ARCH---mystery thriller---PART 5
ARCH---mystery thriller---PART 5
ARCH---mystery thriller---PART 5
തുടർക്കഥ
Written by Hibon Chacko
©copyright protected
“ഇനി കുറച്ചു ദിവസം ഇവിടെ കൂടാം, ഇതിനൊരു തീരുമാനം വേണമല്ലോ!”
ഇതിനും മറുപടി പ്രതീക്ഷിച്ചിരുന്നില്ല ആരോൺ- പടികൾ കയറിയതിന്റെ ‘ക്ഷീണം’ എന്നതുപോലെ. അതേപോലെ മറുപടിക്ക് നിൽക്കാതെ വാതിലിന് മുന്നിലെത്തി തന്റെ ജീൻസിന്റെ പോക്കറ്റിൽനിന്നും താക്കോൽ എടുത്തു മാർക്ക്. ആരോൺ പിന്നിൽ, എന്നാൽ അടുത്തായി പരിസരം അർത്ഥമില്ലാത്തവിധം വീക്ഷിക്കുംപടി നിലകൊണ്ടു. മാർക്ക് താക്കോലുപയോഗിച്ച് മുറി തുറന്നു, ആരോൺ പിന്നാലെ കയറി ലൈറ്റ് ഓൺ ചെയ്തു. അടുത്തനിമിഷം ഇരുവരും കാണുന്നത് തങ്ങളുടെ മുറിയിലെ ഡൈനിങ് ടേബിളിൽ, തങ്ങൾക്കിരുവർക്കും അഭിമുഖം എന്നവിധം ഇരിക്കുകയാണ് അല്പം വലുപ്പം തോന്നിക്കുന്നൊരാൾ -ഇരുവരേക്കാളും. ഇരുവരേയും പ്രതീക്ഷിച്ചെന്നവിധം ഇരിക്കുന്ന അയാളുടെ മുന്നിൽ ടേബിളിൽ ഒരു ടാബും അതിന് മുകളിലൊരു തോക്കും ദൃശ്യമാണ്. മാർക്കിനൊപ്പം നിന്ന് ആരോണും ഒരുമിച്ച് അയാളെ നോക്കിയൊരുനിമിഷം നിന്നു. ശേഷം ഭാവമൊന്നും കൂടാതെ ചോദിച്ചു ഇരുവരും ഒരുമിച്ചും മറ്റും;
“ഇത്രയും പെട്ടെന്നൊരു മറുപടി പ്രതീക്ഷിച്ചില്ല… അല്ലേ!?”
ഏതാണ്ട് ഒരുമിച്ചിങ്ങനെ തുടങ്ങിയ ഇരുവരും പക്ഷെ അവസാനിപ്പിച്ചത് പരസ്പരം നോക്കി നേർത്ത മന്ദഹാസത്തോടെയായിരുന്നു.
“ഇത് തോക്ക്…പിന്നെ,
നിങ്ങള് പറഞ്ഞ കാര്യത്തേക്കുറിച്ച്…വാ ഇരിക്ക്,,”
ആദ്യവാചകം തോക്കിലേക്ക് ഇടതുകൈപ്പത്തി ചൂണ്ടി തുടങ്ങി രണ്ടാമത്തേത് പറയുമ്പോൾ തോക്ക് അല്പം മുന്നോട്ടു നീക്കിമാറ്റിവെച്ച് -ഇരുവരേയും ഉന്നംവെച്ചെന്നവിധം, ടാബ് എടുത്ത് ഓപ്പൺ ചെയ്തുകൊണ്ട് പക്ഷെ അവസാനവാചകം ഇരുവരേയും നോക്കി ക്ഷണിക്കുംവിധം ആയിരുന്നു അയാളിങ്ങനെ പറഞ്ഞത്.
ഇരുവരും പരസ്പരം ഗൗനിക്കാതെ അയാളുടെ മുന്നിൽവന്ന് നിന്നതേയുള്ളൂ. ടാബിൽ നിമിഷങ്ങൾകൊണ്ട് എന്തോ തിരഞ്ഞു ഉറപ്പാക്കുംവിധം, ശേഷം അയാൾ മാർക്കിനെയും ആരോണിനെയും നോക്കി പറഞ്ഞു;
“അരുണിമ രാജൻ എന്നയാൾക്ക് മാഹിൻ ചന്ദ്ര എന്നയാളുമായി ബന്ധമുണ്ട്.
