ARCH---mystery thriller---PART 2
ARCH---mystery thriller---PART 2
ARCH---mystery thriller---PART 2
തുടർക്കഥ
Written by Hibon Chacko
©copyright protected
പക്ഷെ സംഗീതം നിലച്ചിരുന്നു. യുവാക്കളായ ഡിറ്റെക്റ്റീവുകളുടെ പ്രസരിപ്പുമായി നിൽക്കുകയാണ് മാർക്കസും ആരോണും ചേർന്ന് യുവാവിന് മുന്നിൽ.
2
വിജനമായതും ഇടതുവശം മറഞ്ഞിരിക്കുന്നതുമായ -വീടുകളും മതിലുകളും മറ്റുമൊക്കെ കൊണ്ട്, ഒരു പോക്കറ്റ് റോഡിലൂടെ തവിട്ടുനിറത്തിലുള്ള ആ കാറിൽ സഞ്ചരിക്കുകയാണ് മാർക്കസും ആരോണും പബ്ബിൽ ഗാനം ആലപിച്ച യുവാവും-മാർക്കസ് ആണ് കാർ ഡ്രൈവ് ചെയ്യുന്നത്, പിന്നിലെ സീറ്റിൽ ആരോണിനൊപ്പം യുവാവ് ഇരിക്കുന്നു. കാർ എന്ന് പറയുമ്പോൾ, പഴയ കാർ പുതിയ ഈ കാലത്ത് ഉപയോഗ്യമായവിധം പുതുക്കിയിരിക്കുന്ന ഒന്നാണെന്നു കാണാം. തവിട്ടുനിറമെന്ന് പറയുമ്പോൾ അല്പം മങ്ങിയതും ആണ്. കാർ മുന്നോട്ട് പോകുന്തോറും വെളുത്ത പ്രകാശം ചൊരിയുന്ന സ്ട്രീറ്റ് ലൈറ്റുകൾ പിന്നിലേക്കായി പോകുന്നുണ്ട്. ഇരുകൈകളും സ്റ്റിയറിങ്ങിൽ പിടിച്ചാണ് മാർക്കസ് ഡ്രൈവ് ചെയ്യുന്നത്, മുന്നോട്ട് നോക്കിത്തന്നെ -പഴയപടി ജാക്കറ്റ് ധരിച്ചിരിക്കെ. പിന്നിലായി ഇരുവരും തങ്ങളുടെ കൈകൾ സ്വാതന്ത്രമാക്കി എന്നാൽ മാർക്കസിനെ അനുകരിച്ചുമാണ് തുടരുന്നത്. മുന്നിലെ രണ്ട് വിൻഡോകളും കാറിന്റെ തുറന്നിട്ടിരിക്കുമ്പോൾ പിന്നിലേത് രണ്ടും ഗ്ലാസുകേറ്റി അടച്ചിരിക്കുന്നു.
“തണുപ്പ് തോന്നുന്നുണ്ട്…അല്ലേ ആരോൺ?”
തന്റെ പ്രവർത്തനത്തിന് ഒരുതരത്തിലും ഭംഗം വരുത്താത്തവിധം തുടർന്ന് മാർക്കസ് ചോദ്യം ഉന്നയിച്ചു.
