STORYMIRROR

Sreedevi P

Drama Romance Others

3.2  

Sreedevi P

Drama Romance Others

ചിരി മഴ

ചിരി മഴ

3 mins
352

വത്സനും വത്സയും വിവാഹിതരായിട്ട് അധികം ദിവസങ്ങളായിട്ടില്ല. അല്പ ദിവസങ്ങൾക്കു ശേഷം അവർക്ക് ജോലിസ്ഥലത്തേയ്ക് മടങ്ങണം. ബന്ധു മിത്രാദികൾ അവരെ വിരുന്നിന് വിളിയ്ക്കുന്നുണ്ട്. അവർ ചിലയിടത്തെല്ലാംപോയി.

ഒരു ദിവസം അവർ രാവിലെ എണീറ്റു വന്ന് എന്നും ചെയ്യാറുള്ളതുപോലെ, മുത്തശ്ശിയുടെ പാദം വന്ദിച്ചു. അപ്പോൾ മുത്തശ്ശി പറഞ്ഞു, “പ്രായമായവരൂടെ അനുഗ്രഹം ചെറുപ്പക്കാരുടെ ഭാവി ശോഭിപ്പിയ്കും.” അതു കേട്ട് അവർ മുത്തശ്ശിയെ നോക്കി അവരുടെ അടുത്തിരുന്നു. ആ സമയത്ത് വത്സൻറെ അമ്മയ്ക്ക് ഫോൺ വന്നു. സംസാരിച്ചതിനു ശേഷം അവരോടായി അവർ പറഞ്ഞു, “കുട്ടികളേ അമ്മാമൻ വിരുന്നിന് വിളിച്ചിട്ടുണ്ട്. നിങ്ങൾ ഇന്നു തന്നെ പൊയ്ക്കോളിൻ.” 

അവർ കുളി കഴിഞ്ഞ് പുറപ്പെട്ടു. അപ്പോൾ വത്സൻറച്ഛൻ പറഞ്ഞു, ”മഴക്കോളുണ്ട്, കുടയെടുത്തോളിൻ.”

മഴയിൽ നടക്കാൻ ഇഷ്ടമായതുകൊണ്ട് അവർ അച്ഛനെ നോക്കി ചിരിച്ച് കുട എടുക്കാതെ പുറപ്പെട്ടു. അവരുടെ മനസ്സിൽ സിനിമയിൽ കാണുന്ന മഴയിലെ നൃത്തരംഗങ്ങൾ തെളിഞ്ഞു വന്നു. അവർ ഉല്ലസിച്ച് നടന്നു തുടങ്ങി.

റോഡിലൂടെ വാഹനങ്ങൾ അതിവേഗം ഓടിക്കൊണ്ടിരുന്നു, ”അവർക്കൊക്കെ മഴവരുമ്പോഴേയ്ക്കും വേഗം വീട്ടിലെത്തണം, അതാണ് അവരോടുന്നത്.” അത് പറഞ്ഞു ചിരിച്ചുകൊണ്ട് വത്സനും വത്സലയും പാടശേഖരങ്ങളിലേയ്ക്കിറങ്ങി നടക്കാൻ തുടങ്ങി. 

പ്തീം……പ്തീം…….പ്തിം…… മഴ പെയ്തു. അവർ മഴയിലൂടെ ഓടി കളിച്ചു രസിച്ചു. പേമാരി വർഷിച്ചുകൊണ്ടേയിരുന്നു. വത്സനും വത്സയുംചുറ്റും നോക്കി, വെള്ളം…..വെള്ളം…. സർവ്വത്ര വെള്ളം. അവർക്കു പേടിയാകുവാൻ തുടങ്ങി. വത്സൻ പറഞ്ഞു, “ഇവിടെ ഒരു കുളമുണ്ടായിരുന്നു, ഇപ്പോൾ കുളവും കരയും ഏതെന്ന് മനസ്സിലാകുന്നില്ല!”

