STORYMIRROR

Njaavoottyy .

Tragedy

3  

Njaavoottyy .

Tragedy

സങ്കടം

സങ്കടം

1 min
187

കരഞ്ഞു തളർന്ന അവൾക്ക്, 

മനസ്സിൻ്റെ കോണിൽ 

ഒരു സന്തോഷം തോന്നി.


ഇന്ന് കരയാൻ കാരണമായ സങ്കടം,

ഇന്നലെ ഞാൻ അറിഞ്ഞിരുന്നില്ല...

ഇന്നലത്തെ സങ്കടം ഞാൻ അവനോടു പറഞ്ഞു.


അവൻ അത് കേട്ടു.

ആശ്വസിപ്പിച്ചു. 

ഇന്നിപ്പോൾ, 

വീണ്ടും അതേ സമയത്ത്

ഞാൻ വീണ്ടും കരയുന്നു.


കാരണം,

ഓരോ ദിവസവും, ഞാൻ വീണ്ടും വീണ്ടും

അവനിൽ നിന്നും എന്നിൽ നിന്നും

അകന്നു പോവുകയാണ്.


ഞങ്ങളെ ഞങ്ങളാക്കി മാറ്റിയിരുന്ന

സ്നേഹത്തിൻ്റെ വലയം ഭേദിച്ച്

എൻ്റെ മനസ്സ് വീണ്ടും

എങ്ങോ പോകുന്നു… എന്നെ കൂട്ടാതെ.


ഞാൻ പോലും അറിയാത്ത, എന്നെ 

എങ്ങിനെ അവനു മനസിലാക്കാൻ പറ്റും?


Rate this content
Log in

Similar malayalam story from Tragedy