Sreedevi P

Drama Inspirational

4.7  

Sreedevi P

Drama Inspirational

ദിനൻ

ദിനൻ

5 mins
587


നാരായണൻ മാഷും നാരായണി ടീച്ചറും തമ്മിൽ വിവാഹിതരായി. സ്കൂളിലെ എല്ലാവരും വളരെയധികം സന്തോഷിച്ചു. അവർകെല്ലാവർകും അവരെ വലിയ ഇഷ്ടമാണ്. അവർ സന്തോഷത്തോടെ ജീവിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ അവരുടെ ദാമ്പത്യവല്ലരി പൂത്തു. അവർക്ക് ഒരു പൊന്നോമന മോൾ പിറന്നു. മോൾക് അവർ ദിനി എന്ന് പേരിട്ടു.           

മോളെ നന്നായി നോക്കാൻ വേണ്ടി നാരായണി ടീച്ചർ ജോലി രാജി വെച്ചു. ദിനിയുടെ കളിയും ചിരിയും കണ്ട് അവർ ആനന്ദത്തിൽ മതിമറന്നു. കൈവളരുന്നോ കാലുവളരുന്നോ എന്നു നോക്കി അവർ രണ്ടു പേരും അവരുടെ പൊന്നോമനയെ വളർത്തി. 

മോൾ സ്കൂളിൽ എല്ലാവരുടേയും കണ്ണിലുണ്ണിയാണ്. അവൾ വളർന്നു കൊണ്ടിരുന്നു. അവളുടെ ഡിഗ്രി കഴിയാറായി.

ഒരു ദിവസം ദിനി വിഷണ്ണയായിരിയ്കുന്നതു കണ്ട് അമ്മ ചോദിച്ചു, "എന്തു പറ്റി മോളെ?" അവൾ അമ്മയെ വിഷമത്തോടെ നോക്കി ഒന്നും പറയാതെ ഇരുന്നു. അപ്പോൾ അച്ഛനും വന്ന്, അവളോട് പറഞ്ഞു, "എന്താണെങ്കിലും മോള് പറയ്." അവൾ പറയാം എന്നു പറഞ്ഞ് അവിടെ നിന്നെണീറ്റു പോയി. മോൾകെന്തോ സങ്കടമുണ്ട് അച്ഛനും അമ്മയും തമ്മിൽ പറഞ്ഞു. ഇന്നിനി ചോദിക്കേണ്ട അച്ഛൻ പറഞ്ഞു. രണ്ടു പേരും ആധി പെട്ടിരുന്നു. പിറ്റേ ദിവസമായി. പറയുക തന്നെ ദിനി വിചാരിച്ചു. എത്ര ദിവസം ഇങ്ങനെ ശ്വാസം മുട്ടി കഴിയും. പറയാഞ്ഞ് തലപൊട്ടാറാവുന്നു. ഇനി ഇത് സഹിക്കാൻ വയ്യ. എൻറെ തലയും മനസ്സും പറയുന്നു,"നീ ആൺ കുട്ടിയാണ്, ആണായി ജീവിയ്ക്കുക!" 

ഡോക്ടറും എന്നെ പിൻതിരിപ്പിച്ചു. പക്ഷേ എനിക്കാവുന്നില്ല. രക്ഷിതാക്കളെ കൂട്ടി ചെല്ലാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്. 

ഒരു വൈകുന്നേരത്ത് ദിനി അമ്മയോട് പറഞ്ഞു, "എനിയ്ക്ക് ഡോക്ടറുടെ അടുത്ത് പോകണം. അച്ഛനും അമ്മയും വരണം." 

"നീ നന്നായി ആലോചിയ്ക്," അമ്മ പറഞ്ഞു. 

അതു കേട്ടുകൊണ്ട് വന്ന അച്ഛൻ പറഞ്ഞു, " ആലോചിക്കാനൊന്നുമില്ല. അതൊന്നും പറ്റില്ല. അവൾ പെണ്ണായിതന്നെ ജീവിക്കണം." 

ദിനി പറഞ്ഞു, "അത് പറ്റില്ലച്ഛാ….." 

