RJ Reshma Jishnudas

Romance Inspirational

4  

RJ Reshma Jishnudas

Romance Inspirational

Love at first sight❤️

Love at first sight❤️

3 mins
384



"ആൽഫിചായോ തെറിയൊന്നും വിളിച്ചേക്കരുത് ഇന്നെന്റെയൊരു കൂട്ടുക്കാരൻ വരുന്നുണ്ട്. അവനു നാളെ ഇൻഫോസിസിൽ ഒരു ഇന്റർവ്യൂ ഉണ്ട് അവനെക്കൂടെ ഇന്ന് നമ്മുടെ ഫ്ലാറ്റിലൊന്നു അഡ്ജസ്റ്റ് ചെയ്യണം പ്ലീസ്‌ ഇതൊരു റിക്വസ്റ്റ് ആയിട്ട് കണ്ടാൽ മതി. മറ്റൊന്നും പറയരുത് ആളൊരു സാധുവാണ് ഞങ്ങളൊരുമിച്ച് പഠിച്ചതാണ് അതുകൊണ്ട് മാത്രം ഒരു ഹെല്പ് അത്രേയുള്ളൂ. നാളെ രാവിലെ തന്നെ പാക്ക് ചെയ്ത് അയച്ചോളാം ", തിരിച്ചൊന്നും പറയാൻ വിടാതെ മൃദുൽ ആൽഫിയോട് കാര്യങ്ങൾ അവതരിപ്പിച്ചു സമ്മതവും വാങ്ങി വച്ചു.


" ഫോൺ കട്ട്‌ ചെയ്യുന്നതിന് മുൻപ് ഒന്ന് മാത്രം ഓർമപ്പെടുത്തി, ടാ മൃദുലേ വല്ല പ്രശ്നവുമുണ്ടായ രണ്ടിനെയും ചവിട്ടി പുറത്തേക്കെറിയും ഞാൻ ഓർത്തോ ", എന്നും പറഞ്ഞു ഫോൺ വച്ചു.


"ആൽഫിയൊരു പ്രൈവറ്റ് കമ്പനിയിൽ HR പോസ്റ്റിൽ ജോലി ചെയ്യുന്നു അതെ കമ്പനിയിലെ എംപ്ലോയീയാണ് മൃദുൽ കൂടാതെ ഉറ്റ സുഹൃത്തും കൂടെയാണ് അതുകൊണ്ട് തന്നെയാണ് രണ്ടുപേരും ഒരുമിച്ച് താമസിക്കുന്നതും.."


"വൈകുന്നേരമായതും മൃദുൽ പറഞ്ഞ കക്ഷിയെത്തി, ധ്രുവൻ ദേവ് ആദ്യമാത്രയിൽ തന്നെ ആൽഫിയിലേക്കവൻ ഇരച്ചുക്കയറി.അവന്റെ കണ്ണുകളും ആ ചിരിയും സംസാരവുമൊക്കെ ആൽഫിയെ ധ്രുവിലേക്കടുപ്പിച്ചു. ആൽഫിക്കിയിനിയും കണ്ട്രോൾ കിട്ടില്ലെന്ന്‌ തോന്നിയതും പെട്ടന്നെന്തോപ്പറഞ്ഞു റൂമിലേക്കുപ്പോയി."


"ആൽഫി മിററിൽ നോക്കി പിറുപ്പിറുത്തു

Is this love at first sight?

What happened to me, why am I blushing too?

അതും സെക്കൻറ്റുകൾക്കുള്ളിൽ കണ്ട ധ്രുവിനോട്, who is he, what am I feeling inside!!!


Is it love???

Is this the most beautiful feel!!!

സ്വയം പുലമ്പിക്കൊണ്ടിരിക്കുമ്പോഴാണ് മൃദുൽ അങ്ങോട്ട്‌ വന്നത്. എന്താണ് ഇച്ചായോ വല്ലാത്തൊരു ഇളക്കം, എവിടേലും ചെന്നു ബ്രേക്കിട്ടോ ഈ വണ്ടി??

മൃദുൽ ആൽഫിയുടെ മുഖം പൊക്കി നോക്കിയിട്ട് പറഞ്ഞു, ഈ മുഖത്തും റൊമാൻസ് വരുമല്ലേ ഇച്ചായോ, ഇത് ഞാൻ കണ്ടുപ്പിടിച്ചോളാം ധ്രുവ് ഒന്നു നാളെ പൊയ്ക്കോട്ടേ "


"ഒന്ന് പോയേടാ, വല്ലോം വിളിച്ചു പറയാതെ നീ ധ്രുവിനെ എവിടെ കിടത്താനാണ് പ്ലാൻ വേണേൽ ഈ റൂമിൽ കിടത്തിക്കോ ഹാളിൽ കിടത്താനൊന്നും നിൽക്കണ്ട നാളെ ഇന്റർവ്യൂയൊക്കെ ഉള്ളതല്ലേ.

