STORYMIRROR

Hibon Chacko

Romance Crime Inspirational

3  

Hibon Chacko

Romance Crime Inspirational

ARCH---mystery thriller---PART 6

ARCH---mystery thriller---PART 6

4 mins
8

ARCH---mystery thriller---PART 6
തുടർക്കഥ
Written by Hibon Chacko
©copyright protected
രണ്ടു സ്ട്രീറ്റ് ലൈറ്റുകൾക്കിടയിലുള്ള സ്ഥലമായതിനാൽ ആ കൃത്യസ്ഥലത്ത് വെളിച്ചം കുറവായിരുന്നു, ചെറിയ നിലാവിന്റെ വെളിച്ചം മാത്രമെന്ന് പറയാം -മുന്നിട്ടുനിൽക്കുന്നത്.
“ആ കൊലയാളി പെണ്ണ് താമസിച്ചിടത്ത് നിനക്ക് എന്താടാ കാര്യം?”
     മാർക്ക് ഗ്രില്ലിൽ ചാരിനിന്നവന് മുന്നിലേക്ക് എത്തിനിന്നതോടെ, അവനിങ്ങനെ മാർക്കിനോട് ചോദിച്ചു, തുടക്കമെന്നവിധം. ഒരുനിമിഷം മാർക്ക് നെറ്റി ചുളിച്ചുപോയപ്പോഴേക്കും നയിച്ചവൻ മെല്ലെ, തന്റെ സുഹൃത്തിനോട് ചേർന്നുനിന്നിടത്തുനിന്നും മാർക്കിന്റെ പിന്നിലേക്ക് അല്പം നീങ്ങി ചെന്ന് നിന്നു. അടുത്ത നിമിഷം തന്നെ അടുത്ത വാചകമെന്ന നിലയിൽ മുകളിലെ വാചകം പറഞ്ഞവൻ തുടങ്ങി;
“…അവളും ആ പീറ അനിയൻ ചെറുക്കനും ഇവിടുന്ന്
രക്ഷപെട്ടോ എന്നറിയാൻ വന്നതാണോ നീ അളിയാ…?”
     ഇപ്പോഴും മറുപടിയെന്നവിധം പഴയപടി തുടർന്നതേയുള്ളൂ മാർക്കസ്. അപ്പോൾ പിന്നിലായി നിലകൊണ്ടവന്റെ വക എത്തി;
“ഇവനൊക്കെയായിരിക്കും അവളെ രക്ഷിച്ചോണ്ട് നടക്കുന്നത്.”
     ചാരിനിൽക്കുന്നവൻ പറഞ്ഞത് സാവധാനമാണെങ്കിൽ ഈ വാചകം അല്പം ധൃതിയിൽ ആയിരുന്നു. ഇതിനോട് കൂട്ടിച്ചേർത്തെന്നവിധം ചാരിനിൽക്കുന്നവൻ പറഞ്ഞു;
“എടാ, നിനക്കൊക്കെ ചുറ്റും ഞങ്ങളൊക്കെത്തന്നെയാ…
പിന്നെയാ അവൾക്ക്…”
     ഇങ്ങനൊന്ന് നിർത്തി ആരും ശ്രദ്ദിക്കാത്തവിധം തന്റെ വലതുവശത്ത് ചാരിയിരുന്ന ഇരുമ്പിന്റെ കമ്പി പോലുള്ളൊരു ആയുധം അവൻ വലതുകൈക്ക് പിടിച്ചുറപ്പിച്ചു, അതിന് അനക്കം തട്ടാതെ. ശേഷമുടൻ പറഞ്ഞു തുടർന്നുവെച്ചു;