“അങ്ങനെയാണെങ്കിൽ നി ഇവിടെ താമസിക്കണ്ട!!" നാരായണൻ കോപത്തോടെ പറഞ്ഞു. അവൾ കരഞ്ഞുകൊണ്ട് അവളുടെ റൂമിലേയ്ക് പോയി. കുറച്ചു സമയം കഴിഞ്ഞ് നാരായണി ദിനിയുടെ റൂമിൽ പോയപ്പോൾ അവളുടെ വായിൽ നിന്ന് നുരയും പതയും ഒഴുകുന്നത് നാരായണി കണ്ടു. അവർ ഉറക്കെ നിലവിളിച്ചു. നാരായണിയുടെ നിലവിളി കേട്ട് നാരായണൻ അവിടെ ഓടിയെത്തി. രണ്ടു പേരും ചേർന്ന് അവളെ ഹോസ്പിറ്റലിലെത്തിച്ചു.

ഡോക്ടർ ദിനിയെ പരിശോധിച്ചതിനു ശേഷം പറഞ്ഞു, "കുട്ടിയുടെ ശരീരത്തിൽ വിഷം ചെന്നിരിയ്കുന്നു. കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു.”

“എന്താണ് കാരണം?" ഡോക്ടർ ചോദിച്ചു. "ഒന്നു ചീത്ത പറഞ്ഞു," നാരായണൻ പറഞ്ഞു. ഡോക്ടർ രണ്ടു പേരെയും നോക്കി ഉള്ളിലേക്കു പോയി. പിറ്റേ ദിവസം വൈകുന്നേരം ദിനിയെ ഡിസ്ചാർജ് ചെയ്തു. മൂന്നു പേരും വീട്ടിലെത്തി.

നാരായണി ദിനിയോടു പറഞ്ഞു, "മോൾ ഇനി ഇങ്ങനെ ചെയ്യരുത്." 

"നി ആൺ കുട്ടി ആവണ്ട എനിക്കതിഷ്ടമല്ല," നാരായണൻ പറഞ്ഞു. 

അയാൾ അയാളുടെ റൂമിൽ കയറി വാതിലടച്ചു. "അമ്മ ചായ വെയ്ക്കാം" എന്ന് ദിനിയോട് പറഞ്ഞ് നാരായണി അടുക്കളയിലേക്ക് പോയി.

ഈ സമയത്ത് ദിനി അവളുടെ ബേഗ് എടുത്ത് വീടു വിട്ടിറങ്ങി. കുറച്ച് ദൂരം നടന്ന് റോഡരികിൽ പോയി നിന്നു. അല്പ സമയം കഴിഞ്ഞപ്പോൾ അവളെ വീക്ഷിച്ചുകൊണ്ടിരുന്ന മൂന്നു ചെറുപ്പക്കാർ അവളുടെ അടുത്തെത്തി ചോദിച്ചു, "മോളെങ്ങോട്ട് പോകുകയാണ്?" അവളൊന്നും പറയാതെ എതിർ ദിശയിലേക്ക് നോക്കി നിന്നു. "ഈ സന്ധ്യാസമയത്ത് ഇങ്ങനെ മിണ്ടാതെ നിൽകുന്നതെന്താണു കൊച്ചേ?" എന്നു ചോദിച്ച് അവർ അവളുടെ കൈകളിൽ പിടിയ്കാൻ തുടങ്ങി.

അവളുടെ മനസ്സ് വിറയ്കാൻ തുടങ്ങി. ഇവിടെ തോറ്റുകൂടാ. അവൾ വിചാരിച്ചു. ഒന്നു വട്ടം ചുറ്റി അവൾ കൈകളാഞ്ഞ് വീശി. അവരുടെ മുഖത്ത് അവളുടെ കൈകൾ വീണു. "ഞങ്ങളെ തല്ലാൻ നി മുതിർന്നോടീ!!" എന്നു ചോദിച്ച് അവർ അവളെ വലിയ്കാൻ തുടങ്ങി. അതിലെ പോയ LGBTQ+ ഗ്രൂപ്പിലെ രണ്ടു വ്യക്തികൾ അത് കണ്ടു. "ആരെടാ കൊച്ചിനെ വലിയ്കുന്നത്?" എന്നു ചോദിച്ച് അവർ അവിടെ എത്തി. അവരെത്തിയതും, ആ മൂന്നു പേരും സ്ഥലം വിട്ടു. "കുട്ടി രക്ഷപ്പെട്ടുവല്ലോ! ഞങ്ങൾ പോകട്ടെ" അവർ ചോദിച്ചു. എന്തു പറയണമെന്നറിയാതെ, "ഉം" അവൾ മൂളി. അവർ പോയി. 