Let him relax, and prepare for the interview", മൃദുൽ പെട്ടന്നു ബാൽക്കണിയിലൂടെ തലയിട്ട് പുറത്തേക്കു നോക്കി കാക്ക മലർന്നൊന്നും പറക്കുന്നില്ലെലോ ഇന്നിപ്പോ എന്റെ അച്ചായന് എന്തു പറ്റി. സ്വന്തം അനിയൻ വന്നപ്പോൾ പോലും കാണിക്കാത്ത ഫേവർ something had happened to you alphichayo"......


"മൂന്നുപേരും കൂടെ ഹാളിലായിരുന്നു കിടന്നത്, ആൽഫിക്ക് ധ്രുവിൽ നിന്നും കണ്ണെടുക്കാൻ പറ്റുന്നില്ല കൈകൾ അനുസരണയില്ലാതെ അവന്റെടുത്തു ചെല്ലുന്നുണ്ട്. ഇടക്കെപ്പോഴോ ആൽഫിയും ഉറക്കത്തിലേക്കു വീണിരുന്നു ഇടക്കെപ്പോഴോ ഒരു നിശ്വാസം അവന്റെമേൽ പതിക്കുന്നതായി തോന്നിയപ്പോഴാണ് ആൽഫി എഴുന്നേറ്റത്തും.


ആൽഫിക്കു തൊട്ടടുത്തായി ധ്രുവ് കിടക്കുന്നു, അവന്റെ കൈ ആൽഫിയുടെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞിട്ടുമുണ്ട്. ഇനിയെന്ത് വേണം കണ്ട്രോൾ തന്നോളണേ മാതാവേയെന്നും വിളിച്ചു അവനെയൊന്നുക്കൂടെ ചേർത്തിപ്പിടിച്ചായിരുന്നു ആൽഫിയുറങ്ങിയത്. "


"രാവിലേ എഴുന്നേറ്റപ്പോഴേ കലിപ്പിലാണ് ആൽഫി, കാര്യം ധ്രുവ് ഒന്നും പറയാതെ പോയതിന്റെ തന്നെ എന്നാൽ അത് മറച്ചു പ്പിടിച്ചു മറ്റെന്തൊക്കൊയോ പറയാനും ചെയ്യാനും നോക്കുന്നുണ്ടെങ്കിലും അവനത് പറ്റുന്നില്ല. മൃദുലിനെ നാലുതെറിയും വിളിച്ചു ബുള്ളറ്റ് എടുത്ത് ഇറങ്ങിയത് ഇൻഫോസിസിലേക്കാണ് അതിന്റെ ഫ്രണ്ടിൽ തന്നെ ഉച്ചവരെ ആൽഫി നിന്നു. വെയിലൊന്നും അവനൊരു പ്രശ്നമായിരുന്നില്ല അതിനേക്കാൾ ആഴത്തിലിറങ്ങിയ ഒരു പ്രണയം അവനു ധ്രുവിനോട് ഉണ്ടായിരുന്നുവെന്നത് ആൽഫിക്കും അപ്പോഴാണ് മനസ്സിലായത് . "


"നേരം ഉച്ചയായപ്പോഴാണ് ധ്രുവ് ഇന്റർവ്യൂ കഴിഞ്ഞു വന്നത്, ധ്രുവിനെ കണ്ടതും ആൽഫി അവന്റെയടുത്തു ചെന്നു ഗൗരവം കാണിച്ചു തന്നെ പറഞ്ഞു,

"നീയെന്തെ രാവിലെ പറയാതെ പോയത്, ഒരു വാക്ക് പറയാതെ പോവാനായിരുന്നുവല്ലേ ധ്രുവ് ?? "