അവൻ ബെൻസി പബ്ബിലെ സിംഗർ ആണ്…”
ഈ സമയം, ഈ വാചകങ്ങൾക്ക് ശ്രദ്ധ കൊടുക്കുംവിധം എന്നാൽ യാന്ത്രികമെന്നവിധം മുന്നിലിരിക്കുന്ന തോക്ക് ആരോൺ തന്റെ കൈകളിലേക്കെടുത്ത് ഉറപ്പിച്ചു. അടുത്തനിമിഷത്തിലൊന്നിൽ ടേബിലേക്ക് വീണ്ടുമൊന്ന് മുഖം താഴ്ത്തി ഉയർത്തിയശേഷം അയാൾ പഴയപടിതന്നെ തുടർന്നുപറഞ്ഞു;
“…അരുണിമ രാജനും അനുജനും, ദേ ഇവിടെ
ഒളിച്ച് താമസിക്കുന്നതായും ഞാനറിഞ്ഞു…”
ഈ വാചകങ്ങളോടൊപ്പം ഇരുവർക്കും മുന്നിലേക്കായി, ഇരുന്നുകൊണ്ടുതന്നെ തന്റെ ടാബിലെ ഒരു ലൊക്കേഷൻ അയാൾ നീട്ടിവെച്ചുകൊടുത്ത് കാണിച്ചു. അയാളുടെ കൈയ്യകലത്തുനിന്നും വേർപെട്ടവിധം സ്വതന്ദ്രമായിരിക്കുന്ന ടാബിലെ സ്ക്രീനിലേക്ക് മാർക്കും ആരോണും കൂടുതൽ ഒട്ടിച്ചേർന്നു നിന്ന് നോക്കി. ഇരുവർക്കും ഒരേപോലെ അതിലെ കാര്യങ്ങൾ വ്യക്തമായെന്നവിധം, ഇരുവരും തലയുയർത്തി അയാളെ നോക്കി. അത് കാത്തിരിക്കുംവിധം അയാൾ ഇരുവരേയും നോക്കി പഴയപടി ഇരിക്കുകയായിരുന്നു.
“ഇതിവിടെ അടുത്തായിട്ട് വരുമല്ലോ ഉദ്ദേശം…”
മാർക്ക് പ്രത്യേകം ഭാവമൊന്നും കൂടാതെ എന്നാൽ ദൃഢമായവിധം അയാളോട് പറഞ്ഞുപോയി.
“എല്ലാം ഈ കളത്തിൽ തന്നെയാ…”
അർത്ഥരഹിതമെന്ന് തോന്നിക്കുംവിധമുള്ള, അയാളുടെയീ വാചകത്തിന് മറുപടിയായി പക്ഷെ ഇരുവരും അങ്ങനെതന്നെ പഴയപടി തുടർന്നുനിന്നതേയുള്ളൂ. അടുത്തനിമിഷത്തിലൊന്നിൽ ആരോൺ പൊതുവായി എന്നാൽ തന്റെ സുഹൃത്തിനെ ഉദ്ദേശിച്ചെന്നവിധം ഇങ്ങനെ പറഞ്ഞു- ദൃഢമായവിധം;
“സമയം ഇപ്പോൾത്തന്നെ ഒരുപാട് വൈകി…”
മറുപടിയെന്നവിധം, ഇവർക്കെതിരെയിരുന്നു അയാൾ ലഘുവായി മന്ദഹസിച്ചു.
“ജാക്കറ്റ് ഇവിടെ കൊണ്ടുവന്ന് വെച്ചായിരുന്നോ,
ഇന്നത്തെ കാര്യം തീരുമാനമായി…”
പഴയപടിതന്നെ, എന്നാൽ അല്പംകൂടി ധൃതികാണിക്കുംവിധം മാർക്ക് ഇങ്ങനെ കൂട്ടിച്ചേർത്തു -മറുപടിയെന്നവിധവും പൊതുവായും.
