Charu Varna

Drama Romance

2.0  

Charu Varna

Drama Romance

നിറക്കൂട്ട് - ഭാഗം 1

നിറക്കൂട്ട് - ഭാഗം 1

5 mins
363


ചായങ്ങളിൽ കൈ മുക്കി കൊണ്ട് ചുമരിലേക്ക് നന്ദിനി മെല്ലെ എഴുതി... ശിവരഞ്ജൻ... എന്റെ ശിവ... ചായങ്ങൾ ഒഴുകിയ കോട്ടൺ സാരിയിൽ കൈകൾ കോർത്തു പിടിച്ചു കൊണ്ട് ചുവന്ന ചമയം എടുത്തു കൊണ്ട് നെറുകയിൽ കൂടെ ഒഴിച്ചു... അവളുടെ മുഖമാകെ രക്തവർണ്ണമായി...

നിന്നെ നെറുകയിൽ അണിയാൻ മോഹിച്ചെന്നും... ഒടുവിൽ നിന്നിൽ അലിഞ്ഞു കൊണ്ട് വെറും ജഡമായി മാറി...

വിരലുകൾ കൊണ്ട് ക്യാൻവാസിൽ കുറിച്ചു... ഉന്മാദിയെപോലെ കണ്ണുകൾ വലിച്ചടച്ചു കൊണ്ട് വെറും നിലത്തേക്ക് ചുരുണ്ടു കൂടി കിടന്നു...


മുംബൈ നഗരത്തിൽ നിന്നും ഉള്ളിലേക്ക് മാറിയുള്ള തന്റെ ഫ്ളാറ്റിലെ മുറിയിൽ നന്ദിനിയുടെ കണ്ണുനീർ വീണ്ടും വീണുടഞ്ഞു കൊണ്ടിരുന്നു...

ഹേ ഭഗവാൻ... എന്തിന് ഇങ്ങനെ എന്നെ പരീക്ഷിക്കുന്നു...? നിനക്ക് അറിയാവുന്നത് അല്ലേ ഈ ഉള്ളവളുടെ ഹൃദയത്തിൽ ഇന്നും അവൻ ആണെന്ന്... എന്റെ ശിവ...

ഹൃദയം കൊണ്ട് പ്രണയിച്ചവർ ആണ് ഞങ്ങൾ... ശരീരവും, മനസും ഒന്നായി അലിഞ്ഞു ചേർന്നവർ... എന്റെ കന്യകാത്വം രക്തവർണ്ണമേൽപിച്ചവൻ... ആദ്യമായ് ഞാൻ എന്ന പെണ്ണിനെ തൊട്ട് ഉണർത്തിയവൻ....ആയില്യം നാളിൽ മഞ്ഞളും, കുറിയുമായി വന്നു എന്നെ പരിണയിച്ചവൻ... കാമിച്ചവൻ... എന്റെ ശിവ... ഇന്നും നന്ദിനിയുടെ പ്രണയത്തിന്റെ ഉടമ...


ഓർമ്മകളുടെ നാട്യത്തിൽ അവളൊന്ന് വെട്ടി വിറച്ചു... കൈകൾ അലസമായി ക്യാൻവാസിൽ കൂടെ ഓടി നടന്നു.... അരികിൽ ഇരുന്ന വോഡ്കയിൽ നിന്നും ഗ്ലാസിലേക്ക് പകർന്നു കൊണ്ട് ചുണ്ടുകളിലേക്ക് അടുപ്പിച്ചു...

പെട്ടന്ന് ആയിരുന്നു ഡോർ തുറന്നു കൊണ്ട് ഹേമ... നന്ദിനിയുടെ ജോലിക്കാരി അകത്തേക്ക് വന്നത്... അവളെ കണ്ട് അവരൊന്ന് അറച്ചു.... 

"മാഡം... ബഹുത് കം ലോക് ദെഘ്നേ ആയെ ഹെയ്ൻ..."

ഒന്ന് ശങ്കിച്ചു കൊണ്ട് ഹേമ ആ റൂമിൽ മുഴുവൻ കണ്ണുകൾ ഓടിച്ചു...

"മെയ്ൻ ആ രഹാ ഹൂൻ... ഹേമ...തും ജാവോ..."

