കാത്തിരുന്ന വസന്തം
കാത്തിരുന്ന വസന്തം
" ശ്രുതിയുടെ കല്യാണമാണ് അടുത്താഴ്ച നമുക്കൊന്ന് പോവണ്ടേ അശോകേട്ട", ബെഡ്ഷീറ്റ് വിരിച്ചുകൊണ്ടിരിക്കെ അനുരാധ ഭർത്താവിനോടായി പറഞ്ഞു.
" ഏതു ശ്രുതി, നിന്റെ ഓഫീസിലെ ലീലമാ സാറിന്റെ മോളോ ആ കൊച്ചിന് കല്യാണമൊക്കെയായോ ഇത്രപ്പെട്ടന്നു??? ", അശോകൻ സംശയത്തോടെ അനുരാധയോട് ചോദിച്ചു.
" ആ ശ്രുതിയല്ല,.... എന്റെ ചിറ്റയുടെ മകൾ ശ്രുതിയില്ലേ നമ്മളെ ഒളിച്ചോടാൻ എന്നെ സഹായിച്ച ശ്രു, ആ...അവളുടെ കല്യാണകാര്യമാണ് ഞാൻ പറഞ്ഞത് അശോകേട്ട ", ചെറുതായി പേടിച്ചിട്ടാണ് അശോകനോട് കാര്യം പറഞ്ഞത്.
"നിനക്കു കിട്ടിയതൊന്നും പോരെ അനു, പച്ചക്ക്കത്തിക്കാൻ നിന്ന ആളുകളുടെ ഇടയിലേക്ക് തന്നെ വീണ്ടും ചെല്ലണോ. നീയിത് എന്തു ഭാവിച്ചാണ്???
അന്നത്തെ ബാക്കി പത്രമാണ് നിന്റെ കൈയിലെ ഓരോ പാടുകളും ഇത്രയൊക്കെ അനുഭവിച്ചിട്ടും ആ നാടും നാട്ടാരും ഇപ്പോഴും കാണപ്പെട്ട ദൈവങ്ങളാണല്ലോ നിനക്ക്. എന്തായാലും ഞാൻ വരില്ല നീയും പോവില്ല അങ്ങനെ നിനക്ക് പോകണമെന്ന് അത്രക്ക് ആഗ്രഹമാണെങ്കിൽ പൊയ്ക്കോ പിന്നെ അശോകേട്ടയെന്നും പറഞ്ഞു ഇങ്ങോട്ട് വരണ്ട നീ.
ഡിഗ്രിക്ക് പഠിക്കുമ്പോൾ അതെ കോളേജിലെ സീനിയറായിരുന്നു അശോകേട്ടൻ. അന്നത്തെ കോളേജ് ഹീറോ ആയിരുന്ന അശോകേട്ടനോട് നല്ല കട്ട പ്രേമം. വൺ സൈഡ് ലവായിരുന്നു, അതും തലക്കുപിടിച്ചുള്ള പ്രണയം, എന്ത് കണ്ടിട്ട് പ്രേമിച്ചുവെന്ന് ആരും ചോദിക്കില്ല. ആരോഗ്യദൃഡഗാത്രനും സൽസ്വഭാവിയും ലയണൽ മെസ്സിയുടെ ചെറിയൊരു ശിഷ്യനും നാട്ടിലെ ഒരു അറിയപ്പെടുന്ന ഐറ്റമായിരുന്നു ഈ കക്ഷി. തെയ്യം കാവിലെ ഉത്സവത്തിന് ഒരുത്തൻ എന്റെ പുറകെ വന്നപ്പോൾ നല്ലപോലെ പഞ്ഞിക്കിട്ടതും ഇങ്ങേരാണ്.പോരാത്തതിന് ഡിഗ്രി കഴിഞ്ഞിറങ്ങിയതും ഇൻഫോസിസിൽ അഞ്ചക്ക ശമ്പളത്തിൽ ജോലിക്കും കയറി.
ദേ അവനെക്കണ്ടുപ്പടിക്കെന്നു അച്ഛനും അമ്മയുംപ്പോലും മോട്ടിവേഷൻ നൽകിയ സമയം പിന്നെന്തു നോക്കാൻ അശോകേട്ടനെ നന്നായിട്ടു തന്നെ പഠിച്ചു എന്നിട്ട് ഒടുക്കം ഡിഗ്രി അവസാന സെമെസ്റ്ററിൽ രണ്ടു പേപ്പറിൽ
സപ്പ്ളിയും കിട്ടി. സ്വപ്നം കണ്ടു നടന്ന നേരത്ത് നാലക്ഷരം പഠിച്ചതാണേൽ പൂവണിഞ്ഞേനേ ഈ പാവത്തിന്റെ മോഹങ്ങളുമെന്നു മനസ്സിരുന്നു പാടി.