മറുപടിയെന്നവിധം ജാക്കറ്റ് ധരിക്കാതെയിരിക്കുന്ന യുവാവിനെയൊന്ന് നോക്കി ആരോൺ. അവൻ മറ്റ് ചലനങ്ങൾക്കൊന്നും മുതിരാതെ, എന്നാൽ മുന്നിൽനിന്നും കാറ്റേൽക്കുന്നതിന്റെയും തന്റെ ഇപ്പോഴത്തെ അവസ്ഥയുടെയും കൂടിക്കലർന്ന ഒരു ലഘു പ്രകടനം തന്റെ ഇരുതോളുകളും, സ്വന്തം ഉടലിനോട് ചേർത്ത് ശ്വാസം ഒന്ന് അമർത്തി അകത്തേക്ക് വലിച്ചശേഷം ഇരുന്നു. ആരോൺ തന്റെ ശ്രദ്ധ അവനിൽനിന്നും പിൻവലിച്ച് പഴയപടി ഇരുന്നു. ശേഷം തന്റെ ജാക്കറ്റിന്റെ ഒരുഭാഗത്തുനിന്നും ഒരു ഗൺ എടുത്തു, അതിന്റെ സൗന്ദര്യം തിരിച്ചും മറിച്ചും ആസ്വദിക്കുംവിധം നോക്കിയശേഷം, അത് തന്റെ ഇടതുകൈയ്യിലായിരിക്കെത്തന്നെ മുഖം യുവാവിനുനേരെയാക്കി. ആ പ്രവർത്തനം മുൻപേ ശ്രദ്ദിച്ചിരുന്നെന്നവിധം തുടർന്നിരുന്ന യുവാവിന് തോക്ക് തന്റെ നേരെ ചൂണ്ടിയ അനുഭവം പോലെയായി ആരോണിന്റെ നോട്ടമെന്നത് രംഗം വ്യക്തമാക്കുന്നു. കാർ മുന്നോട്ട് വേഗത്തിൽ പായുകയാണ്.
ആരോണിനെയും അവന്റെ കൈയ്യിലേ ഗണ്ണിനേയും സാവധാനം മാറി മാറി നോക്കിയശേഷം തലകുനിച്ചെന്നവിധം പഴയപടി തുടർന്നിരുന്നു യുവാവ്.
“നിന്നെ പോലീസ് തപ്പുന്നുണ്ട്. അതിന് മുൻപ്
ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ അറിയണം…”
മുന്നോട്ടായിരുന്നു പഴയപടി തന്റെ പ്രവർത്തി തുടരുന്ന മാർക്കസ്, മറ്റ് ചലനങ്ങൾക്കൊന്നും മുതിരാതെ ഇങ്ങനെ സാവധാനം പറഞ്ഞു, യുവാവിനോടെന്നവിധം.
“…അതല്ലാതെ തത്കാലം മറ്റ് ഉദ്ദേശങ്ങളൊന്നും
ഞങ്ങൾക്കില്ല.”
മാർക്കസിന്റെ വാചകത്തിന്റെ പൂർത്തീകരണമെന്നവിധം ആരോൺ അടുത്തതായി, തന്റെ ഇടത്തായിരിക്കുന്ന യുവാവിനോടായി പറഞ്ഞു -അവനെ നോക്കി.
തലയല്പം കുനിച്ചിരുന്നിരുന്ന യുവാവ് തന്റെ ഇരുകൈകളും തലയ്ക്കിരുവശവും കൊടുത്തങ്ങനെ തുടർന്നശേഷം പറഞ്ഞു, ഇരുവരോടുമെന്നവിധം;
“നിങ്ങൾക്ക് എന്താണ് അറിയേണ്ടത് എന്നത് ചോദിച്ചാൽ
എനിക്കറിയാവുന്നത് കൃത്യമായി ഞാൻ പറയാം…”
അല്പം നിരാശകലർന്ന ഈ വാചകങ്ങൾക്ക് പൂർത്തീകരണമില്ല എന്നവിധം യുവാവ് പഴയപടിതന്നെ തുടർന്നിരുന്നു. അവനിൽനിന്നും മുഖമെടുത്തശേഷം ഗൺ തിരികെ തന്റെ ജാക്കറ്റിനുള്ളിൽ ഭദ്രമാക്കുന്നതിനിടയിൽ ആരോൺ യുവാവിനോടെന്നവിധം പറഞ്ഞു;.
“തോക്ക് ഉണ്ട് എന്നതേയുള്ളൂ.
ഞങ്ങളിത് ഉപയോഗിക്കാറില്ല…”
കാറിനുള്ളിൽ പിന്നീടങ്ങോട്ട് നിശബ്ദതയായിരുന്നു. എന്നാൽ കാർ മുന്നോട്ട് പഴയപടി വേഗത്തിൽ തന്നെ കുതിച്ചുകൊണ്ടിരുന്നു. ഒരു വിജനമായ സ്ഥലത്തെ ചെറിയ, എന്നാൽ പ്രത്യേകതയുള്ളൊരു കെട്ടിടത്തിലേക്ക് മാർക്കസ് കാർ ഓടിച്ച് എത്തി നിർത്തി. കെട്ടിടത്തിനുള്ളിൽ ചെറിയൊരു വെളിച്ചം ദൃശ്യമാണ്, എന്നാൽ കാറിനെയും കെട്ടിടത്തേയും ഇരുട്ട് പിന്തുടർന്നുവന്ന് നിന്നതുപോലെയായിരുന്നു.
