Omana R Nair

Drama

3.3  

Omana R Nair

Drama

ശാപം - ഭാഗം ഒന്ന്

ശാപം - ഭാഗം ഒന്ന്

1 min
377


അന്ന് നാഗപഞ്ചമി ചിങ്ങമാസത്തിലെ വെളുത്ത പക്ഷം. അവള്‍ മേല്‍ കഴുകി വന്നു. സ്വര്‍ണ്ണ പാദസരം കിലുക്കി പതിയെ നടന്നു.


വടക്കിനിയില്‍ മുത്തശ്ശി പഴം കഥ വിളമ്പുന്നു. കാള്യോട്!!

''ന്നിട്ട്? അമ്രാളേ??''

കാളിയുടെ മുഖം പേടികൊണ്ട് വിളറി.


അപ്പോഴാണ് അവള്‍ അങ്ങോട്ട് ചെന്നത്.

''മോളേ ഇന്ന് നാഗപഞ്ചമിയാണ് !!''

''വേഗം സര്‍പ്പക്കാവില് തിരി വെക്കൂ ''

മുത്തശ്ശി തിരക്കു കൂട്ടി.


''നാഗപഞ്ചമീച്ചാലോ???''

അവള്‍ മുത്തശ്ശിയോട് മറുചോദ്യം. 

''കൃഷ്ണന്‍ കാളിയ ശിരസ്സില്‍ നൃത്തം ചെയ്ത്,കാളിയ ദര്‍പ്പം അടക്കിയ ദിവസാ!!''

ഇല്ല്യ അവള്‍ക്കൊന്നും മനസ്സിലായില്ല.


അവള്‍ നെയ് വിളക്കുമായി സര്‍പ്പക്കാവില്‍ പോയി. സര്‍പ്പഗന്ധി പൂക്കളുടെ ഉന്മത്തഗന്ധം അവിടമാകെ. ഇലഞ്ഞിയും നെന്മേനി വാകയും സര്‍പ്പഗന്ധിയും കുടചൂടിയ കാവ്.


ചിത്രോടക്കല്ലുകള്‍ക്കു മുന്നിലെ ചെരാതിലേക്ക് നെയ്ത്തിരി വെച്ചു കത്തിച്ചവള്‍ മിഴിയടച്ചു നിന്നു. സ്വര്‍ണ്ണനാളം നേര്‍ത്തകാറ്റിലുലഞ്ഞു.


സര്‍പ്പഫണം പോലെയുള്ള ചെറിയ പൂ, അതാണ് സര്‍പ്പ ഗന്ധിപ്പൂവ്. ആ വിശേഷപുഷ്പം സര്‍പ്പഗന്ധിയാണോന്ന് അവള്‍ക്ക് അറിഞ്ഞൂടാ; കണ്ടാല്‍ സര്‍പ്പശിരസ്സു പോലെ തോന്നുന്ന വെളുത്ത സുഗന്ധിയായ ആ പൂവിന് അവള്‍ ആ പേരിട്ടു. സര്‍പ്പഗന്ധി.


നാഗത്തറയാകെ കൊഴിഞ്ഞ സര്‍പ്പഗന്ധി പൂക്കള്‍. വാടിയിട്ടും പൂക്കളില്‍ അസാധാരണ സൗരഭ്യം. അതിലൊന്നെടുത്തവള്‍ മണത്തു നോക്കി. രാത്രിയുടെ ഏതോ യാമത്തിലാവണം അവ വിരിയുന്നത്.


നാഗത്തറ അടിച്ചു തളിക്കാന്‍ വരണ കാളി പറയും:

''അമ്രാളൂട്ട്യേ,ഈ പൂവ് വേറെവിടേം കാളി കണ്ടിട്ടില്ല. ഇതിന്റെ മണം എന്റെ വീടു വരെ എത്തും!!''

കാളി അതിശയത്തോടെ പറയും.

''അതെ'' അവള്‍ ഏറ്റു പിടിക്കും.


ഒരു രാത്രി മുത്തശ്ശിയോട് ചേര്‍ന്നിരുന്ന് അവള്‍ ചോദിച്ചു:

''മുത്തശ്ശി ,ആ കാവിലെ സര്‍പ്പോന്ധിപൂവില്ല്യേ? അത് വേറാരുടെ വീട്ടിലും ഞാന്‍ കണ്ടിട്ടില്ല്യ!!''

''അത് കാട്ടിലൊക്കെ ണ്ടാവും!! കിളി കൊണ്ടിട്ട് മുളച്ച പടുമരാവും!!''

മുത്തശ്ശി ചിരിയോടെ അവളെ കളിയാക്കി.


എന്നാലും അവള്‍ അതിനൊരു ഉത്തരം തേടി മനോവ്യാപാരം നടത്തി. ആ പൂമരം നമ്മുടെ കാവില്‍ ??? ഒടുവില്‍ എല്ലാം മറന്ന് സുഖനിദ്രയിലേക്കവള്‍ വഴുതി വീഴും.


തുടരും...


Rate this content
Log in

Similar malayalam story from Drama