എന്റെ കൂടെ ഒരേ ബെഞ്ചിൽ ഒരേ പാത്രത്തിൽ കഴിച്ചു വളർന്ന ആർദ്രയും ഇൻഫോസിസിൽ കയറിപറ്റി. കണ്ടു പടിക്കെന്നു പറയാൻ അച്ഛനും അമ്മയ്ക്കും ഒരാളെ കൂടെ കിട്ടി, കൂട്ടത്തിൽ സപ്പ്ളി വന്നെന്നറിഞ്ഞതിന്റെ മനോവിഷമം അടുക്കള പണി മുഴുവൻ ചെയ്യിച്ചു അമ്മ സംതൃപ്തി അടഞ്ഞപ്പോൾ അച്ഛൻ തീർത്തത് തൊടിയിലെ പണിക്കിനി ആളെ വിളിക്കണ്ടല്ലോയെന്നോർത്തിട്ടായിരുന്നു. പിന്നെ കുറച്ചു നാൾ ഡിപ്രെഷൻ അശോകേട്ടനെ ഒന്ന് കണ്ടിട്ട് പോലും മാസങ്ങളായി, വീട്ടുകാരുടെ ബാധ്യത തീർക്കാൻ ഓരോ കല്യാണ ആലോചനകളുമായി അമ്മാവന്മാരും അമ്മായിമാരും വന്നു തുടങ്ങുന്നത്. ആരോടെയോ കയ്യും കാലും പിടിച്ചു അശോകേട്ടന്റെ നമ്പർ ശ്രുതി സംഘടിപ്പിച്ചു പക്ഷെ ഡിഗ്രിപ്പോലും കംപ്ലീറ്റ് ആക്കാതെ സപ്പ്ളി വന്നവളെ ആർക്കു വേണമെന്ന കുറ്റബോധത്തിൽ പിന്നീടൊരു വിളി അവളിൽ നിന്നുമുണ്ടായില്ല.
സപ്പ്ളിടെ പേപ്പറുകൾ പഠിക്കാനായി അർച്ചനയുടെ വീട്ടിലേക്കു ചെല്ലുന്നത് എന്തോ ഒരു നിമിത്തംപ്പോലെ ആർദ്രയുടെ കോളും വന്നു.
" എടി അനു നിനക്കും എന്റെ കൂടെ നല്ല മാർക്ക് വാങ്ങി പഠിച്ചൂടായിരുന്നു എങ്കിൽ ഇന്ന് നീ ആഗ്രഹിച്ചപ്പോലെ അശോകേട്ടനെ കെട്ടായിരുന്നില്ലേ. ഇനിയും മനസ്സിൽ വച്ചുകൊണ്ടിരിക്കാതെ ഇപ്പോഴെങ്കിലും പുള്ളിയെ വിളിച്ചു കാര്യം പറയാൻ നോക്ക്, ആരുടെയൊക്കെയോ പ്രൊപോസലൊക്കെ കാര്യമായിട്ട് നോക്കുന്നുണ്ടെന്നാ ഞാൻ അറിഞ്ഞത്. ഇനിയും പറഞ്ഞില്ലെങ്കിലും മാനസമയ്നേ പാടി നടക്കേണ്ടി വരും പറഞ്ഞില്ലെന്നു വേണ്ട. നിനക്ക് നമ്പർ വേണേൽ ഞാൻ തരാം ", ആർദ്ര അനുവിന്റെ ഉള്ളിലേക്ക് വേണം വച്ചു തന്നെ തീക്കോരിയിട്ട് അതു കേട്ടല്ലെങ്കിലും അവൾ
"പ്രണയം ചിലപ്പോഴൊക്കെ അങ്ങനെയാണ് ആർദ്ര, എത്രെ വട്ടം അശോകേട്ടനെ നോക്കി നിന്നിട്ടുണ്ടെന്നു അറിയുമോ നിനക്ക്?? എന്നെപോലെ പല പെൺകുട്ടികളും അന്ന് അശോകേട്ടന് പുറകെയുണ്ടായിരുന്നു അതിൽ ഒരുവൾ മാത്രമായിരുന്നു ഞാനും. ഒരു ലാസ്റ്റ് ചാൻസ് എന്നോണം ഞാൻ വിളിക്കാനൊരു ശ്രമം നടത്തി പക്ഷെ എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല ഡാ, എന്റെ inferiority കോംപ്ലക്സ് ആയിരിക്കാം പക്ഷെ അയാളുമായി എന്നെ ചേർത്ത് വച്ചു നല്ലതാണെന്നു പറയാൻ ഒരു ഫാക്ടർ നിനക്കെങ്കിലും പറയാൻ കഴിയുമോ???