അവൾ റെയിൽവെ സ്റ്റേഷനിലേയ്ക് നടന്നു. ഒരു വണ്ടി വന്നതും, എങ്ങോട്ടെന്നില്ലാതെ ദിനി ആ വണ്ടിയിൽ കയറി. നിമിഷങ്ങള്‍ക്കകം വണ്ടി ഓടിതുടങ്ങി. ചില സ്റ്റേഷനുകളിൽ വണ്ടി നിർത്തി. ആളുകൾ കയറി. സമയം പൊയ്കൊണ്ടിരുന്നു. അവൾ മയക്കത്തിലാണ്ടു. പെട്ടെന്ന് അവൾ ഉണർന്നു. അങ്ങനെ ഇരുന്നു.

നേരം പരപരാ വെളുത്തു. ചെന്നൈയില്‍ വണ്ടി നിന്നു. എല്ലാവരും ഇറങ്ങി. അവളും ഇറങ്ങി. ആളുകൾ പോകുന്നതു നോക്കി അവൾ നിന്നു. 

ഒരു സ്ത്രി വന്ന് അവളോട് ചോദിച്ചു, "എങ്ങോട്ടാ?" 

" അറിയില്ല," അവൾ പറഞ്ഞു. 

"എൻറെ കൂടെ പോരുന്നോ?" അവർ ചോദിച്ചു. 

"അ" എന്നു പറഞ്ഞവൾ തല കുലുക്കി. 

ആ സ്ത്രി പറഞ്ഞു, "എൻറെ തുണികടയിൽ നില്കാൻ ഒരാളു വേണം. അതിനാണ് കുട്ടിയെ കൊണ്ടു പോകുന്നത്. ഇഷ്ടമാണോ?" 

അവർ അവളോട് ചോദിച്ചു. അവൾ അവരോട് ചിരിച്ചു. അവർ രണ്ടു പേരും ആ സ്ത്രീയുടെ കാറിൽ കയറി പോയി. കടയുടെ മുമ്പിലെത്തിയപ്പോൾ അവർ കാർ നിർത്തി ദിനിയോട് ഇറങ്ങാൻ പറഞ്ഞു. അവൾ ഇറങ്ങി. അവർ പറഞ്ഞു, "ഇത് എൻറെ കടയാണ്. കുട്ടിയ്കിവിടെ നില്കാം.” അടുത്തുള്ള ഒരു ഹോട്ടലിനെ ചൂണ്ടികാട്ടി അവർ പറഞ്ഞു, “ഭക്ഷണം കഴിയ്കാനും, ടോയ്ലറ്റിൽ പോകാനും നിനക്കവിടേയ്ക് പോകാം. കടയിൽ ആളുണ്ട്. അയാൾ എല്ലാം നിനക്ക് പറഞ്ഞു തരും." അവൾ എല്ലാറ്റിനും തലയാട്ടി. ആ സ്ത്രി കറോടിച്ചു പോയി. 

ദിനി കടയിലേക്ക് ചെന്നു. അവിടത്തെ ആൾ ചിരിച്ചുകൊണ്ട് അവളോട്, വരു, എന്നു പറഞ്ഞു. അവൾ കടയിൽ കയറി. അയാൾ അവിടെ ഉണ്ടായിരുന്ന ജീൻസുകൾ മടക്കി വെച്ചുകൊണ്ടിരുന്നു. അല്പ സമയം കഴിഞ്ഞപ്പോൾ അയാൾ വന്ന് അവളോട് പറഞ്ഞു, "കുട്ടി ആ ഹോട്ടലിൽ പോയി ചായ കുടിച്ച് ഉഷാറായി വരു. ഞാൻ എല്ലാം ഫോണിൽ പറഞ്ഞിട്ടുണ്ട്. കുട്ടി വരുമ്പോൾ അവർ കണ്ടിട്ടുണ്ട്."

