ചങ്ങാതി
ചങ്ങാതി


മഞ്ജു ആകെ കുഴപ്പത്തിലാണ്. അവൾക്ക് അവൾ ഇഷ്ടപെട്ട ജോലി ചെയ്യാൻ പോലും സാധിക്കുന്നില്ല. അവൾക്ക് പുറത്തു പോയി പഠിക്കണമെന്നൊക്കെ വലിയ ആഗ്രഹമാണ്. പക്ഷേ ഒന്നും നടക്കാറില്ല. അവളെ അവൾക്കിഷ്ടമുള്ളത് പോയ് പഠിക്കാൻ വീട്ടുകാർ സമ്മതിക്കില്ല. സാമ്പത്തികമായ പ്രശ്നങ്ങൾ ഒന്നും തന്നെയായിരുന്നില്ല കാരണം. പക്ഷേ മറ്റെന്തെല്ലോ ആയിരുന്നു. അവൾ ചോദിക്കുമ്പോൾ മാതാപിതാക്കൾ മറുപടി കൊടുക്കുമായിരുന്നില്ല. അവൾ പുറത്തു പോയി പഠിക്കണമെന്ന് പറഞ്ഞു വാശി പിടിക്കുന്നതിന് പിന്നിൽ മറ്റെന്തെല്ലോ ഉണ്ട് എന്നാണ് അവർ വിശ്വസിച്ചത്
പക്ഷേ, അവൾക്ക് അവളുടേതായ ഒരു ലോകം ഉണ്ട്. അവൾ മാത്രം അറിയുന്ന ഒരു ചെറിയ ലോകം, അതിലെ പ്രശ്നങ്ങളും. എല്ലാത്തിനും ഒരു പരിഹാരം ആയിരുന്നു അവളുടെ ഏക സുഹൃത്ത് രേണു.
ചെറുപ്പം മുതലേ ഒരുമിച്ച് പഠിച്ചു കളിച്ചു നടന്ന രേണുക എ
ന്ന അവളുടെ ഉറ്റ സുഹൃത്തിനു അവളെ അവളുടെ മാതാപിതാക്കളെക്കാൾ കൂടുതലറിയാം. മഞ്ജുവിനെ കൂടുതൽ മനസ്സിലാക്കുകയും, ഒപ്പം നിൽക്കുകയും, പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുമായിരുന്നു രേണുക. രേണുക ഇല്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്
മഞ്ജുവിന്. ഉറ്റ സുഹൃത്ത് എങ്ങോട്ടോ തുടർപഠനത്തിന് പോയപ്പോൾ ജീവിതം കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങുന്ന പോലെ തോന്നി മഞ്ജുവിന്.
രേണുകയോടൊപ്പമുള്ള ജീവിതം മനസ്സിൽ കണ്ടാണ് മഞ്ജു അവളുടെ അടുത്തേക്ക് പോയി പഠിക്കാൻ തീരുമാനിച്ചതും.
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട, അല്ലെ? ഒരു ചങ്ങാതി... ഒരു നല്ല ചങ്ങാതി, അവൻ അല്ലെങ്കിൽ അവൾ മാത്രം മതി ജീവിതത്തിന് തണലേകാൻ. സ്വന്തമെന്ന് തോന്നുന്നവരോടും പ്രശ്നങ്ങൾ പറയാനാവാതെ വാക്കുകൾ മുട്ടുമ്പോൾ ചിലപ്പോൾ നമുക്ക് തണലാവാൻ സുഹൃത്തുക്കൾ മതി, അല്ലെ?