കനത്ത ശബ്ദത്തിൽ അവളോട് പറഞ്ഞു കൊണ്ട് നന്ദിനി കയ്യിലിരിക്കുന്ന വോഡ്ക വായിലേക്ക് കമിഴ്ത്തി...


കൈകളിലെ ചായങ്ങൾ സാരിയിലേക്ക് തേച്ചു പിടിപ്പിച്ചു... മദ്യലഹരിയിൽ കാലുകൾ ഒന്ന് വെച്ചു... പിന്നെ പുഞ്ചിരിച്ചു കൊണ്ട് ചുമരിൽ പിടിച്ചു കൊണ്ട് എണീറ്റു...

പുറത്തേക്ക് വന്ന അവളെ കാത്ത് കൊണ്ട് അവിടെ പത്രപ്രവർത്തകർ ആയിരുന്നു... നാല്പതാം വയസിലും, തേജസോടെ ഉയർന്നു നില്കുന്ന അവരുടെ മുഖത്തേക്ക് അവരെല്ലാം ഉറ്റു നോക്കി... യാതൊരുവിധ അലങ്കാരവും ഇല്ലായിരുന്നു... ചായങ്ങൾ തേകിയ ദേഹം... സാരിയും, കൈകളുമെല്ലാം....


"നമസ്കാരം നന്ദിനി ജി..."

"നമസ്തേ... മാധവ്... ഇരിക്ക്... എന്തിനാടോ ഈ ഫോർമാലിറ്റി...?"

ചെയറിലേക്ക് കാലുകൾക്ക് മേലെ കാല് കയറ്റി വച്ചുകൊണ്ട് നന്ദിനി വന്നവരെ നോക്കി കൈകൾ കൂപ്പി...

"മാധവ്... പ്രത്യേകിച്ച് എന്തെങ്കിലും...?"

അയാൾ ഒന്ന് ചിരിച്ചു... പിന്നെ കയ്യിലുള്ള മാഗസിൻ എടുത്തു കൊണ്ട് അവരുടെ നേരെ നീട്ടി...

നന്ദിനി കണ്ണട കൈ കൊണ്ട് നേരെ വച്ചു കൊണ്ട് മധുവിന്റെ കൈയിൽനിന്നും മാഗസിൻ വാങ്ങി കൊണ്ട് കവർപേജ് നോക്കി...

"നിറക്കൂട്ട് "

The life story of Miss. Nandini Hasini...


ചായങ്ങൾ പൂശിയ തന്റെ കൈകളുടെ ചിത്രം... കണ്ണുകൾ പതിയും മുൻപേ മാധവിന്റെ വാക്കുകൾ കാതുകളെ കൈയടക്കി...

"മാഡത്തിന്റെ ആദ്യത്തെ ഇന്റർവ്യൂ അനുസരിച്ചു കൊണ്ട് ഈ ആഴ്ച പുറത്തിറങ്ങേണ്ട പതിപ്പ് ആണ്... മാഡം വായിച്ചു അഭിപ്രായം പറയണം... ഞങ്ങൾക്ക് ഒഫിഷ്യൽ ആയി പെർമിഷൻ തന്ന സ്ഥിതിക്ക്, കുറച്ചു ഫോട്ടോസ് കൂടെ വേണമായിരുന്നു..."

മാധവിന്റെ സംസാരം കെട്ടു കൊണ്ട് നന്ദിനി ആ പേജുകൾ മെല്ലെ മറിച്ചു നോക്കി...

The autobiography of famous painter Miss Nandini Hasini from this issue...

ചുണ്ടുകൾ മെല്ലെ മന്ദഹസിച്ചു...

പ്രശസ്ത ചിത്രകാരി... സ്വന്തം ജീവിതം ചായങ്ങൾ കൊണ്ട് മറച്ചു പിടിക്കുന്നവൾ...

ചമയങ്ങൾ ഇല്ലാത്ത മനസിനെ, ചായങ്ങൾ പൂശി ശാന്തയാക്കുന്നവൾ...

