ഞാനോ നീയോ.........!”
ഞാനോ നീയോ.........!”
അനന്തമായി നീണ്ട നിശബ്ദതയ്ക്കൊടുവിൽ അയാൾ അതിനുത്തരം നൽകി. എന്തായിരുന്നു ആ ഉത്തരമെന്ന് കേൾക്കാനായി അവിടെ തടിച്ചു കൂടിയ ജനങ്ങൾക്കിടയിലേക്ക് അയാൾ ഇറങ്ങി നടന്നു.ഓരോരുത്തരുടെയും മുഖഭാവങ്ങൾ തന്നെ കൊത്തി വലിക്കുന്നതായി അയാൾക്കനുഭവപ്പെട്ടു. എന്നിട്ടും തന്റെ ഓരോ ചുവടുകളും മുന്നോട്ടു തന്നെ വച്ചുക്കൊണ്ടിരുന്നു.അത് നോക്കി നിന്ന ഓരോരുത്തരായി കല്ലെടുത്തയാളെ എറിയാനായി തുടങ്ങി ഒപ്പം അവർ ഇങ്ങനെ അലറി വിളിച്ചു
“ അവനൊരു കുറ്റവാളിയാണ് അവനെ എറിഞ്ഞു കൊല്ലണം......”
വാക്കുകളും കല്ലുകളും ഒരു ശരം പോലെ ദേഹത്ത് തറച്ചു അവസാനമൊരു കല്ല് അയാളെ മണ്ണിലേക്ക് വീഴ്ത്തി അപ്പോൾ അയാൾ സ്വയം ചോദിച്ചു
“ആരാണ് യഥാർത്ഥ കുറ്റവാളി ഞാനോ നീയോ.........!”
