…
ഇപ്പോൾ മാത്രം നിനക്കെന്താ പ്രശ്നം...? പറ…”
     അയാൾ പഴയപടി തുടരവേതന്നെ, ഇങ്ങനെകൂടി കൂട്ടിച്ചേർത്ത് ഈ വാചകങ്ങളും രണ്ടുഭാവത്തിൽ പറഞ്ഞുവെച്ചു. കാത്തുവെച്ചിരുന്ന ഉത്തരമെന്നനിലയിൽ മുന്നിലെ കണ്ണാടിയിലെ തന്നെ നോക്കി, അയാളെ ശ്രദ്ദിക്കാത്തവിധം അവൾ പറഞ്ഞു വളരെ ദൃഢമായി;
“ഏതൊരു പെണ്ണിനും നിന്നെപ്പോലെയുള്ള ഒരുത്തന്റെ കാലിനിടയിലല്ല,
സ്വന്തം ജീവിതം ജീവിച്ചുതീർക്കേണ്ടത് എന്ന ബോധം വരും ഒരിക്കൽ…”
     ഈ വാചകങ്ങൾ തനിക്കേറ്റൊരു കുത്തുപോലെ, പുളയുംവിധം മുഖഭാവം ആദ്യം പഴയപടി നിലകൊള്ളുന്ന അരുണിമയുടെ മുഖത്തേക്ക് പ്രകടമാക്കിയശേഷം മുന്നിലെ കണ്ണാടിയിലെ അവളുടെ മുഖത്തേക്കെന്നവിധം നോട്ടമിട്ട് അയാൾ, മുഖഭാവം വാചകങ്ങളിൽ വരുത്തി പറഞ്ഞു;
“അമ്മയില്ലാത്ത നിനക്ക്, നിന്റെ അച്ഛനുള്ളപ്പോൾ…
എന്റെ കാലിനിടയിലേക്ക് കേറിയതല്ലേ നീ…”
ഒന്നുനിർത്തി, വീണ്ടും പഴയപടി തുടർന്നു അയാൾ;
“…അച്ഛൻ പോയപ്പോൾ നിനക്കെന്താ വേറെയേതെങ്കിലും ഒരുത്തന്റെ
കുണ്ണയിൽ കേറുവാൻ തോന്നിയോ…അതോ കേറിയോ നീ…”
     മറുപടിയെന്നവിധം, വാചകങ്ങൾ തനിക്കേൽപ്പിക്കുന്ന ആഘാതവും ചേർത്ത് പഴയപടി തുടരവേതന്നെ മുഖമിറുക്കി പല്ലിറുമ്മിയതേയുള്ളൂ അവൾ.
“നീയും നിന്റെ അനിയനും ഇവിടെ താമസിക്കുന്നത്…ഒരു കാര്യം ചെയ്യ്‌…
എന്റെ കുണ്ണയിൽ കേറിയിട്ട് മതിയെടീ…”
     ഇങ്ങനെയയാൾ പഴയപടി തുടർന്നപ്പോഴേക്കും അവളുടനെ മറുപടി നൽകി, തന്നെ അയാൾ കൂടുതൽ ഇറുക്കിപ്പിടിച്ചിരിക്കുന്നത് വകവെക്കാതെ;
“എന്റെ അച്ഛൻ ഉണ്ടാക്കിയ വീടാ ഇത്…എന്റെ വീട്…
നിന്റെ കുണ്ണ വേണ്ടാ എനിക്ക്, ഇവിടെ താമസിക്കാൻ നായേ…”
     അടുത്തനിമിഷം, ആരോണും മാർക്കും വാതിലിന്റെ വിടവിലൂടെ വീക്ഷിക്കുന്നസമയം, ആർത്തികലർന്ന ദേഷ്യത്തിൽ പഴയപടി തുടർന്നുനിൽക്കെ അയാൾ അരുണിമയുടെ കഴുത്തിൽ കടിച്ചവളെ നന്നായി വേദനിപ്പിച്ചു, ഒപ്പം തന്റെ വലതുകരം അവളുടെ ടോപ്പിനടിയിലെ നഗ്നമായ പൊക്കിൾഭാഗത്തു പിടിച്ചു വലിച്ചുപറിക്കുംവിധം ഇറുക്കിപ്പിടിച്ചു. അവൾ പിടയുംവിധം ഒന്നലറിപ്പോയി- ദയനീയമായവിധം അലർച്ചെപെട്ടെന്ന് അവസാനിക്കാൻ തുടങ്ങിയപ്പോഴേക്കും ഞൊടിയിടയിൽ വാതിൽ തുറന്ന് കൗമാരപ്രായം തോന്നിക്കുന്ന