“…ഞങ്ങടെ ആശാനെ കൊന്ന അവളെ ഞങ്ങള് വെറുതെ വിടത്തില്ല…
ഇതും മേടിച്ചിട്ട് കാണുമ്പോൾ പറഞ്ഞേക്ക് ചെന്ന്…”
     ഈ വാചകം പറഞ്ഞ് തീരുന്നതിനൊപ്പം ഞൊടിയിടയിൽ ഇടതുകൈയ്യിൽനിന്നും വലതുകൈയ്യിലേക്കാക്കി പൈപ്പ് പോലത്തെയാ ദണ്ടുകൊണ്ട് അവൻ മാർക്കസിന്റെ വയറിന് കുത്തി. അതിന്റെ ആഘാതത്തിൽ പെട്ടെന്ന് അല്പം പിന്നോട്ടുപോയ- വയറിൽ ഇടിയേറ്റ ഭാഗത്ത് ഇരുകൈകൾക്കൊണ്ടും സപ്പോർട്ട് ചെയ്തുപോയി, മാർക്കിനെ പിന്നിൽ നിന്നവൻ വട്ടം പിടിച്ചിറുക്കി നിർത്തി -ഇരുവരും അല്പം പാലത്തിന്റെ ഭാഗത്തോട്ടുള്ള ഗ്രില്ലിൽ ചേർന്നുപോയി. രംഗം വളരെ കലുഷിതമായെന്ന് അടുത്തനിമിഷം മാർക്കസിനു മനസ്സിലായി.
“ഇവനെ കൊണ്ടുപോയാൽ എന്തെങ്കിലും കാര്യം ഉണ്ടാകും…”
     മാർക്കിനെ ഇറുക്കിപ്പിടിച്ച് നിർത്തിയിരിക്കുന്നതിനൊപ്പം അതിന്റെ സമ്മർദ്ദം പുറപ്പെടുവിച്ചുതന്നെ മറ്റവൻ ഇങ്ങനെ തന്റെ കൂട്ടാളിയോട് പറഞ്ഞു.
     പല ചെറിയ വെളിച്ചങ്ങൾ ഒഴിച്ചാൽ വിജനമായിരുന്ന ആ ഭാഗത്ത് ഒരു വശ്യവും എന്നാൽ രൗദ്രത കലർന്നതുമായ ചിരി പ്രകടമാക്കി രംഗത്തിനും തന്റെ കൂട്ടാളിക്കും മറുപടിയായി ഒരുപോലെയെന്നവിധം ഇരുമ്പ് പൈപ്പുമായി നിലകൊള്ളുന്നവൻ. ഇവയെല്ലാം ഞൊടിയിടയിലാണ് സംഭവിക്കുന്നത്. തൊട്ടടുത്ത നിമിഷംതന്നെ മാർക്കിന്റെ തലയുടെ ഇടത്തെഭാഗം ലക്ഷ്യംവെച്ച് അവൻ പൈപ്പുകൊണ്ട് വീശിയടിക്കാൻ ശ്രമിച്ചത് സർവ്വശക്തിയോടെയും എന്നാൽ ഞൊടിയിടയിലും മാർക്ക് തന്റെ ഇടത്തേ കൈയ്യുയർത്തി തടഞ്ഞുപോയി. തലക്ക് കൊള്ളേണ്ട ആ പ്രഹരം വാച്ചിന് ഏറ്റതിൻപുറത്ത് അതിന്റെ മുഖഭാവം തകർന്നു ഒറ്റനോട്ടത്തിൽ. ഇതേസമയം, മാർക്ക് കുതറിയിരുന്നതിനാൽ വട്ടം പിടിച്ചിരുന്നവൻ അല്പം പിന്നിലേക്ക് വേച്ചുപോയിരുന്നു.
