Firos Kunjikannan

Inspirational

4.1  

Firos Kunjikannan

Inspirational

ഇവൾ സുന്ദരി

ഇവൾ സുന്ദരി

4 mins
358


ഇന്ന്‌ വാടക കൊടുക്കുമ്പോൾ ഹൗസ് ഓണർ പറഞ്ഞു "ഞങ്ങൾ ഈ വീട് വിറ്റു നാട്ടിൽ സെറ്റിൽ ആവുകയാ അതുകൊണ്ട് ഫിറോസ് രണ്ട് മാസത്തിനുള്ളിൽ വേറെ വീട് തരപെടുത്തണം' "എന്തെ പെട്ടെന്ന് ഇങ്ങിനെ ഒരു തോന്നൽ ?" "ഒന്നുമില്ല പല സ്ഥലങ്ങളിലായി ജോലി ചെയ്തിരുന്ന എന്റെ ബാല്യകാല സുഹൃത്തുക്കൾ എല്ലാരും നാട്ടിൽ സെറ്റിലായി . ഞങൾ ആ പഴയ കുട്ടികാലം റീ ക്രിയേറ്റ് ചെയ്യാൻ തീരുമാനിച്ചു ."


"ഓൾ ദ ബെസ്റ്റ് അങ്കിൾ . ഞാൻ ഇന്ന് തന്നെ പുതിയ റൂമിനുള്ള അന്വേഷണം തുടങ്ങാം അങ്കിൾ കുറച്ചു തിരക്കുണ്ട് ഞാൻ വരട്ടെ ""ശെരി മോനെ "

ഞാൻ അവിടുന്ന് ഇറങ്ങി മുകളിലത്തെ എന്റെ റൂമിലേക്കുള്ള സ്റ്റെയർ കേറുമ്പോൾ മനസ്സിൽ പറഞ്ഞു "ഈ വയസാം കാലത്ത് കിളവന്റെ ഓരോ ആഗ്രഹങ്ങൾ .ബാല്യകാലം റീ ക്രിയേറ്റ് ചെയുവാത്രേ മനുഷ്യനെ മെനക്കെട്ത്താനായി ഓരോ ആഗ്രഹങ്ങൾ "റൂമിലെത്തിയ ഉടനെ ഞാൻ മണിയണ്ണനെ വിളിച്ചു. "ഹലോ മണിയണ്ണ എനിക്കൊരു റൂം ഒപ്പിച്ചു തരണം കിളവൻ ബിൽഡിംഗ്‌ വിൽക്കാൻ പോവുകയാ "


മറുതലയ്ക്കൽ നിന്ന് മണിയണ്ണൻ പറഞ്ഞു."ശെരിയാ കിളവൻ അത് വിൽക്കാൻ പോവുകയാ ഏതാണ്ട് കച്ചോടം ഉറച്ചു .നീ പേടിക്കണ്ട ഒരു വൺ റൂം ഹാൾ കിച്ചൻ ഉണ്ട് ഇരുപത്തിനാല് മണിക്കൂറും വെള്ളം കിട്ടും ഹൗസ് ഓണറും നല്ല മനുഷ്യനാ .താല്പര്യം ഉണ്ടെങ്കിൽ പറ ഞാൻ വണ്ടിയുമായി വരാം "


"താല്പര്യം ഉണ്ട് അണ്ണൻ പെട്ടെന്ന് വാ പോയി നോക്കി ഇഷ്ടമായാൽ ഇന്നുതന്നെ ടോക്കൺ മണി കൊടുക്കാം .""ശെരി ഞാൻ ഇപ്പൊ വരാം " എന്നുപറഞ്ഞു അണ്ണൻ ഫോൺ കട്ട് ചെയ്തു കുറച്ചു കഴിഞ്ഞ് കാളിങ് ബെൽ മുഴങ്ങി.ഞാൻ ഡോർ തുറന്നപ്പോൾ മണിയണ്ണൻ.


