Njaavoottyy .

Romance Inspirational Thriller

4  

Njaavoottyy .

Romance Inspirational Thriller

പെയ്തൊഴിഞ്ഞ ചാറ്റൽ മഴ

പെയ്തൊഴിഞ്ഞ ചാറ്റൽ മഴ

2 mins
417


കരഞ്ഞു തളർന്ന അവൾ, 

അന്ന് രാത്രി ഉറങ്ങിയില്ല.

മനസ്സിൻ്റെ കോണിൽ 

ഒരു വിഷമം മാത്രം.

ഞാനാണ് മാറുന്നത്…

ചാറ്റൽ മഴയായിരുന്നു അവളുടെ ആദ്യ കാമുകൻ..

അവളതിൽ ഓടി കളിച്ചിരുന്നു..

സ്വയം മറന്ന് നനഞ്ഞിരുന്നു.

ഓരോ മഴ കഴിയുമ്പോഴും, അവളുടെ മുടിയിഴകൾ, 

കൈകളിൽ എടുത്ത് ഇളം കാറ്റായി 

അവൻ അവളെ ആശ്വിപ്പിച്ചിരുന്നു.


അവളുടെ ശരീരം വിറങ്ങലിക്കാതേ, 

അവൻ അവൾക്ക് കൂട്ടിരുന്നു… 

എന്നാൽ, 

മഴക്കാലം മാറി… അവളിലേക്ക് ചെല്ലാൻ 

വെമ്പി നിന്ന മഴത്തുള്ളികൾ, 

മഴമേഘങ്ങൾ ആയി ആകാശത്ത് തടയപ്പെട്ടു. 

അവർ അവന് ചുറ്റും 

സൂര്യപ്രകാശം കൊണ്ട് തടവറ നിർമിച്ചു.

അവൾ അതൊന്നും അറിഞ്ഞതെ ഇല്ല. 

കാരണം, മഴയോഴിഞ്ഞ ആകാശത്ത് നിന്നും, 

അവളുടെ പ്രണയം വഴി മാറിയിരുന്നു.


ഉള്ളിൽ മൊട്ടിട്ട പ്രണയം, മെല്ലെ 

അവളുടെ ഉള്ളിൽ 

നദികളോടായി മാറി…

അവൾ മെല്ലെ നദിയിൽ ഇറങ്ങി…

മഴ അല്പമെ നനയ്ക്കു.. എന്നൽ നദി ആവട്ടെ,

അവളെ മുഴുവനായും ആലിംഗനം ചെയ്തു.

അവൾ ആ നവ്യനുഭൂതിയിൽ സ്വയം മറന്നു.. 

പെട്ടെന്ന് തന്നെ അവൾ, നദിയിൽ നീരാടാൻ പഠിച്ചു.

കാലം പിന്നെയും അവളോടൊപ്പം ഒഴുകി.


ആ നദിയിൽ വീണ്ടും നീരാടി തിമിർത്തു മുൻപോട്ടു പോകേ, 

അല്പം അകലെ, അനാഥമായ ഒരു സാഗരം അവൾ കണ്ടൂ. 

സാഗരം അനാഥനെന്ന് അവൾ കരുതി.

എന്നാല്, അവളുടെ മനസ്സിൽ ,

സാഗരശയനം, ഒറ്റപ്പെടലിൻ്റെ 

മൂർദ്ധന്യാവസ്ഥയായി അവൾ കണ്ടു്. 

അവളുടെ ഉള്ളിലെ പ്രണയത്തിന് 

അത് ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല. 


വേനലിൽ അവൾ അനുഭവിച്ച അതേ വേദനയാവും 

സാഗരത്തിനും എന്നവൾ കരുതി. 

അവളിലെ പ്രണയം അടങ്ങി നിന്നില്ല… 

പ്രണയം സാഗരത്തിനോടായി…

അവൾ സാഗരത്തിലെയ്ക്ക് നീന്തി…

സാഗരം അവളെ തിരുമാലകളെ 

വിട്ടാലിംഗനം ചെയ്തു സ്വന്തമാക്കി. 

അവളുടെ കവിളുകളിൽ നുരകൾ കൊണ്ട് 

അവൻ ചിത്രപ്പണികൾ ചെയ്തു… 


പക്ഷെ, അവൾ തിരിച്ചറിയുന്നതിനു മുൻപേ തന്നെ 

സാഗരത്തിന്റെ ആഴങ്ങളിലേക്ക് അവൾ പോയിരുന്നു.

നദിയുടെ അത്രയും ശാന്തമല്ലായിരുന്ന 

സാഗരത്തിന്റെ ആഴികൾ, 

അവളെ ചുഴികളിലേക്ക് ആഴ്ത്തി.