     അടുത്തനിമിഷം മാർക്ക് തന്റെ വലതുകാലുയർത്തി പൈപ്പുമായി നിൽക്കുന്നവനെ ചവിട്ടി ശക്തിയോടെ. അവൻ പിന്നോട്ടുപോയി വെള്ളത്തിന്റെ ഭാഗത്തുള്ള ഗ്രില്ലിൽ ഇടിച്ചുനിന്നപ്പോഴേക്കും മാർക്ക് തിരിഞ്ഞ്, തന്റെ നേർക്ക് വന്നവന്റെ കഴുത്തിൽ ഇടതുകൈക്ക് ബലമായി പിടിച്ചു -വലതു കൈമുഷ്ടി ചുരുട്ടി ഇടത്തേ കവിളിനും കണ്ണിനും ഇടയിൽ ശക്തമായി ഇടിച്ചു, അവനെ പിന്നോട്ട് തള്ളി വീഴ്ത്തിയിട്ടു- വീണുപോയെന്നും പറയാം അവൻ. അപ്പോഴേക്കും പിന്നിൽനിന്നും മറ്റവൻ വന്ന് വട്ടം പിടിച്ചുപോയി മാർക്കിനെ. ഒരുവിധമവന്റെ പിടുത്തം വിടുവിച്ച് മാർക്ക് അവനെ എടുത്ത് തന്റെ മുന്നിലേക്ക് മലർത്തിയടിച്ചിട്ടു. കൃത്യമായ പ്രഹരം ഏറ്റതിൻപുറത്തും രൗദ്രത സംഭരിച്ച് എഴുന്നേറ്റ മുഖത്തിന്‌ ഇടിയേറ്റവൻ പെട്ടെന്ന് തനിക്കെതിരെയുള്ള ഭാഗത്തുനിന്നും പോലീസ് വാഹനം വരുന്നത് ശ്രദ്ദിച്ചുപോയി. വാഹനത്തിന്റെ ശബ്ദം കേട്ട് മലർത്തിവീഴ്ത്തപ്പെട്ടവനും ചാടി എഴുന്നേറ്റുപോയി. ആദ്യത്തേവൻ തന്റെ കൂട്ടാളിയോട് എന്തെങ്കിലും പറയുംമുൻപേ, ദണ്ടുമായി പ്രഹരം തുടങ്ങിയവൻ ഉച്ചത്തിൽ പറഞ്ഞു;
“എടാ വേറെ പണിയുണ്ട്, ഇപ്പോ വിട്ടോ…”
     പോലീസ് വാഹനത്തെ മുഖം തിരിച്ച് ശ്രദ്ദിച്ചുപോയ മാർക്കസിനെ അടുത്തനിമിഷം ഒന്ന്‌ തള്ളിയശേഷം ദണ്ടുകാരനും മുന്നിലായി കൂട്ടാളിയും, മാർക്കിനെ കൂട്ടിക്കൊണ്ട് വന്ന വഴിയേ ഓടി. തനിക്കുണ്ടായ ആഘാതം വകവെക്കാതെ, പെട്ടെന്നുകണ്ട ആ ഇരുമ്പുപൈപ്പ് ഉയർത്തി പാലത്തിന് പുറത്തേക്ക് -വെള്ളത്തിലേക്ക് ഇട്ടു മാർക്ക്. ഈ സമയം പോലീസ് ജീപ്പ് ആ ഭാഗം കടക്കുകയും മറ്റ് ഇരുവരും ഏതാണ്ട് മറയുകയും ചെയ്തിരുന്നു. തവിട്ടുനിറമുള്ള കാർ കണ്ടതിൻപുറത്ത് ജീപ്പ് അതിനടുത്തായി നിർത്തിയപ്പോഴേക്കും ജാക്കറ്റ് ഊരിപ്പിടിച്ച് ദേഹവുമൊക്കെയൊന്ന് കുടഞ്ഞ് നേരെയാക്കി മാർക്ക് താൻ വന്നവഴി നടന്ന് അവിടേക്ക് ചെന്നു.
“രാത്രി സഞ്ചാരം വേണ്ടാ കെട്ടോ, തല്ല് കിട്ടാൻ സാധ്യത ഉണ്ട്…”
     കാറിന് അപ്പുറം റോഡിൽ നിർത്തിയിരുന്ന പോലീസ് ജീപ്പിൽ നിന്നും എസ്. ഐ. ഇങ്ങനെ പുശ്ചഭാവത്തിൽ ഗൗരവത്തോടെയെത്തിയ മാർക്കിനോടായി പറഞ്ഞു. അവൻ മറുപടിയൊന്നും പറഞ്ഞില്ല.