"പെട്ടെന്ന് വാ ഫിറോസ്." എന്ന്‌ പറഞ്ഞു മണിയണ്ണൻ താഴേക്കു ഇറങ്ങി വാതിൽ പൂട്ടി ഞാനും മണിയണ്ണന് പിന്നാലെ താഴേക്കു ഇറങ്ങി .മണിയണ്ണന്റെ ബി എം ഡബ്ള്യു ആയ ആക്ടീവയുട പിറകിൽ ഇരുന്നു പുതിയ റൂം കാണൽ ചടങ്ങിന് യാത്ര പുറപ്പെട്ടു .കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ അവിടെ എത്തി .മണിയണ്ണൻ പുതിയ ഹൗസ് ഓണർക്ക് എന്നെ പരിചയപ്പെടുത്തി കാര്യങ്ങൾ സംസാരിച്ചു .ഒടുവിൽ മുകളിലത്തെ റൂം തുറന്ന് കാട്ടി .ഞാൻ റൂം മുഴുവൻ ശ്രദ്ധയോടെ നോക്കി കണ്ടു .


"മണിയണ്ണാ ..എന്നാപ്പിന്നെ ടോക്കൺ മണി കൊടുത്താലോ ?"

"ആയിക്കോട്ടെ "

ഞാൻ പോക്കറ്റിൽ കരുതിയ പണം മണിയണ്ണനെ സാക്ഷിയായി ഹൗസ് ഓണറുടെ കൈയിൽ കൊടുത്തു .എന്നിട്ട് പറഞ്ഞു "ഞാൻ മുപ്പതാം തിയതി അവിടുന്ന് ഇങ്ങോട്ട് ഷിഫ്റ്റ്‌ ചെയ്യും "


ഹൗസ് ഓണർ സമ്മതം മൂളി .ഞാനും മണിയണ്ണനും അവിടുന്ന് യാത്ര തിരിച്ചു .എന്റെ റൂമിനു അടുത്ത് വണ്ടി നിർത്തി .വണ്ടിയിൽ നിന്ന് ഇറങ്ങിയ ഞാൻ മണിയണ്ണന്റെ കമ്മീഷനും എഗ്രിമെന്റ് എഴുതിക്കാനുള്ള തുകയും അണ്ണന് കൊടുത്തു ."അപ്പോ എല്ലാം പറഞ്ഞതുപോലെ "

എന്ന്‌ പറഞ്ഞു ഞാൻ റൂമിലേക്കു നടന്നു .


ഇന്ന് പതിവിലും നന്നായി ഉറങ്ങി.റൂം ഷിഫ്റ്റ്‌ ചെയ്തതിന്റെ ക്ഷീണം . പെട്ടെന്ന് പുറത്തു റോഡിൽ നിന്നു പരിഹാസം നിറഞ്ഞ രീതിയിൽ സുന്ദരി …. സുന്ദരീ ….എന്ന്‌ പലരും വിളിച്ചു കൂവുന്നു .എന്താണ് എന്നറിയാൻ ഞാൻ ഡോർ തുറന്നു ബാൽക്കണിയിൽ നിന്ന് റോഡിലേക്ക് നോക്കിയപ്പോൾ രണ്ടുകൈകളിലും വലിയ സഞ്ചിയിൽ ഭാരം തൂക്കി പിടിച്ചു വേഗതയിൽ നടന്നു പോകുന്ന ഒരു സ്ത്രീ.ഇത്രയും പേർ പരിഹാസത്തോടെ സുന്ദരി എന്ന് വിളിച്ചിട്ടും ഒന്നും മിണ്ടാതെ വേഗതയിൽ നടന്നു പോകുന്ന അവർ ആരാ ? ഇങ്ങിനെ ചിന്തിച്ചു റോഡിലേക്ക് നോക്കി നിൽക്കുമ്പോൾ അപ്പുറത്തെ ബാൽക്കണിയിൽ നിന്ന് ഒരു ചേച്ചി ചോദിച്ചു 


"പുതിയ താമസക്കാരനാ ഇല്ലേ ?"


"അതേ ..ചേച്ചി ആരാ ഈ സുന്ദരി ?"


