Haritha Arun

Romance Tragedy Thriller

4  

Haritha Arun

Romance Tragedy Thriller

രുധിരമാരി

രുധിരമാരി

1 min
318


ആരുടേയോ ബലിഷ്ഠമായ കൈപ്പിടിയിൽ ബോധരഹിതയായി അവൾ ഉറങ്ങുന്നു... പതിയെ പതിയെ അവളെ ആരോ ഉറക്കത്തിൽ നിന്നും ഉണർത്താൻ നോക്കുന്നു... അവളുടെ കണ്ണുകളിലെ ഭാരം കാരണം കണ്ണുകൾ തുറക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല.... പെട്ടെന്നാണ് അവളുടെ കൈപ്പത്തിയിൽ ശക്തമായി എന്തോ പതിക്കുന്നതു പോലെ..... വേദന കൊണ്ടവൾ അലറി കരയാൻ ശ്രമിച്ചു പക്ഷെ അവളുടെ വായ മൂടി കെട്ടിയിരിക്കുന്നു... വേദനയുടെ കാഠിന്യത്തിൽ അവളുടെ നിറകണ്ണുകൾ പെട്ടെന്നു തുറന്നു... ആരെയും കാണുന്നില്ല.തൻ്റെ വിരലുകൾ വിഛേദിക്കപ്പെട്ടു ചോരയിൽ കുളിച്ചു കിടക്കുന്നു... അവൾക്ക് വേദന സഹിക്കാൻ കഴിയുന്നില്ല... അവളുടെ ശരീരത്തിൽ ധരിച്ചിരുന്ന വസ്ത്രങ്ങൾക്കു പകരം തൻ്റെ കാമുകൻ്റെ വസ്ത്രം ആരോ ധരിപ്പിച്ചിരിക്കുന്നു... അവൾ അവിടെയെല്ലാം പരതി നോക്കി.... എങ്ങും ഇരുട്ട് മാത്രം... ഇരുട്ടിനെ ഭയന്നിരുന്നവൾ ഏകയായി അനങ്ങാൻ കഴിയാതെ വേദന കൊണ്ട് പുളഞ്ഞു... പതിയെ പതിയെ ആരോ വരുന്ന ശബ്ദം കേട്ട് നാലുപാടും തിരിഞ്ഞു നോക്കി... മെഴുകു തിരിയുടെ വെളിച്ചത്തിൽ ഒരാൾ അടുത്തേക്കു വരുന്നു... ഭയവും വേദനയും അവളുടെ തലച്ചോറിലേക്ക് ഇരച്ചുകയറും പോലെ....


പെട്ടെന്ന് മെഴുകുതിരി അവളുടെ അരികിലുള്ള മേശപ്പുറത്തു വച്ചു. ആ മെഴുകുതിരിയിൽ ചോരകൊണ്ട് അഭിഷേകം ചെയ്തു... പെട്ടെന്ന് ഒരു റോസപ്പൂവ് അയാൾ അവൾക്കു നേരെ നീട്ടി... പെട്ടെന്നാണവൾ ശ്രദ്ധിച്ചത് ആ റോസാപ്പൂവ് തനിക്കു നേരെ നീട്ടിയിരിക്കുന്ന കരങ്ങൾ അവളുടെ കാമുകൻ്റെതാണെന്ന്... ആ കരങ്ങൾ രക്തത്തിനാൽ കുളിച്ചിരിക്കുന്നു. അലറി കരയാനാകാതെ അവൾ മുഖം തിരിച്ചു... അയാൾ രക്തത്തിൽ കുളിച്ച ആ കരത്തെ അവളുടെ മുന്നിലെ മേശയിലേക്ക് വലിച്ചെറിഞ്ഞു.. ആ ശബ്ദത്തിൽ അവൾ ഞെട്ടിവിറച്ചു... തൻ്റെ പ്രിയതമൻ്റെ വിഛേദിക്കപ്പെട്ട രക്തതിൽ കുതിർന്ന കരം കണ്ട് ഒന്നലറി കരയാൻ പോലും കഴിയാതെ അവൾ നിശ്ചലമായി ഇരിക്കുന്നു...

അരികിൽ നിൽക്കുന്നയാൾ പതിയെ അവളുടെ തലമുടിൽ തലോടി... അവളോട് പറഞ്ഞു... "നീ എനിക്കു പ്രിയപ്പെട്ടവൾ പക്ഷെ അവൻ സ്നേഹത്തോടെ നിൻ്റെ കൈവിരലിൽ ഇട്ടു തന്ന ഈ മോതിരം നിൻ്റെ വിരലുകളെ നശിപ്പിക്കും അതുകൊണ്ടാ ഞാൻ ഈ വിരലുകളെ നിൻ്റെ ശരീരത്തിൽ നിന്നും വേർപ്പെടുത്തിയത്." (അയാൾ അട്ടഹാസത്തോടെ അവളുടെ തലമുടിയിൽ ശക്തിയായി വലിച്ചു... )

നിൻ്റെ പ്രിയതമൻ്റെ കൈകൾ മാത്രമേ നീ കണ്ടിട്ടുള്ളൂ... ബാക്കി ശരീരം നിനക്കു കാണണ്ടേ... 


അയാൾ വലിച്ചിഴച്ചു കൊണ്ടുവന്ന പ്ലാസ്റ്റിക്ക് കവർ അവൾക്കായി തുറന്നു കാട്ടികൊടുത്തു.



Rate this content
Log in

Similar malayalam story from Romance