ദിനി ഹോട്ടലിലെത്തി ചായ പറഞ്ഞ് അവിടെ ഇരുന്നു. രണ്ടു പുരഷന്മാർ അവളെ നോക്കി എന്തൊക്കെയൊ പറഞ്ഞുകൊണ്ട് അവളുടെ അടുത്ത സീറ്റുകളിൽ വന്നിരുന്നു. അപ്പോഴേയ്കും ചായ വന്നു. അവൾ ചായ കുടിച്ചുകൊണ്ടിരുന്നു. 

അവർ അവളോട് ചോദിച്ചു, "കഴിയ്കാനൊന്നും പറഞ്ഞില്ലേ?" 

"വേണ്ട," അവൾ പറഞ്ഞു. 

"ഞങ്ങൾ കഴിയ്കുന്നുണ്ട്. കമ്പനി തരുന്നോ?" ആടി കുഴഞ്ഞു ചിരിച്ചുകൊണ്ട് അവർ പറഞ്ഞു. പന്തിയല്ലെന്ന് മനസ്സിലാക്കിയ അവൾ ഭാവവ്യത്യാസമൊന്നും കാണിക്കാതെ പറഞ്ഞു, "ടോയ്ലറ്റിൽ പോകണം." 

“പോയി വരു," അവർ പറഞ്ഞു. 

അവൾ നടന്നു. ടോയലറ്റിനടുത്തെത്തിയപ്പോൾ അവൾ ഇറങ്ങി ഓടി.  

ചെന്നു പെട്ടത് ഒരു കാറിൻറെ മുമ്പിലാണ്. കാർ ബ്രെയ്ക്ക് ചെയ്ത് നിർത്തി. കാറിന്റെ ചില്ലു താഴ്ത്തി തല പുറത്തേയ്കിട്ട് കാറിലെ ആൾ തമിഴിൽ ചോദിച്ചു, "എന്നമ്മാ എൻറെ വണ്ടിക്ക് കീഴ്ല് ചാവണമ്മാ?" 

ദിനി അയാളുടെ അടുത്തേക്ക് ഓടി ചെന്ന് പറഞ്ഞു, "എന്നെ രക്ഷിയ്ക്കൂ!!……" 

അയാൾ അവളുടെ മുഖത്ത് സൂക്ഷിച്ചു നോക്കിയിട്ട് മലയാളത്തിൽ ചോദിച്ചു, "കൂടെ ആരുമില്ലേ?" 

"ഇല്ല!" അവൾ പറഞ്ഞു. 

"കാറിൽ കയറികോളു," അയാൾ പറഞ്ഞു. 

അവൾ വേഗം കാറിലിരുന്നു. അയാൾ കാറോടിച്ചു. കാർ ഒരു ഹോസ്പിറ്റലിനു മുമ്പിൽ നിന്നു. അയാൾ കാറിൽ നിന്നിറങ്ങിയിട്ട് അവളോടു പറഞ്ഞു, "വരു." അവളും അയാളോടൊപ്പം നടന്നു. ഹോസ്പിറ്റൽ വരാന്തയിൽ അയാളിരുന്നു. ഒരു കസേര അവളുടെ അടുത്തയ്കു നീക്കിയിട്ട് അവളോടതിലിരിക്കാൻ പറഞ്ഞു. അവളതിലിരുന്നു. അയാൾ പറഞ്ഞു. ഇത് എൻറെ ഹോസ്പിറ്റലാണ്. ഞാൻ ഇവിടത്തെ ഡോക്ടറാണ്. "കുട്ടിക് എന്താണ് പ്രശ്നം പറയൂ."

 ദിനി എല്ലാ കാര്യങ്ങളും ഡോക്ടറോട് പറഞ്ഞു. എല്ലാം കേട്ടതിനു ശേഷം ഡോക്ടർ ചോദിച്ചു. "ഓപ്പറേഷന് പൈസ വേണ്ടേ?" 

ദിനി പറഞ്ഞു, "എൻറെ ആഭരണങ്ങൾ ഞാൻ കൊണ്ടുവന്നിട്ടുണ്ട്." 

