ജനനം
ജനനം
രാഹുൽ വിദേശത്ത് പോവാനായി തയ്യാറെടുത്തുക്കൊണ്ടിരുന്നതും അനാമിക റൂമിൽ നിന്നിറങ്ങി രാഹുലിന്റെ അടുത്തു വന്നു
“എടോ..,ഞാൻ ഈ മീറ്റിങ്ങിന് പോവണോ...?"
ആ നിസ്സഹായമായ ചോദ്യം കേട്ടപ്പോൾ അനാമിക പതിയെ രാഹുലിന്റെ മുഖത്ത് നോക്കി
“താൻ പോയില്ലെങ്കിൽ കമ്പനിയുടെ മീറ്റിങ്ങ് നടക്കില്ലല്ലോ എടോ അപ്പോ പോവാതിരിക്കാൻ സാധിക്കുമോ...”
“എനിക്കാകെ പേടിയാണ് അനു തന്റെ കാര്യമാലോചിച്ച്..”
അത് കേട്ടതും രാഹുലിന്റെ കൈകളെ തന്റെ കൈയോട് ചേർത്തു പിടിച്ചുക്കൊണ്ട് അവൾ രാഹുലിന്റെ മുഖത്തേക്ക് നോക്കി
“താൻ പേടിക്കാതെടോ എനിക്ക് ഒന്നും സംഭവിക്കില്ല രണ്ടു ദിവസമല്ലേ ...”
അനാമിക അത് പറഞ്ഞതും രാഹുൽ അവളുടെ വയറിൽ പതിയെ സ്പർശിച്ചു
“തന്നെ ഈ അവസ്ഥയിൽ ഒറ്റയ്ക്കാക്കി പോവാനായി എനിക്കാവില്ലടോ...”
“ചുമ്മാ ഇങ്ങനെ എന്നെയും പേടിപ്പിക്കാതെ കേട്ടോ...ഇങ്ങനെ ഒക്കെ പറഞ്ഞ വയറ്റിലുള്ള നമ്മുടെ കുഞ്ഞ് പേടിക്കും ട്ടോ....”
തെല്ലൊരു ചിരിയോടെ അനാമിക പറഞ്ഞതും രാഹുലിന്റെ മുഖത്തും സന്തോഷം വിടരുകയായിരുന്നു.രാഹുലിന്റെ മുഖത്തേ പുഞ്ചിരി അനാമികയിൽ വല്ലാത്ത ആനന്ദം നിറച്ചെങ്കിലും അവൻ പോവുന്നതിന്റെ സങ്കടം അവൾക്കുളളിൽ നിറഞ്ഞു നിന്നിരുന്നു.തന്റെ തയ്യാറെടുപ്പൊക്കെ കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങിയതും രാഹുൽ ചോദിച്ചു
“എടോ തനിക്ക് വീട്ടുക്കാരെ മിസ്സ് ചെയ്യുന്നുണ്ടാവുമല്ലേ ഇപ്പോൾ..”
“ എന്തേ ഇപ്പൊ ഇങ്ങനൊരു ചോദ്യം..”
“ അങ്ങനെ ചോദിച്ച അറിയില്ല..”
രാഹുൽ മറുപടി പറഞ്ഞു
“രാഹുൽ വെറുതേ എന്തിനാ ആ കാര്യങ്ങളൊക്കെ ആലോചിക്കുന്നേ ഇപ്പോ..,അവർ അന്ന് നമ്മളെ സ്നേഹത്തെ എതിർത്തതിനാലല്ലേ നമ്മൾ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ഇവിടെയെത്തിയത്..”
“അതൊക്കെ ശരിയാണെടോ എങ്കിലും ഞാൻ മനസ്സ് വച്ചിരുന്നെങ്കിൽ ഇന്ന് നിന്റെ കൂടെ അവരും ഉണ്ടാവുമായിരുന്നെങ്കിൽ നീ ഒരുപാട് സന്തോഷിക്കുമായിരുന്നില്ലേ..”
“അവർ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷമായിരിക്കും എന്നാൽ എന്റെ കൂടെ എന്നും ചേർന്ന് താൻ ഉള്ളതാണ് എനിക്ക് അതിലും വലിയ സന്തോഷം..”
ആ വാക്കുകൾ കേട്ടതും രാഹുൽ മറുപടിയൊന്നും പറയാതെ അവളെ തന്റെ മാറോട് ചേർത്ത് പതിയെ അവളുടെ കവിളിൽ
ചുംബിച്ചു.
അനാമികയുടെ കണ്ണ് പതിയെ നിറഞ്ഞതും ചെറുപുഞ്ചിരിയോടെ അത് രാഹുൽ തുടച്ചു
“കണ്ണുകൾ ഇങ്ങനെ നിറഞ്ഞാൽ ഞാനെങ്ങനെയാ സമാധാനത്തോടെ പോവുക...”