"എന്റെ ആൽഫിചായോ നിങ്ങളോട് പറയാതെ പോവാനാണെങ്കിൽ എന്റെ സംഗജംഗമവസ്തുകളൊക്കെ ഫ്ലാറ്റിൽ ഇട്ടിട്ട് പോരുമോ ഞാൻ, പിന്നെ നല്ല സുഖായി കിടന്നുറങ്ങുന്നൊരാളെ എഴുനേൽപ്പ്പിക്കാൻ തോന്നിയില്ല ഒന്ന് ക്ഷമിച്ചേക്ക് പൊന്നേ ", എന്നൊക്കെ പറഞ്ഞതും ആൽഫിയങ്ങു അലിഞ്ഞില്ലാതെയായിപ്പോയി പോരാത്തതിന് ധ്രുവിന്റെ ഒടുക്കത്തെ ക്യൂട്ട്നെസ്സുംകണ്ടപ്പോൾ നെഞ്ചിൽ പഞ്ചാരിയും നാസിക്ക്ഡോളുമൊക്കെ ഒരുമിച്ച് അടിക്കാൻ തുടങ്ങിയപ്പോലെയവന് തോന്നി.


"അന്നു ധ്രുവ് അൽഫിയുടെ ബുള്ളറ്റിന്റെ പുറകിൽ ആദ്യമായി കയറിയതാണ് പിന്നെയങ്ങോട്ട് ധ്രുവ് ആയിരുന്നു ആൽഫിയുടെ ചങ്കും കരളുമൊക്കെ. ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിലും പരസ്പരമവർ പ്രണയിച്ചു തുടങ്ങിയിരുന്നു. മൃദുലിനു കാര്യം പിടിക്കിട്ടി തുടങ്ങിയപ്പോൾ അവനും പതിയെ ഫ്ലാറ്റ് മാറിക്കൊടുത്തു നല്ലോരു പേരെന്റെ അമ്മ ഇട്ടിട്ടുണ്ട് അതിനി കട്ടുറുമ്പും ചൊറിയൻ ഉറുമ്പൊന്നും ആക്കാൻ ഉദ്ദേശമില്ലാത്തക്കൊണ്ട് തന്നെ അവൻ ധ്രുവിനായി മാറിക്കൊടുത്തു. അതിനിടക്കാണ് ധ്രുവിന്റെ ബർത്ത് ഡേ വന്നത് ഒരു കാൻഡിൽ ലൈറ്റ് ഡിന്നറൊക്കെ ഫ്ലാറ്റിൽ സെറ്റാക്കിയിട്ടാണ് ആൽഫി ധ്രുവിനെ വിളിച്ചു വരുത്തിയത്. "


"ey, ഇച്ചായോ am impressed, totally impressed "


"ധ്രുവിനു മുമ്പിൽ മുട്ടിക്കുത്തിയിരിക്കുമ്പോഴും ആൽഫി വല്ലാതെ വിറച്ചിരുന്നു ചങ്കിടിപ്പും നല്ല ഉയർന്നു കേട്ടിരുന്നു പക്ഷെ ദീർഘശ്വാസമെടുത്തവൻ പറഞ്ഞു


Dhruv, you're so special to me. You're the only one who stole my heart❤. I never believed in Love at first sight but the moment I saw you made me believe it.


Will you be my love forever???"


അത്രയും പറഞ്ഞു തീർന്നതും ധ്രുവ് ആൽഫിയെ തന്നിലേക്ക് ചേർത്ത്പ്പിടിച്ചു ആ കണ്ണുകളിലേക്ക് പ്രണയമഴ പെയ്യിച്ചുകൊണ്ടേയിരുന്നു, ആൽഫിയുടെ ചെവിയിലായി മെല്ലെ പറഞ്ഞു .

Yes, the one who made me crazy to love. Our first meeting and our first touch gave me a special feeling which triggered a different feeling towards this achayan, am.. am madly in love achayooo..........

ആൽഫിയുടെ കവിളുകൾ ചെമ്പനീർ പൂവിൻ നിറമായി മാറിയിരുന്നു. ധ്രുവ് ആൽഫിയുടെ ഇടുപ്പിലൂടെ കൈകൾ കോർത്തുക്കൊണ്ട് ചുണ്ടുകൾ മെല്ലെ തഴുകിയുണർത്തുന്നപ്പോലെ മുട്ടിയിരുമ്മിയിരുന്നു ആൽഫിയുടെ സർവ കണ്ട്രോളും കളയാനായുള്ള ധ്രുവിന്റെ നീക്കങ്ങൾക്കൊടുവിൽ ആൽഫിയും ധ്രുവും പരസ്പരം ചുണ്ടുകൾ നുകർന്നുക്കൊണ്ടേയിരുന്നു....... "


Alphi and Dhruv start a life beyond the boundaries of this world. They love their craziness, love, care, and support with the purest form of unseen love......


Rate this content
Log in

Similar malayalam story from Romance