Njaavoottyy .

Romance Tragedy

3.7  

Njaavoottyy .

Romance Tragedy

ചുടു-ചുംബനം

ചുടു-ചുംബനം

1 min
978


ഒരിക്കൽ കൂടി

ഇന്നവളെ 

ഞാൻ ചുംബിച്ചു.., 

മതിവരുവോളം...!

അതും, 

അവളുടെ പപ്പയുടെയും,

മമ്മയുടെയും,ഏട്ടന്റെയും,

മുന്നിൽ വെച്ച്...!


"പപ്പ വരൂട്ടോ,

എനിക്കാകെ പേടിയാവുന്നൂ"

എന്ന് പറഞ്ഞു കൊണ്ടെന്റെ 

ചുംബനം 

എന്നത്തേയും പോലെ അവൾ

കൈകൾ കൊണ്ട്

തട്ടിമാറ്റിയില്ല....!!


അവൾ കണ്ണുകളടച്ച്

എന്റെ ആദ്യചുംബനം

ഏറ്റുവാങ്ങാൻ വെമ്പൽ കൊണ്ടു കാത്തിരുന്നതുപോലെ തോന്നി..!

അവൾ ഇത്ര

ധൈര്യശാലിയായി മാറിയോ?


കോളേജിൽ അവളുടെ ഒപ്പം നടന്നതിന് 

ഒരുതവണ എന്നെ പിടിച്ചു നിർത്തി താക്കീത് തന്ന അവളുടെ പപ്പയും, ഇന്ന് എന്റെ

ചുംബനത്തെ എതിർത്തില്ല...!


ആ ഒരു താക്കീതിനെ ഞാൻ

പല തവണ ലംഘിച്ചപ്പോൾ

എന്റെ ഇഷ്ടത്തെ ,കൈക്കരുത്തുകൊണ്ടു തല്ലിക്കെടുത്തുവാൻ

ശ്രമിച്ച അവളുടെ ഏട്ടനും

അയാളുടെ കൂട്ടുകാരും, 

എന്നെ തടഞ്ഞതേയില്ല....!!

മകളെ സുരക്ഷിതമായ

ഭാവിയെപ്പറ്റി ചിന്തിക്കാൻ പ്രണയത്തിനെതിരെ പടപൊരുത്തിയ

അവളുടെ മമ്മയും, 

ഇന്ന് ഒന്നും പറഞ്ഞില്ല..!


ആരും ഞങ്ങളെ തടഞ്ഞില്ല...


എല്ലാവരും അവൾക്ക്

അന്തിമോപചാരങ്ങൾ 

അർപ്പിക്കുന്ന തിരക്കിലായിരുന്നു......!!


ഞാനൊഴികെ......!!!


Rate this content
Log in

Similar malayalam story from Romance