രുദ്രകാളി
രുദ്രകാളി
ഇതിലെ കഥയും കഥാപാത്രവും തികച്ചും എന്റെ സങ്കല്പം മാത്രം ആണ്.
(This story is Copyright protect )
പയ്യൂർ മന ദേവി ആരാധനക്കും ഭദ്രകാളി സേവക്കും പേരുകേട്ട മന
അവിടുത്തെ പ്രതാപശാലി ആയ കാരണവർ ആണ് വേലായുധപണിക്കർ നാട്ടിൽ ഉള്ളവർക്കു പണിക്കാരെ വലിയ കാര്യം ആണ് കാരണം അവരുടെ കുടുംബദേവത ആണ് ഭദ്രകാളി...
പണിക്കരുടെ വിളിപുറത്തു ആണ് ദേവി എന്ന്
നാട്ടുകാരുടെ വിശ്വാസം.
കാളി സേവ പഠിപ്പിക്കുവാൻ അദ്ദേഹം അല്ലാതെ അവിടെ വേറെ ആർക്കും ധൈര്യം ഇല്ല. അതു എന്തു കൊണ്ട് എന്നാൽ ദേവി ക്ഷിപ്രകോപിയും ആണ് അതു പോലെ പെട്ടന്ന് അനുഗ്രഹo തരുന്ന അമ്മയും ആണ്.
അങ്ങിനെ ഒരിക്കൽ പയ്യൂർ മന തേടി ഒരാൾ വന്നു.
അയ്യാൾ അവിടെ എത്തി അന്വേഷിച്ചു അടുത്ത് ഉള്ള ചായ കടയിൽ ചോദിച്ചു.
എല്ലാവരും അയാളെ ശ്രദ്ധിക്കുന്നുണ്ട്.
ചായകടകാരൻ : നിങ്ങൾ ആരാ ഇതിനു മുൻപ് ഇവിടെ ഒന്നും കണ്ടിട്ടില്ല ലോ.
എവിടെ നിന്നും വരുന്നു നിങ്ങൾ...?
എന്താ നിങ്ങളുടെ പേര്......?
അയ്യാൾ പറഞ്ഞു എന്റെ പേര് തേവലശ്ശേരി നമ്പി.
ഞാൻ കുറച്ചു ദൂരെ നിന്നും വരുന്നു ഇവിടെ പയ്യൂർ മന അന്വേഷിച്ചു വന്നത് ആണ്
ചായകടക്കാരൻ : ഇവിടെ നിന്നും കുറച്ചു ദൂരം പോകുവാൻ ഉണ്ട്
ആ കാളവണ്ടി വണ്ടി അവിടേക്കു ആണ് അതിൽ പൊയ്ക്കോളൂ
പയ്യൂർ മനയിൽ നിന്നും ഭദ്രകാളി സേവ പഠിക്കുവൻ ആണോ അനോഷിച്ചത്
നമ്പി : അതെ എന്തായാലും വലിയ ഉപകാരം.....
(നമ്പി കാളവണ്ടി നോക്കി പോയി ചോദിച്ചു
പയ്യൂർ മനയിലേക്ക് പോകുമോ )
കാളവണ്ടിക്കാരൻ : അതെ പക്ഷെ കുറച്ചു ദൂരം ഉണ്ട് കുഴപ്പം ഉണ്ടോ?
നമ്പി : ഇല്ല.
കാള വണ്ടിക്കാരൻ : പയ്യൂർ മനയിൽ സേവ പഠിക്കുവാൻ ആണോ പോകുന്നത്.
നമ്പി : അതെ
കാള വണ്ടിക്കാരൻ : അപ്പോൾ നിങ്ങൾക്കു ഒന്നും അറിയില്ലെ അവിടെ നടന്നത് ഒന്നും?
നമ്പി: ഇല്ല. പറയു എന്താണ് ഉണ്ടായത്?
