V T S

Drama Romance Classics

3  

V T S

Drama Romance Classics

ആനി 4

ആനി 4

3 mins
14


      ...... ആനി .....

       

ആനി അശോകിൻ്റെ കയ്യിൽ പിടിച്ച സ്ത്രീയുടെ മുഖത്തേയ്ക്ക് നോക്കി .

കാവ്യ ..

" കാവ്യേ..നീ.. "

" അത കാവ്യതന്നെ. അശോക് എൻ്റെ ആണ്. അശോക് വരൂ .." കാവ്യ അശോകിൻ്റെ കയ്യിൽ നിന്ന് പിടിവിടാതെ പറഞ്ഞു.

സ്നേഹത്തോടെ മാത്രം തന്നെ നോക്കിയിരുന്ന കാവ്യയുടെ കണ്ണുകളിൽ ഇന്ന് തന്നോട് പകയാണുള്ളത്.

" കാവ്യേ കയ്യിൽനിന്ന് വിടൂ.." അശോക് പറഞ്ഞു.

" ഇല്ല .. ഞാൻ വിടില്ല. ഞാൻ ഇത്രയും നാളും എൻ്റെ സ്വന്തം സഹോദരിയെപോലെ കണ്ടതാണ് ആനിയെ. അവസരംനോക്കി എന്നിൽ നിന്നും എൻ്റെ അശോകിനെ തട്ടിയെടുക്കാൻ നോക്കുന്നോ.." കാവ്യ ആനിയോട് അരിശത്തോടെ ചോദിച്ചു.

ആനിയുടെ മുഖം മനോവേദനയാൽ ചുവന്നു. കണ്ണുകൾ രണ്ടും രക്തനിറമായി." ഈശ്വരാ എന്തൊക്കെ പരീക്ഷണങ്ങളാണ് നീ എനിക്ക് തരുന്നത്.. " ആനിക്ക് കാവ്യയുടെ ചോദ്യത്തിന് ഉത്തരം പറയാനുള്ള ധൈര്യം പോലും ഇല്ലാതായി.

" ഇല്ല കാവ്യേ.. നീ കാര്യമറിയാതെയാണ് ഓരോന്ന് പറയുന്നത്. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്. "

" എനിക്കൊന്നും കേൾക്കേണ്ട. അശോക് ആനി അശോകിൻ്റെ ആരാണ്. പറയൂ.

പറയൂ അശോക്.."

" ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണ്. ഇത്രയും അറിഞ്ഞാൽ പോരെ . "

" നോ..നെവർ . കാവ്യ ഉച്ചത്തിൽ പറഞ്ഞു.

അപ്പോൾ.. അപ്പോൾ ഞാനോ..ഞാനാരാണ് അശോക് .." കാവ്യ സമനില തെറ്റിയപോലെയായി.

" കാവ്യേ. നീ എൻ്റെ സുഹൃത്ത് മാത്രമാണ് ."

അശോക് പറഞ്ഞതുകേട്ട കാവ്യയുടെ ഭാവമാറ്റംകണ്ട് ആനി ഭയന്നു.

" കാവ്യേ അശോക് നിന്നെ അരിശംപിടിപ്പിക്കാൻ പറഞ്ഞതാ .ഞങ്ങൾ ഫ്രണ്ട്സ് ആണ് അത്രമാത്രം. നീ വിഷമിക്കാതെ.."

" നോ നീ കള്ളം പറയുന്നു. നിനക്കെൻ്റെ അശോകിനെവേണം അല്ലേ.. ഞാൻ ജീവിച്ചിരിക്കുമ്പോൾ അതുനടക്കില്ല."

കാവ്യ കലിപ്പോടെ തിരിഞ്ഞു നടന്നു.

ആനിയും അശോകും കാവ്യ പോകുന്നത് നോക്കി നിന്നു.

അരിശത്തിലും സങ്കടത്തിലും ആയിരുന്ന കാവ്യ ശ്രദ്ധിക്കാതെ റോഡ്ക്രോസ്ചെയ്യവെ ഒരു ബൈക്ക് ഇടിച്ചു തെറുപ്പിച്ചു.