അനുജനെത്തി, കൈയ്യിലൊരു കത്തിയുമായി. ആരോണും മാർക്കും തുറന്നിട്ട വാതിലിന് മുന്നിൽ നിറഞ്ഞുനിന്നുപോയി. ഞൊടിയിടയിൽ നടക്കുന്ന ഇനിയുള്ള ഓരോ സംഭവങ്ങളിലും, പ്രത്യേകമൊന്നാമനായി അനുജൻ ഓടിയെത്തിയപടി അയാളുടെ പുറത്തു കുത്തി. പുളഞ്ഞ അയാൾ അരുണിമയെ സ്വതന്ത്രമാക്കിപ്പോയതോടെ ഒന്നും ആലോചിക്കാത്തവിധം, അരുണിമ അയാളുടെ പുറത്തുനിന്നും കത്തിയൂരി, ആഘാതത്തിൽ നിൽക്കുന്ന അയാളെ നിലത്തേക്ക് വീഴ്ത്തിയിട്ട് -അനുജന്റെ കൂടി സഹായത്തിൽ, അലറിക്കൊണ്ട് അയാളുടെ വയറിൽ ആഞ്ഞുകുത്തി. തന്റെ ചേച്ചിയുടെ ബുദ്ധിമുട്ട് മനസ്സിലേറ്റുംവിധമായിരുന്നു ആ സമയങ്ങളിൽ അനുജന്റെയും ഭാവങ്ങൾ, പ്രവർത്തനങ്ങൾ. തീർന്നില്ല, അടുത്തനിമിഷം പുളഞ്ഞവശനായ അയാളുടെ രക്ഷപെടുവാൻ പൊന്തിവരുന്ന കൈകളെ അടക്കിപ്പിടിച്ച അനുജൻ, ആ നിമിഷം വയറിൽ നിന്നും കത്തിയൂരി അവൾ അയാളുടെ ഹൃദയഭാഗത്ത് കുത്തിയിറക്കി കത്തി- ഒരുവിധം സർവ്വശക്തിയുമെടുത്തെന്നവിധം. അടുത്തനിമിഷം അയാളുടെ മുഖത്തേക്കവൾ തുപ്പി വെറുപ്പോടെ. തന്റെ ചേച്ചിക്കൊത്ത ഭാവത്തിൽ അയാളുടെ മരണത്തിനു സാക്ഷിയാവുകയായിരുന്നു, റൂമിലെ ചില സാമഗ്രഹികൾ മറിച്ചും താഴെയുമൊക്കെയിട്ട് നിലത്ത് വീണുകിടക്കുന്ന അയാളുടെ ഇടതുഭാഗത്തായി ഇരുന്ന് അനുജൻ. അടുത്ത കുറച്ചു നിമിഷങ്ങളിൽ, ജീവനറ്റുകഴിഞ്ഞിരുന്ന അയാളുടെ വലത്തായി കുത്തിയിരുന്ന് ഭ്രാന്തമായ ചില ചേഷ്ഠകളും അലർച്ചകളും പ്രകടമാക്കിപ്പോയി അരുണിമ.
     ആരോണും മാർക്കസും റൂമിനകത്തേക്ക് കയറിചെന്നതോടെ അരുണിമ ഇരുകൈകളും തലയ്ക്കുകൊടുത്ത് ഉറക്കെ ദയനീയമായി കരഞ്ഞുതുടങ്ങി. അസന്തുലിതമായ അവളുടെ ജീവിതത്തിന്റെ രോദനംകൂടിയായിരുന്നു അതെന്ന് തോന്നിക്കുന്നുണ്ട്. മരിച്ചുകിടക്കുന്ന അയാളെ നോക്കി മുഖം മെല്ലെ ചിണുക്കിതുടങ്ങിയിരുന്നു ആ നിമിഷങ്ങളിൽത്തന്നെ അനുജൻ. ആരോണും മാർക്കസും ഇരുവർക്കും അരികിലായി, എന്നാൽ ഇരുവരുടെയും മുഖഭാവം കാണുംവിധം, അനുജന്റെ ഉദ്ദേശം അടുത്തായി ചെന്നു കുത്തിയിരുന്നുപോയി -ഉദ്ദേശം ഒരുപോലെ. ഇരുവരും ആദ്യം ജീവനറ്റ ആളെ നോക്കിയശേഷം അരുണിമയുടെയും അനുജന്റെയും മുഖങ്ങളിലേക്ക്, കരഞ്ഞുകൊണ്ടിരിക്കുന്ന അവളിൽനിന്നും പ്രവഹിക്കുന്നതിലേക്ക് നോക്കിയിരുന്നുപോയി.
