ശാപം - ഭാഗം അഞ്ച്
ശാപം - ഭാഗം അഞ്ച്
ആ വാർത്ത ഒട്ടും സുഖകരമല്ലാതെ തോന്നിയത് അവളുടെ മുത്തശ്ശിക്കാണ്.
''കുട്ട്യേ... ''
മുത്തശ്ശി അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവൾ ഒരു പ്രത്യേക മാനസീകാവസ്ഥയിലായി. സനൽ അവളിൽ അത്രയൊന്നും പ്രാധാന്യം ചെലുത്തിയിരുന്നില്ല. എന്നാലും വിവാഹം ഉറപ്പിക്കാൻ ഏതാനും ദിവസം മാത്രം ശേഷിക്കെ പയ്യൻ മരണപ്പെട്ടാൽ അത് വല്ലാത്ത ഷോക്കു തന്നെ, ഇരു വീട്ടുകാർക്കും. സനലിന്റെ അസാന്നിദ്ധ്യം അവളെ മൗനിയാക്കി. അവൾ ഏറെ നേരവും തന്റെ മുറിയിൽ ചിലവഴിച്ചു.
മാസങ്ങൾക്ക് ശേഷം
പറഞ്ഞറിയിക്കാനാവാത്ത ആ മൂകതയിലേക്കാണ് മറ്റൊരു ആലോചന വരുന്നത് അവൾക്ക്. വിവാഹ നിശ്ചയം ഗംഭീരമായി, കല്യാണം ഉടനെ. കാരണം പെൺകുട്ടി അത്തരമൊരു മാനസീകാവസ്ഥയിലാണ്.
വരന് ജാതകത്തിലോ ജ്യോതിഷത്തിലോ ഒട്ടും വിശ്വാസമില്ല. അതിനാലാണ് ആദ്യ വിവാഹം മുടങ്ങിയ പെണ്ണിനെ കല്യാണം കഴി
ക്കാൻ സമ്മതിച്ചത്. അതുമാത്രമാണോ??
തറവാട്ടിലെ ഏക പെൺതരി, സ്വത്ത് കാര്യമായി ഉണ്ട്. അച്ഛൻ പുറത്ത് ജോലിചെയ്തു ഉണ്ടാക്കുന്നത് വേറെ. ഇതിലൊക്കെ പ്രധാനം, വിളക്കു കത്തിച്ചപോലെയുള്ള പെൺകുട്ടീടെ മുഖശ്രീ. ഏതൊരാണും അവളെ ആഗ്രഹിക്കും, അത്ര സൗന്ദര്യം.
സ്വപ്നം മയങ്ങും മിഴിയിണകൾ. ഇളംനീലഛവിയുള്ള കൃഷ്ണമണികൾ.
കവിതതുളുമ്പും മിഴിയിൽ ആയിരം കൗമാര മോഹങ്ങൾ തടവിലായ കാലത്താണ് വിരഹത്തീയായി ആ മരണം സനലിന്റെ... അതിനിടയിലെ പുതിയ ആലോചന. വലിയ ആർഭാടമില്ലാതെ വിവാഹം നിശ്ചയിച്ചു.
കല്യാണ തലേന്ന് പന്തലിനരികിൽ നിന്നാണ് നവവരൻ വിഷം തീണ്ടി മരിച്ചത്!!!
ആദ്യം ആ വാർത്ത പെൺവീട്ടുകാർക്ക് വിശ്വസിക്കാനായില്ല. ക്രമേണ അവരുടെ മനോനില തകർന്നു. മുത്തശ്ശിയാണ് ആദ്യം പറഞ്ഞത്. സർപ്പശാപമുണ്ടോന്ന് നോക്കണമെന്ന്.
തുടരും...