" കാവ്യേ.. " ആനി അലറി വിളിച്ചു.

അലറിവിളിച്ചതല്ലാതെ എത്ര ശ്രമിച്ചിട്ടും ഒച്ച പുറത്തേയ്ക്ക് വന്നില്ല. ഓടിച്ചെല്ലാൻ ശ്രമിച്ചിട്ടും കാൽ അനക്കാൻ കഴി യുന്നില്ല .

" അശോക്.....എൻ്റെ കാവ്യ... " ആനി വിയർത്തു കുളിച്ചു ചാടി എണീറ്റു.

"കാവ്യ എവിടെ ..അശോക് എവിടെ... ആകെ ഇരുട്ട് .. ങേ ..ഇത് തൻെറ മുറിയാണല്ലോ.." ആനിക്ക് കാര്യം മനസിലാവാൻ അല്പസമയം വേണ്ടിവന്നു." താൻ കണ്ടത് സ്വപ്നമായിരുന്നു രുന്നോ. കാവ്യയുടെ ആക്സിഡന്റ് . കണ്ണിൽനിന്നും പോകുന്നില്ല. "

ആനി പെട്ടെന്ന് മുറിയിലെ ലൈറ്റ് ഇട്ടു. വേഗംഎണീറ്റു മേശപ്പുറത്തിരുന്ന ജഗ്ഗിൽനിന്നും വെള്ളമെടുത്ത് കുടിച്ചു. തിരികെ കട്ടിലിൽ വന്നിരുന്നു. താനും അശോകും തമ്മിലുള്ള ബന്ധം അറിഞ്ഞാൽ ..ഇങ്ങനാവും കാവ്യ പ്രതികരിക്കുന്നത് എന്നാണോ. ആ സ്വപ്നത്തിന്റെ അർത്ഥം. ആനി ഭിത്തിയിലെ ക്ലോക്കിൽ നോക്കി സമയം നാലേകാല് ." പുലർകാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്നല്ലേ.. കർത്താവേ കാവ്യയെ കാത്തോളണേ.."

ആനി വീണ്ടും കിടന്നു . കാവ്യ മാത്രമായിരുന്നു അപ്പോൾ ആനിയുടെ മനസ്സിൽ.

  ******      *******      *******

ഓഫീസിൽ നല്ല തിരക്കാണ് . അശോകിന് ആകെ ഒരസ്വസ്ഥത. മനസ്സിൽ എന്തോ സംഭവിക്കാൻ പോകുന്ന ഫീൽ .

അടുത്തിരുന്ന ജോൺ കുറെനേരമായി അശോകിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

" എന്താടാ.. വന്നപ്പോൾ മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ട് . എന്തെങ്കിലും പ്രോബ്ലം ..?

" ഇല്ലെടാ ..എന്നാലും മനസ്സിനൊരു സുഖമില്ല "

" ഇന്നുമാത്രമല്ല കുറച്ചു ദിവസമായി ഇങ്ങനാ .ചോദിക്കണമെന്നു കരുതി ഇരിക്കയായിരുന്നു."

ഉച്ചകഴിഞ്ഞപ്പോൾ ഏകദേശം തിരക്കൊഴിഞ്ഞു.

ഉറക്കം നഷ്ടപ്പെട്ടിട്ടുതന്നെ ഒരാഴ്ചയായി. ഒരിക്കലും പ്രതീക്ഷിച്ചതല്ലല്ലോ ഇങ്ങനൊക്കെ സംഭവിക്കുമെന്ന് .

"കാവ്യയോട് സംസാരിച്ചാൽ വീണ്ടും വീണ്ടും സംസാരിക്കാൻ തോന്നും . എന്നാൽ ഒരിക്കൽ പോലും തെറ്റായ ഒരു വാക്കുപോലും ഞാനോ അവളോ പറഞ്ഞിട്ടില്ല.