കാള വണ്ടികരൻ: മുൻപ് ഒരിക്കൽ ഇതു പോലെ ഒരാൾ ഇവിടെ വന്നിരുന്നു സേവ പഠിക്കാൻ പക്ഷെ 41 ദിവസം ആണ് വൃതം
അതും വൃതം എടുത്താൽ പിന്നെ അതു മുടക്കാൻ ദേവി തന്നെ വരും പക്ഷെ അതു കൊണ്ട് ഒന്നും പേടിക്കാതെ നിൽക്കണം പൂജ തുടങ്ങിയാൽ പിന്നെ പേടിപ്പിക്കുന്ന ശബ്ദം കേൾക്കും.
പക്ഷെ പൂജയിൽ തന്നെ ശ്രദ്ധിക്കണം ആദ്യത്തെ ദിവസം തുളസിയും തെച്ചിയും ചെമ്പരത്തിപൂവും ആവും പിന്നെ പിന്നെ പൂജ കഠിനം ആവും ഒടുവിൽ ആരാളി പൂക്കൾ കൊണ്ട് ദേവിയെ അർച്ചന നടത്തി ദേവിയുടെ ഉടവാൾ നീ എടുക്കണം. അതു അത്ര എളുപ്പം അല്ല. ഉഗ്രരൂപത്തിൽ ഉള്ള ദേവിയെ തോൽപ്പിച്ചു വേണം അതു എടുക്കാൻ. അതു എടുത്തു ശക്തി പൂജ യോനി പൂജ അവസാനം ദേവിയെ നിന്റെ ശരീരത്തിൽ ഇരുത്താൻ കഴിയണം അപ്പോൾ മാത്രം ആവും ദേവി നിന്റെ ഉപസന മൂർത്തി ആവൂ.
നമ്പി : നിങ്ങൾ ആരാണ് ഇതൊക്കെ നിങ്ങൾക്കു എങ്ങിനെ അറിയാം?
കാളവണ്ടികരൻ : ഞാൻ അവിടുത്തെ സഹായി ആണ്. പയ്യൂർ മനയിലെ
എന്റെ പേര് ശങ്കരൻ.
ശങ്കരൻ : അപ്പോൾ ഞാൻ പറഞ്ഞത് മറക്കണ്ട വൃതം തുടങ്ങിയാൽ പിന്നെ മുടക്കരുത് മുടങ്ങിയാൽ മരണം ആവും കിട്ടുന്നത്.
വൃതം തുടങ്ങുമ്പോൾ കോഴിയെ വെട്ടി നീ രക്തം കൊടുക്കണം. അവസാനം വൃതം പൂർത്തി ആവുമ്പോൾ നീ സ്വയം നിന്റെ രക്തം കൊടുക്കും
പയ്യൂർ മന ആ കാണുന്നത് ആണ് ഇവിടെ നിന്നും നടക്കു എന്നിക്കു കുറച്ചു പണി ഉണ്ട്.
(നമ്പി മുന്നോട്ടു നടന്നു )
വലിയ ഒരു മന, ഉമ്മറത്തു തന്നെ ഒരാൾ ഇരിപ്പുണ്ട്.
നമ്പിയെ കണ്ടതും അയ്യാൾ ചോദിച്ചു നമ്പി അല്ലെ?
ഇവിടെ വന്നത് സേവ പഠിക്കുവൻ അല്ലെ?
നമ്പി : കാലിൽ വീണു അതു വേലായുധ പണിക്കർ ആയ്യിരുന്നു
വേലായുധപണിക്കർ : സാവിത്രി കുറച്ചു സംഭാരം ഇവിടെക്കു എടുക്കുക...
അതെ ഭാര്യ ആണെ സാവിത്രി പിന്നെ ഒരു മകൾ ഉണ്ട് കാവിൽ തൊഴാൻ പോയിരിക്കുന്നു
അവളുടെ പേര് ഭദ്ര...
അപ്പോൾ കാര്യം ഒക്കെ അറിയാലോ നമ്പിക്കു ജീവൻ വെച്ചു ഉള്ള വൃതം ആണ്. ധൈര്യം ഉണ്ടോ നമ്പിക്കു?