“വണ്ടി വിടെടാ…പുതിയൊരു കേസുകെട്ട് വന്നിട്ടുണ്ട്,,
സ്റ്റേഷനിലോട്ടൊന്ന് ചെന്നുനോക്കട്ടെ ഞാൻ…”
     പഴയ അതെ ഭാവത്തിൽ, ഡ്രൈവ് ചെയ്യുന്നതുൾപ്പെടെ കൂടെയുള്ള മൂന്ന് പോലീസുകാരെയും മാനിക്കുംവിധവും മുന്നിലെ പാസഞ്ചർ സീറ്റിലിരിക്കെ എസ് ഐ. തുടർന്നിങ്ങനെ മാർക്കിനോടായി പറഞ്ഞു. സ്ഥിരപരിചിതമായൊരു രംഗത്തിലെന്നപോലെ മാർക്കിനെയുൾപ്പെടെ ഒന്ന്‌ കുത്തിപറയുംവിധമായിരുന്നു പക്ഷെ ഈ വാചകങ്ങൾ.
     മാർക്കസിനെയും രംഗത്തെയും ഉപേക്ഷിക്കുംവിധം ജീപ്പ് മുന്നോട്ട് കുതിച്ചുപോയി. അപ്പോഴേക്കും അവന്റെ പോക്കറ്റിൽനിന്നും മൊബൈൽ ശബ്ദിച്ചു. അവനത് എടുത്തുനോക്കി -ഒരു ടെക്സ്റ്റ്‌ മെസ്സേജ് ആയിരുന്നു, ആരോണിന്റെ കൈയിലിരുന്നതിന് സമാനമായൊരു പഴയ മൊബൈൽ. കാര്യഗൗരവം ഗ്രഹിച്ചെന്നവിധം ഉടനെ മൊബൈൽ തിരിച്ചുവെച്ച് പരിസരം മറന്നവിധം മാർക്കസ് വേഗത്തിൽ കാറിൽ കയറി ജാക്കറ്റ് അടുത്ത സീറ്റിലേക്ക് ഇട്ടശേഷം സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട്, പോലീസുകാർ വന്നവഴി, താൻ വന്നതിന്റെ ഇരട്ടി വേഗത്തിൽ പാഞ്ഞുപോയി.
XII
8
     സമയം രാത്രിയുടെ തിരക്കുകൾ അവസാനിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഹാർബറിന്റെ വിജനത തോന്നിക്കുന്ന, സാമാന്യം വെളിച്ചരഹിതമായ ഒരു ഭാഗത്ത്, നങ്കൂരത്തിലൊതുങ്ങി കിടക്കുന്ന ചെറുതും വലുതുമായ കപ്പലുകളുടെ സാന്നിധ്യത്തിൽ ഇൻഫോർമറിനൊപ്പം മാഹിൻ ചന്ദ്ര നിലകൊള്ളുകയാണ്, ആരെയോ പ്രതീക്ഷിച്ചെന്നവിധം. ചുറ്റുപാടുകൾ ഈ രംഗത്തിന് സംരക്ഷണമൊരുക്കിയപടിയാണ് തോന്നുന്നത്. ഉടൻതന്നെയെന്നവിധം, രാത്രിയുടെ കോലാഹലങ്ങളും കടലിന്റെ ആർത്തലയ്ക്കലുകളും ചേർന്ന് രണ്ടും ഇല്ലാതായപടിയുള്ള അന്തരീക്ഷത്തിലേക്കെന്നവിധം തവിട്ട് നിറത്തിലുള്ള കാർ ഇരുവരുടെയും മുന്നിലായി വന്നെത്തി നിന്നു, അകലെനിന്നുമെന്നവിധം.
