Sreedevi P

Drama Classics Inspirational

4.3  

Sreedevi P

Drama Classics Inspirational

കൂട്ടുകാർ

കൂട്ടുകാർ

2 mins
987


തരനും, അയൽ വീടുകളിലെ, സന്തനും ജോണിയും കൂട്ടുകാരാണ്. അവർ ഒന്നിച്ചു കളിക്കും. അമ്മയോടും അച്ഛനോടും, ടാറ്റ!… പറഞ്ഞ് സ്കൂളിൽ പോകും. അവരുടെ പ്രധാന കളികൾ ഓടിക്കളിയും, ഒളിച്ചു കളിയുംആണ്. അങ്ങനെ കളിച്ചുകളിച്ച് അവർ വലിയ കൂട്ടുകാരായി. സ്കൂളിലും കുറെ കുട്ടികളോടൊപ്പം അവർ ഇങ്ങനെ കളിയ്ക്കും. അതിൽ വളരെയധികം സന്തോഷവാനായി, സാഗർ എന്നു പേരുള്ള ഒരു കുട്ടിയും അവരുടെ കൂടെ ചേർന്നു. അങ്ങനെ നാലു പേരും നന്നായി പഠിച്ചുകൊണ്ടിരുന്നു. 

ഒമ്പതാം ക്ലാസിലായപ്പോൾ, എന്നും ഉച്ചയൂണ് കൊണ്ടുവന്നിരുന്ന അവർ ഒരു ദിവസം ചെരിപ്പിടാതെ വെയിലത്ത് നടന്ന് വീട്ടിൽ പോയി ഊണ് കഴിച്ച് വരണമെന്ന് മൂന്നു പേരും തീരുമാനിച്ചു. ഒരു ത്രില്ലായികരുതി കൂട്ടുകാർ പൊള്ളുന്ന വെയിലത്ത് നടന്നു. കാല് പൊള്ളുന്നല്ലോ!……….എന്ന് അവർ പരസ്പരം പറയാൻ തുടങ്ങി. 

സന്തൻ പറഞ്ഞു, "നമുക്ക് ഓരോ അയിസ്ക്രീം കഴിയ്കാം." മൂന്നു പേരും അയിസ്ക്രീം കഴിച്ചുകൊണ്ടു നടന്നു. 

തരൻ പറഞ്ഞു, "അയിസ്ക്രീം കഴിച്ച് വായ തണുത്തു, കാല് തണുത്തില്ല!" 

അതുകേട്ട് മൂന്നു പേരും പൊട്ടിച്ചിരിച്ചു. ആ ചിരിയിലും വേദനകൊണ്ട്…….ആ!!……………..എന്ന ശബ്ദം അവരുടെ വായിലൂടെ പുറത്തു വന്നു. ഇതെല്ലാം കണ്ടുകൊണ്ട് നിന്ന സാഗർ അവന്റെ അമ്മാമന് ഫോൺ ചെയ്തു. അമ്മാമൻ കാറുമായി വന്ന് അവരെ വീട്ടിൽ കൊണ്ടുപോയി കൊണ്ടു വന്നു. 

മൂന്നു പേരും നന്ദിപൂര്‍വം സാഗറിൻറെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു,"നീ കാരണം ഞങ്ങൾ രക്ഷപ്പട്ടു." സാഗർ എല്ലാവരോടുമായി ചിരിച്ചു. 

മാസങ്ങളും കൊല്ലങ്ങളും കഴിഞ്ഞുപോയി. അവർ കോളേജിലെത്തി. കോളേജ് കുമാരന്മാരങ്ങനെ വിലസി നടന്നു. ആ സമയത്ത് സന്തൻറെ അമ്മയ്ക്ക് വയറു വേദനയായി ഹോസ്പ്പിറ്റലിൽ അഡ്മിറ്റാക്കി. ഒരാഴ്ച കിടക്കണമെന്ന് ഡോക്ടർ പറഞ്ഞു. 

"എൻറെ കയ്യിൽ പൈസയില്ല. അച്ഛനുണ്ടായിരുന്നെങ്കിൽ…..”എന്നു പറഞ്ഞ് സന്തൻ കൂട്ടുകാരുടെ മുന്നിൽ പൊട്ടികരഞ്ഞു. അവർ പൈസയുണ്ടാക്കാൻ ആലോചന തുടങ്ങി. 

സാഗർ പറഞ്ഞു, "എൻറെ അമ്മാമന് കമ്പനി കാര്യത്തിന്, കമ്പ്യൂട്ടർ ജോലിക്കാരെ ആവശ്യമുണ്ട്. വൈകുന്നേരം കോളേജു കഴിഞ്ഞാൽ നമുക്ക് രണ്ടു മണിക്കൂർ ജോലി ചെയ്യാം. അങ്ങനെ പൈസയുണ്ടാക്കാം." എല്ലാവർക്കും സന്തോഷമായി. സന്തൻറെ മുഖം സന്തോഷത്തിൽ തെളിഞ്ഞു നിന്നു.

കാലങ്ങൾ പൊയ്കൊണ്ടിരുന്നു. നാലു പേരും ജോലിയിൽ പ്രവേശിച്ചു. അഞ്ചു മണിയ്കുശേഷം സന്തൻ ഓഫീസ് വിട്ടിറങ്ങി. ഇടയ്ക്കുവെച്ച് ജോണിയെകണ്ടു. സന്തൻ ജോണിയോട് പറഞ്ഞു, "ഇന്ന് തരനെ കണ്ടില്ല." ജോണി പറഞ്ഞു, "അവൻ കടയിൽ കയറിയിട്ടുണ്ടാവും," എന്നു പറഞ്ഞതും വഴിയുടെ ഒരു ഭാഗത്തു നിന്നും ചില ശബ്ദങ്ങൾ കേട്ടു. അവർ നോക്കിയപ്പോൾ നാലു പേർ കൂടി തരനെ തല്ലുകയാണ്. തരൻ അവരേയും തല്ലുന്നുണ്ട്. 