     മാർക്കും ആരോണും, തങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്ന റിട്ടയെർഡ് പോലീസുകാരന്റെ മുഖത്തേക്കുതന്നെ നോക്കി, സാവധാനമെന്നവിധം ഇരുന്നുപോയിക്കൊണ്ടിരിക്കുകയാണ്. അയാൾ പഴയപടി തുടർന്നിരിക്കുകയാണ്.
“അരുണിമയുടെ അച്ഛന്റെ സുഹൃത്തായിരുന്നു ഞാൻ.
ആ കുടുംബത്തേക്കുറിച്ച് അറിയാം...”
     താൻ പറഞ്ഞുവന്നപടി ഇങ്ങനെ തുടർന്നുപറഞ്ഞു അയാൾ. പിന്നീടങ്ങോട്ട് അല്പസമയം നിശബ്ദമായിരുന്നു. സമയം രാത്രി വിഴുങ്ങിതുടങ്ങിയിരിക്കുന്നു എന്നതിന്റെ അന്തരീക്ഷം ആ മുറിയിൽ സൂക്ഷ്മദർശ്ശനത്തിന് വഴിതുറക്കുംവിധം അലിഞ്ഞു ചേർന്നിരുന്നു.
“കത്ത് കിട്ടിയപ്പോൾ മുതൽ ഞങ്ങളീ നമ്പറിൽ ട്രൈ ചെയ്യുന്നുണ്ടായിരുന്നു.
ഇന്നാണ്…കിട്ടിയത്.”
     രംഗം പുതുമയോടെ തുടരുംവിധം മറ്റൊരു ഭാവത്തിൽ ആരോൺ, അയാളെ ഉന്നംവെച്ച് പറഞ്ഞു ഇങ്ങനെ. ശേഷം തന്റെ പോക്കറ്റിൽ നിന്നും പഴയ മൊബൈൽ മാത്രം മുന്നിലെ കട്ടിലിലേക്കെടുത്ത് വെച്ചു. അയാൾ താൻ പറഞ്ഞുവന്ന കാര്യത്തിൽ നിന്നും അപ്പോഴും മുക്തനല്ലാതെ തുടരുന്നത്, മറുപടിരഹിതനായ അയാൾതന്നെ സാക്ഷ്യപ്പെടുത്തി. ഒരു മറുപടിക്ക് കാത്തിരിക്കാത്തവിധം മാർക്ക് തുടർന്നു;
“അരുണിമയും അനുജനും ഇപ്പോൾ എവിടെയായിരിക്കുമെന്ന് പറയാമോ?”
     അല്പനിമിഷങ്ങൾകൂടി മൗനം തുടർന്നശേഷം ഇരുവരിലേക്കും മുഖമുയർത്തി, ചോദ്യത്തിന് മറുപടിയെന്നവിധം അയാൾ പറഞ്ഞു;
“ആ കാര്യം…അവളെ ചൂണ്ടിക്കാണിക്കാൻ, ആ കൊല്ലപ്പെട്ടവന്റെ
ചുറ്റുപാടിന് വലിയ പ്രയാസവും സമയവും വേണ്ടിവന്നില്ല…”
     ഒന്നുനിർത്തിയെന്നവിധം, എന്നാലങ്ങനെ തോന്നിക്കാതെയും അയാൾ തുടർന്നുപറഞ്ഞു;
“…അവിടുന്ന് ഓടിയെത്തിയ ഇരുവർക്കും ഞാനാണ് അഭയം നൽകിയത്.
ഒരാൾക്ക് എത്രമാത്രം അറിയുവാനും പറയുവാനും പ്രവർത്തിക്കുവാനും സാധിക്കും…”
     രണ്ടാമത്തെ വാചകം പൊതുവായെന്നവിധവും ആദ്യത്തേതിനേക്കാൾ വ്യത്യസ്തമായ ഭാവത്തിലും ആണ് അയാൾ പൂർത്തിയാക്കുംവിധം നിർത്തിയത്. മാർക്കും ആരോണും അയാളെ നോക്കിത്തന്നെ തുടർന്നിരുന്നു.