3
കെട്ടിടത്തിനുള്ളിലെ പ്രത്യേകത തോന്നിക്കുന്നൊരു മുറിയിൽ ഒരുഭാഗത്ത് മാർക്കസ് ഇരിക്കുന്നു, എതിരെയായി ആരോണും. ഇരുവർക്കുമിടയിൽ മൂന്നാമതൊരു ഭാഗത്ത് നീളമുള്ളൊരു ഇരിപ്പിടത്തിന് നടുവിലായി തലയല്പം കുനിച്ച് ഇരിപ്പ് തുടരുകയാണ് യുവാവ്. അവന്റെയാ ഇരിപ്പ് മറ്റിരുവരോടുമുള്ള പ്രധിഷേധമല്ല മറിച്ച് തന്റെ സാഹചര്യത്തോടുള്ള വിരസതയാണെന്ന് വ്യക്തമാണ്. മൂവരെയും പ്രതീക്ഷിച്ചെന്നവിധം, അതിഥികളെ കാത്തിരുന്നെന്നവിധം ചൂട് കട്ടൻചായ അടങ്ങിയ ചെറിയൊരു ജാറും ഒരു ഗ്ലാസും മാർക്കസിനും ആരോണിനുമിടയിൽ ചെറിയൊരു തുറസ്സായ ഇരിപ്പിടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മൂന്ന് വെളുത്ത പ്രകാശം തുളുമ്പുന്ന ലൈറ്റുകളിൽ ഒന്ന് പ്രവർത്തനരഹിതമായതിന്റെ ക്ഷീണം ചതുരത്തിലുമല്ല എന്നാൽ ത്രികോണാകൃതിയുമല്ല എന്നവിധേനെയുള്ള ആ മുറിക്ക് തോന്നിക്കുന്നില്ല.
ആരോൺ ധൃതിയിൽ തന്റെ ഇടതുകാൽ വലതിന് മുകളിലേക്ക് ചേർത്ത് കയറ്റിവെച്ചശേഷം യുവാവിനോടായി ചോദ്യമുന്നയിച്ചു;
“മാഹിൻ ചന്ദ്ര…
ആരാണ് അരുണിമ രാജൻ…?”
ആദ്യവാചകം ഒരു സ്റ്റേറ്റ്മെന്റ് പോലെയും രണ്ടാമത്തേത് ചോദ്യവുമായിരുന്നു കൃത്യമായി പറഞ്ഞാൽ. പഴയപടി തുടരവേതന്നെ പൊതുവായ മറുപടിയെന്നവിധം മാഹിൻ പറഞ്ഞു;
“ഞാൻ സ്നേഹിച്ചിരുന്ന പെൺകുട്ടിയാണ് അരുണിമ.”
ഓരോ വാക്കും എടുത്തെടുത്തെന്നവിധം അവനിങ്ങനെ പറഞ്ഞതോടെ മാർക്കസും തന്റെ ഇടതുകാലിന് മുകളിലേക്ക് വലതുകാൽ ചേർത്ത് കയറ്റിവെച്ചു. ഒരുനിമിഷം അവൻ നിശബ്ദമായതോടെ മാർക്കസ് പറഞ്ഞു;
“സമയം തീരെയില്ല…ഞങ്ങൾക്കും…നിനക്കും…”
ആരോൺ മാഹിനെ നോക്കിത്തന്നെ ഇരിക്കുകയാണ്, പഴയപടി തുടരവേ.
“ഇപ്പോൾ ഞങ്ങൾ തമ്മിൽ ബന്ധമില്ല…
എവിടെയാണെന്ന് അറിയുകയുമില്ല…”
പഴയപടി തുടർന്നിരിക്കവേതന്നെ എന്നാലൊന്ന് ദൃഢമായി മാഹിൻ ഇങ്ങനെ കൂട്ടിച്ചേർക്കുംവിധം പറഞ്ഞു.