ആരാണ് ഞാൻ... ഈ മുഖംമൂടിയ്ക്കുള്ളിൽ, കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി സ്വയം ഒളിപ്പിച്ചു വച്ചൊരു നന്ദിനി ഇല്ലേ...

നന്ദിനി അല്ല... നന്ദ... ശിവരഞ്ജന്റെ നന്ദ...

ഹാസിനി ചന്ദ്രശേഖരന്റെയും, നിർമാല്യത്തിൽ ചന്ദ്രശേഖരന്റേയും മൂത്ത മകൾ... ഹിരണിന്റെ ചേച്ചി...

ഓർമ്മകൾ കണ്ണുകളിൽ ഈറൻ അണിയിച്ചു...

ഓർക്കാൻ ഇനിയൊരു ജന്മം കൂടി വേണ്ട...

അല്ല... അല്ല... നന്ദിനി മാത്രം ആണ് ഞാൻ...

മുംബൈ നഗരത്തിലെ ഒരു വാടകക്കാരി... ബന്ധങ്ങളും, ബന്ധനങ്ങളും ഇല്ലാത്തവൾ...


"മാഡം... ഒന്നും പറഞ്ഞില്ല..."

ഓർമ്മകളെ കീറിമുറിച്ചു കൊണ്ട് മാധവിന്റെ കൂടെ വന്ന ആളുടെ ശബ്ദമുയർന്നു... ചായങ്ങൾ വാരി പൂശിയ സാരി കൊണ്ട് മുഖം അമർത്തി തുടച്ചു...

"ആഹ്... ഫോട്ടോ വേണമോ മാധവ്...? ഞാൻ ആൾറെഡി പറഞ്ഞിരുന്നു... പബ്ലിസിറ്റി എനിക്ക് ഇഷ്ടമല്ലെന്ന്... അത് അംഗീകരിക്കുന്നു എന്ന് നിങ്ങൾ പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാനീ ആത്മകഥ എഴുതാൻ തന്നെ തീരുമാനിച്ചത്..."

ശബ്ദം കുറച്ചു കനത്തിരുന്നു... അത് ആവശ്യമാണ്... പറഞ്ഞ വാക്കുകൾക്ക് വിലയില്ലേ...

പാലിക്കപ്പെടാൻ അല്ലെങ്കിൽ പിന്നെ വാക്കുകൾക്ക് എന്ത് പ്രസക്തി ആണുള്ളത്...

നന്ദിനിയുടെ മുഖത്തെ നീരസം വന്നവർക്ക് മനസിലായി... മുഖം കുനിച്ചിരുന്നു കൊണ്ട്, അവൾ അലസമായി മാഗസിൻ മറച്ചു കൊണ്ടിരുന്നു....

"എന്ത്കൊണ്ടാണ് മാഡം ഒരിക്കലും പത്രങ്ങൾക്കോ, ചാനെലുകൾക്കോ മുഖം കാണിക്കാതെ ഇരിക്കുന്നത്...? ഇത്രയും പ്രശസ്ത ആയ താങ്കൾ അങ്ങനെ ചെയ്യുന്നതിൽ തന്നെ വൈരുധ്യം ഇല്ലേ...?"

"എന്റെ പ്രൈവസി ആണത് മിസ്റ്റർ... നന്ദിനിയുടെ... താല്പര്യം ഉണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് ഇന്റർവ്യൂ എടുക്കാം... അല്ലെങ്കിൽ just go from here..."

കൈകൾ വാതിലിന് നേരെ ചൂണ്ടി കാണിച്ചു കൊടുത്തു... വന്നവർ ജാള്യതയോടെ മാധവിനെ നോക്കി...

"See mister Madhav... I don't want to express all my feelings towards you... better you leave now..."


അനിഷ്ടത്തോടെ വന്നവരെ നോക്കികൊണ്ട് നന്ദിനി അകത്തേക്ക് നടന്നു... ആരാണ് ഇവർ...? വാക്കുകൾക്ക് യാതൊരു വിലയും കൊടുക്കാതെ....

ഞാൻ... ഞാൻ മാത്രമാണ്... എന്റെ ചായങ്ങളുടെ ലോകത്തേക്ക് ആരാലും കടന്നു വരരുത്... അതിനായി ഞാൻ ഈ കൈകൾ മാത്രം ലോകത്തിന് മുന്നിൽ കാണിക്കുന്നു...