“കാര്യങ്ങൾ തുടങ്ങിക്കോ…വൈകാതെ
ഇനിയും കാര്യങ്ങൾ കിട്ടിയേക്കും…”
താനിരുന്നിടത്ത് ഒന്നുകൂടി ഉറച്ചിരുന്നുകൊണ്ട് അയാൾ ഇരുവരോടുമായി പറഞ്ഞു.
അടുത്തനിമിഷം ആരോൺ തന്റെ കട്ടിലിന്റെ ഭാഗത്തേക്ക് ചെന്ന് അവിടൊരിടത്ത് വെച്ചിരുന്ന രണ്ട് ജാക്കറ്റുകൾ എടുത്തുകൊണ്ട് വന്ന് ഒരെണ്ണം മാർക്കിന് സമ്മാനിച്ചു -രണ്ടും പുതിയവയായിരുന്നില്ല. അപ്പോഴേക്കും വീണ്ടും തന്റെ ടാബിൽ തിരച്ചിൽ തുടങ്ങിയിരുന്നു അയാൾ. ഇരുവരും ജാക്കറ്റുകൾ പിടിച്ചിരിക്കെ, ആരോൺ ഒപ്പം തോക്കും -പരസ്പരമൊന്ന് നോക്കി. ശേഷം മാർക്ക് പറഞ്ഞു;
“ഇപ്പോൾ ചെന്നാൽ വണ്ടി പണി തീർത്തു കാണുമല്ലോ…”
നെറ്റിചുളുപ്പിച്ചാണെങ്കിലും ഒരുറപ്പ് നൽകുംവിധം ആരോൺ ‘തലയാട്ടി’ മറുപടി നൽകി. ശേഷമുടൻ പറഞ്ഞു;
“ഇപ്പോൾ ചെന്നാൽ അവന്മാർ ഇങ്ങ് പോരുന്നതിന് മുന്നേ വണ്ടി എടുക്കാം.”
ഇരുവരും ഉടനെ ചേർന്ന് തങ്ങൾക്കെതിരെയിരിക്കുന്ന തങ്ങളുടെ പരിചയക്കാരനെ നോക്കി.
“പൂട്ടിയ മുറിയിൽ കയറാൻ പറ്റുമെങ്കിൽ,
പൂട്ടിപ്പോയാൽ പൊളിക്കാതെ ഇറങ്ങാനും എനിക്കറിയാം…”
ടാബിൽ തന്റെ പ്രവർത്തനം തുടർന്നുകൊണ്ടുതന്നെ, എന്നാൽ ഇരുവരുടെയും ഗൗരവം മാനിച്ചുകൊണ്ടെന്നവിധവും അയാളിങ്ങനെ പറഞ്ഞു. അടുത്തനിമിഷം, മാർക്കും ആരോണും പുറത്തേക്ക് പോകുവാൻ തുനിഞ്ഞസമയം അയാളിങ്ങനെ അല്പം ഉച്ചത്തിൽ പറഞ്ഞു;
“ആരോൺ, നീയിവിടെ നിൽക്കുവാണേൽ
നമുക്ക് കുറച്ചു പണിയുണ്ട്. എന്നാൽ സമയം കളയാനും നിൽക്കേണ്ട…”
ഇതുകേട്ട് ആരോൺ ജാക്കറ്റ് ധരിച്ചുകൊണ്ട് തിരിഞ്ഞുനിന്നു അയാൾക്ക് നേരെ. മുന്നിലായി മാർക്കും. അടുത്തനിമിഷം ആരോൺ മുഖംതിരിച്ച് മാർക്കിനോട് പറഞ്ഞു;
“ഞാൻ ടെക്സ്റ്റ് ചെയ്തേക്കാം…”
കാര്യം മനസ്സിലായെന്നവിധം, മാർക്ക് സ്വയം തയ്യാറായവിധം ശരീരഭാഷ പൊതുവായി പ്രകടമാക്കിയശേഷം മുറിയുടെ താക്കോൽ ആരോണിന് കൈമാറിക്കൊണ്ട് തങ്ങളുടെ ‘ഇൻഫോർമർ’ ന് വലതുകൈയ്യുയർത്തി ഉച്ചത്തിലൊരു ‘താങ്ക്സ്’ പറഞ്ഞു. ശേഷം മറ്റൊന്നിനും മുതിരാത്തവിധം, ജാക്കറ്റ് ധരിച്ചുകൊണ്ട് മുറിയുടെ വാതിൽ കടന്ന് പടികളിറങ്ങി വലതുഭാഗത്തേക്ക് ധൃതിയിൽ നടന്നു, ഓടിതുടങ്ങിയെന്നും പറയാം -പിറകിലേക്കൊന്ന്, ഇടത്തേ വഴിയിലേക്കൊന്ന് നോക്കിയശേഷം.
