ഒരു കൊറോണ കാല പ്രണയം
ഒരു കൊറോണ കാല പ്രണയം
ഇതേതാ കാലം? എന്ന് ചോദിച്ചാൽ പറയാം ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്. ഈ കാലം അധികമൊന്നും നീണ്ടു നിൽക്കാൻ സാധ്യതയില്ല. കാരണം ഇപ്പോഴത്തെ സാഹചര്യം അത്തരമൊരു സാഹചര്യമാണ്. വല്ലാത്തൊരു അവസ്ഥ! ഭീതിയുടെ മുൾമുനയിൽ ചുരുങ്ങി ഒതുങ്ങി കൊറോണ എന്നൊരു ഭീകരതയെ ഭയന്ന് കൊണ്ട് വീടിനുള്ളിൽ തങ്ങി കൂടി ജീവിച്ചിരുന്നു എല്ലാവരും! ഇപ്പോഴല്ല, 2020ഇൽ ആയിരുന്നു.
അന്ന് കോറോണയുടെ ആദ്യ വരവായതു കൊണ്ട് എല്ലാവരും ഒന്ന് പേടിച്ചു. പിന്നെ പതിയെ പതിയെ അതൊക്കെ മറന്നു. പുറത്തേക്കൊക്കെ ഇറങ്ങി, കൂട്ടുകാരുമൊത്ത് കൂടി, കളിയായി, ചിരിയായി എല്ലാം പഴയപോലെയായി... അങ്ങനെ ആയതിനുള്ള ശിക്ഷായുമായിട്ട് മൂപര് രണ്ടാം വരവ് വന്നു... കൊറോണ തന്നെ...
രവി തന്റെ കഥ പറയുകയാണ്... കൊറോണ കാലത്തെ ലോക്ക്ഡൗൺ ദിനങ്ങൾ അവന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ഒരു കഥയുണ്ടായിരുന്നു അവനു പറയാൻ. അവന്റെ കൊറോണ കാലത്തെ പ്രണയ കഥ.
ഒരു ദിവസം വീട്ടിൽ ഇങ്ങനെ ചടച്ചിരുന്നു. ലോക്ക്ഡൗൺ സമയമാണ്. പുറത്തെങ്ങും ഇറങ്ങാൻ പറ്റില്ല. അത്യാവശ്യ പോക്കിന് പോലും എഴുത്ത് കാണിക്കണം. അത്തരമൊരു അവസ്ഥയിൽ വീട്ടിൽ ഇരുന്നു ജനാല കമ്പികൾ എണ്ണിയിരിക്കാനെ കഴിയു. പിന്നെ ഇന്റർനെറ്റ് എന്നൊരു സാധനം ഉണ്ടല്ലോ! അത് ഏറെ കുറേ ആശ്വാസം നൽകി. അതുകൊണ്ട് 24 മണിക്കൂറും ഫോണിൽ കുത്തി കളിക്കലാണ്. ഇൻസ്റ്റാഗ്രാം, ഫേസ് ബുക്കിലൊക്കെ കേറി കളിക്കും. ഇതാണ് പതിവ്.
അങ്ങനെയിരിക്കെ ഒരു ദിവസം അവന് ഇൻസ്റ്റാഗ്രാമിൽ ഒരു മെസ്സേജ് വന്നു. ഹായ് എന്ന്. തുറന്നു നോക്കിയപ്പോൾ ഏതോ ഒരു അഞ്ചു. അവന് അറിയുക പോലുമില്ലല്ലോ. അപ്പോൾ വെറുതെയൊന്ന് അങ്ങോട്ടും തിരിച്ചു മെസ്സേജ് അയച്ചു നോക്കി.
അങ്ങനെ കുറേ അയച്ചു... അവനതൊരു ശല്യമായിട്ടാണ് തോന്നിയത്.
ഓരോ ദിവസവും ആ മെസ്സേജ് തുറക്കാണ്ടിരിക്കാൻ ശ്രമിച്ചു. പക്ഷേ എന്നാ
ലും വരും ഒറ്റയടിക്ക് ഒരു 10 മെസ്സേജ്. അങ്ങനെ അവസാനം അവനൊരു തീരുമാനമെടുത്തു. അങ്ങ് കേറി ചാറ്റ് ചെയ്ത് ഫ്രണ്ട് ആകാമെന്ന്. എന്നാൽ ഒരു നേരം പോക്കുമായല്ലോ ലെ?
അഞ്ചു വിചാരിച്ച പോലെയൊന്നുമല്ലല്ലോ? ഒരു പാവം പെൺകുട്ടി. പറഞ്ഞു വന്നപ്പോൾ അവൾക്കും ഇതേ അവസ്ഥയായിരുന്നു. വീട്ടിലിരുന്നു ബോറടിച്ചപ്പോൾ പുതിയ ആളുകളെ പരിചയപ്പെടണമെന്ന് തോന്നി. അതു കൊണ്ടാണ് എപ്പോഴും മെസ്സേജ് അയച്ചത്. അങ്ങനെ അവർ എന്നും ചാറ്റ് ചെയ്തു ചെയ്തു നല്ല അടുത്ത സുഹൃത്തുക്കളായി. എന്നും മെസ്സേജ് അയക്കും. പിന്നെ വിളിയും തുടങ്ങി.
വീട്ടിൽ ഇരിക്കുകയല്ലേ? വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ. ഓരോ ദിവസം കഴിയും തോറും അവർ കൂടുതൽ അടുത്ത് വന്നു. അതു വരെ രണ്ടു പേരും പരസ്പരം കണ്ടില്ല. ഫോട്ടോ പോലും ചോദിച്ചിരുന്നില്ല. പക്ഷേ അടുത്ത സുഹൃത്തുക്കളായപ്പോൾ അവർക്ക് ഒന്ന് കാണാൻ തോന്നി. പിന്നെ വീഡിയോ കോൾ ആയി. ഭയങ്കര രസമായിരുന്നു. പിന്നെ എന്നും വീഡിയോ കോളായി.
അവർ അടുത്തടുത്തു വന്നു. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് മാറി. ഇപ്പോൾ ഒറ്റൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു രണ്ടു പേർക്കും. എങ്ങനെയെങ്കിലും ഒന്ന് നേരിട്ട് കാണണം.
ഈ കൊറോണ കാലത്തോ? അവർ കുറെ നേരം കാത്തിരുന്നു. കാത്തിരുന്നു കാത്തിരുന്നു കൊറോണ അല്പം കുറഞ്ഞു വരുന്നുണ്ട് എന്ന് കണ്ടപ്പോൾ എല്ലാവരും അഴിഞ്ഞാടാൻ തുടങ്ങിയ സമയം എത്തി. അങ്ങനെ അവർ കാണാൻ തീരുമാനിച്ചു.ഒരു സ്ഥലത്ത് വെച്ച് കണ്ടു.
കുറേ സംസാരിച്ചു. പക്ഷേ രണ്ടുപേരും ഇതുവരെ മുഖം കണ്ടില്ല. മാസ്ക് ഊരിയിട്ടില്ല.
ഇനി മാസ്ക് ഊരിയാലെന്താ? എന്ന് വിചാരിച്ചു ഊരാൻ പോയി. അപ്പോഴതാ ഒരു പോലീസ് വരുന്നു. പിന്നെ പോലീസിന്റെ പൂരം!
മാസ്ക് ഊരാതെ അവർ തിരിച്ചുപോയി. ദേ അപ്പോയെക്കും അടുത്ത വരവ് കൊറോണയുടെ!