കരങ്ങൾ അല്ലേ... എന്നിലെ എന്നെ പകർത്തുന്നത്...?

കേൾക്കുന്നവർക്ക് തോന്നും, എനിക്ക് ഭ്രാന്ത് ആണെന്ന്... അതേ... ഭ്രാന്ത് ആണ്... നിറക്കൂട്ടുകളോടുള്ള അടങ്ങാത്ത ഭ്രാന്ത്... ഭ്രമം... പ്രണയം...

ആ ഭ്രാന്ത് എന്റെ സ്വകാര്യതയാണ്.. ഞാൻ പ്രസവിച്ചു, താരാട്ടുപാടി, വളർത്തി വലുതാക്കിയ എന്റെ ഏകാന്തത...

കൈകൾ ചുവരിലേക്ക് ചേർത്ത് വരച്ചു കൊണ്ട് നന്ദിനി കണ്ണുകൾ അടച്ചു... മെല്ലെ പുഞ്ചിരിച്ചു... മധുരമുള്ള ഓർമ്മകളുടെ പുഞ്ചിരി...


"ഇവർക്ക് ശരിക്കും വട്ടാണോ...?"

കൂടെ വന്ന ഒരു ഫോട്ടോഗ്രാഫർ മാധവിന്റ ചെവിയിൽ പതിയെ ചോദിച്ചു... അയാൾ കണ്ണുരുട്ടി കൊണ്ട് വേഗത്തിൽ എഴുന്നേറ്റു പുറത്തേക്ക് നടന്നു...

"ഒന്ന് മിണ്ടാതെ ഇരിക്കേടോ... വളരെ കഷ്ടപ്പെട്ടു കിട്ടിയ ചാൻസ് ആണ്... നിങ്ങളായിട്ട് നഷ്ടപെടുത്തരുത്..."

ദേഷ്യത്തിൽ കൂടെ ഉള്ളവരോട് പറഞ്ഞു കൊണ്ട് അയാൾ സ്റ്റെപ്പുകൾ ഓടിയിറങ്ങി... ബാക്കി ഉള്ളവർക്ക് കാര്യം ഒന്നും മനസിലായില്ല...

"സാർ... എന്താ കാര്യം...? ആ സ്ത്രീ എന്താ അങ്ങനെ...? അവർക്ക് ശരിക്കും എന്താ പ്രശ്നം...? അറിയപ്പെടുന്ന ഒരു ചിത്രകാരി... അവരെ ലോകം കാണരുത് എന്നൊക്കെ പറഞ്ഞാൽ...?"

"കാരണം കാണുമെടോ... ഇരുപത്തിരണ്ടാം വയസിൽ ഈ ബോംബെ നഗരത്തിൽ എത്തിയതാണ് അവര്... അന്നൊക്കെ ചിത്രങ്ങൾ വരച്ചു ഉടനീളം കൊണ്ട് വിൽക്കും... പക്ഷെ... ഒരിക്കലും ആ മുഖം ആരും കണ്ടിരുന്നില്ല... നിറക്കൂട്ടുകൾ കൊണ്ട് ചമയം തീർത്തൊരു തൂവാല കൊണ്ട് മുഖം മറച്ചിരിക്കും... ആകെ നമുക്ക് ആ കൈകൾ മാത്രമാണ് കാണാൻ ആകുന്നത്... ഇടതു കയ്യിലെ ചെറിയൊരു മറുക് ആണ്... അതാണ് അവരെ തിരിച്ചറിയാൻ ഉള്ള ഏകവഴി...

കുറെ വർഷം തെരുവിൽ ചിത്രങ്ങൾ വരച്ചു വിറ്റു... ഒടുവിൽ, അവരുടെ ഒരു ചിത്രം... നിറക്കൂട്ട് എന്നൊരു പേരിൽ ഇറങ്ങി...