"ആരാണ് എന്ന്‌ ചോദിച്ചാൽ കൃത്യമായി എനിക്കും അറിയില്ല .എന്നും കാലത്ത് എട്ട് മണിക്ക് ഇതിലൂടെ പോകും .പിന്നെ പത്തുമണിക്ക് ഒരു തള്ള് വണ്ടിയിൽ പച്ചക്കറിയുമായി വരും . ദോഷം പറയരുതല്ലോ നല്ല ഫ്രഷ് പച്ചക്കറി മറ്റുള്ളവരെക്കാളും പത്തുരൂപ കുറവാ അതുകൊണ്ട് തന്നെ സുന്ദരിയുടെ പച്ചക്കറി വാങ്ങാൻ ആൾക്കാർ ക്യു നിൽക്കും ."


"ആണോ .. ചേച്ചി നാട്ടിൽ എവിടെയാ ?"


"തലശ്ശേരി ..എരഞ്ഞോളി . നിങ്ങൾ നാട്ടിൽ എവിടെയാ ?"


"ഞാൻ വടകര മണിയൂരിലാ . ശരി ചേച്ചി കുറച്ചു തിരക്കുണ്ട് "


"ശെരി . പേര് പറഞ്ഞില്ല "

"എന്റെ പേര് ഫിറോസ് .ചേച്ചിയുടെ പേര് ?"

"രമ "

"അപ്പോ ശരി " എന്ന്‌ പറഞ്ഞു ഞാൻ റൂമിൽ കേറി കതകടച്ചു .


എന്റെ ചിന്തകളിൽ എനിക്ക് കാണാൻ പറ്റാതെപോയ സുന്ദരി.ഒടുവിൽ ഞാൻ തീരുമാനിച്ചു നാളെ ആ സുന്ദരിയെ ഒന്നുകാണണം .പിറ്റേ ദിവസം സുന്ദരി എന്നവിളികേട്ടതും ഞാൻ താഴേക്കു ഇറങ്ങി വളരെ വേഗതയിൽ നടക്കുന്ന ആ സുന്ദരിയുടെ പിന്നാലെ ഞാനും നടന്നു .ഒരുവിധം അവരുടെ പിന്നിലെത്തിയപ്പോൾ ഞാൻ "അക്കാ .." എന്നുവിളിച്ചു സുന്ദരി തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു 

"അക്കാ എന്ന്‌ കൂപ്പിടാതെ സുന്ദരി എന്ന് കൂപ്പിട് സേട്ടാ .എന്നാ വേണം " തമിഴ് കലർന്ന മലയാളത്തിൽ ചോദ്യം കേട്ടെങ്കിലും അതിനു മറുപടി ഒന്നും പറയാതെ സുന്ദരിയെ തന്നെ നോക്കിനിന്നു .കറുത്ത് ഇരുണ്ട ശരീരം.മേൽച്ചുണ്ടിനെ തള്ളി മാറ്റി പുറത്തെകാഴ്ച്ചകൾ കാണുന്ന പല്ലുകൾ. ലുക്കിങ് ലെൻഡൻ ടോക്കിങ് ടോക്കിയോ എന്ന്‌ പറയുന്ന കണ്ണുകൾ .


"ഏയ്‌ എന്നാടാ അപ്പടി പാക്കത് പോയി വേല പാക്കെടാ .."എന്ന്‌ പറഞ്ഞു സുന്ദരി വേഗതയിൽ നടന്നു നീങ്ങി 

ഇത്രയും വികൃതരൂപമായ ഇവരെ സുന്ദരി എന്ന്‌ പരിഹാസത്തോടെ ജനങ്ങൾ വിളിക്കുമ്പോഴും ആവിളി അവർ ഇഷ്ടപ്പെടുന്നു എന്നതാ സത്യം . 

പത്തുമണിയായപ്പോൾ സുന്ദരി തള്ള് വണ്ടിയിൽ പച്ചക്കറിയുമായി വന്നു . ഞാൻ പച്ചക്കറി മേടിക്കാൻ സുന്ദരിയുടെ അടുത്തുപോയി .