നല്ലൊരു സൂഹൃത്ത് എന്നനിലയിൽ അല്ലാതെ അവളെ കണ്ടിട്ടും ഇല്ല. അവളും അങ്ങനാവും എന്നുകരുതിയത് തൻെറ തെറ്റ്. ആനിയല്ലാതെ മറ്റൊരാളെ ജീവിതത്തിലേയ്ക്ക് കൂട്ടുന്നത് മരിക്കുന്നതിന് തുല്യമാണ്. താൻ കാരണം മറ്റൊരു പെണ്ണ് ഭ്രാന്താവസ്ഥയിൽ. ഓർത്തിട്ട് തല പെരുക്കുന്നു."

പെട്ടെന്നാണ് അശോകിൻ്റെ ഫോൺ ബെല്ലടിച്ചത്.

" കാവ്യയെങ്ങാനുമാണോ..ഓ..നമ്പർ ആണ് .ആരാവും പരിചമുള്ളതല്ല. " അശോക് കോൾ എടുത്തു.

" ഹലോ.. ആരാണ്..?

" അശോക് അല്ലേ..? മറുവശത്തുനിന്നും സ്ത്രീ ശബ്ദം.

" അതെ.."

" എനിക്ക് താങ്കളെ ഒന്നുകാണണം. "

" കാണാം .പക്ഷെ മാഡം ആരാണ് .."

" ഞാൻ ഗ്രീഷ്ന രാകേഷ് .."

" എനിക്ക് ഈ പേരിൽ ആരേയും അറിയില്ലല്ലോ"

" എന്തുചെയ്യുന്നു.?

" ഡോക്ടർ ആണ്. എപ്പോൾ കാണാം എവിടെവെച്ച് ..?

" ഡോക്ടർ പറഞ്ഞോളൂ ഞാൻ വരാം .."

" ഓക്കെ ..എന്നാൽ എൻ്റെ വീട്ടിൽ വച്ചാവാം. ഡോക്ടർ അഡ്രസ് പറഞ്ഞു കൊടുത്തു. ഓക്കെ നാളെ മൂന്നുമണിക്ക് ."

" ഓക്കെ ഡോക്ടർ. " അപ്പുറത്ത് കോൾ കട്ടായി .

ആനി...കാവ്യ....ഇപ്പോൾ ഒരു ഡോക്ടറും അശോകിന് എത്ര ആലോചിച്ചിട്ടും ഡോക്ടർ കാണണമെന്ന് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ല.

പിറ്റേന്ന് മൂന്നുമണിയായപ്പോൾ അശോക് ഡോക്ടർ പറഞ്ഞ അഡ്രസ്‌ അനുസരിച്ച് എത്തി.

" ഇതുതന്നെ .

" ശ്രീനിലയം

ഡോക്ടർ. ഗ്രീഷ്ന രാകേഷ്." നെയിംബോർഡ് നോക്കി ഉറപ്പിച്ചു.

ആകെ ഒന്നു നോക്കി . ഗെയ്റ്റു തുറന്ന് അകത്തുകടന്നു.

കോളിംഗ് ബെൽ അടിച്ചു കാത്തുനിന്നു. അല്പനിമിഷത്തിനകം വാതിൽ തുറന്നു.

" ആരാണ്.. പേരെന്താണ് .." ആ സ്ത്രീ ചോദിച്ചു.

" ഞാൻ അശോക് ഡോക്ടർ വിളിച്ചിട്ടു വന്നതാണ്."

" ഇരിക്കൂ .ഞാൻ ചെന്നുപറയട്ടെ " അവർ അകത്തേക്ക് നടന്നു.

" ശരി. "

ഉടനെതന്നെ അവർ തിരിച്ചു വന്നു.

" കയറി വരൂ.."

അശോക് അവരുടെ പിറകെ അകത്തേക്ക് നടന്നു.

കാലൊച്ചയല്ലാതെ മറ്റൊരു ശബ്ദവും അശോക് കേട്ടില്ല.

" അതാ ആ മുറിയിൽ ഡോക്ടർ ഉണ്ട് .അങ്ങോട്ട് ചെന്നോളൂ.. " അവർ കൈചൂണ്ടിക്കാണിച്ച മുറിയിലേക്ക് അശോക് നടന്നു.

മുറിയുടെ അടുത്ത് എത്തിയ അശോക് ഒന്നുഞെട്ടി .

             തുടരും....

                 



Rate this content
Log in

Similar malayalam story from Drama