“നിങ്ങൾ വിളിക്കുന്നതിന്‌ മുൻപ് ഞാനവൾക്കൊരു മെസ്സേജ് ചെയ്തിരുന്നു,
പോലീസ് ഏതുനിമിഷവും അവരിപ്പോൾ താമസിക്കുന്ന സ്ഥലത്തേക്ക് എത്താം…”
മറ്റൊരു ഭാവത്തിൽ ഇങ്ങനെ തുടങ്ങിനിർത്തി അടുത്തനിമിഷം തുടർന്നു അയാൾ;
“…എനിക്ക് പറ്റാവുന്നത് വെച്ച് ആ രണ്ടു പിള്ളേരെ
രക്ഷപെടുത്തി വിടാനേ പറ്റൂ…ഏതുവരെ, അറിയില്ല…”
     മാർക്കസും ആരോണും പരസ്പരം നോക്കിയതും അതിനെ ഖണ്ടിക്കുംവിധമെന്നപോലെ അയാൾ പറഞ്ഞു;
“ഇവിടെ…അടുത്തൊരിടത്താ അവരിപ്പോൾ ഉള്ളത്…
ചിലപ്പോൾ എന്നെത്തേടിയും പോലീസ് എത്തിയേക്കാം…”
     പറയുവാനുള്ളത് മുഴുമിപ്പിക്കുവാൻ സാധിക്കാത്തവിധം, ഇതിനുശേഷം അയാൾ തുടർന്നു.
     അടുത്തനിമിഷങ്ങളിലൊന്നിൽ മാർക്കിന്റെ പോക്കറ്റിലെ മൊബൈൽ ശബ്ദിക്കുന്നു -അവനതെടുത്ത് നോക്കി, മെസ്സേജ് ആയിരുന്നു -ഇൻഫോർമേഷൻ സ്റ്റൈൽ. കാര്യം ഗ്രഹിച്ച മാർക്ക് തന്റെ മറ്റേ പോക്കറ്റിൽ നിന്നും വലിയ ഫോണെടുക്കുന്നു, റിട്ടയെർഡ് പോലീസുകാരനെ മാനിച്ച് എന്നാൽ തന്റെ സുഹൃത്തിന്റെ പുതിയ ഭാവങ്ങൾ വീക്ഷിച്ചിരിക്കുന്ന ആരോണിനെ സാക്ഷിയാക്കി മാർക്ക് അവസാനമെടുത്ത ഫോണിൽ എന്തോ തിരഞ്ഞു ഉറപ്പിക്കുന്നു- ഞൊടിയിടയിൽ. അടുത്തനിമിഷം അവൻ സ്വന്തം പ്രവർത്തനം അവസാനിപ്പിച്ച് എഴുന്നേൽക്കുന്നു, വലിയ ഫോൺ തിരികെ എടുത്തയിടത്ത് ഭദ്രമാക്കി. ശേഷം തന്റെ പഴകിയ മൊബൈൽ കൊണ്ട്, ആരോണിന്റെ ഇടത്തേ ഷോൾഡറിൽ ഒന്നുതട്ടിയശേഷം അല്പം ഉറച്ചപടി മുന്നിലെ ആളോട് പറഞ്ഞു;
“ഞങ്ങളൊരു വഴി കണ്ടെത്തിയിട്ടുണ്ട്…
ഒരാളല്ല, മൂന്നുപേർ ഒരുമിച്ച് രക്ഷപെട്ടേക്കും…”
     തന്റെ സുഹൃത്തിന്റെയീ വാചകങ്ങൾക്ക്, തന്റെ ഭാഗത്തുനിന്നും ഉറപ്പ് നൽകുംവിധത്തിൽ തങ്ങളെ ക്ഷണിച്ച ആളോട് ആരോൺ മുഖത്തുനിന്നും ഉറച്ച സമ്മതം പ്രകടമാക്കി തുടർന്നങ്ങനെ ഇരുന്നു. അവൻ അങ്ങനെ തുടരവേ തന്റെ പോക്കറ്റിൽ ഒരിടത്ത് നിന്നെന്നവിധം കാറിന്റെ താക്കോൽ മാർക്ക് എടുത്ത് കട്ടിലിൽ മൊബൈലിനടുത്തേക്ക് വെച്ചു. ശേഷം മറ്റൊന്നിനും തുനിയാതെ പുറത്തേക്ക്, രാത്രിയുടെ നിലാവെളിച്ചത്തിന്റെ സഹായത്തോടെയെന്നവിധം തങ്ങൾ വന്ന വഴിക്കെതിരെ ഉദ്ദേശം ഓടിതുടങ്ങി വേഗത്തിൽ മാർക്കസ്. ആരോണാകട്ടെ തന്റെ സുഹൃത്തിനെ ഗൗനിക്കാതെ, രംഗത്തെ മറികടക്കുംവിധം തന്റെ മുന്നിലിരിക്കുന്ന ആൾക്ക് ഒരു ലഘു മന്ദഹാസം സമ്മാനിച്ചു.
---തുടരും---


ಈ ವಿಷಯವನ್ನು ರೇಟ್ ಮಾಡಿ
ಲಾಗ್ ಇನ್ ಮಾಡಿ

Similar malayalam story from Romance