"എന്നാ സേട്ടാ കാലേല് എം പിന്നാടി വന്തത് ""ഞാനിവിടെ ആദ്യായിട്ടാ എല്ലാരും സുന്ദരി സുന്ദരി എന്ന്‌ കൂപ്പിട്ടപ്പോ യാരെന്ന് പാക്കാൻ വന്നതാ "

എന്റെ മലയാളവും തമിഴും കലർന്ന ഭാഷ കേട്ടപ്പോൾ സുന്ദരി പറഞ്ഞു 

"എനിക്ക് മലയാളം തെരിയും "

"ശരി സുന്ദരി" എനിക്കുവേണ്ട പച്ചക്കറിയും വാങ്ങി ഞാൻ റൂമിലേക്ക് വന്നു .


പിറ്റേ ദിവസം രാവിലെ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ മെട്രോ സ്‌റ്റേഷനടുത്തു ഞാൻ കണ്ടകാഴ്ച്ച എനിക്ക് വീശ്വസിക്കാൻ കഴിഞ്ഞില്ല .സുന്ദരി അവിടെ അലയുന്ന തെരുവിന്റെ മക്കൾക്ക് ഭക്ഷണ പൊതി വിതരണം ചെയുന്നു .അപ്പോഴാണ് ശരിക്കും സൗന്ദര്യം ഇല്ലായിമയിലെ സൗന്ദര്യം ഞാൻ കണ്ടത് . സുന്ദരിയുടെ കർമ്മ സൗന്ദര്യം എന്നെ വല്ലാതെ ചിന്തിപ്പിച്ചു .


ഞാൻ ഒന്നും അറിയാത്ത പോലെ സുന്ദരിയുട അടുത്ത് പച്ചക്കറി വാങ്ങാൻ പോയി ."സുന്ദരിയുടെ പേര് എന്താ ?""അത് സൊല്ല മുടിയാതെ. "പിന്നേ ഞാൻ ഒന്നും ചോദിച്ചില്ല 


"സേട്ടാ നൂറ്റിഎളുപത്തിയഞ്ചു" ഞാൻ 200രൂപ നോട്ടു കൊടുത്തു പറഞ്ഞു ."ബാക്കി വേണ്ട സുന്ദരി "

"എതുക്ക്? " "സുന്ദരി ഞാനിന്നു കണ്ടു തെരുവിൽ അലയുന്നവർക്കു ഭക്ഷണം കൊടുക്കുന്ന സുന്ദരിയെ ഇത് അവർക്കു വേണ്ടി ഞാൻ മനസ്സ് തുറന്ന് തരുന്നതാ വേണ്ട എന്ന്‌ പറയരുത് ."അങ്ങിനെ ദിവസവും ബാലൻസ് പൈസ വാങ്ങാതെ ഞാനും സുന്ദരിയുടെ കർമത്തിന്റെ ഭാഗമായി . മറ്റെല്ലാവർക്കും പരിഹാസ കഥാപാത്രമായ സുന്ദരി എനിക്ക് ആരൊക്കെയോ ആയി മാറി.


കുറച്ചു ദിവസമായി സുന്ദരിയെ കാണാനില്ല .സുന്ദരിയെ കുറിച്ച് പലരോടും ചോദിച്ചു ആർക്കും അറിയില്ല.പതിവിലും നേരത്തെ ഉറക്കം ഉണർന്ന ഞാൻ പാല് മേടിക്കാൻ പോയപ്പോൾ കണ്ടത് സുന്ദരിയുടെ ഒരു ഫ്ളക്സ് .സുന്ദരി ഈ ലോകത്തോട് വിട പറഞ്ഞു . സുന്ദരി ഒരു ക്യാൻസർ രോഗിയായിരുന്നു എന്ന് ഞാൻ അറിയുന്നത് അന്നാണ് .സ്വന്തം വേദന കടിച്ചമർത്തി മറ്റുള്ളവർക്കായി ജോലി ചെയ്ത ഇവരല്ലേ ശരിക്കും സുന്ദരി .


സുന്ദരിയുടെ ശവഘോഷ യാത്രയിൽ ഞാനും പങ്കാളിയായി. 



Rate this content
Log in

Similar malayalam story from Inspirational