Njaavoottyy .

Abstract

4  

Njaavoottyy .

Abstract

പ്രണയം മറന്ന ശലഭം

പ്രണയം മറന്ന ശലഭം

1 min
413


ഭാഷയുടെ പരിണാമം

എപ്പോഴെന്നു എനിക്കു് നിശ്ചയമില്ല.

ഭാഷകളിലൂടെ മാത്രം

ആശയവിനിമയം തുടങ്ങിയതും

എപ്പോൾ മുതൽ എന്നുമറിയില്ല.


പക്ഷേ,

ഭാഷകൾക്കും ആശയങ്ങൾക്കും

അതീതമായി

ഒന്നിവിടെ വിഹരിച്ചിരുന്നൂ...


ഭാവങ്ങൾ...വികാരങ്ങൾ...

ഞാൻ എന്ന ഭാവം. 

നാം എന്ന ഭാവം.

എൻ്റേത്, നമ്മുടേത് എന്ന ഭാവം.


അവയ്ക്ക് താങ്ങായി, 

ഭാവപ്രകടനങ്ങളിൽ തുണയായി

മനസ്സിൻ്റെ വൈകാരിക തലവും..


ബോധമണ്ഡലം ഇത്രമേൽ വളർന്നിട്ടും

വളരാൻ മടിച്ച ഒന്നാവാം മനസ്സിൻ്റെ വൈകാരിക തലം.

അല്ലെങ്കിൽ, കണ്ണുകളിൽ ഒരു വേള നോക്കിയാൽ കാണുവാൻ കഴിയുന്ന സ്നേഹം,

എന്തുകൊണ്ട് പറഞ്ഞറിയിക്കേണ്ടി വരുന്നു...


അകന്നു പോയി എന്ന് മനസിലാക്കാൻ, പറ്റാതെ പോകുന്നു...?

അവിടെയാണ് നീ എനിക്കു് 

ഗുരു ആകുന്നത്.


നീ പറഞ്ഞു തന്ന പാഠം...

സ്നേഹം / പ്രണയം.


മഞ്ഞുപോലെ ഉരുകുന്ന പ്രണയം..,

തീ പോലെ പടരുന്ന പ്രണയം..,

നിലാവായ് തലോടുന്ന പ്രണയം..

നിഴലായ് കൂടെയിരിക്കുന്ന പ്രണയം...


ആത്മാവിനെ ശുദ്ധീകരിക്കുന്ന,

മനസ്സിനെ തൊട്ടുണർത്തുന്ന,

ഹൃദയമിടിപ്പുകളെ ദ്രുതമാക്കുന്ന

പ്രണയം...


അതാണ് ഞാൻ കാണുന്ന നീ...

എന്തിനെന്നറിയാതെ 

എവിടെയ്ക്ക് എന്നറിയാതെ,

എപ്പോഴെല്ലാം എന്നു 

യാതൊരു നിശ്ചവുമില്ലാതെ, 

ഞാൻ പ്രണയിക്കുന്നു...


ഓരോ നിമിഷവും,

ഓരോ ദിവസവും

എനിക്കു് പാഠങ്ങളാണ്...

പ്രണയം എന്നതിനെക്കാൾ,

കൂടെ ഉള്ളൊരാൾ എന്ന ചിന്ത.

അതാണ് എൻ്റെ ബലം.


പക്ഷേ , യാദൃശ്ചികമായി , 

ഇവയൊന്നും തന്നെ 

നീ അറിയേണ്ടതില്ല.

എൻ്റെ പ്രണയമോ, 

ഞാൻ എന്ന ജീവനോ 

നീ ഓർമിക്കേണ്ടതുമില്ല.


,നീ അറിയുന്നെങ്കിലും, എൻ്റെ 

നിനവുകൾ മാത്രമറിയുകിലും 

ഒരുവേള,

നീ അറിയാതെ പോവുകിലും,


ഞാൻ എരിഞ്ഞുകൊണ്ടേയിരിക്കും...

മനസ്സറ്റു, ഹൃദയം നിലച്ചു,

ബോധം മറിഞ്ഞു, 

തണുത്തുറഞ്ഞ് ഞാൻ, 

നിശ്ചലം, ശയിക്കുവോളം...

ഞാൻ എരിഞ്ഞുകൊണ്ടെയിരിക്കും...



Rate this content
Log in

Similar malayalam story from Abstract