V T S

Drama Romance Classics

4  

V T S

Drama Romance Classics

പതിനൊന്ന്

പതിനൊന്ന്

3 mins
12



ബൈക്കോടിക്കുമ്പോൾ അശോകിൻ്റെ മനസ്സ് വളരെ ശാന്തമായിരുന്നു. . വാകമരത്തിന്റെ തണലിൽ അശോക് ബൈക്ക് നിർത്തി . 

ഡോക്ടർ ഗ്രീഷ്നയുടെ നമ്പരിൽ കോൾ കൊടുത്തു .

" ഹലോ ..ഗ്രീഷ്നാ.. എനിക്കൊന്നു കാണണം ".

" ശരി ഉടനെ വരാം .." അശോക് കോൾ കട്ട് ചെയ്തു.

വീണ്ടും യാത്ര തുടർന്നു.

           &&&&  ******

അശോക് ചെല്ലുമ്പോൾ ഗ്രീഷ്ന ഹോസ്പിറ്റലിൽ നിന്ന് വന്നതേ ഉണ്ടായിരുന്നുള്ളൂ..

അശോക് ചായ കുടിക്കുന്ന ടൈമിൽ ഗ്രീഷ്ന ചോറുണ്ടു.

" ഇനി പറയൂ അശോക് എന്തിനാണ് കാണണം എന്നു പറഞ്ഞത് ."

" കാര്യങ്ങൾ എല്ലാം കൈവിട്ടുപോയി"

" ആനി  എന്തു പറയുന്നു."

" അവളെപ്പറ്റി ഒരു വിവരവും ഇല്ല . ജോലി റിസൈൻചെയ്തു. ഇപ്പോൾ അവൾ അവളുടെ വീട്ടിലാണ്. "

" അതെന്തിന് ജോലി റിസൈൻചെയ്തു."

" അറിയില്ല. ഞങ്ങളുടെ മുന്നിൽ അവൾക്ക് ജീവിക്കാൻ പറ്റില്ലാരിക്കും "

" ഇതൊക്കെ അശോക് എങ്ങനറിഞ്ഞു. ആനി പറഞ്ഞോ.."

" ഇല്ല . പ്രതീക്ഷിക്കാത്ത പലതും ഇതിനിടയിൽ നടന്നു. കഴിഞ്ഞദിവസം കാവ്യയുടെ അച്ഛനും അമ്മയും എൻ്റെ വീട്ടിൽ വന്നു . കാവ്യയും ഞാനും ഇഷ്ടത്തിലാണ് . ഇരുവീട്ടുകാരുടെയും സമ്മതത്തോടെ നടത്താം എന്നുംപറഞ്ഞ്. "

" ആഹാ കാര്യങ്ങൾ അത്രയും പുരോഗമിച്ചോ.. ഉംം.. എന്നിട്ട് അശോക് എന്തുപറഞ്ഞു. "

" അതാ പറഞ്ഞുവരുന്നത്. ഞാൻ ഇല്ലാത്ത സമയത്താണ് വന്നത്. എൻ്റെ അച്ഛനും അമ്മയ്ക്കും നന്നായി ബോധിച്ചു. ഒറ്റമോൾ ..ജോലിക്കാരി..കാണാൻ സുന്ദരി .. മാത്രമല്ല . ഞങ്ങൾ ഇഷ്ടത്തിലുമാണല്ലോ..

അവർക്ക് സമ്മതം. അടുത്ത ദിവസം ചെല്ലാമെന്ന് വാക്കും കൊടുത്തു. "

" അല്ല അശോക് ഇതൊക്കെ ആനി അറിഞ്ഞോ"

" അവൾ..അവളാണ് അവരെ വഴിപറഞ്ഞുകൊടുത്തു വിട്ടത്‌. "

" ആണോ ..എന്നാൽ ആനി എന്തോ തീരുമാനിച്ചുറച്ചിട്ടുണ്ട് തീർച്ച."

" ആനിയാണ് പറഞ്ഞുവിട്ടതെന്ന് എങ്ങനെ അറിഞ്ഞു."

" ആനി . എത്രയും വേഗം ആനിയുടെയും എന്റെയും വിവാഹം നടത്തണം അതിന് അവർ വന്നതിൻ്റെ അന്ന് ഞാൻ എൻ്റെ ഫ്രണ്ട്സിനെ വിളിച്ച് രജിസ്റ്റർ മാര്യജിൻ്റെ കാര്യങ്ങൾ എല്ലാം ശരിയാക്കി. ഇന്നലെ രാവിലെ ആനിയെ കൂട്ടാൻ ചെന്നപ്പോൾ അവൾ ഹോസ്റ്റലിൽ ഇല്ല. അവർ അവിടുത്തെ വാർഡൻ്റെ കയ്യിൽ എനിക്കു തരാൻ ഒരു കത്ത്‌ഏൽപ്പിച്ചിരുന്നു. നോക്കൂ.. ഇതാണ് ആ കത്ത് ."