ചതിചു്ഴികൾ അവളെ സ്വന്തമാക്കി.

അവളുടെ കൈകൾക്ക് 

അതിനെ എതിരിടാൻ കഴിഞ്ഞില്ല. 


അവളെയും , അവളിലെ ജീവനെയും,

അവൾക്ക് ജീവൻറെ ജീവനായ പ്രണയത്തിനേയും, 

എല്ലാമെല്ലാമായ മനസ്സിനെയും കൊണ്ട് 

ആ കടൽ മായാൻ തുടങ്ങവെ,

ആ നിശബ്ദതയിലും,

കൂടെ ആരോ ഉള്ളത് പോലെ അവൾക്ക് തോന്നി.

ചുറ്റും പരിധി നോക്കാതെ അവൾ ഒരാളെ കണ്ടു. 


പരിശുദ്ധയായ ജലം…

ജലം…


ചാറ്റൽ മഴതൊട്ടിന്നോളം 

അവളോടൊപ്പം ഉണ്ടായിരുന്ന ജലം.

അവൾ അറിയാതെ പോയ ജലം…

ജലം.

ജാലകങ്ങൾ തുറന്നു അവളെ 

മുറിക്കുള്ളിൽ നിന്നും പുറത്തിറക്കി 

നനയിച്ച ജലം. 

പ്രണയമെന്തെന്ന് അവളെ 

തിരിച്ചറിയുവാൻ പഠിപ്പിച്ച ജലം.…


അവളെ അവളാക്കിയ ജലം…

അവൾക്ക് എപ്പോഴും പ്രണയം 

ജലത്തിനോടായിരുന്നു.

വകഭേദങ്ങൾ മാറിമാറി വന്നപ്പോൾ അവൾ

 ഒരു നിമിഷം സംശയിച്ചു പോയെന്ന് മാത്രം…


അത്രയും കാലം കൂടെ നിന്ന ജലം 

അവളോട് മന്ത്രിച്ചു, ഇനിയും 

നിന്നേ അനുഗമിക്കണമെന്ന് എനിക്കുണ്ട്.

നിന്നോടൊപ്പം വരണമെന്നും എനിക്കുണ്ട്. 

പക്ഷെ, ഞാൻ വൈകി…

മഴമേഖങ്ങളായി എനിക്കു വീണ്ടൂം 

ആകാശം പുൽകുവാൻ സമയമായി ,


തൻ്റെ പ്രിയപ്പെട്ടവൾ തനിക്കായി 

കാത്തിരിക്കും എന്നു പറഞ്ഞ് 

വീണ്ടൂം മഴയായി പെയ്യുവാനുള്ള 

ശക്തിക്കായി കാത്തിരിക്കുന്ന, 

ചാറ്റൽ മഴയുടെ അരികിൽ 

ഞാൻ വേഗം ചെല്ലണം.

അവനു ശക്തി പകരണം.


സൂര്യൻ്റെ കിരണങ്ങൾ ഭേദിച്ച്, 

അവൾക്കരികിൽ എത്തുവാൻ വേണ്ടി,

എൻ്റെ ബലം അവനു ആവശ്യമാണ്.


"ഞാൻ പോകട്ടെ…"


നീ ഇവിടെ എത്തിച്ചേർന്നു എന്നു അവൻ ഒരിക്കലും അറിയില്ല…

ഞാൻ പറയുകയുമില്ല.


ഒരുപക്ഷേ ഞാനത് അവനോട് പറഞ്ഞാൽ, 

നിന്നേ പ്രതി അവൻ, 

ആകാശങ്ങളിലെ തടവറയിൽ അവൻ, 

അവനെ നിനക്കായി സ്വയം ഹോമിക്കും.


ജനിക്കുവാൻ കാത്തിരിക്കുന്ന 

ഒരുപാട് ഒരുപാട് ഒരുപാട് പുൽനാമ്പുകൾ, 

വിതുകളായി മണ്ണിൽ അഴുകിപോകും…

അത് പാടില്ല.

എനിയ്ക്ക് അവനിലൂടെ ഇനിയും പെയ്യണം…


നീ എവിടെ എന്ന് അവൻ കണ്ടെത്തുന്ന നാൾ വരെയും,

ഞാൻ അവനെയും കൊണ്ട് ഈ ലോകം മുഴുവൻ നനയിക്കും.

നിന്നെ കണ്ടെത്തുവോളം, അവൻ പെയ്യും.

ചാറ്റൽ മഴയായും, കാലവർഷമായും, പേമാരിയായും, 

പ്രളയമായും അവൻ പെയ്യും.