കുറെ ചായക്കൂട്ടുകൾക്ക് ഇടയിൽ നഗ്നരായ രണ്ട് രൂപങ്ങൾ... ഒരു സ്ത്രീയും, പുരുഷനും... പ്രത്യേകത എന്താണെന്നു വച്ചാൽ.... സ്ത്രീയുടെ കണ്ണുനീർ ആയിരുന്നു.... അത് ഒഴുകി ഒഴുകി... പുഴപോലെ നീണ്ടു കിടക്കുന്നു... അതിലും വർണ്ണങ്ങൾ ആയിരുന്നു... പല നിറത്തിൽ... കണ്ണുനീരിൽ ചവിട്ടി നില്കുന്ന വേറൊരു സ്ത്രീരൂപം... അത് ക്ലിക്ക് ആയി... പിന്നെ ഇവരുടെ ഒരു ചിത്രപ്രദർശനം നടത്തി... തെരുവിൽ തന്നെ... പിന്നീട് അങ്ങോട്ട് നന്ദിനിയുടെ വളർച്ച ആയിരുന്നു... ഇന്ത്യ മുഴുവൻ... പല ചിത്രങ്ങളും വലിയ വിലയ്ക്ക് വിറ്റ് പോയി...

അന്നൊക്കെ അറിയപ്പെട്ടിരുന്നത്, " ഗലീ കാ രംഗ് " എന്നായിരുന്നു... പേര് പോലും ആർക്കും അറിയില്ല...

ഒടുവിൽ അവരുടെ മുപ്പതാമത്തെ വയസിൽ അവരെ തേടി ഒരു അവാർഡ് എത്തി...

അങ്ങനെ ആണ് ലോകം അവരുടെ പേര് അറിയുന്നത്... അപ്പോഴും മറഞ്ഞിരിക്കുന്ന നിഴൽ മാത്രം ആയിരുന്നു നന്ദിനി മാഡം...."

മാധവ് മാഗസിന്റെ കവർ പേജ് മെല്ലെ മറിച്ചു...നന്ദിനിയുടെ ആത്മകഥയുടെ ആദ്യഭാഗം...

"പിന്നെ എപ്പോൾ ആണ് അവർ ഈ മുഖം കുറച്ചു പേർക്ക് മുന്നിൽ വെളിപ്പെടുത്താൻ തയ്യാറായത്...?"


മാധവ് കണ്ണുകൾ മെല്ലെ ഉയർത്തി കൊണ്ട് മന്ദഹസിച്ചു... ഓർമ്മകൾ അയാളിലേക്ക് ഇരമ്പിയെത്തി... പുഞ്ചിരിച്ചു കൊണ്ട് അതിനുള്ള മറുപടി പറയാതെ വണ്ടിയ്ക്കുള്ളിലേക്ക് കയറി... മാഗസിനിലക്ക് കണ്ണുകൾ നട്ടിരുന്നു...

ഞാനെന്ന വർണ്ണങ്ങൾ ഇന്നും അന്യമാണ്... ഏകാന്തതയുടെ വിജനതയിൽ ഞാൻ തീർത്ത ചമയങ്ങളിൽ സ്വയം കുരുങ്ങി കിടക്കുന്നവൾ... ഓർമ്മകളിലെ പ്രണയത്തിന് സ്വപ്നങ്ങൾ കൊണ്ട് നിറക്കൂട്ട് ഒരുക്കി സ്വയം സമാധി ഒരുക്കിയവൾ...

നന്ദിനി... നന്ദിനി ഹാസിനി... ഹാസിനി ഇന്നൊരു ഓർമ്മ മാത്രം... അതേ... ഞാൻ... ഞാൻ വെറും നന്ദിനി മാത്രം ആണിന്ന്...

ഒരു ഭ്രാന്തി... നിറക്കൂട്ടുകളുടെ കളിത്തോഴി... പ്രണയിനി... ഉന്മാദിയായ കാമുകി...

എന്നിലെ ഞാൻ... അത് നീയാകുന്നു... നീയെന്ന പുരുഷനാൽ രക്തപുഷ്പിണി ആയവൾ ഈ നന്ദിനി... അല്ല... നന്ദ...

ഒടുവിൽ നീ തന്നെ രക്തം കൊണ്ട് മുറിവേല്പിച്ചവൾ... നന്ദിനി... വെറുമൊരു ഉന്മാദി... സ്വപ്നം കൊണ്ട് നിറക്കൂട്ട് തീർത്തവൾ...