രാഹുലിന്റെ വാക്കുകൾ കേട്ടതും ചുണ്ടുകളിൽ അവൾ ഒരു ചെറു പുഞ്ചിര
ി വിടർത്തുകയായിരുന്നു.അങ്ങനെ രാഹുൽ യാത്ര പറഞ്ഞ് ഇറങ്ങി അൽപസമയം കഴിഞ്ഞതും അനാമികയ്ക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി...അനാമിക ഫോണെടുത്ത് രാഹുലിനെ വിളിച്ചെങ്കിലും അതേ സമയം കാറോടിച്ചുക്കൊണ്ടിരിക്കുകയായിരുന്ന രാഹുൽ ഫോൺ ബെല്ലടിയുന്നത് ശ്രദ്ധിച്ചിരുന്നില്ല.സമയം
കഴിയുന്തോറും അനാമികയ്ക്ക് വേദന കൂടി കൂടി വരികായിരുന്നു.രാഹുലിനെ വേദനയോടെ പിന്നെയും വിളിച്ചുക്കൊണ്ടിരിക്കുകയല്ലാതെ എന്ത് ചെയ്യണമെന്ന് അനാമികയ്ക്കറിയില്ലായിരുന്നു അതിനാൽ വേദനയോടെ അവൾ വയറ്റിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങിയതും അവിടെയുണ്ടായിരുന്ന കസേരയിൽ തട്ടിയവൾ നിലത്തേക്ക് വീണു. വീഴ്ചയുടെ ആഘാതത്തിൽ ബോധവും നഷ്ട്ടമാവുകയായിരുന്നു.ഇതേസമയം രാഹുൽ എയർപോർട്ടിലെത്തിയിരുന്നതിനാൽ തന്റെ ബാഗും,ഫോണും എടുത്ത് പോവാൻ തുടങ്ങിയപ്പോഴാണ് അനാമികയുടെ കോൾ വന്നത് കണ്ടത് ഉടനെ തന്നെ തിരിച്ചു വിളിച്ചെങ്കിലും ബെല്ലടിയുകയല്ലാതെ കോൾ എടുത്തിരുന്നില്ല വീണ്ടും വീണ്ടും വിളിച്ചെങ്കിലും പ്രതികരണമില്ലാത്തതിനാൽ രാഹുൽ വേഗം തന്നെ കാറിൽ കയറി തിരികെ വീട്ടിലേക്ക് പുറപ്പെട്ടു.
എന്താണ് സംഭവിച്ചതെന്നറിയാത്തതിനാൽ രാഹുലാകെ ഭയപ്പെട്ടിരുന്നു. തിരികെയെത്തിയതും രാഹുൽ കണ്ടത് നിലത്ത് ബോധമറ്റു കിടക്കുന്ന അവളെയായിരുന്നു
“ അനാമിക...................”
അരികിലേക്ക് ഒടിയെത്തി അവൻ തട്ടി വിളിച്ചതും അനാമിക ഉണർന്നപ്പോൾ വേഗം തന്നെ അവളെ എടുത്ത് കാറിലേക്ക് കയറ്റി ഉടനെ തന്നെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..ഹോസ്പിറ്റലിലെത്തിയതും രാഹുൽ അവിടെയുണ്ടായിരുന്ന നഴ്സിനെ വിവരമറിയിച്ചപ്പോൾ നഴ്സ് ഡോക്ടറിനെ കൂട്ടി വന്നു അനാമികയെ “ലേബർ റൂമിലേക്ക് ” മാറ്റി.സമയങ്ങൾ കടന്നുപോകുന്തോറും രാഹുലിന് പേടി വർധിച്ചു വരികയായിരുന്നെങ്കിലും ഒരു കുഞ്ഞിന്റെ കരച്ചിൽ രാഹുലിന്റെ ഹൃദയമറിയുന്നതു പോലെയായിരുന്നു ആ നഴ്സ് കുഞ്ഞുമായി പുറത്തേക്ക് വന്നത്
“അനാമികയുടെ ഭർത്താവല്ലേ....”
“ അതേ....”
രാഹുൽ മറുപടി പറഞ്ഞതും കുഞ്ഞിനെ അവന്റെ കൈയിലേക്ക് നഴ്സ് കൊടുത്തു
“പെൺകുട്ടിയാണ് ട്ടോ...”
രാഹുലിന് എന്ത് പറയണമെന്ന് പോലുമറിയില്ലായിരുന്നു അത്രയും സന്തോഷമായിരുന്നു അവന്റെ മുഖത്ത്. രാഹുൽ പതിയെ ആ കുഞ്ഞു കൈകളിൽ ചുംബിച്ചു കൊണ്ടേയിരുന്നു .എന്നിട്ട് നഴ്സ്നോടൊപ്പമവൻ തന്നിലേക്ക് ആ സന്തോഷത്തെ ഏകിയ, തന്റെ ജീവന്റെ പാതിയായി മാറിയ പ്രിയതമയുടെ അടുത്തേക്ക് നടന്നു. ഉള്ളിലായി കരുതി വെച്ച സ്നേഹത്തെ ഇനിയും നിലയ്ക്കാതെ അവൾക്കായി പകർന്നീടാനായി.....
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~