     കാറിനുള്ളിൽ, ഡ്രൈവിംഗ് സീറ്റിൽനിന്നും ആരോണും അപ്പുറത്തുനിന്നും മാർക്കസും ഇറങ്ങിയതോടെ ഇരുവരോടും യാത്രപറയുംവിധം ഇടതുകൈ ഉയർത്തി വീശി മറ്റ് മറുപടികൾക്കൊന്നും നിൽക്കാതെ മാഹിനിന്റെ അടുക്കൽനിന്നും തിരിഞ്ഞു ഇൻഫോർമർ പിന്നിലേക്ക് നടന്നു -അല്പമകലെയെവിടെയോ പാർക്ക് ചെയ്തിരിക്കുന്ന തന്റെ വാഹനം ലക്ഷ്യമാക്കിയെന്നവിധം. അവിടെ ഇരുഭാഗത്തേക്കും തടസ്സം കൂടാതെ വഴി കിടക്കുന്നിടമായിരുന്നു -കാർ വന്നവഴിയും ഇൻഫോർമർ പോയ വഴിയും. ആരോണും മാർക്കും മാഹിനിനടുത്തേക്ക് മെല്ലെ ഏതാണ്ട് ഒരുമിച്ച് നടന്നെത്തി നിന്നു, മാഹിൻ കടലിനെ പിന്നിലാക്കുംവിധം തന്റെ നിൽപ്പ് മാറ്റി നിന്നു, ഇരുവരുമാകട്ടെ അവന്റെ മുന്നിലെന്നവിധം -എന്നാൽ ഇരുവശത്തുമായെന്നവിധംപോലെയും നിന്നു. കുറച്ചു നിമിഷങ്ങൾ നിശ്ചലമായി അങ്ങനെ മുന്നോട്ടു പോയി.
“പോലീസിന്റെ നടപടികളൊക്കെ എങ്ങനെ ഉണ്ടായിരുന്നു?”
     ശബ്ദം താഴ്ത്തി ആരോൺ ഇങ്ങനെ തുടങ്ങിവെക്കുംവിധം മാഹിനിനോട് ചോദിച്ചു. തലയല്പം താഴ്ത്തി പിന്നിലേക്ക് ഇരുകൈകളും ഇട്ടതിന്റെ കൈപ്പത്തികൾ രണ്ടും ചേർത്തുവെച്ചുപോയശേഷം മാഹിൻ മറുപടിയായി പറഞ്ഞു;
“അവർ അവരുടെ വഴിക്ക് നീങ്ങുന്നുണ്ട്…
പരിചയക്കാരും പബ്ബിലെ ഫ്രണ്ട്സും സപ്പോർട്ട് ഉണ്ടായിരുന്നു…”
     ആരോണും മാർക്കും പരസ്പരം ഒന്നിനും മുതിർന്നതുമില്ലായിരുന്നു, അതിനുള്ള തയ്യാറെടുപ്പിനും ഇല്ലായിരുന്നു. മാർക്ക് ചോദിച്ചു;
“ഞങ്ങൾ നിന്നെ കാണണമെന്ന് പറഞ്ഞത്…
അന്ന് ഒന്നിനും സമയം ഇല്ലായിരുന്നു…”
     എന്തിനോവേണ്ടിയെന്നവിധം തുടങ്ങി ഒന്നിനുമല്ലാത്തവിധം മാർക്കിന്റെ ഈ ചോദ്യം അവസാനിച്ചുപോയി. മറുപടിയെന്നവിധം പഴയപടി തുടർന്നതേയുള്ളൂ മാഹിൻ.
“എന്നുതൊട്ടാ ബെൻസിയിൽ…”
ആരോണിങ്ങനെ തുടങ്ങിയപ്പോൾ മാർക്കും പിറകെ കൂട്ടിച്ചേർത്തു;
“ഞങ്ങള് ഉദയനാപുരം സെന്റ്:മേരീസിൽ ചെന്നിരുന്നു…”