മാധവ് വീണ്ടും വീണ്ടും ആ വരികൾ വായിച്ചു കൊണ്ടിരുന്നു.... നന്ദിനിയുടെ സ്വയം വിശേഷണം... വല്ലാത്തൊരു പ്രണയം ഉടലെടുത്തിരുന്നു അവരോട്... ഉള്ളിന്റെ ഉള്ളിൽ നന്ദിനി വെറുമൊരു കാമിനി ആയി മാറുന്നു... തന്നെക്കാൾ അഞ്ചു വയസിന് മുതിർന്നവർ...

പ്രണയത്തിന് പ്രായം ഉണ്ടോ...?

ഉണ്ടോ...?

സ്വയം ചോദിക്കുന്ന ചോദ്യങ്ങൾ... മനസിനെ തൃപ്തനക്കാൻ വേണ്ടി മാത്രം...


പഴയ ഒരോർമ്മയിൽ അയാൾ ഒന്ന് മന്ദഹസിച്ചു... നന്ദിനിയുടെ വാക്കുകൾ കാതുകളിലേക്ക് മുഴങ്ങി...

"മാധവ്... നന്ദിനിയുടെ പ്രണയം ശിവയോട് ആയിരുന്നു... ശിവരഞ്ജനോട് മാത്രം.... അവനിൽ ലയിച്ച ചായങ്ങൾ മാത്രമാണ് എന്റെ മനസും, ദേഹവും...

പ്രണയം ഒരിക്കലും മരിക്കുന്നില്ല മാധവ്... നിറക്കൂട്ടുകൾ ചമയം ചാലിച്ചു കൊണ്ട് ഞാൻ ഇന്നും സ്വപ്നങ്ങൾ ഒരുക്കുന്നു... ഒടുവിൽ ചിത ഒരുക്കി അവയെ ജീവനോടെ ഭസ്മീകരിക്കുന്നു... വീണ്ടും പ്രണയിക്കുന്നു...

ഭ്രാന്തമാണ്... ജല്പനങ്ങൾ...

രണ്ട് വർഷം ഇരുട്ടറയിൽ കിടന്ന നന്ദിനിയുടെ ഭ്രാന്തൻ ജല്പനങ്ങൾ... ശിവയുടെ നന്ദ... അവളുടെ താളം തെറ്റിയ മനസിന്റെ നൊമ്പരങ്ങൾ...

ഇനിയും പകുത്തു നൽകാൻ ഒരു ഹൃദയം എന്നിൽ നിന്നും ചോദിക്കരുത്... ഹൃദയം ഇല്ലാത്തവൾ ആണ് ഞാൻ... കടം കൊടുത്തു... അല്ല... കവർന്നെടുത്തു..."

ഇടതു കയ്യിലെ മറുക് കവിളുകളെ തലോടി... ചായം പുരണ്ട കരങ്ങൾ വദനത്തെ താങ്ങി...

പ്രണയം അസ്തമിച്ചിരിക്കുന്നു... തന്റെ... അല്ല... പ്രണയം ആയിരുന്നില്ല... കാമം... അതായിരുന്നു... നന്ദിനിയോട്... അതിനെ പ്രണയം കൊണ്ട് താൻ മറച്ചു പിടിക്കാൻ ശ്രമിച്ചു...

കാലുകളിൽ കെട്ടിപിടിച്ചു കൊണ്ട് ആർത്തുലച്ചു കരഞ്ഞു... വാത്സല്യത്തോടെ ചേർത്ത കൈകൾക്ക് അമ്മയുടെ മണം ആയിരുന്നു...

യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ പുതിയൊരു സൗഹൃദം അവിടെ തുടങ്ങിയിരുന്നു... ബന്ധനങ്ങളിൽ നിന്നും മുക്തനായി കൊണ്ട്... കാമം പ്രണയത്തിന് വഴിമാറി കൊണ്ട് ഒതുങ്ങി നിന്നിരുന്നു... അയാളുടെ മനസ്സിൽ മാത്രം...


തുടരും...


Rate this content
Log in

Similar malayalam story from Drama