STORYMIRROR

Sreedevi P

Children Stories Children

4.0  

Sreedevi P

Children Stories Children

സിംഹം

സിംഹം

1 min
184

വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാൽ, ഞാൻ നടക്കാനിറങ്ങും. വഴിയിലുള്ളവരോടൊക്കെ, ഹായ്! ബായ്! പറഞ്ഞ് ചിലരോടല്പം സംസാരിച്ച്, മറ്റുള്ളവരോട് ഗോപികാ കൃഷ്ണ കടാക്ഷം നല്കി അങ്ങനെ നടക്കാൻ എന്തൊരു സുഖമാണെന്നോ!

ഒരു ദിവസം ഞാൻ നടക്കാനിറങ്ങിയപ്പോൾ ഒരു ഭാഗത്തു നിന്ന് പശുവിൻറെ കരച്ചിൽ, മ്പേ………….ഉമ്പേ……….മ്പേ……….!! അതിനോടൊപ്പം തന്നെ ആടിൻറെ കരച്ചിൽ……മ്ഹേഹേ…………മ്ഹേഹേ………..മ്ഹേഹേ…………..!! കോഴിയുടെ കരച്ചിലും…………കൊക്കക്കോ………..കോ………..കൊക്കക്കോ……….!!

സംഭവം എന്താണെന്നറിയാൻ ഞാൻ അവിടേക്കോടിചെന്നു. കാട്ടു രാജാവ് അവരെയിട്ട് ഓടിക്കുകയാണ്. വിശപ്പ് സഹിക്കാൻ വയ്യാതെ രാജൻ നാട്ടിലേക്കിറങ്ങിയിരിക്കയാണ് എന്നു ഞാൻ വിചാരിച്ചു നില്ക്കേ, സിംഹം എൻറെ നേരെ ചാടാൻ തുനിഞ്ഞു. ഞാൻ പെട്ടെന്ന് അടുത്തു നിന്ന മരത്തിലേക്ക് ചാടി, അതിൻറെ കൊമ്പത്തിരുന്നു. എനിക്കു മരം കയറാൻ വശമില്ല. പേടിച്ചു തുള്ളി ഞാൻ അവിടെ എത്തിയതാണ്....അവൻ എൻറടുത്തക്കു വരാൻ കഠിനമായി ശ്രമിച്ചു…..പറ്റിയില്ല. രക്ഷപെട്ടെന്നു സമാധാനിച്ച് ഞാൻ അവിടെ പറ്റികൂടിയിരുന്നു. 

പെട്ടെന്ന് ഞാനിരിക്കുന്ന കൊമ്പൊടിഞ്ഞു. ഞാനും കൊമ്പും കൂടി, "പ്തീം" നിലം പതിച്ചു. കൊമ്പു പൊട്ടിയ ശബ്ദം കൊണ്ടും ഞാനും കൊമ്പും കൂടി വരുന്ന ശബ്ദം കേട്ടും, ഞാൻ താഴെ വീഴുന്നതിനു മുമ്പു തന്നെ ഭയന്നു വിറച്ച സിംഹം കാട്ടിലേക്കോടിപ്പോയി……..!

ഞാനും, പശുവും, ആടും, കോഴിയും ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തോടെ ഉടൻ സ്ഥലം വിട്ടു!

നോക്കണേ....കാട്ടു രാജാവ് നാടു ഭരിക്കാൻ വന്നോപ്പോഴുള്ള അവസ്ഥ………!           


Rate this content
Log in