"നമുക്ക് നോക്കാം. ഒരു മാസം ഈ ഹോസ്പിറ്റലിൽ ഞാൻ പറയുന്ന ജോലികൾ കുട്ടി ചെയ്യണം," ഡോക്ടർ പറഞ്ഞു. ദിനി അത് സമ്മതിച്ചു.   

എന്നും രാവിലെ രോഗികളുടെ കിടക്ക വിരികൾ മാറ്റുക, അവർക്ക് ചായ കൊടുക്കുക വൈകുന്നേരം ഭക്ഷണം ഉണ്ടാക്കുവാൻ അവിടെ ഉള്ളവരെ സഹായിക്കുക ഇതൊക്കെയാണ് ദിനിയുടെ ജോലി. അവൾ അവളുടെ ജോലികൾ നന്നായി ചെയ്തുകൊണ്ടിരുന്നു. പരിചയം കൂടുംന്തോറും ദിനി അവരോട് തമാശകൾ പറഞ്ഞും, അവരെ ശുശ്രൂഷിച്ചുംകൊണ്ടുമിരുന്നു.  

ഒരു മാസം കഴിഞ്ഞപ്പോൾ ഡോക്ടർ ദിനിയോട് പറഞ്ഞു, "ഓപ്പറേഷന് തയ്യാറായിക്കോളു. ആദ്യം ശരീരം പരിശോധിക്കണം. മരുന്ന് കഴിക്കണം. മനസ്സും ശരീരവും ഫിറ്റാക്കണം. അങ്ങനെ പല കാര്യങ്ങളും ക്രമമായി ചെയ്ത് ഓപ്പറേഷൻ കഴിഞ്ഞ് പുറത്തു വരുമ്പോഴേക് മൂന്ന് മാസം ആകും. ചിലപ്പോൾ അതിലധികവും ആകാം." ദിനി സമ്മതിച്ചു. അവൾ അതിനായി ഒരുക്കം തുടങ്ങി. 

അവളെ പോലെ ഓപ്പറേഷന് വേറെയും ആളുകളുണ്ട്. ദിനി അവരോടല്ലാം സംസാരിയ്ക്കും. അവൾക് ഏറെ ഇഷ്ടം തോന്നിയത് തനയ് എന്ന ആൺ കുട്ടിയെയാണ്. അവന് പെൺകുട്ടി ആകാനാണ് ആഗ്രഹം. അവൻ അവൻറെ കാര്യങ്ങൾ പറഞ്ഞു. അവൻ പെൺകുട്ടിയാകുന്നത് അവൻറെ മതാപിതാക്കൾക്ക് ഇഷ്ടമല്ല. അച്ഛൻ അവനെ കണ്ടാൽ കിട്ടിയ വടിയെടുത്ത് വടി പൊട്ടുവോളം തല്ലും. അവനെ മുറിയിൽ പൂട്ടിയിടും. ഭക്ഷണം കൊടുക്കരത് എന്നമ്മയോട് പറയും. കൂട്ടുകാരും വീട്ടുകാരുമെല്ലാം അവനെ കളിയാക്കും. അവൻ ക്ഷീണിച്ചവശനായി. അവൻ മരിയ്കുമെന്ന് എല്ലാവരും ഭയപ്പെട്ടു. അവൻ തീരുമാനത്തിൽ ഉറച്ചു നിന്നു. സഹികെട്ട് അവൻറെ അമ്മ അവനെ ഹോസ്പിറ്റലിലേയ്ക് കൊണ്ടു വന്നു. അവൻറെ അമ്മ ഈ ഹോസ്പിറ്റലിലെ നേഴ്സാണ്.      

മാസങ്ങൾ ചിലത് കഴിഞ്ഞു. ദിനി ദിനൻ ആയും തനയ് തനയി ആയും മറ്റുള്ളവരും അവരുടെ ഇച്ഛാനുസരണം പുറത്തു വന്നു. എല്ലാവർക്കും വലിയ സന്തോഷമായി.

