ക്ലോഡിയ
ക്ലോഡിയ


പെട്ടെന്ന് എന്തോ ഒരു ശബ്ദ്ദം, ജോനാഥൻ ഭയന്നിട്ടേന്നോണം നടത്തം വേഗത്തിലാക്കി. ഇരുളിന്റെ അനന്തത കൂടിവന്നു. ദേഹമാകെ ചളി പുരണ്ടിരിക്കുകയാണ്. "എന്തിനായിരുന്നു ആ വൃദ്ധനെ രക്ഷിക്കാൻ പോയത്, അതുകൊണ്ടല്ലേ തന്നെ ആ ഭ്രാന്തന്മാർ പിടിച്ചുകെട്ടി ദുർഗന്ധം വമിക്കുന്ന ചളിക്കുഴിയിൽ തള്ളിയത്."നല്ലതിനെയാണ് ചെയ്തതെങ്കിലും ആ പ്രവൃത്തി തന്റെ ശരീരത്തെ വേദനിപ്പിച്ചത് സഹിക്കാൻ അവന് ആകുമായിരുന്നില്ല."രക്ഷിച്ചില്ലെങ്കിൽ വൃദ്ധനെ അവർ തല്ലികൊന്നേനെ " ഇരുട്ടിൽ അയാൾ വീണ്ടും തന്നോടുതന്നെ മന്ത്രിച്ചു. "ഹാ ഹാ ഹ ഹ ഹാ ഹാ ഹ"അയാൾ ആർത്തു ചിരിച്ചു. നേരം അധികം വൈകിയതിനാലകണം അതുവഴി ആരും വരുന്നുണ്ടായിരുന്നില്ല."രക്ഷിച്ചില്ലെങ്കിൽ തന്നെ എന്താ?, വൃദ്ധനെ തല്ലിയാൽ തന്നെ എന്താ?, ഞാൻ ചെന്നിട്ടും മാറ്റമൊന്നും ഉണ്ടായില്ലല്ലോ. എന്നെ ഈ പരുവമാക്കിവിട്ടു. അവിടുന്ന് ഇഴഞ്ഞു നീങ്ങുമ്പോൾ വീണ്ടും വൃദ്ധൻ ആക്രമികപ്പെടുന്ന ശബ്ദം കാതിൽ മുഴങ്ങിയിരുന്നു."അയാൾ വീണ്ടും സ്വയം തപിച്ചു. "നിങ്ങൾക്കെന്തെന്തെങ്കിലും സഹായം വേണ്ടതുണ്ടോ"ജോനാഥനോടെന്നോണം ഒരു ശബ്ദം. അയാൾ ഭയന്ന് നിലത്ത് വീണു. മങ്ങിയ ടോർച്ച് ലൈറ്റ് കൊണ്ട് അയാൾ ദിക്കുകൾ പരതി. ഒന്നും കാണാനായില്ല. പീഡനത്തിൽ നിന്നും മുക്തനാകാത്ത അയാൾ വറ്റിവരണ്ട നാവോടുകൂടി ചോദിച്ചു. ആ.... അ.. രാ. അയാളുടെ കണ്ണുകളിൽ ഭയം തിരയാമായിരുന്നു. മുന്നിലെ കെട്ടിടത്തിന്റെ പിന്നിൽ നിന്നും ആ രൂപം എത്തിനോക്കി."ഞാൻ ക്ലോഡിയ, നിങ്ങൾ എന്തെങ്കിലും അന്വേഷിക്കുകയാണോ?, ഞാൻ നിങ്ങളെ ഭയപ്പെടുത്തിയോ?. പതിയെ ജോനാഥൻ എഴുന്നേറ്റു, നെടുവീർപ്പിട്ടശേഷം. "ജോനാഥൻ"കുറച്ചൊന്നു അമാന്തിച്ചശേഷം തന്നെ നോക്കിനിൽകുന്ന കണ്ണുകളിലേക്ക് നോക്കികൊണ്ട് അയാൾ തുടർന്നു. "കുറേനേരമായി വേറെ ആരെയും ഞാൻ ഈ തെരുവിൽ കണ്ടില്ല. നീ മാത്രം ഇവിടെ എങ്ങനെ"? ഭയം തെല്ലൊന്ന് മാറി അയാൾ ആകാംക്ഷവാനായിതീർന്നു."നിങ്ങളും അങ്ങനെ തന്നെയല്ലേ, ഞാനും വേറാരെയും കുറേനാളുകളായി തെരുവുകളിൽ കാണാറില്ല."അവൾ പറഞ്ഞു."കുറേനാളുകളോ " അടുത്തത് ജോനാഥന്റെ ഊഴമായിരുന്നു."അതെ കുറെ നാളുകളായി. വളരെ ഇരുട്ടിയാൽ ആരെയും കാണാറില്ല. അതിനാൽത്തന്നെ ഈ സമയങ്ങളിൽ ഈ തെരുവിന്റെ രാജകുമാരി ഞാനാണ്." അവൾ അത്രയും പറഞ്ഞ് നിർത്തി. "എന്ത്, മനസിലായില്ല. നീ തെരുവിൽ തന്നെയാണെന്നാണോ പറയുന്നത്. നിനക്ക് സ്വന്തമായി കുടുംബമില്ലേ, ഒരു വീടില്ലേ"?. ജോനാഥൻ വ്യാകുലനായി. "ഞാൻ പറയാം" അവൾ തുടർന്നു. "നിങ്ങൾക്ക് ഇപ്പോൾ സഹായം വേണമെന്ന് തോന്നുന്നു.നിങ്ങളെ ഞാൻ സഹായിക്കാം. ദേഹം മുഴുവൻ ചളിയാണല്ലോ, അതിലാണോ കുളിച്ചത്"? അവൾ ചിരിച്ചുകൊണ്ടാണ് അവസാനിപ്പിച്ചത്. ജോനാഥനും ഒപ്പം കൂടി ചിരി തുടങ്ങി. ജോനഥാന് അവളുടെ ചിരി ഇഷ്ടമായി. അവൻ അവളെത്തന്നെ നോക്കിനിന്നു. ക്ലോഡിയ അവന്റെ കൈ പിടിച്ചു ഒപ്പം നിർത്തി."വരൂ പോകാം " അവൾ പറഞ്ഞു തീർക്കുന്നതിനു മുന്നേ തന്നെ ജോനഥാന്റെ കഴുത്തിൽ കയറി കടിച്ചു, അവിടെ പല്ലുകൾ ആഴ്ന്നിറങ്ങി. ജോനാഥന് അനങ്ങാൻ പോലുമായില്ല. എന്തിന് ശബ്ദം പോലും പുറത്തുവന്നില്ല. ജോനാഥന്റെ ശരീരം വരണ്ടുണങ്ങി താഴെ വീണു.