ഇല്ലല്ലേ അതു തന്നെയാണ് എന്റെ മനസ്സും പറയുന്നത്. പൊട്ടത്തരംക്കൊണ്ട് മനസ്സിൽ തോന്നിയ ഒരു പ്രണയം അത്ര മാത്രമേ വിശേഷിപ്പിക്കുന്നുള്ളു ഡാ.....
പക്ഷെ മറ്റൊരാളെ എനിക്കാ സ്ഥാനത്തു സങ്കൽപ്പിക്കാൻ പറ്റില്ലടാ, ഞാനിങ്ങനെ ഒറ്റതടിയായി ജീവിക്കും പക്ഷെ നല്ലോരു ജോലിയൊക്കെ വാങ്ങും നിന്നെപ്പോലെ...... ", നോവ് പെയ്തിറങ്ങിയ ഹൃദയ കവാടം ആരും കാണാതെ ഒരു നറു ചിരി നൽകി അടച്ചുവെച്ചു.
"നീ ആർക്കുവേണ്ടിയാടി സഹിക്കുന്നതൊക്കെ നിനക്കിത് തുറന്നു പറഞ്ഞൂടെ പോയാൽ ഒരു വാക്ക് അത്രല്ലേയുള്ളു, അയാൾക്കും നിന്നെ ഇഷ്ടമാണെങ്കിലോ????", (ആർദ്ര )
"അങ്ങനെയോരിഷ്ടം ഉണ്ടെങ്കിൽ എന്നേ പറഞ്ഞേനെ, അല്ലേലും എന്ത് കണ്ടിട്ടാ എന്നെയൊക്കെ ആരേലും പ്രേമിക്കുക... സൗന്ദര്യവുമില്ല പഠിപ്പുമില്ല പിന്നെന്തു തേങ്ങയ്ക്കാണ് എന്നേ കേറി പ്രേമിക്കുന്നത്!!! ", (അനു )
"എങ്കിൽ ഞാനൊരു കാര്യം പറയട്ടെ ഇത്തവണ തെയ്യം കാവിനു വരുമ്പോൾ നിനക്ക് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ പറഞ്ഞോളാം അതെങ്കിലും ഒന്ന് സമ്മതിക്കുമോ...."
"അതിനും നോ എന്നായിരുന്നു അനുവിന്റെ മറുപടി "
വസന്തത്തിനായി കാത്തിരുന്നു
വരുമെന്ന് ഉറപ്പുപോലുമില്ലാതെ
വേനലും വർഷവും ശിശിരവുമൊക്കെ
ഒരു കാറ്റായി തഴുകി
അപ്പോഴും വസന്തം ദൂരെയാണെന്നോർമ്മിച്ചു
എന്നിൽ വേരിറങ്ങിയ പ്രണയമാണ്
അത് എന്നോട് തന്നെ മണ്ണടിഞ്ഞു പോവട്ടെ
അനു അവളുടെ ഡയറിയിൽ കുറിച്ച വരികളാണ്.......