അശോക് ബാഗിൽ നിന്നും കത്തെടുത്ത് നീട്ടി.

ഗ്രീഷ്ന ആ കത്തു വാങ്ങി . കവറിൽ നിന്നും കത്തെടുത്ത് നിവർത്തി. 

മനസിരുത്തി വായിച്ചു. എന്നിട്ട് കത്തുമടക്കി കവറിൽ ഇട്ടു.

കുറച്ചു നേരം ഒന്നുംസംസാരിച്ചില്ല.

അശോക് ഗ്രീഷ്നയുടെ മുഖത്തുതന്നെ നോക്കിയിരുന്നു. പിന്നീട് ചോദിച്ചു

" എന്താ മിണ്ടാതിരിക്കുന്നത്.. "

" ഈ കത്തിൽ പറയാതെ പറയുന്നത്. ആനി അശോകിനെ ആർക്കും വിട്ടുകൊടുക്കില്ല എന്നതാണ്. അവൾ ജീവനോടിരിക്കുമ്പോൾ ... കാര്യം സീരിയസ് ആണ്. എന്തെങ്കിലും ഉടനെ ചെയ്യണം അവളെ കാണണം. "

" അവൾ ജീവിച്ചിരിക്കണമെങ്കിൽ ഞാൻ അന്വേഷിച്ചു ചെല്ലരുതെന്നല്ലേ പറഞ്ഞത്. "

" അതെ .. ഇനി കല്യാണക്കാര്യം എങ്ങനായി. "

" അത് ഇപ്പോൾ പറഞ്ഞതിലും കോംപ്ലിക്കേറ്റാണ് . കാവ്യയുടെ വീട്ടുകാർ വന്നതിൻ്റെ കലിപ്പിൽ ഞാൻ കാവ്യയെ വിളിച്ചുചോദിച്ചു .ആരോടു ചോദിച്ചിട്ടാണ് എൻ്റെ വീട്ടിൽ വന്നതെന്ന് . ബാക്കി കേൾക്കാൻ നിൽക്കാതെ കോൾ കട്ടുചെയ്തു. "

അതിനെ തുടർന്ന് ഉണ്ടായ എല്ലാക്കാര്യങ്ങളും അശോക് പറഞ്ഞു. 

" അവൾ ഇപ്പോൾ ഐസിയുവിൽ ആണ്. ഒരുകാര്യത്തിൽ സമാധാനം ഉണ്ട് ."

" പറയ് എന്താണ്. "

" ഐസിയുവിൽ കേറി ഞാൻ അവളെ കണ്ടു. എല്ലാത്തിനും എന്നോട് ക്ഷമിക്കണം എന്നു പറഞ്ഞു. മാത്രമല്ല മുഖത്ത്‌ വാശിയല്ല കണ്ടത്. ശാന്തതയാണ്. "

" കാവ്യയോട് സംസാരിക്കണം . ഞാനോ ആനിയോ പറയുന്നതിലും ഗ്രീഷ്ന പറയുന്നതാണ് അവൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നത്. അവളോട് ഞങ്ങളുടെ കാര്യം ഗ്രീഷ്ന പറയണം. "

" ഓക്കെ നാളെയും മറ്റന്നാളും ഓഫ് ആണ് . ഞാൻ സംസാരിക്കാം . "

" ഞാൻ വിളിച്ചാൽ അവൾ ഫോൺ എടുക്കില്ല .

ഗ്രീഷ്ന ഒന്നു വിളിച്ചു നോക്കൂ.. "

" ഓക്കെ  .. ആനിയെ വിളിച്ചിട്ടു ഞാൻ അശോകിനെ വിളിക്കാം ..സമാധാനമായി പോകൂ. പിന്നെ ഡ്രൈവ് ചെയ്യുമ്പോൾ ആവശ്യമില്ലാത്ത ചിന്തകൾ ഒഴിവാക്കുക.

എല്ലാം നല്ലതായിത്തീരുമെന്ന് കരുതുക. "

" ശരി .. എന്നാൽ ഞാനിറങ്ങട്ടെ.. "അശോക് പ്രതീക്ഷയോടെ ഇറങ്ങി.

