ചുണ്ടുകൾ
ചുണ്ടുകൾ
കുടിച്ചു മതിയാവാതെ ചുണ്ടുകൾ നുണഞ്ഞുകൊണ്ട് അവൻ വീണ്ടും അമ്മയുടെ മുലക്കണ്ണുകൾ തിരയുമ്പോൾ എഴുന്നേറ്റിരുന്ന് ബ്ലൗസിന്റെ ഹുക്ക് ഇടുകയായിരുന്നു അവൾ.
അഴിഞ്ഞു കിടക്കുന്ന മുടി വാരികെട്ടി തന്റെ അടുത്തിരിക്കുന്ന മൊബൈൽഫോൺ കയ്യിലെടുത്തു. സ്ക്രീനിലെ വെളിച്ചത്തിൽ കട്ടിലിൽ കിടക്കുന്ന തന്നെ ഭർത്താവിനെ നോക്കി
"മൂത്രസഞ്ചി നിറയാറായിരിക്കുന്നു !."
പെട്ടെന്ന് ഫോണിൽ ഉണ്ടായ വൈബ്രേഷനിൽ
ഒരു നിമിഷം ഞെട്ടിയെങ്കിലും തന്റെ ഭർത്താവ് ഗാഢനിദ്രയിൽ ആണെന്ന് ഉറപ്പുവരുത്തി അവൾ ഫോൺ എടുത്തു.
അവളുടെ ചേഷ്ടകളിൽ ദുരൂഹത നിറഞ്ഞിരുന്നു. ഇടയ്ക്ക് ഫോണിലെ വെളിച്ചത്തിൽ അവൾ ഭർത്താവിനെ വീക്ഷിക്കുന്നുണ്ടായിരുന്നു.
ഇടയ്ക്കൊരു വട്ടം വീണ്ടും വൈബ്രേറ്റ് ചെയ്തു കട്ട് ആയപ്പോൾ തന്റെ കുഞ്ഞിനെ എടുത്ത് അവൾ ഭർത്താവ് ഉണർന്നിട്ടില്ല എന്ന് ഉറപ്പു വരുത്തി വീടിനു പുറത്തിറങ്ങി.
വഴിയരികിൽ വണ്ടിയുമായി കാത്തു നിന്ന് തന്നെ കാമുകന്റെ കാറിൽ കേറിയിരുന്നവൾ
മെല്ലെ അവന്റെ മാറിലേക്ക് ചാഞ്ഞു. അവളുടെ ചുണ്ടുകൾ തന്റെ ചുണ്ടുകൾ ഉള്ളിലൊതുക്കി അവൻ അവളെ കൂടുതൽ ഉന്മത്തയാക്കി.അവളുടെ മാറിലെ ചൂടുപറ്റി ആ കുഞ്ഞ് അപ്പോളും ചുണ്ടുകൾ
നുണഞ്ഞുകൊണ്ടേ ഇരുന്നു.
കൂടുതൽ സ്നേഹപ്രകടനങ്ങളിലേക്കു പോവാതെ അവനെ വിലക്കി അവിടെ നിന്നും എത്രയും വേഗം പോകണം എന്ന് സ്നേഹത്തോടെ അവൾ ഓർമിപ്പിച്ചു. മുന്നോട്ടുനീങ്ങിയ വണ്ടിയിൽ ഇരുന്ന് ഒരുവട്ടം തന്റെ വീട്ടിലേക്ക് അവൾ തിരിഞ്ഞു നോക്കി.
രണ്ടാംദിനം വഴിയരികിൽ ശരീരം കടിച്ചുകീറി അഴുകിയ നിലയിൽ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ ശരീരം നാട്ടുകാർ കാണാനിടയായി.
പിന്നീടെപ്പോഴോ രൂക്ഷഗന്ധം വമിക്കുന്ന രണ്ടു ശവശരീങ്ങളായി ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ അവരെയും കണ്ടെത്തുകയായിരുന്നു.
"പാൽ നുണയുന്ന ചുണ്ടുകളെ കാൾ കാമം നുണയുന്ന ചുണ്ടുകളിൽ നിർവൃതി തേടിയ ആ മാറിടം ആർത്തിയോടെ തിന്നു തീർത്തുകൊണ്ടിരുന്നു ചെറു പുഴുക്കൾ."
Roopesh