“ലെഫ്റ്റിലൊരിടത്ത് എന്റെ വണ്ടി പാർക്ക് ചെയ്തിട്ടുണ്ട്.
ഇപ്പോൾ ചെന്നാൽ…ബെൻസിയിൽ മാഹിൻ ചന്ദ്രയെ കാണാം.”
മുറിയിൽ പഴയപടി തുടരവേ ഇൻഫോർമർ ആരോണിനോടായി ഇങ്ങനെ പറഞ്ഞു. ആരോണിന് മറുപടിയായി എന്തെങ്കിലും പ്രകടിപ്പിക്കാൻ സാധിക്കുംമുൻപേ ടാബിലെ സ്ക്രീൻ ഓഫ് ചെയ്ത് അയാൾ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു -സാധാരണ ഒരു കാഷ്വൽ ബനിയനും ഒത്തൊരു ട്രാക്ക് സ്യൂട്ടുമായിരുന്നു അയാളുടെ വേഷം. മെയിൻ വാതിൽ തുറന്നുകിടക്കുന്ന ഈ സമയം, ആരോണും ഇൻഫോർമറും തയ്യാറായി നിൽക്കുന്ന സമയം, ‘ഓടിക്കൊണ്ടിരിക്കുന്ന’ മാർക്കിന്റെ സമയം -മുറിയിലെ ഭിത്തിയിലെ ക്ലോക്കിന്റെ സെക്കന്റ് സൂചിയുടെ ശബ്ദം മുഴച്ചുനിന്നുതുടങ്ങി.
7
മാർക്കസ് ഇരുട്ടുമൂടിയ ഒരു സ്ഥലത്ത്, ഒരു പഴയ ചെറിയ വീടിന് മുന്നിലായി പ്രത്യേക ഭാവമൊന്നും കൂടാതെ നിൽക്കുകയാണ് -ജാക്കറ്റ് ധരിച്ചിട്ടുണ്ട്. താൻ ഉദ്ദേശിച്ച കാര്യത്തിൽ ഇവിടം തീരുമാനം ഉണ്ടാക്കിയിട്ടില്ല എന്ന ഭാവം അവനിൽ നിഷിപ്തമായിരുന്നു. അല്പം പിന്നിലായി, മാർക്കിന് കുറുകെ കിടക്കുന്നൊരു വിജനമായ വഴിയിലൂടെ ഒരു വാഹനം, മാർക്ക് വന്നവഴിയേ കടന്നുപോയി ഈ നിമിഷം -സാവധാനം. ഒന്നുരണ്ട് നിമിഷംകൂടി ആ നിൽപ്പ്, ആ വീടിനെ നോക്കി, ആ വീടിന് മുന്നിൽ നിന്നശേഷം തിരിഞ്ഞു സ്വല്പം അകലത്തായി ഇട്ടിരുന്ന കാറിനടുത്തേക്കായി നടന്നു- മാർക്ക്. കാറും മാർക്കും അങ്ങനെ അവിടമാകെയെല്ലാം ഇരുട്ടിൽ മുങ്ങി കിടക്കുകയായിരുന്നു. തവിട്ടുനിറമുള്ള കാറിൽ കയറി സ്റ്റാർട്ട് ചെയ്ത്, മെല്ലെ പിന്നിലേക്ക് എടുത്തുവന്ന് -വലതുകൈപ്പത്തി തന്റെ വിൻഡോഗ്ലാസ്സ് താഴ്ത്തിയതിന് മുകളിൽ വെച്ച്, കുറുകെ കിടന്നിരുന്ന വഴിയിലേക്ക് വളച്ചിറക്കി കുറച്ചു മുമ്പ് പോയ വാഹനം പോയവഴി ചലിപ്പിച്ചു മാർക്കസ്. ഈ പ്രദേശമാകെ ഉദ്ദേശം വിജനത തോന്നിക്കുന്നതായിരുന്നു.