നമ്പി : ഉണ്ട് ഗുരുവേ.
വേലായുധപണിക്കർ : എന്നാൽ ഇനി ഭക്ഷണം കഴിച്ചിട്ട് ആവാം ബാക്കി.
നമ്പി :ശരി ഗുരുവേ
(നമ്പി ഭക്ഷണം കഴിക്കുവാൻ ഇരുന്നപ്പോൾ വിഭവങ്ങൾ കണ്ടു ചോദിച്ചു)
നമ്പി : ഗുരുവേ ഇതു എന്താ കോഴി ഇറച്ചി?
പണിക്കർ : നമ്പി ഇവിടെ ദിവസം ഭദ്രകാളിക്കു കോഴിയെ ബലി കൊടുക്കും
അതു കറിവെച്ചു ഞങ്ങൾ കഴിക്കും.
നമ്പി : ഗുരുവേ ഇവിടുത്തെ ദേവിയെ എനിക്കു ദർശികൻ പറ്റുമോ
പണിക്കർ : വൈകിട്ട് നട തുറക്കും അപ്പോൾ പോകാം....
അങ്ങനെ നമ്പി ഭക്ഷണം കഴിച്ചു ഉറങ്ങി.
വൈകിട്ട് കാവിൽ പോകുവാൻ ഉള്ളത് ആണ്.
പണിക്കർ വന്നു വിളിച്ചു നമ്പി വരൂ കുളിച്ചു ശുദ്ധി ആയി വരൂ.
നമ്പി കുളിച്ചു ശുദ്ധി ആയി വന്നു.
ക്ഷേത്രത്തിലേക്കു കയ്യറി പണിക്കർ അവനു രക്ഷ കെട്ടി കൊടുത്തു.
ഇന്ന് രാത്രി മുതൽ നമ്മൾ വൃതം തുടരും. പല ശക്തികളും നമ്മളെ പേടിപ്പിക്കും പക്ഷെ ഒരിക്കലും മന്ത്രം പിഴകരുത് വൃതം മുടക്കരുത്
ക്ഷേത്രത്തിൽ ഉള്ളിൽ ഇരിക്കുമ്പോൾ ആണ് നമ്പി പുറത്തേക്കു നോക്കുന്നത്. സുന്ദരി ആയ യുവതിയെ അവൻ കണ്ടു.
പണിക്കർ : അതു ആണ് എന്റെ മക്കൾ ഭദ്ര.
മോളെ ഇതാണ് പുതിയ ശിഷ്യൻ നമ്പി.
ഭദ്ര : ഇയ്യാൾ വൃതം മുഴുവൻ ആക്കുമോ?
നമ്പി: അതെ
ഭദ്ര : നോക്കാ
നമ്പി അവളെ നോക്കുന്നത് പണിക്കർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
പണിക്കർ : നമ്പി ഇപ്പോൾ നമ്മൾ വൃതം തുടങ്ങുകയാണ്
കളത്തിൽ പൂക്കൾ അർപ്പിക്കു ദേവിയെ മനസ്സിൽ വിചാരിച്ചു.
നമ്പി ഇന്നത്തെ വൃതം പകുതി ആയി പക്ഷെ മനസ്സിൽ പലതും തോന്നും ഒരിക്കലും രക്ഷ അഴിക്കരുത്.
(നമ്പി ഉറങ്ങാൻ നേരം ആരോ അവനെ വിളിച്ചു )
നമ്പി ചുറ്റും നോക്കി
വീണ്ടും നമ്പി ഞാൻ ഇവിടെ ഉണ്ട് ഇങ്ങോട്ട് വരൂ
നമ്പി മുഴുവൻ ധൈര്യം എടുത്തു പുറത്തു ഇറങ്ങി നോക്കി
ഭദ്ര, നീ എന്താ ഈ സമയത്തു ഇവിടെ......?
.........തുടരും

