Sreedevi P

Children Stories Inspirational

4.3  

Sreedevi P

Children Stories Inspirational

ഇന്ത്യ

ഇന്ത്യ

2 mins
947


1947 ആഗസ്ത് 15ന് നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി. മഹാത്മാഗാന്ധി, ജവഹർലാൽനഹ്റു, ഇന്ദിരാഗാന്ധി, സരോജിനിനായിഡു മുതലായ അനേകം വീര സേനാനികളുടെ കഠിനമായ അടി പതറാത്ത പ്രവർത്തനം കൊണ്ടാണ് നമ്മളിന്ന് സ്വതന്ത്ര ഇന്ത്യയിൽ സ്വാതന്ത്ര്യമായി ജീവിയ്കുന്നത്. ഇന്ന് നമ്മൾ 77 ആമത്തെ സ്വാതന്ത്ര്യം കൊണ്ടാടുകയാണ്.    

ഈ വേളയിൽ ഇന്ത്യ മുഴുവൻ ചുറ്റികാണണമെന്ന ആഗ്രഹം എൻറെ മനസ്സിൽ ഉടലെടുത്തു. ഞാൻ യാത്ര പുറപ്പെട്ടു. ഇന്ത്യയിൽ പൊതുവെ മിതശീതോഷ്ണ കാലാവസ്ഥയാണ്. സാധാരണക്കാർക്കും അവരുടെ പരിധിയിൽ നിന്നുകൊണ്ട് ഇവിടെ സുഗമമായി ജീവിയ്കുവാൻ കഴിയും. 

ഇന്ത്യയുടെ സംസ്കാരം വിളിച്ചോതുന്ന കൃതികൾ ഇവിടെ ധാരാളമുണ്ട്. ഈ സംസ്കാരം മറ്റു രാജ്യങ്ങളിലേയ്കും വ്യാപിയ്കുന്നതിൽ നമുക്ക് അഭിമാനിയ്ക്കാം. ഇവിടത്തെ ജനങ്ങൾ പ്രകടമായ അഭിപ്രായ സ്വാതന്ത്ര്യത്തിൽ പ്രാമുഖ്യമുള്ളവരാണ്. അതവരെ ഉന്നതിയിലേയ്ക് നയിയ്കുന്നു.

സ്വാതന്ത്ര്യ സമര സംഭവങ്ങൾ ഓരോന്നും പഠിച്ചും കേട്ടും, അത് മനസ്സിൽ തെളിഞ്ഞുകൊണ്ടിരുന്നു. ഇത് ഞാൻ യുവ മനസ്സുകളിലേയ്ക് പകർന്നപ്പോൾ, അതിൻറെ ജിഞ്ജാസയിൽ അവരുടെ മനസ്സും കണ്ണും കത്തി കാളി പറന്നുകൊണ്ടിരുന്നു. 

ഒരു അച്ഛനും അമ്മയും, രണ്ടു മക്കളും തുണികടയിൽ കയറി. അച്ഛൻ അവരോട് പറയുകയാണ്, "വില കൂടിയതാണെങ്കിലും വിലകുറഞ്ഞതാണെങ്കിലും ഞാൻ കാണിച്ചു തരുന്ന തുണികൾ നിങ്ങൾ എടുക്കണം. നിങ്ങൾക്കിഷ്ടപ്പെട്ട തുണികൾ എടുക്കുകയാണെങ്കിൽ ഞാൻ പൈസ കൊടുക്കില്ല," നിസ്സാഹായരായ അവർ, അച്ഛൻ തിരഞ്ഞെടുത്ത വസ്ത്രങ്ങളുമായി കടയിൽനിന്നിറങ്ങി. 

ചില കുടുംബ നാഥന്മാർ അങ്ങനെയാണ്. കുടുംബാഗങ്ങൾക്ക് സ്വാതന്ത്ര്യം കൊടുക്കില്ല. വയസ്സായി രോഗ പീഡിതനാകുമ്പോഴാണ് അവർക്ക് അവരുടെ അവഹേളനം മനസ്സിലാകുന്നത്.  

കയ്യൂക്ക് ഉള്ളവർ കാര്യകാർ എന്നൊരു ചൊല്ലുണ്ട്. ഇവിടെ കയ്യൂക്ക് ഉള്ളവർക്ക് സ്വാതന്ത്ര്യമുണ്ട്. അല്ലാത്തവർക്കില്ല. പലകാര്യങ്ങളിലും ചിലർക്ക് ഈ സ്വാതന്ത്ര്യ കുറവ് അനുഭവപ്പെടുന്നു. ഇത് ശരിയായ കാര്യമല്ല.

ജീവജാലങ്ങൾക്കെല്ലാം സ്വാതന്ത്ര്യം വേണം. അല്ലെങ്കിൽ ജീവിതം ബന്ധനമാണ്. 

ഞാൻ യാത്ര തുടർന്നു. ആനന്ദ മധുരമായ യാത്രയിലൂടെ ഞാൻ പലതും കണ്ടു. 

കിണറിലെ ശുദ്ധജലം, കുളമീനുകളുടെ സന്തോഷം, വളഞ്ഞു പുളൊഞ്ഞൊഴുകുന്ന നദികളുടെ മനോഹാരിത, കടലലകളുടെ ഇരമ്പൽ എല്ലാം എന്നെ കോൾമയിർ കൊള്ളിച്ചു.   

സുന്ദരമായ കാറ്റ്, മഴ, വെയിലിലൂടെ, നടന്ന് ഞാൻ മാമല നാട്ടിലെത്തി. ആ അന്തരീക്ഷത്തിലെ ഭക്തിയിൽ ഞാൻ ലയിച്ചു പോയി. പിന്നെ വൃക്ഷലതാതികളാൽ നിബിഡമായ വീഥിയിലൂടെ നടന്ന് ഞാൻ ഹിമാലയ സാനുക്കളിലെത്തി. അവിടത്തെ മഞ്ഞുള്ള തണുപ്പും കാഴ്ചകളും കണ്ട് ഞാൻ കോരിത്തരിച്ചു നിന്നു.   

നമ്മുടെ ഇന്ത്യാരാജ്യം പ്രകൃതി സുന്ദരമാണ്. ഇത്ര മനോഹര മഹനീയ രാജ്യം മറ്റൊന്നില്ല. അതുകൊണ്ട് ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. എൻറെ ഇന്ത്യ!.....നമ്മുടെ ഇന്ത്യ!.... ജയ ഹിന്ദ്! 



Rate this content
Log in