വളരെ ചെറിയൊരു കവലയിലേക്ക് മാർക്കസിന്റെ വാഹനം എത്തിയിരിക്കുന്നു എന്നതിന്റെ തെളിവായി ഇടത്ത്, കൃത്യമായ ഇടവേളകളിൽ വെളുത്ത വെളിച്ചം പകരുന്ന സ്ട്രീറ്റ് ലൈറ്റുകൾ പ്രത്യക്ഷമാണ്. മുന്നിലായി ചെറിയൊരു പാലം തുടങ്ങുകയാണ്, അതിന് ഇരുവശവും ആളുകൾക്കുള്ള നടപ്പാതയ്ക്ക് ഇരുവശത്തും രണ്ടാൾ പൊക്കത്തിലെങ്കിലും ഉയർത്തി സംരക്ഷിച്ചിരിക്കുന്ന ഗ്രില്ലുകളാണ്. പാലത്തിലേക്ക് കാർ കയറുന്നതിന് തൊട്ട് മുൻപായി ഒരാൾ പെട്ടെന്ന് ഇടതുഭാഗത്തുനിന്നും പ്രത്യക്ഷനാകുംവിധം കൈകാണിച്ചു- മാർക്കസിന്റെ പ്രായം തോന്നിക്കുന്നൊരാൾ. അവൻ കാർ നിർത്തി, അധികം വേഗത ഇല്ലായിരുന്നു.
“എന്റെ ഫ്രണ്ടിന് ഒരു കാര്യം നിന്നോട് പറയാനുണ്ട്…
അരുണിമയെക്കുറിച്ചാണ്…”
തന്റെ ഇടതുഭാഗത്തെ ഗ്ലാസ്സ് താഴ്ത്തിയിട്ടിരുന്ന വിൻഡോയിലൂടെ കൈകാണിച്ചവൻ ഇങ്ങനെ അല്പം ദൃഢമായി, കാറിൽ മുട്ടാതെയും തട്ടാതെയും പറഞ്ഞതിൻപുറത്ത് മാർക്ക് ഒരുനിമിഷം മുന്നിലേക്ക് തന്റെ ഇടതുഭാഗത്തേക്ക് നോക്കിയശേഷം ഡോർ തുറന്ന് ഇറങ്ങി, മുന്നിലൂടെ കറങ്ങി തന്നെ ക്ഷണിച്ചവന് അടുത്തെത്തി. അപ്പോൾ അവൻ മാർക്കിനെ തന്റെ വശത്തായുള്ള ഇരുമ്പുഗ്രില്ലുകൾക്കിടയിലേക്ക്, ആളുകളുടെ പാലത്തിലെ നടപ്പാതയിലേക്ക് നയിച്ചു, മുന്നിൽ നടന്നുകൊണ്ട്. അവന്റെ പിന്നാലെ മാർക്ക് മെല്ലെ പാതയിലൂടെ മുന്നേറിയ സമയം പാലത്തിന്റെ നടുവ് ഭാഗത്തായി മറ്റൊരുവൻ -ഇവനെപോലെ സാധാരണ വേഷവും പ്രായവും തോന്നിക്കുന്നൊരാൾ വെള്ളത്തിന്റെ വശത്തേക്കുള്ള ഗ്രില്ലിൽ ചാരിനിൽക്കുന്നത് കാണുന്നത് -ഇരുവരേയും പ്രതീക്ഷിച്ചെന്നവിധം. രണ്ടു സ്ട്രീറ്റ് ലൈറ്റുകൾക്കിടയിലുള്ള സ്ഥലമായതിനാൽ ആ കൃത്യസ്ഥലത്ത് വെളിച്ചം കുറവായിരുന്നു, ചെറിയ നിലാവിന്റെ വെളിച്ചം മാത്രമെന്ന് പറയാം -മുന്നിട്ടുനിൽക്കുന്നത്.
---തുടരും---