അവർ പറയുകയാണ്, "നീ കമ്പനി പൈസ എടുത്തിരിയ്കുന്നു അത് സമ്മതിയ്ക്കണം." തരൻ പറഞ്ഞു, "ഞാൻ എടുത്തിട്ടില്ല. നിങ്ങൾ എന്നിൽ കുറ്റം ചാർത്തുകയാണ്." 

എന്നു പറഞ്ഞ് തരനും അവരെ അടിയ്കാൻ തുടങ്ങി. അടി തുടർന്നുകൊണ്ടിരുന്നു. ജോണി വേഗം സാഗറിന് ഫോൺ ചെയ്ത് സന്തനും ജോണിയുംകൂടി അവിടേയ്ക് കുതിച്ചു. 

കൂട്ടുകാരനെ രക്ഷിക്കാൻ വന്നതാണല്ലെടാ? എന്നു ചോദിച്ച് ഇവരേയും അടിച്ചു. ഇവർ അങ്ങോട്ടും. അങ്ങനെ പൊരിഞ്ഞ അടി തുടർന്നുകൊണ്ടിരുന്നു….അപ്പോഴേയ്കും സാഗർ പോലീസുകാരുമായെത്തി. ആ നാലു പേർ ഓടാൻ തുടങ്ങി. പോലീസുകാർ അവരെ പിടിച്ചു നിർത്തി, കമ്പനിമേനേജർക്ക് ഫോൺ ചെയ്തു. അതു പ്രകാരം ആ നാലുപേരേയുംകൊണ്ട് പോലീസുകാർ പോയി.  

അവശനായ തരൻ ഇരുന്നുകൊണ്ട് പറഞ്ഞു, "നിങ്ങൾ വന്നതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. അല്ലെങ്കിൽ മരിച്ചുപോയിരുന്നു!” അത് കേട്ട് സന്തൻ പറഞ്ഞു," നിന്നെ മരിയ്കാൻ ഞങ്ങൾ സമ്മതിയ്കില്ല." ജോണി എല്ലാവരേയും നോക്കികൊണ്ട് പറഞ്ഞു, "എല്ലാ പ്രതിസന്ധിഘട്ടത്തേയും നമ്മൾ നേരിടും." ഇതൊകെ കേട്ട് സാഗർ പറഞ്ഞു, "നമ്മൾ നല്ല കൂട്ടുകാർ ഒരുമിച്ച് നില്കും." ഉഷാറായ തരൻ എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു,"നമ്മുടെ ഈ കെട്ടുറപ്പുള്ള സ്നേഹം എന്നും നിലനില്കട്ടെ."        

ദിവസങ്ങൾ ചിലത് കഴിഞ്ഞു. ജോണിയ്ക് അഞ്ചു വർഷം അമേരിക്കയിൽ ജോലി ചെയ്യുവാനുള്ള നിയമനം കിട്ടി. കൂട്ടുകാരനെ പിരിയുന്നതിലുള്ള വിഷമത്തോടെയും അവൻറെ ഉന്നതിയിലുള്ള സന്തോഷത്തോടെയും കൂടെ മൂന്നു കൂട്ടുകാരും അവനെ യാത്രയാക്കി. 

അവരുടെ ജീവിതമങ്ങനെ ഒഴുകികൊണ്ടിരുന്നു. ഇടയ്കിടയ്ക് ജോണി അമേരിക്കയിലെ തണുപ്പിനെകുറിച്ചും, നയാഗ്ര വെള്ളചാട്ടത്തെ പറ്റിയും, സ്റ്റാച്യു ഓഫ്‌ ലിബററ്റി, മറ്റു പല കാഴ്ചകളും, വീഡിയോയിൽകൂടി കൂട്ടുകാരോട് പറയും. അവർ സാകൂതം കേട്ടിരിയ്കും. പരസ്പരം വിവരങ്ങളും അന്വേഷിയ്ക്കും. "എപ്പോൾ വരും?" കൂട്ടുകാർ ജോണിയോട് ചോദിയ്കും. "ഇടയിൽ വരുന്നില്ല,അഞ്ചു വർഷം തികയുമ്പോൾ വരാം," ജോണി പറയും.          

വർഷങ്ങൾ കഴിഞ്ഞുപോയി. ജോണി വരുന്ന ദിവസം, കൂട്ടുകാർ ഉത്സാഹ തിമിർപ്പോടെ എയർപോട്ടിലെത്തി. ജോണിയെ കണ്ടതും അവർ അവനെ ഗാഡാലിംഗനം ചെയ്തു. ആനന്ദാശ്രുക്കളോടെ ജോണി അവരുടെ ശരീരത്തിലേയ്ക്ക് വീണു. ഹൃദയ സ്പർശിയായ ആ രംഗം കണ്ട ആളുകൾ ആനന്ദത്തിലാറാടി.   

ചൂടും തണുപ്പും മഴയും ഗ്രീഷ്മവസന്തവും കുറെ കടന്നുപോയി. നാലു പേർക്കും വയസ്സായിരിയ്കുന്നു. അവർ ഭാര്യമാരോടൊപ്പമിരുന്ന്, തമ്മിലുണ്ടായ സുഹൃദ് ബന്ധത്തിൻറെ നേർ കഥകൾ പറഞ്ഞ് രസിച്ചു.         



Rate this content
Log in

Similar malayalam story from Drama