ശാപം - ഭാഗം രണ്ട്
ശാപം - ഭാഗം രണ്ട്
ലീവിനു വന്നതാണ് അവന്‍, സനല്‍ അവളുടെ മുറച്ചെക്കന്‍. വെളുത്തു സുമുഖനായ സനല്‍ വളരെ സരസമായി സംസാരിക്കും. അവള്‍ക്കു പതിനെട്ടു തികയാന്‍ കാത്തിരിപ്പാണ്. അമ്മാമ്യോടു പറയാന്‍, അവളെ കല്യാണം കഴിച്ചു തരാന്‍.
അമ്മാമക്കും സനലിന്റെ അച്ഛനമ്മമാര്‍ക്കും ഇഷ്ടാണ് ഈ ബന്ധം. റിലേറ്റീവിനെ കല്യാണം കഴിച്ചാലുള്ള ദോഷ വശങ്ങളും സനല്‍ ആലോചിയ്ക്കായ്കയില്ല. അതോര്‍ത്താല്‍ ഈ ബന്ധം വേണ്ടെന്നും തോന്നാറുണ്ട്. അവളുടെ മനസ്സ് അവനറിയില്ല.
''പെണ്ണേ, നീ ആരേലും പ്രേമിക്കുന്നുണ്ടോ?? ''
സനലിന്റെ പെട്ടെന്നുള്ള ചോദ്യം അവളെ ലജ്ജിപ്പിച്ചു.
മിഴിതാഴ്ത്തിയവള്‍ പതിയെ പറഞ്ഞു.
"ഇല്ല."
ഈ സമയം സര്‍പ്പഗന്ധി പൂക്കളില്‍ ഒരു ശീല്ക്കാരമുയര്‍ന്നു. ചുവന്ന സന്ധ്യയിലേക്ക് ഇരുള്‍ വന്നു മൂടി. അവനേയും അവളേയും ചുറ്റി ഒരു കാറ്റു കടന്നു പോയി. കാറ്റിന് സര്‍പ്പഗന്ധി പൂവിന്റെ മണം.
''സനലേട്ടാ, എന്തു വാസനയാലേ ??" അവള്‍ ആ ഗന്ധത്തില്‍ ലയിച്ചങ്ങനെ നിന്നു.ഏറെ നേരം.
'' ഇത് ആ പൂവല്ലേ??? നമ്മുടെ കാവിലെ?''
''അതെ!!''
അവള്‍ ആ വാസനയില്‍ ലയിച്ചു നിന്നു പറഞ്ഞു.
''സന്ധ്യ നേരത്തു വരുന്ന വാസനകള്‍ പെണ്‍കുട്ടികള്‍ മണത്തൂടാ!!''
സനല്‍ ഒരന്ധവിശ്വാസിയെപ്പോലെ പറഞ്ഞു.
''എന്താ കാര്യം?? ''
അവളും വിട്ടില്ല.
''വല്ല യക്ഷിയോ മാടനോ ആവും.''
സനല്‍ ചിരിയോടെ പറഞ്ഞ് മുകളിലത്തെ അവന്റെ മുറിയിലേക്കു നടന്നു.
തുടരും...