ഡോക്ടർ ദിനനെ വിളിച്ചിട്ടു പറഞ്ഞു, "എൻറെ പേരുള്ള ഈ ജോസ് ഹോസ്പ്പിറ്റലിൽ നി ഡോക്ടറാകണം. ഞാൻ നിന്നെ സഹായിക്കാം." ദിനൻ അടക്കാനാവാത്ത സന്തോഷത്തോടെ ഡോക്ടറെ തൊഴുതു നമസ്കരിച്ചു. ജോസ് ഡോക്ടർ അവനെ എഴുന്നേല്പിച്ച്, "നിനക്ക് നന്നായി വരും" എന്നു പറഞ്ഞ് അനുഗ്രഹിച്ചു.

ദിനൻ ഈ വിവരം തനയിയോട് പറഞ്ഞു. തനയിയ്കും ഡോക്ടാകണമെന്ന് അവൾ അവളുടെ അമ്മയോട് പറഞ്ഞു. ഇരുവരും മെഡിസിന് പഠിക്കാൻ തുടങ്ങി.

ദിനൻറെ മനസ്സിൽ അമ്മയുടേയും അച്ഛൻറേയും ഓർമ്മകൾ വരാൻ തുടങ്ങി. നാൾക്കു നാൾ അത് വർദ്ധിച്ചു വന്നു. ദിനൻ ഈ വിവരം ഡോക്ടറോട് പറഞ്ഞു. ഡോക്ടർ അനുവാദം കൊടുത്തു.

ദിനൻ കേരളത്തിലുള്ള അവൻറെ വീട്ടിലെത്തി. മെലിഞ്ഞുണങ്ങിയ അമ്മയേയും അച്ഛനേയും കണ്ട് അവൻറെ കണ്ണിലൂടെ കണ്ണീരൊഴുകി. 

"നീ ആരാ മോനെ?" അമ്മ ചോദിച്ചു. 

"അമ്മയുടെ മോളു മോനായി വന്നിരിക്കയാണ്," അവൻ അല്പം ഉത്കണ്ഠയോടെ പറഞ്ഞു. 

"ശരിക്കും?" അച്ഛൻ ചോദിച്ചു. 

അവരുടെ സന്തോഷം കണ്ട് അവൻ പറഞ്ഞു, "അച്ഛൻറെ ദിനി ദിനനായി വന്നിരിക്കയാണ്."  

നാരായണനും നാരയണിയും അത്ഭുതം നിറഞ്ഞ സന്തോഷത്തോടെ "ഞങ്ങളുടെ കുട്ടി വന്നു!" എന്നു പറഞ്ഞ് ദിനനെ കെട്ടിപ്പിടിച്ചു. അവൻ അവരേയും കെട്ടിപ്പിടിച്ചു. മൂന്നു പേരും ആനന്ദ കണ്ണീരൊഴുക്കി.

ദിവസങ്ങൾ ചിലതു കഴിഞ്ഞു. നാരായണനും നാരായണിയും ദിനനോട് പറഞ്ഞു, "ഞങ്ങൾക്ക് ഡോക്ടറോട് നന്ദി പറയണം." 

“ഞാൻ ഒരു ദിവസം ഡോക്ടറെകൊണ്ടുവരാം," ദിനൻ പറഞ്ഞു. അവർക്ക് സന്തോഷമായി. ദിനൻ തന്മയിയെ പറ്റി അവരോട് പറഞ്ഞു. അവന് അവളെ വിവാഹം ചെയ്യണമെന്നും അവൻ പറഞ്ഞു. "നിൻറെ ഇഷ്ടം," അവർ പറഞ്ഞു. ദിനൻ അവരെ നിർവൃതിയോടെ നോക്കി. 

ദിനൻറേയും തനയിയുടേയും വിവാഹത്തിന് അവരുടെ ആളുകളും, ഡോക്ടറും കുടുംബവും, ഹോസ്പിറ്റലിലെ സ്റ്റാഫുകളും LGBTQ+ ആളുകളും എല്ലാവരും ചേർന്ന് അവരുടെ വിവാഹം ആർഭാടമായി നടത്തി. സമൂഹത്തിലെ മാതൃകാ ദമ്പതികളായി, അഭിമാനത്തിന്റെ പ്രതിഫലനങ്ങളായി അവർ സന്തോഷത്തോടെ ജീവിച്ചു.

#ReflectionsofPride



Rate this content
Log in

Similar malayalam story from Drama