അടുത്താഴ്ചയാണ് തെയ്യം കാവ് അന്നെന്തായാലും അശോകേട്ടൻ വരും,അവരുടെ തറവാട്ടുക്കാർ എല്ലാരും ഉണ്ടാവണമെന്നത് വർഷങ്ങളായുള്ള ദേവിയുടെ കല്പ്പനയാണ്. ഒന്ന് കാണണം അവസാനമായി ഇനിയും പുറകെ നടന്നു അങ്ങേർക്കൊരു ചീത്തപ്പേര് നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.തെയ്യം കാവിൽ ഭഗവതിക്കു മുന്നിൽ വെച്ചു തുടങ്ങിയതാണ് അവിടെ തന്നെ അവസാനിക്കട്ടെ തന്നിൽ നാമ്പിട്ട പ്രണയവും. തെയ്യം കാവിൽ വെച്ചു പലപ്പോഴും എന്നിൽ വീണ നോട്ടങ്ങൾ അത് എന്റെയുള്ളിൽ തറഞ്ഞു കയറിയിട്ടുണ്ട്. അതൊക്കെതന്നെയാണ് പറഞ്ഞില്ലെങ്കിലും അശോകേട്ടനും തന്നെ ഇഷ്ടമാണെന്നു മനസ്സിൽ തോന്നിപ്പോയത്തിനു കാരണവും . താൻ ഇതൊന്നും ആരോടും പറഞ്ഞില്ല തനിക്ക് മാത്രം തോന്നിയ പൊട്ടത്തരങ്ങളാണെങ്കിൽ അശോകേട്ടനെ ഒരു ബലിമൃഗമാക്കാൻ അവൾക്ക് താല്പര്യമില്ലായിരുന്നു. നിലാവ് പെയ്യുന്നുണ്ട് ആകാശം നോക്കി ആരും കാണാതെ, മിഴിനീർ പെയ്യിക്കുവാൻ തോന്നുന്നു, പെയ്തു പെയ്തൊടുക്കം കടലിന്റെ ആഴങ്ങളിൽ ചെന്നിറങ്ങണം.
" തെയ്യം കാവിൽ ഉത്സവമാണ് പക്ഷെ ചുവന്ന വര തൊട്ടുപ്പോയി ഇനിയെങ്ങനെ പോവുമെന്നോർത്തു സങ്കടംപൊട്ടി.എങ്ങനെ ഈ അവസ്ഥയിൽ കാവിലേക്കു പോവും, മനസ്സ് നീറി വിധി ഇതാണെങ്കിൽ അങ്ങനെ തന്നെ ആയികൊള്ളട്ടെ ദേവി എന്നും പറഞ്ഞു മുറിയിൽ ചെന്ന് കിടന്നു. എല്ലാരും കാവിൽ പോയപ്പോൾ കട്ടിൽ കമിഴ്ന്നു കിടന്നു അലറി കരഞ്ഞു ആരും കേൾക്കാതെ. പെട്ടന്നൊരു സ്പർശനം പേടിച്ചുവിറച്ചു അലറാൻ തുടങ്ങിയവളുടെ വായ്‌പ്പൊത്തിപ്പിടിച്ചപ്പോഴാണ് അവൾ ആ മുഖം ശ്രദ്ധിക്കുന്നത്. അശോകേട്ടൻ,......
കണ്ണുകൾ തിരുമ്മി വീണ്ടും നോക്കി, നുള്ളിയും നോക്കി...... സ്വപ്നമല്ല....."
" വർഷങ്ങളായി തെയ്യം കാവിലെ ഉത്സവത്തിന് വീഴുന്ന നോട്ടവും ഞൊടിയിടയിൽ പായുന്ന കണ്ണുകളും കാണാതായപ്പോൾ തേടി വന്നതാണ്. പിന്നെ തന്റെ ഉള്ള് അറിയാഞ്ഞിട്ടല്ല നമ്മുടെ ജീവിത സാഹചര്യങ്ങൾ അങ്ങനെയായിരുന്നില്ലേ നിനക്കൊരു വാക്ക് തരാൻ പോലും ധൈര്യം ഉണ്ടായിരുന്നില്ല. ഇത്ര നാളും നിന്നെ കൂടെ കൂട്ടാനുള്ള തത്രപ്പാടിലായിരുന്നു."(അശോകൻ )
അനുവിന്റെ മിഴികൾ നിറഞ്ഞു തുളുമ്പി, അവന്റെ നെഞ്ചിലേക്ക് വീണവളെ സ്നേഹചുംബനങ്ങൾക്കൊണ്ട് മൂടിയവൻ
അവളുടെ മുഖം അവനിലേക്ക് പിടിച്ചുകൊണ്ട് ചോദിച്ചു... " പോരുന്നോ കൂടെ...... ഈ മിഴികൾ ഇനിയും നിറയാൻ വിടില്ല......
വസന്തം ഇന്ന് നിനക്ക് മുന്നിലുണ്ട് അനു.....
ഇനിയെന്നും അതുണ്ടാവുകയും ചെയ്യും....