കൊടുങ്കാറ്റിനെയും മഞ്ഞിനെയും 

തണുപ്പിനെയും താരങ്ങളെയും , 

 അവൻ്റെ കൂട്ടുകാർ സർവ്വരെയും കൂട്ടി 

അവൻ വീണ്ടും നിന്നെ തിരയും… 


ഭൂമി, വീണ്ടൂം വീണ്ടൂം നനയും.

ഞാൻ പോകട്ടെ…

അവനിലേക്ക് വീണ്ടൂം എത്തുവാനുള്ള സമയമായി…

അവൾ, കുതറി നോക്കി.

പക്ഷെ, അവളുടെ കൈകൾ 

ശക്തി ക്ഷയിച്ച് മരവിച്ചിരുന്നു. 

ഹൃദയം ഏറെക്കുറെ നിലച്ചിരുന്നു.


അപ്പോൾ അവളോർത്തു…

കരയാൻ ഉള്ള കാരണങ്ങൾ 

എനിയ്ക്ക് എന്നും പുതിയതായിരുന്നു.


ഓരോ ചാറ്റൽ മഴയോടും 

ഞാൻ എന്റെ സങ്കടങ്ങൾ പറഞ്ഞിരുന്നു...

അവൻ എപ്പോഴും അത് കേട്ടു…

ആശ്വസിപ്പിച്ചു. 

ഇന്നിപ്പോൾ, 

വീണ്ടും അതേ സമയത്ത്

ഞാൻ വീണ്ടും കരയുന്നു.

അവസാനമായി…


സമാധാനിപ്പിക്കാൻ വീണ്ടും 

ഈ ആഴിയുടെ മേൽ അവൻ വരുമെന്നോ???

അറിയില്ല.


അവനു വരുവാൻ പറ്റുന്നതിനേക്കാൾ 

ആഴങ്ങളിലേക്ക് , ഞാൻ എന്നേ, എന്നെ പറിച്ചെറിഞ്ഞു… 

ഇനിയും ഞാൻ കരയണോ ,

എൻ്റെ കണ്ണുനീർത്തുള്ളികൾക്ക്, 

ഈ ആഴങ്ങളിൽ ജീവൻ ഉണ്ടാകുമോ?

അറിയുന്നില്ല.


ഒരിക്കൽ ഞാൻ കണ്ട അനാഥനായ

സാഗരം എവിടെ. 

എന്നേ, ആലിംഗനം ചെയ്ത തിരകൾ എവിടെ.

സാഗരസംഗീതമെവിടെ…

ഇപ്പൊൾ എനിക്കു ചുട്ടും, 

ഇരുളും നിശബ്ദതയും ആയതെങ്ങിനെ…???


അറിയുന്നില്ല..

ഇനി അറിയുകയുമില്ല …

ഇതെല്ലാം എനിക്കു് പറഞ്ഞുതന്നിരുന്നവനു

എത്തിപ്പെടുവാനാവുന്നതിനേക്കാൾ 

ആഴങ്ങളിലേക്ക്, ഞാൻ എന്നേ പോയ് പോയി.


ഓരോ ദിവസവും, ഞാൻ വീണ്ടും വീണ്ടും

അവനിൽ നിന്നും എന്നിൽ നിന്നും

അകന്നു പോവുകയാണ്, അന്നറിഞ്ഞിരുന്നെങ്കിൽ…

അകലാതിരുന്നിരുന്നെങ്കിൽ…


വിദൂരതയിലേക്ക്. ആഴിയുടെ അഗാതങ്ങളിലെയ്ക്ക്.

വാനവിതാനങ്ങൾക്കും അകലെ, 

നക്ഷത്രങ്ങളുടെ താഴ്‌വരകളിലെയ്ക്ക്,

 പോകുന്നതിനു മുൻപ്, 

അവനെ ഒരു മാത്ര കണ്ടിരുന്നെങ്കിൽ…


ആവില്ല.


ഞങ്ങളെ ഞങ്ങളാക്കി മാറ്റിയിരുന്ന

സ്നേഹത്തിൻ്റെ വലയം ഭേദിച്ച്

ഞാൻ വീണ്ടും

എങ്ങോ പോകുന്നു… എന്നെ കൂട്ടാതെ.

ഞാൻ വഴിയിൽ ഉപേക്ഷിച്ച 

അവനെയും കൂടെ കൂട്ടാതെ.


ഞാൻ പോലും തിരിച്ചറിയാതിരുന്ന 

എന്നെ എങ്ങിനെ ചുറ്റുമുള്ളവർക്കു 

മനസ്സിലാക്കുവാനായി…..


" ഒറ്റപ്പെടലുകളെ അതിജീവിക്കുവാൻ 

ഞാൻ പഠിച്ചിരുന്നെങ്കിൽ..........."




Rate this content
Log in

Similar malayalam story from Romance