കുത്തൊഴുക്കിൽ പെട്ട് അവർ വീണ് ഒഴുകിത്തുടങ്ങി. ഒഴുകിയൊഴുകി താഴ്ന്നുകൊണ്ടിരുന്നു. വത്സൻ വത്സയുടെ കൈ പിടിച്ചുകൊണ്ട്, വിഷമിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു, ”നമ്മൾ കുളത്തിനു നടുവിലാണ്!” അവൾ വർദ്ധിച്ച സങ്കടത്തോടെ അവനെ നോക്കി..…പിന്നെ രണ്ടു പേരും നീന്തുവാൻ ശ്രമിച്ചു കഴിയുന്നില്ല…….വത്സ മഹാവിഷ്ണു ഭഗവാനെ മനസ്സിൽ വിചാരിച്ച് ഉറക്കെയുറക്കെ കരഞ്ഞു വിളിച്ചു. “ഭഗവാനേ!…..മഹാവിഷ്ണുഭഗവാനേ!…..രക്ഷിയ്ക്കണേ…..!! “ 

ശബ്ദം കേട്ട് അതിലെ പോയ ഒരാൾ, അയാളുടെ കയ്യിലുണ്ടായിരുന്ന കയർ അവർക്കിട്ടു കൊടുത്തു. അതിൽ പിടിച്ച് അവർ കയറാൻ തുടങ്ങി. അവരുടെ ഭാരം സഹിയ്കാനാവാതെ അയാളുടെ കയ്യിൽ നിന്നും പെട്ടെന്ന് കയർ വഴുതിപോയി. അവർ വീണ്ടും കയറോടുകൂടി താണുകൊണ്ടിരുന്നു. അയാൾ വേഗത്തിൽ കയറെടുത്ത് അടുത്തുള്ള ഒരു മരത്തിൽ കെട്ടിയിട്ട് അതിവേഗം കയർ വലിയ്കാൻ തുടങ്ങി. കയറിൽ പിടിച്ചു പിടിച്ച് അവർ പതുക്കെ കുളത്തിൽ നിന്നും കയറി, നന്ദിയോടെ അയാളെ തൊഴുതു. 

“ഒന്നും പറ്റിയില്ലല്ലോ?” അയാൾ ചോദിച്ചു. “ഇല്ല” അവർ പറഞ്ഞു. “മഴ പെയ്തപ്പോൾ തിരിച്ചു വീട്ടിലേയ്ക്ക് പോവാമായിരുന്നില്ലേ?” അയാൾ ചോദിചു. അവർ ജാള്യതയോടെ അയാളെ നോക്കി നിന്നു.  

“ഉം പൊയ്ക്കോളിൻ,” അയാൾ പറഞ്ഞു. അവർ മഴയിലൂടെ നടക്കാൻ തുടങ്ങി. 

“എവിടെയെങ്കിലും കയറി നില്ക്കണോ?” വത്സൻ വത്സയോട് ചോദിച്ചു. ”വേണ്ട,” വത്സ പറഞ്ഞു.

നടക്കുന്നതിനിടയിൽ മഴക്കാലത്തെ സ്കൂളിലെ ആഗസ്റ്റ് 15ൻറെ അസംബ്ലി അവളോർത്തു. അസംബ്ളി കഴിയുമ്പോഴേയ്ക്കും മഴ തകർത്തു പെയ്യും. അതിലൂടെ മുദ്രാവാക്യങ്ങൾ വിളിച്ച് ജാഥയായി ഞങ്ങൾ നടക്കും. ഹോ! എന്തൊരാനന്ദ തിമർപ്പ്. “ഭാരത മാതാകീ ജയ്!” എന്ന് എല്ലാവരുംകൂടി ഒരുമിച്ചു നിന്ന് ഒരേ ശബ്ദത്തിൽ ഒന്നിച്ചു പറയുമ്പോൾ, ഞങ്ങളുടെ സിരകളിൽ അഭിമാനബോധം ഉയർന്നുയർന്ന് വരും.

മറ്റൊരു സംഭവം കൂടി വത്സയുടെ മനസ്സിലോടിയെത്തി. ശംബളം കൂട്ടികിട്ടുവാൻ വേണ്ടി, ഒരു മഴക്കാലത്ത് തൊഴിലാളികൾ തീപന്തങ്ങളുമായി അവർക്കറിയാവുന്ന ഭീഷണികളും മുഴക്കി കമ്പനിയോടടുത്തപ്പോൾ, എൻറെ അച്ഛൻറെ ശാന്തമനോഹരമായ വാക്കുകൾ മൈക്കിലൂടെ ഓടിയെത്തി.

