STORYMIRROR

Midhun Dinesh

Tragedy Crime Thriller

3  

Midhun Dinesh

Tragedy Crime Thriller

The Quest for Mystery

The Quest for Mystery

1 min
8

“കഥകളെന്നും ഉണ്ടാവുന്നത് നായകനിലൂടെയും പ്രതിനായകനിലൂടെയുമാണ് , അപ്പോൾ അവസാനിക്കുന്നത് ഒന്നുകിൽ നായകനിൽ വിജയം നൽകിയായിരിക്കും അങ്ങനെയെങ്കിൽ പ്രതിനായകൻ വിജയമില്ലാതെ കീഴടങ്ങുന്നു പക്ഷേ നായകനും പ്രതിനായകനും ഒരാളാവുമ്പോൾ എങ്ങനെയാണ് വിജയ പരാജയങ്ങൾ നിർണയിക്കുക ...?”


അയാൾ നിഗൂഢത നിറഞ്ഞ ചിരിയോടെ പറഞ്ഞു നിർത്തിയതും ആ പോലീസുകാരൻ അയാളുടെ മുഖത്തേക്ക് നോക്കി


“ നിന്റെ വാക്ക് സാമർത്ഥ്യം കോടതിയിൽ നിന്നും നിന്നെ രക്ഷിച്ചേക്കാം പക്ഷേ ചെയ്ത കൊലപാതങ്ങൾക്കുള്ള ശിക്ഷ നിനക്ക് കിട്ടും”


പോലീസുകാരൻ മറുപടിയായി പറഞ്ഞു


“ മിസ്റ്റർ റോബർട്ട് നീ ഒരു പോലീസുകാരനെ പോലെ മറുപടി പറയാതെ ഒരു സാധാരണക്കാരനെ പോലെ ചിന്തിക്ക് ”


പുച്ഛമായ ഭാവത്തോടെ അയാൾ പറഞ്ഞു


“പറഞ്ഞില്ലെങ്കിൽ ?”


അതും പറഞ്ഞ് പോലീസുകാരൻ തന്റെ തോക്ക് പുറത്തെടുത്ത് അയാൾക്ക് നേരേ ചൂണ്ടിയെങ്കിലും ഒരു തരത്തിലുള്ള ഭാവ വ്യത്യാസവും അയാൾക്കുണ്ടായിരുന്നില്ല. പകരം പോലീസുകാരന്റെ കണ്ണിലേക്ക് അയാൾ നോക്കിയതും ആ പോലീസുകാരൻ സ്വയം നിറയൊഴിക്കാനായി തോക്ക് തന്റെ തലയ്ക്ക് നേരെ പിടിച്ചു എന്നിട്ട് കാഞ്ചി വലിച്ചു.നിമിഷ നേരംകൊണ്ടാ പോലീസുകാരൻ നിലത്തു വീണതും രക്തo തറയിലാകെ നിറഞ്ഞു ഒപ്പം അയാൾക്ക് മുന്നിലുണ്ടായിരുന്ന ആ കണ്ണാടി ശൂന്യമായി കിടന്നു........


Rate this content
Log in

Similar malayalam story from Tragedy