“പോലീസ് എപ്പോൾ വേണമെങ്കിലും, ഇവിടെ എത്താം.
പിടിച്ചാൽ എന്താ ചെയ്യുക നീ?”
പഴയപടി തുടരവേ, മാഹിനിനോടായി ആരോൺ ചോദിച്ചു.
“പബ്ബിൽ സുഹൃത്തുക്കൾ ഉണ്ട്.
പിന്നെ മറ്റ് ഹെൽപ്പുകളും കിട്ടും.”
പഴയപടി തുടർന്നിരിക്കവേ മാഹിൻ ഇങ്ങനെ മറുപടി നൽകി ചോദ്യത്തിന്.
അടുത്തനിമിഷം മാർക്കസ്, ആരോണിനെ നോക്കി. മറുപടിയെന്നവിധം ആരോൺ തന്റെ വലതിന് മുകളിലിരുന്ന ഇടതുകാലെടുത്തശേഷം, ഇടതുകാലിന് മുകളിലേക്ക് വലതുകാൽ എടുത്തുവെച്ച് ചേർത്തു. ഉത്തരം ലഭിച്ചെന്നവിധം മാർക്കസ് എഴുന്നേറ്റ് കട്ടൻചായ ജാറിൽനിന്നും അടുത്തിരുന്ന ഗ്ലാസ്സിലേക്ക് നിറച്ചുവെച്ചു. ശേഷമതെടുത്ത് മാഹിന് മുന്നിലേക്ക് കൊണ്ടുപോയി നീട്ടി.
“തല്ക്കാലം ഇത് കുടിക്ക്…ഞങ്ങളുടേതല്ല ഇത്…”
സാവധാനം, എന്നാൽ രണ്ടുവാചകങ്ങൾക്കും രണ്ടുതരം അർത്ഥം നൽകുംവിധം, മൊത്തത്തിൽ വാചകം പൂർത്തിയാക്കാത്തവിധം മാർക്കസ് ഇങ്ങനെ പറഞ്ഞു മാഹിനിനോട്.
രണ്ടുമൂന്നു നിമിഷം അങ്ങനെതന്നെ മുന്നോട്ട് പോയതോടെ, മാർക്കസ് കട്ടൻചായ നിറച്ച ഗ്ലാസ്സ് നീട്ടി അങ്ങനെ തുടർന്നതോടെയും മാഹിൻ തലയല്പം ഉയർത്തി വലതുകൈയ്യാൽ കട്ടൻ വാങ്ങി മെല്ലെ കുടിച്ചു തുടങ്ങി, തന്റെ ഇരുത്തതിന് വലിയ വ്യത്യാസമൊന്നും വരുത്താതെ. ആരോൺ തന്റെ നോട്ടം അല്പം വ്യത്യാസം വരുത്തി മാഹിനിനെ -പഴയപടി തുടരവേതന്നെ വലതുകൈമുട്ട് തുടയിൽ കുത്തി മുഖം വലത് കൈമുഷ്ഠിയിൽ താങ്ങി. അപ്പോഴേക്കും പുറത്ത് ഒരു പോലീസ് ജീപ്പ് വന്നെത്തി നിന്നതിന്റെ ശബ്ദശകലങ്ങൾ വെളിവാക്കപ്പെട്ടു. ആരോണിന് മുന്നിൽ മാഹിനിന് നേർക്ക് നിൽക്കുകയായിരുന്ന മാർക്കസ് പുറത്തേക്കെന്നവിധം, ഇടത്തേക്ക് തലതിരിച്ച് ശ്രദ്ദിച്ചു. കുടിച്ച് പൂർത്തീകരിക്കാത്ത കട്ടൻചായ അടങ്ങിയ ഗ്ലാസുമായി ഉടൻ മെല്ലെ എഴുന്നേറ്റു മാഹിൻ. മുഖം മാഹിനിന് നേർക്ക് തിരിച്ച് മാർക്കസ് ധൃതിയിൽ ചോദിച്ചു;
“എവിടെ ചെന്നാൽ ഞങ്ങൾക്ക് അരുണിമയെക്കുറിച്ച്
അറിയുവാൻ സാധിക്കും?”
---തുടരും---