“കമ്പനി ജോലിക്കാർക്ക് ശംബളം കൂട്ടികൊടുക്കുവാൻ കമ്പനി ഉടമസ്ഥന്മാരായ ഞങ്ങൾക്കുംആഗ്രഹമുണ്ട്. പക്ഷേ, കമ്പനിയുടെ നിലനില്പ് നോക്കണ്ടേ, കമ്പനിയിൽ കിട്ടുന്നതിനനുസരിച്ച് നിങ്ങൾക്കും പങ്കുവെയ്കുന്നുണ്ട്. ഇനിയും കിട്ടണമെങ്കിൽ കമ്പനിയുടെ പുരോഗതിയ്കായി ശ്രമിയ്ക്കുക. ഇത് ഞാൻ മുൻപും പറഞ്ഞതല്ലേ! പിന്നെ എന്തിനാണ് ഈ ആക്രമണം? നിങ്ങൾ ഇത്ര ഭീകര സംഘട്ടനം ചെയ്തിട്ടും ഞാൻ ഇത്ര ശാന്തമായി സംസാരിക്കുന്നത്, എൻറെ ഭാര്യയിൽ നിന്നും കിട്ടിയ പ്രചോദനമാണ്. അവളിലെ ശാന്തത, അത് നിങ്ങളിലേയ്കും ഞാൻ പകരട്ടെ!” ഇത് കേട്ട് തൊഴിലാളികൾ സ്തബ്ധരായി നിന്നു.

പിറ്റേ ദിവസം മുതല്ക് കമ്പനി ഊർജ്ജസ്വലമായി പ്രവർത്തിയ്കാൻതുടങ്ങി. കമ്പനി തൊഴിലാളികളിൽ സന്തോഷം കളിയാടി. അവിടെ പൂജയും, വിവാഹവും, പിറന്നാളാഘോഷവും, ഉത്സവങ്ങളും മറ്റനേകം ആനന്ദങ്ങളും നടന്നുകൊണ്ടിരുന്നു. അവരുടെ ജീവിതം ഉയരങ്ങൾ അന്വേഷിച്ച് നടന്നു.

ഇതിനിടെ വത്സൻ ഇടയ്ക്കിടെ വത്സയെ വീക്ഷിയ്ക്കുന്നുണ്ടായിരുന്നു. വത്സ ചിന്തയിൽ നിന്നുണർന്നു. രണ്ടു പേരുടേയും ശരീരത്തിൽ തണുപ്പ് പടർന്നു. വത്സൻ ആകാശത്തെ നോക്കി പറഞ്ഞു, “മാനത്ത് ഭയങ്കര മഴക്കോളുണ്ട് ഇനിയും ശക്തിയായി മഴ പെയ്യം. അമ്മാമൻറെ വീടിനടുത്തെത്താറായി. നമുക്ക് വേഗം പോകാം.”

കോച്ചി വലിയ്കുന്ന തണുപ്പിൽ ദന്തങ്ങളെകൊണ്ട് താളം പിടിച്ച് അവർ അമ്മാമൻറെ വീട്ടിൽ ചെന്നു കയറി. അവരെ കണ്ടയുടൻ അമ്മാമൻ പറഞ്ഞു, “പെയ്ത മഴയെല്ലാം എടുത്തുകൊണ്ടാണല്ലോ വരവ്.” 

അത് കേട്ടയുടനെ അമ്മായിയും മക്കളും ഉമ്മറത്തേയ്ക് ഓടി എത്തി. അവരെ കണ്ടതും, വത്സനും വത്സയ്കും ചിരി പൊട്ടി. അത് കണ്ട് എല്ലാവരും ഉറക്കെയുറക്കെ ചിരിച്ചു. അങ്ങനെ അവിടെ ഒരു ചിരി മഴ പെയ്തു.



Rate this content
Log in

Similar malayalam story from Drama