       *******  &&&    *******

കാവ്യ ഇടയ്ക്കിടെ മയക്കത്തിലേയ്ക്ക് വഴുതി വീഴും. മയക്കത്തിൽ ഞെട്ടി ഉണരും . " അശോകിൻ്റെയും ആനിയുടെയും കരയുന്ന മുഖമാണ് കണ്ണടച്ചാൽ. അശോകിന് തന്നെ ഇഷ്ടമല്ല . തന്നെ കല്യാണം കഴിക്കാൻ നിർബന്ധിതനായതാണ്. അതാവും . പക്ഷെ ആനിയുടെ കരയുന്ന മുഖം . അതെന്തിനാവും . തന്നെകാണാൻ വന്നപ്പോൾ സാധാരണ കാണുംപോലെ . തൻ്റെ ഈ അവസ്ഥയിൽ സങ്കടം ഉണ്ട് എന്നല്ലാതെ ഒന്നും തോന്നിയില്ല. പാവം അവൾക്കെന്തോ മനസ്സിൽ തട്ടിയ സങ്കടമുണ്ട്. തന്നെക്കൊണ്ട് സാധിക്കുന്നതാണേൽ സാധിച്ചുകൊടുത്തേനെ.. ഇനികാണുമ്പോൾ ചോദിച്ചറിയണം . " കാവ്യ ഓരോന്നും ഓർത്തുകിടന്നു. റൂമിലേക്ക് മാറ്റിയതിനാൽ ആരുടെയും ഒച്ച അലോസരപ്പെടുത്തിയില്ല. കയ്യിൽ ഇട്ടിരുന്ന ട്രിപ്പ് തീരാറായി.

" അമ്മ എവിടെ ..

പാവം ഉറങ്ങിപ്പോയി. ഉറങ്ങട്ടെ .. " സെറ്റിയിൽ കിടന്ന് ഉറങ്ങുന്ന ശാന്തയെ കാവ്യ കണ്ടു. 

കാവ്യ എണീറ്റ് ട്രിപ്പ്‌ സ്റ്റോപ്പ് ചെയ്തു. എന്നിട്ട് വീണ്ടും കിടന്നു.

" ഹാർട്ടിന് ചെറിയ കുഴപ്പം ഉണ്ടെന്നല്ലേ ഡോക്ടർ പറഞ്ഞത്. മരുന്ന് മുടക്കരുതെന്നും. . അശോകിനോട് പറയണം. താനൊരു ഹാർട്ട് പേഷ്യൻ്റ് ആണെന്ന്. അശോക് സന്തോഷിക്കുമോ..അതോ സങ്കടപ്പെടുമോ.. " ഓരോന്ന് ഓർത്തുകിടന്ന് അവൾ ഉറങ്ങിപ്പോയി.

    ********  &&&&    *******

അശോകിൻ്റെ മനസ്സിൽ തനിക്കുള്ള സ്ഥാനം കാവ്യ നേടിയെടുത്തു. സ്നേഹം നിലനിർത്താൻ നന്നായി സംസാരിക്കാൻ കഴിയണോ. തനിക്ക് അതു വശമില്ല. എന്താണോ പറയാനുള്ളത് അത് പറയുക .കേൾക്കുന്നവർക്ക് ഇഷ്ടമാകുന്നുണ്ടോ എന്ന് ചോദിച്ചിട്ടില്ല.

തനിക്കില്ലാത്ത ആ കഴിവാണ് അശോക് കാവ്യയിൽ കണ്ടത് . അശോക് പറഞ്ഞില്ലേലും തനിക്ക് അറിയാം കാവ്യയ്ക്ക് നന്നായി സംസാരിക്കാനറിയാമെന്ന്. . പക്ഷെ ആ കഴിവ് തൻ്റെ ജീവിതം ഇല്ലാതാക്കും എന്ന് കരുതിയില്ല. എത്ര സന്തോഷത്തൊടെയാ അശോക് കാവ്യയെ കണ്ടിട്ട് ഐസിയുവിൽ നിന്ന് ഇറങ്ങി വന്നത്.  ഇതിൽ കൂടുതൽ എന്തറിയണം .അശോക് ഹാപ്പിയാണ്. അവർ ജീവിക്കട്ടെ .

ഒരിക്കലും ചിന്തിച്ചിരുന്നില്ല മരണത്തെപ്പറ്റി തനിക്ക് ചിന്തിക്കേണ്ടി വരുമെന്ന്. ആനി ഹൃദയം പൊട്ടിക്കരഞ്ഞു.

പൊടുന്നനെ ആനിയുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.

ആരാവും....

             


Rate this content
Log in

Similar malayalam story from Drama