     എന്തെങ്കിലും പറയുവാൻ കഴിയാത്തവിധം, മറുപടിയായി ഇതിനെല്ലാം മാഹിൻ തുടർന്നു.
“ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ നിന്നോട് പറയുവാനുണ്ട്…”
     മാർക്ക് രണ്ടുമൂന്നുനിമിഷങ്ങൾക്കകം ഇങ്ങനെ തുടങ്ങിയപ്പോഴേക്കും ആരോൺ കൂടെ തുടങ്ങി ഇങ്ങനെ. എവിടെ നിന്നോ വരുന്നൊരു വെളിച്ചം മൂവരിലും, രംഗത്തിൽ പതിക്കുന്നുണ്ടായിരുന്നു, ചെറിയ നിലാവെളിച്ചത്തെ വകവെക്കാതെ;
“ഒപ്പം, നിനക്ക് പറയാനുള്ളതെല്ലാം ഞങ്ങൾക്ക് കേൾക്കുകയും വേണം!”
ഒരുപടികൂടി കടന്നുപറയുംവിധം മാർക്ക് ഒന്നുകൂടി ഉറപ്പിച്ചവിധം പറഞ്ഞു;
“ഞങ്ങളെ സംശയിക്കേണ്ട ഒരിക്കലും…
നിനക്ക് ഞങ്ങളുടെ സഹായം ഉണ്ടാകും.”
പഴയപടി നിൽക്കെ എന്നാൽ ഇത്തവണ തലയല്പം വെട്ടിച്ചശേഷം മാഹിൻ പറഞ്ഞു;
“ഞാൻ ഒറ്റക്ക് ജീവിക്കുന്ന ആളാണ്,
കുറച്ചെങ്കിലും എനിക്ക് മനസ്സിലാകും.”
     രംഗത്തിന്റെ ചൂടോ തണുപ്പോ പ്രതിരോധിക്കുവാൻ മൂവർക്കും ജാക്കറ്റുകൾ ഇല്ലായിരുന്നു. ചെറിയ കാറ്റ് മൂവരെയും തഴുകി നിലകൊള്ളുന്നപോലെ തോന്നി.
“മാഹിൻ ചന്ദ്ര -അരുണിമ രാജൻ…
 ഇവരെക്കുറിച്ച് ഞങ്ങൾക്ക് നീ പറഞ്ഞുതരണം.”
     മാർക്ക് അടുത്തനിമിഷം ഇങ്ങനെ പറഞ്ഞുനിർത്തി. ആരോൺ ചോദ്യത്തിനൊപ്പിച്ച് മുഖത്ത് ചോദ്യഭാവം വരുത്തി നിന്നു മാഹിന് നേർക്ക്. മാഹിൻ തലയുയർത്തി അല്പം മുകളിൽ ദൂരേക്ക് ദൃഷ്ടിയുറപ്പിച്ച് നിലകൊണ്ടു. ശേഷം ഒന്നുരണ്ടു നിമിഷങ്ങൾക്കകം തുടങ്ങി;
“കോളേജിൽ വെച്ചായിരുന്നു ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടത്…
ഞാനൊരു ഓർഫൻ ആയിരുന്നതിനാൽ അവളെക്കുറിച്ചും ബോധർ ആയിരുന്നില്ല…”
ഇങ്ങനെയൊന്ന് നിർത്തിയശേഷം അവൻ തുടർന്നു;
“ഞങ്ങൾ തീവ്രമായി പ്രണയിച്ചിരുന്നെന്ന് എനിക്ക് പറയാൻ കഴിയും…
കാരണം അവളും ഇങ്ങോട്ട് എന്നെപ്പോലെ ആയിരുന്നു.”
---തുടരും---


Rate this content
Log in

Similar malayalam story from Romance