ഞാൻ അറിയാതെ എന്നെ ഇത്രമേൽ സ്നേഹിച്ച നിന്നെ പണ്ടേ അറിഞ്ഞതാണ്... എന്റെ ഓരോ നോട്ടവും നിന്റെ കണ്ണുകൾ കവർന്നെടുത്തതല്ലേ.....
ഞാൻ അറിയാതെ നീ എന്നെ പ്രണയിച്ചപ്പോൾ
നീ അറിയാതെ നിന്നെയും ഞാൻ പ്രണയിച്ചു പോയി
ഒരുപാട്..... ഒരുപാട്......
നിന്റെ വേരുകളിൽ എനിക്കൊരു മുല്ലവള്ളിയായി പടർന്നു കേറണം
നിന്റെ സ്നേഹത്തിൻ ആഴങ്ങളിൽ എനിക്കൊരു സ്നേഹസമ്മാനം നൽകണം
എന്റെ ജീവന്റെ ജീവനായതിനു......"
അന്നവടെന്നു ഒളിച്ചോടുമ്പോൾ വീട്ടുകാരും നാട്ടുകാരും പച്ചക്ക് കത്തിക്കുമെന്ന് പറഞ്ഞു ഞങ്ങളെ പിന്തിരിപ്പിക്കാൻ നോക്കി. ഒടുക്കം ഒളിച്ചോടുമ്പോൾ അച്ഛൻ ഇടുത് കൈയിൽ വാൾകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. അന്ന് ശ്രുതിയാണ് റെയിൽവേ സ്റ്റേഷനിൽ സുരക്ഷിതമായി എത്തിച്ചത്. പക്ഷെ അവിടെ വെച്ചു കൊല്ലാൻ തുനിഞ്ഞു വെട്ടിയതാണ് ആരുടെയോ കർമഫലം കൈയിൽ കൊണ്ടത് കൊണ്ട് പാടുകൾ മാത്രമായി അവശേഷിച്ചു. പിന്നെയാ നാട്ടിലേക്കു തിരിഞ്ഞു നോക്കിയിട്ടില്ല, ഇതിപ്പൊൾ ശ്രുതിയുടെ കല്യാണമാണ് പോകണമെന്ന് ഒത്തിരി ആഗ്രഹമുണ്ട് പക്ഷെ അശോകേട്ടൻ സമ്മതിക്കില്ല.......
ട്രെയിനിൽ അനുവിനെ ചേർത്ത്പ്പിടിച്ചു ഇരിക്കുവായിരുന്നു അശോകൻ കൂടെ അവരുടെ മൂന്നു വയസ്സായ ശ്രേനുവുമുണ്ട്.
" അപ്പാ... നമ്മൾ എൻജോട്ട് പോവുകയാ തയിനിൽ ", ശ്രേനുവിന്റെ ചോദ്യമാണ് അശോകനോട്.
" ശ്രേനു, നമ്മളില്ലേ നിന്റെ അമ്മുമ്മയെയും മുത്തശ്ശനെയുമൊക്കെ സർപ്രൈസ് ആയി കാണാൻ പോവുകയാണ്. അവിടെ നിനക്ക് ഇഷ്ടമുള്ള അമ്പലവും അമ്പലകുളവുമൊക്കെയുണ്ട്, തെയ്യം കാവും കാറ്റാടി മരവും, മഞ്ചാടി കുന്നും പിന്നെ ഒത്തിരി പിള്ളേരും ഒക്കെയുണ്ട് ....... "
ഇതെല്ലാം കേൾക്കെ അനുവിന്റെ മുഖം വിടർന്നു, ഒരു ചിരി തങ്ങി നിൽപ്പുണ്ട് അ മുഖം ഒട്ടാകെ അതു കാൺകേ അശോകും ചിരിച്ചു.....
അനു മനസ്സിൽ ഓർത്തു....
"അനു, ബാഗ് പാക്ക് ചെയ്യ് നാളെ പോവുകയാണ് നമ്മുടെ നാട്ടിലേക്ക്. ശ്രുതിയുടെ കല്യാണം കൂടണ്ടേ നമ്മളെ ഒന്നിക്കാൻ അവളും റിസ്ക് എടുത്തതല്ലേ അവൾക്കായി കുറച്ചെങ്കിലും റിസ്ക് നമ്മളും എടുക്കണ്ടേ. പിന്നെ എത്ര നാൾ അവരെ പേടിച്ചു ജീവിക്കും, എന്തുണ്ടെങ്കിലും നമുക്ക് നേരിടാം അല്ലേ ഡോ....."

